Latest News

വടകര എം.എല്‍.എ കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ കൈരളി ചാനലില്‍ മാത്രം സാങ്കേതിക പ്രശ്‌നം മൂലം സംപ്രേഷണം തടസ്സപ്പെട്ടത് ചര്‍ച്ചയാവുന്നു. പി.ആര്‍.ഡിയാണ് എല്ലാ ചാനലുകള്‍ക്കും സത്യപ്രതിജ്ഞാ ദൃശ്യങ്ങള്‍ നല്‍കിയത്. മറ്റു ചാനലുകളിലൊന്നും സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നില്ല.

രമേശ് ചെന്നിത്തലക്ക് ശേഷം തോട്ടത്തില്‍ രവീന്ദ്രന്‍ അതിന് ശേഷം കെ.കെ രമ എന്ന ക്രമത്തിലാണ് സത്യപ്രതിജ്ഞ നടന്നത്. എന്നാല്‍ രമേശ് ചെന്നിത്തല സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ദൃശ്യങ്ങള്‍ മരവിപ്പിച്ച കൈരളി ചാനല്‍ പി.ആര്‍.ഡി നല്‍കുന്ന വീഡിയോക്ക് സാങ്കേതിക പ്രശ്‌നങ്ങളുള്ളതിനാലാണ് ദൃശ്യങ്ങള്‍ മരവിച്ചതെന്നാണ് വിശദീകരിച്ചത്. എല്ലാ ചാനലുകള്‍ക്കും പി.ആര്‍.ഡിയാണ് ദൃശ്യങ്ങള്‍ നല്‍കിയത്. മറ്റു ചാനലുകള്‍ക്കൊന്നും സാങ്കേതിക പ്രശ്‌നമുണ്ടായിരുന്നില്ല. എല്ലാ ചാനലുകളും കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.

കൈരളി ചാനലിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു. കൈരളിയോട് മാത്രം പി.ആര്‍.ഡി വിവേചനം കാണിച്ചതിനെതിരെ ആക്ടിവിസ്റ്റ് ദിനു വെയില്‍ ‘പരാതി’ നല്‍കി. കൈരളി ചാനലിന് മാത്രം സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ടതില്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ പരാതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം വിവേചനപരമായ നടപടി പി.ആര്‍.ഡി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടി.പി ചന്ദ്രശേഖരന്റെ ചിത്രമടങ്ങിയ ബാഡ്ജ് ധരിച്ചാണ് കെ.കെ രമ സത്യപ്രതിജ്ഞ ചെയ്യാനെത്തിയത്. പ്രതിപക്ഷ അംഗങ്ങള്‍ ഡെസ്‌കില്‍ അടിച്ചാണ് അവര്‍ക്ക് പിന്തുണ അറിയിച്ചത്. ഇവിടെ ജയിച്ചത് സഖാവ് ടി.പിയാണ്. അദ്ദേഹമാണ് സഭയിലുള്ളത്. അദ്ദേഹം മുന്നോട്ടുവെച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുള്ള കൊലപാതകരാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ഈ ബാഡ്ജ് ധരിച്ചുവന്നതെന്ന് രമ മാധ്യമങ്ങളോട് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ പിടിയിൽനിന്നും ലോകജനത ഇനിയും മുക്തരായിട്ടില്ല… കൊവിഡിൽ പ്രിയപ്പെട്ടവരെ നഷ്ടമായവരും നിരവധിയാണ്. അത്തരത്തിൽ കൊവിഡ് ബാധിച്ച് സ്വന്തം അമ്മയെ നഷ്ടമായതാണ് കർണാടക സ്വദേശിയായ ഒൻപത് വയസുകാരി ഹൃതിക്ഷയ്ക്കും. മെയ് പതിനാറാം തിയതിയാണ് ഈ കുഞ്ഞുമോൾക്ക് അവളുടെ അമ്മയെ നഷ്ടമാകുന്നത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് ഹൃതിക്ഷയുടെ ‘അമ്മ മരണത്തിന് കീഴടങ്ങിയത്. ഇതിനൊപ്പം അമ്മയുടെ കൈവശമുണ്ടായിരുന്ന ഫോണും നഷ്ടപ്പെട്ടു. അമ്മയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ കണ്ടെത്താനുള്ള ശ്രമിത്തിലാണ് ഈ കുഞ്ഞുമോളിപ്പോൾ.

അമ്മയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ കണ്ടെത്താൻ സഹായിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു കുറിപ്പും ഹൃതിക്ഷ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം നിരവധിപ്പേരാണ് ഈ കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. അതോടൊപ്പം ഫോൺ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും കർണാട പൊലീസ് അറിയിച്ചിട്ടുണ്ട്.

അതേസമയം ഭാര്യയുടെ മരണശേഷം അവരുടെ വസ്തുക്കൾ എല്ലാം ആശുപത്രിയിൽ നിന്നും തിരികെ ലഭിച്ചെങ്കിലും ഫോൺ മാത്രം അതിനൊപ്പം ഉണ്ടായിരുന്നില്ല. നിരവധി തവണ ആ ഫോണിലേക്ക് വിളിച്ച് നോക്കിയെങ്കിലും അത് സ്വിച്ച് ഓഫ് ആണ്. ഭാര്യയുടെ ഓർമ്മകൾ ഉള്ള ആ ഫോൺ തിരികെ കിട്ടാത്തതിനാൽ മകൾ അതീവ ദുഖിതയാണെന്നും ഹൃതിക്ഷയുടെ പിതാവ് നവീൻ കുമാർ പറഞ്ഞു. കർണാടക കുശാൽനഗറിൽ ദിവസവേതനക്കാരനാണ് നവീൻ കുമാർ.

കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ചത്ത കുതിരയുടെ മൃതദേഹം കൊണ്ട് വിലാപയാത്ര. നൂറുകണക്കിന് ആളുകളാണ് വിലാപയാത്രയിലും കുതിരയുടെ ശവസംസ്‌കാര ചടങ്ങിലും പങ്കെടുത്തത്. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ ഗ്രാമം അടച്ചു.

വെളളിയാഴ്ച രാത്രി ഗ്രാമത്തിലെ കാട്‌സിദ്ധേശ്വര്‍ ആശ്രമത്തിലെ കുതിര ചത്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച കുതിരയുടെ ശരീരം കൊണ്ട് വിലാപ യാത്ര നടത്തി. വിലാപയാത്രയില്‍ നൂറ് കണക്കിന് ആളുകള്‍ തടിച്ചു കൂടി. തുടര്‍ന്ന് ശ്രീ പവദേശ്വര്‍ സ്വാമിയുടെ കാര്‍മികത്വത്തില്‍ സംസ്‌കാരചടങ്ങ് നടത്തുകയായിരുന്നു.

സംസ്‌കാരചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ടതോടെ ജില്ലാഭരണകൂടം നടപടിയെടുക്കുകയായിരുന്നു. നാനൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ഗ്രാമം സീല്‍ വെച്ച അധികൃതര്‍ വ്യാപകമായി കോവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

14 ദിവസത്തേക്ക് ഗ്രാമത്തിന് അകത്തേക്കും പുറത്തേക്കുമുളള യാത്രയ്ക്ക് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലചത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് നിയന്ത്രണങ്ങള്‍ മറികടന്ന് ആളുകള്‍ ഒത്തുകൂടിയത്.

മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി എ​പ്പോ​ഴെ​ങ്കി​ലും മ​ക​ൻ ദു​ൽ​ഖ​റി​നെ വ​ഴ​ക്കു​പ​റ​യാ​റു​ണ്ടോ എ​ന്ന് പ​ല​രും ആ​ലോ​ചി​ച്ചി​ട്ടു​ണ്ടാ​കും. അ​ക്കാ​ര്യ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ദു​ൽ​ഖ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ.

ഇ​ല​ക്‌​ട്രി​സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് വാ​പ്പ​ച്ചി കൂ​ടു​ത​ല്‍ വ​ഴ​ക്ക് പ​റ​യാ​റു​ള​ള​തെ​ന്നാ​ണ് ദു​ൽ​ഖ​ർ പ​റ​യു​ന്ന​ത്. ത​നി​ക്ക് മാ​ത്ര​മ​ല്ല ഭാ​ര്യ​യ്ക്കും മ​റ്റു​ള​ള​വ​ര്‍​ക്കു​മെ​ല്ലാം ഇ​തു​പോ​ലെ ഓ​രോ കാ​ര്യ​ത്തി​ന് വ​ഴ​ക്ക് കേ​ള്‍​ക്കാ​റു​ണ്ടെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

ലൈ​റ്റ് അ​ണ​യ്ക്കാ​തി​രി​ക്കു​ക, എ​സി ഓ​ഫാ​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​പ്പോ​ഴും ത​നി​ക്ക് വാ​പ്പ​ച്ചി​യു​ടെ കൈ​യി​ല്‍ നി​ന്ന് വ​ഴ​ക്ക് കേ​ള്‍​ക്കാ​റു​ണ്ട്. പി​ന്നെ വീ​ടി​നെ ബ​ഹു​മാ​നി​ക്കാ​തെ​യി​രു​ന്നാ​ല്‍ വാ​പ്പ​ച്ചി​ക്ക് ദേ​ഷ്യം വ​രു​മെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു.

“എ​ല്ലാം ന​ല്ല ചി​ട്ട​യാ​ണ്. കു​ട്ടി​ക്കാ​ലം തൊ​ട്ടെ ഞ​ങ്ങ​ളെ അ​ങ്ങ​നെ​യാ​ണ് വാ​പ്പ​ച്ചി പ​ഠി​പ്പി​ച്ച​ത്. ചി​ല​പ്പോ​ഴൊ​ക്കെ ചി​ല തെ​റ്റു​ക​ള്‍ വ​രു​ത്താ​റു​ണ്ട്. അ​തി​നൊ​ക്കെ ഒ​രു മ​ടി​യു​മി​ല്ലാ​തെ വാ​പ്പ​ച്ചി ചൂ​ടാ​കാ​റു​ണ്ട്. ടി​വി​യു​ടെ റി​മോ​ട്ട് ക​ണ്‍​ട്രോ​ള​ര്‍ ക​ണ്ടി​ല്ലെ​ങ്കി​ലും ഇ​താ​ണ് അ​വ​സ്ഥ’ -ദു​ല്‍​ഖ​ര്‍ പ​റ​യു​ന്നു..

 

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളെ കാ​റ്റി​ൽ പ​റ​ത്തി വി​മാ​ന​ത്തി​നു​ള​ളി​ൽ വി​വാ​ഹം ക​ഴി​ച്ച് മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ൾ. മ​ധു​ര​യി​ൽ നി​ന്ന് തൂ​ത്തു​ക്കു​ടി​യി​ലേ​ക്കു​ള്ള സ്പൈ​റ്റ് ജെ​റ്റ് വി​മാ​ന​ത്തി​ൽ വ​ച്ചാ​ണ് മ​ധു​ര സ്വ​ദേ​ശി​ക​ളാ​യ രാ​കേ​ഷും ദീ​ക്ഷ​ണ​യും വി​വാ​ഹി​ത​രാ​യ​ത്.‌‌ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം ക​ഴി​ച്ച​ത്.

മേ​യ് 31 വ​രെ ഒ​രാ​ഴ്ച കൂ​ടി ലോ​ക്ക്ഡൗ​ൺ നീ​ട്ടു​ന്ന​താ​യി ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ണി​ന് മു​ന്നോ​ടി​യാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഒ​രു ദി​വ​സം ഇ​ള​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ആ​ഴ്ച സ്വ​കാ​ര്യ​മാ​യി സം​ഘ​ടി​പ്പി​ച്ച വി​വാ​ഹ​ച്ച​ട​ങ്ങ് മേ​യ് 23ന് ​ചാ​ർ​ട്ടേ​ഡ് വി​മാ​ന​ത്തി​ൽ വ​ച്ച് വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ഒ​രാ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ആ​കാ​ശ ക​ല്യാ​ണം വൈ​റ​ലാ​യി മാ​റി​യ​ത്. യാ​ത്രാ​മ​ധ്യേ വി​മാ​ന​ത്തി​ൽ വെ​ച്ച് രാ​കേ​ഷ് ദ​ക്ഷി​ണ​യു​ടെ ക​ഴു​ത്തി​ൽ താ​ലി ചാ​ർ​ത്തു​ന്ന വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത്. വ​ര​നും വ​ധു​വി​നും ചു​റ്റു​മാ​യി ബ​ന്ധു​ക്ക​ളാ​യ സ്ത്രീ​ക​ളും ക്യാ​മ​റാ​മാ​ൻ​മാ​രും നി​ൽ​ക്കു​ന്ന​ത് കാ​ണാം. ‌‌‌ ഇ​വ​രാ​രും മാ​സ്കും ധ​രി​ച്ചി​രു​ന്നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം 50 ആ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചു​കൊ​ണ്ട് വി​വാ​ഹം ന​ട​ന്നി​രി​ക്കു​ന്ന​ത്. ‌സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും ഡി​ജി​സി​എ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ്പൈ​സ് ജെ​റ്റും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. മ​ധു​ര​യി​ലു​ള്ള ട്രാ​വ​ൽ ഏ​ജ​ന്റ് ആ​ണ് ചാ​ർ​ട്ടേ​ഡ് വി​മാ​നം ബു​ക്ക് ചെ​യ്ത​ത്. ഇ​വ​രോ​ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളെ കു​റി​ച്ചു വ്യ​ക്ത​മാ​ക്കി​യി​രു​ന്നെ​ന്നും ഒ​രു ആ​ഘോ​ഷ​ത്തി​നും അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ലെ​ന്നും ക​മ്പ​നി പ​റ​ഞ്ഞു.

വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 130 യാ​ത്ര​ക്കാ​രും ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യാ​ണ് ദ​മ്പ​തി​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

ലാൽജോസ് മലയാള സിനിമയ്ക്ക് നൽകിയ ഒരുപാട് സംഭാവനകളിൽ ഒന്നായിരുന്നു നടി സംവൃതാ സുനിൽ. രസികൻ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംവൃതാസുനിൽ മലയാളത്തിൽ അരങ്ങേറുന്നത്. ദിലീപായിരുന്നു ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അധികം വൈകാതെ തന്നെ മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളായി മാറി സംവൃതാ സുനിൽ. നാടൻ ശാലീന സൗന്ദര്യം എന്നതിൻ്റെ ഒരു ബ്രാൻഡ് അംബാസിഡർ കൂടി ആയിരുന്നു താരം എന്ന് വേണമെങ്കിൽ പറയാം. വിവാഹശേഷം സിനിമയിൽ നിന്നും ഒരു ചെറിയ ബ്രേക്ക് എടുത്തിരിക്കുകയാണ് സംവൃത.

ഇപ്പോൾ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിൽ സംവൃത ആയിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബിജു മേനോൻ ആയിരുന്നു ഈ ചിത്രത്തിലെ നായകനായി എത്തിയത്. വലിയ ഇടവേളക്കുശേഷം ആയിരുന്നു സംവൃത മലയാള സിനിമയിലേക്ക് തിരിച്ചുവന്നത്. എന്നാൽ അധികം വൈകാതെ തന്നെ താരം സ്വകാര്യ കാര്യങ്ങളിലേക്ക് തിരിച്ചുപോവുകയും ചെയ്തു. രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനത്തോടെ ആയിരുന്നു ഇത്. അഗസ്ത്യ എന്ന് പേരുള്ള ഒരു മൂത്തമകൻ ഉണ്ട് താരത്തിനു. രുദ്ര എന്നാണ് രണ്ടാമത്തെ കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്.

അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ മെൻ്റർ ആയി എത്തിയിരുന്നു സംവൃത. ലാൽജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലേക്ക് നായികയായി ഒരു കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി ആയിരുന്നു താരം ഈ പരിപാടിയിൽ എത്തിയത്. കുഞ്ചാക്കോബോബന് ഒപ്പമായിരുന്നു താരം ഈ പരിപാടിയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താൻ ഏറ്റവും ആഗ്രഹിച്ച ഒരു കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. മലയാള സിനിമയിൽ മറ്റൊരു നടി അവതരിപ്പിച്ച ഏത് കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് എന്നായിരുന്നു സംവൃതയോട് ചോദിച്ച ചോദ്യം.

കാഞ്ചനമാല എന്ന ഉത്തരമായിരുന്നു സംവൃത നൽകിയത്. എന്ന് നിൻറെ മൊയ്തീൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ പാർവതി അവതരിപ്പിച്ച കഥാപാത്രമായിരുന്നു ഇത്. മലയാളത്തിലെ ഏറ്റവും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായി വേണമെങ്കിൽ ഇതിനെ കാണാം. മുക്കത്തെ മൊയ്തീൻ്റെയും കാഞ്ചനമാലയുടെയും പ്രണയത്തെ ഏറ്റെടുക്കാതെ മലയാളികൾ ആരും തന്നെ ഉണ്ടായിരുന്നില്ല എന്ന് വേണമെങ്കിൽ പറയാം. അത്രയും വികാരനിർഭരമായിരുന്നു എന്ന് നിൻറെ മൊയ്തീൻ എന്ന ചിത്രം. ആ വേഷം തനിക്ക് ലഭിച്ചിരുന്നുവെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്. ഒരുപാട് തന്നെ കൊതിപ്പിച്ച വേഷമായിരുന്നു അത് – ഇതായിരുന്നു കാഞ്ചനമാല എന്ന കഥാപാത്രത്തെക്കുറിച്ച് സംവൃതാസുനിൽ പറഞ്ഞ വാക്കുകൾ.

മഹാമാരി രാജ്യത്ത് പിടിമുറുക്കി വര്‍ഷം ഒന്ന് പിന്നിടുമ്പോഴും രാപകല്‍ ഇല്ലാതെ പോരാടുകയാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ഈ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പരാമര്‍ശനത്തിനെതിരെ ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി രംഗത്ത്.

മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ‘മഹാമാരിക്കാലത്ത് ഒന്നും നോക്കാതെ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ച നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും യാതൊരു യോഗ്യതയുമില്ലാത്ത ഒരാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ല. യുക്തി, ശാസ്ത്രം ഇന്ത്യയില്‍ വളരാന്‍ അനുവദിക്കൂ,’ റസൂല്‍ പൂക്കുട്ടി കുറിച്ചു.

ഡോക്ടര്‍മാരെയും ആധുനിക വൈദ്യശാസ്ത്രത്തെയും അപമാനിച്ച രാംദേവിനെതിരെ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിമര്‍ശിച്ച് താരവും രംഗത്തെത്തിയത്. അലോപ്പതി വിഡ്ഢിത്തം നിറഞ്ഞ ശാസ്ത്രമാണെന്നും അലോപ്പതി ചികിത്സയിലൂടെ ലക്ഷക്കണക്കിനാളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്നും ഡോക്ടര്‍മാര്‍ കൊലപാതകികളാണെന്നുമായിരുന്നു ബാബാ രാംദേവിന്റെ പ്രസ്താവന.

തുറവൂരില്‍ വീടിനുള്ളില്‍ രണ്ടുപേരെ മരിച്ചനിലയില് കണ്ടെത്തി. ചാവടി കൊല്ലേശേരിയില്‍ ബൈജു(50), കൈതവളപ്പില്‍ സ്റ്റീഫന്‍ (46) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യത്തിന് പകരം സാനിറ്റൈസര്‍ കുടിച്ചതാണ് മരണകാരണമെന്നാണ് സംശയം.

ഇവരുടെ വീടുകളില്‍ നിന്ന് സാനിറ്റൈസറും ഗ്ലാസുകളും കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്.

മദ്യം കിട്ടാതായതോടെ മറുവഴികള്‍ മദ്യപാനികള്‍ തേടിയിരുന്നു. ഇതിന്റെ ഭാഗമായി മീഥേല്‍ ആല്‍ക്കഹോള്‍ വെള്ളം ചേര്‍ത്ത് കുടിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്തിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഡിസംബറില്‍ ദ്വീപുകളുടെ അഡ്മിനിസ്‌ട്രേറ്ററായി അധികാരമേറ്റത്തിന് പിന്നാലെ പ്രഫുല്‍ പട്ടേല്‍ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങളാണ് ലക്ഷദ്വീപില്‍ വന്‍ പ്രക്ഷോഭത്തിന് വഴിതുറന്നത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെ സാമൂഹികപ്രവര്‍ത്തകരടക്കം രംഗത്തെത്തി. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിത രീതിയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള മാറ്റങ്ങളാണ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് എന്നാണ് ഉയരുന്ന ആരോപണം. ഇക്കൂട്ടത്തില്‍ ലക്ഷദ്വീപുകാരന്‍ കൂടിയായ ഫിറോസ് നെടിയത്ത് എന്ന യുവാവിന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഞാന്‍ ഫിറോസ് നെടിയത്ത്. ലക്ഷദ്വീപിലെ കല്‍പേനി ദ്വീപാണ് എന്റെ നാട്. അവിടെയാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. വളരെ ലളിതമായ ജീവിത സാഹചര്യത്തില്‍, കേരളത്തെ ആശ്രയിച്ചു തന്നെയാണ് ലക്ഷദ്വീപ് അന്നും ഇന്നും തുടരുന്നത്. ഇന്ന് നിങ്ങള്‍ കേട്ട് തുടങ്ങിയ ലക്ഷദ്വീപ് പ്രശ്‌നങ്ങളെക്കുറിച്ച് ലക്ഷദ്വീപുകാരന്‍ ആയ എന്റെ കാഴ്ച്ചപ്പാടുകള്‍ കൂടി പറയട്ടെ. ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയപ്പോള്‍ ഞങ്ങള്‍ അത് അറിയാനായി നാല് മാസത്തോളം എടുത്തിട്ടുണ്ട് എന്നാണ് കേട്ടറിവ്. അന്ന് ലക്ഷദ്വീപില്‍ നിന്നും സ്വാതന്ത്യ സമരത്തെ പിന്തുണച്ചു പോയവരില്‍ ചിലര്‍ തിരികെ ഓടത്തില്‍ (പായ്കപ്പല്‍) വന്നതോടെ ആയിരുന്നു നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് അറിയുന്നതും (ദ്വീപീന്നു പോയ ഒരു പായക്കപ്പല്‍ തിരികെ എത്തിയാല്‍ മാത്രമേ അന്ന് കേരളത്തില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നുള്ളു.. ഇല്ലെങ്കില്‍ അവരുടെ പായ്ക്കപ്പല്‍ മുങ്ങിപ്പോയിക്കാണും എന്നാണ് വിശ്വസിച്ചിരുന്നത്) ആനന്ദത്തില്‍ പങ്കാളികളാവുന്നതും. അത് ലക്ഷദ്വീപിനേ സംബന്ധിച്ചെടുത്തോളം ഒരു വലിയ നേട്ടമാണ്.

ബ്രിട്ടീഷുകാരുടെ ക്രൂരതകള്‍ക്ക് ബലിയാടുകള്‍ ആവേണ്ടി വന്ന ചെറുതുരുത്തുകള്‍ ആയിരുന്നു നമ്മള്‍. ഇന്ന് അതേ അവസ്ഥയോട് സാമ്യം നില്‍ക്കുന്ന തരത്തില്‍ സ്വന്തം രാജ്യത്തില്‍ നിന്നും അനുഭവിക്കുക എന്നത് അതിനേക്കാള്‍ വേദനാജനകമെന്നു വേണം പറയാന്‍. ഈ സാഹചര്യങ്ങള്‍ക്കെല്ലാം തുടക്കം ലക്ഷദ്വീപ് മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ്വര്‍ ശര്‍മയുടെ മരണത്തോട് കൂടിയാണ്. പകരക്കാരനായി വന്ന പ്രഫുല്‍ ഗൗഡ പട്ടേല്‍ എന്ന് ലക്ഷദ്വീപില്‍ കാലുകുത്തിയോ അന്ന് തുടങ്ങി പ്രശ്‌നങ്ങള്‍. പൊതുവെ IAS /IPS ഉദ്യോഗസ്ഥര്‍ വഹിച്ചിരുന്ന പദവിയാണ് ആഖജ ഹലമറലൃ ആണ് എന്നത് കൊണ്ട് മാത്രം അദ്ദേഹത്തിന് കിട്ടിയത്.

ഒരു വര്‍ഷമായി കോവിഡ് കേരളത്തിലെത്തിലെത്തിയിട്ടും ദ്വീപില്‍ ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.കാരണം,ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ 14 ദിവസം കേരളത്തിലും 7 ദിവസം ദ്വീപിലും ക്വാറന്റൈന്‍ നിര്‍ബന്ധം ആക്കിയിരുന്നു. ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ഇടത്ത് എന്ന് ക്വാറന്റൈന്‍ രീതികള്‍ നീക്കം ചെയ്‌തോ അതിന്റെ പിന്നാലെ തന്നെ കൊറോണ കപ്പല്‍ പിടിച്ചു എത്തി. ഒരു തരത്തിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു പ്രഫുല്‍ ഗൗഡയുടെ വരവ്. അതിനെ ചോദ്യം ചെയ്തതില്‍ പിന്നെയാണ് അയാള്‍ ആ പ്രോട്ടോകാള്‍ എടുത്തുകളയുന്നത്.

100 % മുസ്ലീങ്ങള്‍ മാത്രമുള്ള ഒരു പ്രദേശം എന്ത് കൊണ്ടും NRC, CCA എതിര്‍ക്കുമല്ലോ, പ്രൊട്ടെസ്റ്റ് നടത്തിയ ബോര്‍ഡുകള്‍ കണ്ടത് അയാളെ കൂടുതല്‍ ചൊടുപ്പിപ്പിക്കുകയും അത് ചെയ്തവരെ അറസ്റ്റ് ചെയ്യുകയുണ്ടായി. ലക്ഷദ്വീപ് മാസ്സ് കേരളത്തിലെ ലക്ഷദ്വീപ് സൗഹൃദങ്ങള്‍ ഉള്ളവര്‍ക്ക് പരിചമായ ഒന്നാണ്. 50 % ഓളം വരുന്ന ലക്ഷദ്വീപിലെ മല്‍സ്യതൊഴിലാളികള്‍ വര്‍ഷങ്ങളായി അവരുടെ ഫിഷിങ് ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനും കേടുപാടുകള്‍ മാറ്റുന്നതിനും ചൂര മാസ്സാക്കുന്നതിനും തീരപ്രദേശത്തെ തന്നെയാണ് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍, ഇത്രയും ദിവസം കൊണ്ട് തന്നെ അത് സ്വമേധയാ പൊളിച്ചു നീക്കം ചെയ്യണം എന്നും അല്ലെങ്കില്‍ അവിടത്തെ ഷെഡ്ഡുകള്‍ അവര്‍ പൊളിക്കുമെന്നും ഉത്തരവിറക്കി. എന്നാല്‍ കവരത്തി ദ്വീപിലെ സാന്റി ബീച്ച്, കലാ സോഷ്യല്‍ മേഖലകളിലും സ്‌കൂബ ഡൈവിങ്ങിനും പേര് കേട്ട മൊത്തം ദ്വീപുകാര്‍ക്കും പ്രിയപ്പെട്ട ഇടമാണ്. വൈകുന്നേരങ്ങളില്‍ ഒരു ചായക്കൊപ്പം സൗഹൃദം പങ്കുവെക്കുന്ന ഇടത്തെയാണ് ഒരു മുന്നറിയിപ്പും ഇല്ലാതെ ഖഇആ ഉപയോഗിച്ച് പൊളിക്കുന്നത് നോക്കി നില്‍ക്കാനേ ദ്വീപ് ജനങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.

പിന്നെ റോഡ് വികസനം, എന്റെ വീട് റോഡിന്റെ അടുത്ത് തന്നെയാണ്, ഇനി അതിനെ വീതി കൂട്ടുകയാണെങ്കില്‍ എന്റെ വീട്ടില്‍ക്കൂടിയായിരിക്കും വാഹനങ്ങള്‍ പോകുന്നത്. ദ്വീപില്‍ അപകട നിരക്ക് വളരെ കുറവാണ്. 7 മീറ്റര്‍ വീതിയുള്ള റോഡ് ഈ കുഞ്ഞു സഥലത്ത് ഉണ്ടാക്കീട്ട് ഞങ്ങളെ റോഡില്‍ കിടത്താനാണോ ഇവരുടെ ഉദ്ദേശം?

ലക്ഷദ്വീപ് മദ്യനിയന്ത്രണങ്ങള്‍ ഉള്ള പ്രദേശമാണ്. ടൂറിസത്തിന്റെ പേരില്‍ മദ്യം എത്തിക്കാനുള്ള പ്ലാനും നീങ്ങുന്നുണ്ട് എന്നാണ് കേട്ടത്. പല മേഖലകളും പഞ്ചായത്തിന്റെ അധീനതയില്‍ നിന്ന് മാറ്റുകയും അഡ്മിനിസ്‌ട്രേറ്റര്‍ മാത്രം ചുമതല വരുത്തുകയും ചെയ്തതോടു കൂടി പഞ്ചായത്തിന്റെ, അതായത് ദ്വീപ് ജനതയുടെ വായയും അവര്‍ അടച്ചു. ഇനി അവരുടെ ഉത്തരവുകള്‍ക്ക് വഴങ്ങികൊടുക്കേണ്ടവര്‍ ആയി ജീവിക്കണം എന്നത് ആണ് ലക്ഷ്യം.

മറൈന്‍ വാച്ചേഴ്‌സ് ആയി ഓരോ ദ്വീപില്‍ നിന്നും 15 പിള്ളേരെ എടുത്തിട്ടുണ്ടായിരുന്നു. അവരുടെ സേവനം ലക്ഷദ്വീപ് കണ്ടതാണ്. ലക്ഷദ്വീപിന്റെ നിലനില്‍പിന് വേണ്ടി മണല്‍ വാരലും സീ കുംകുബര്‍ എടുക്കല്‍ തടയലും അവര്‍ 24 മണിക്കൂറും സജീവമായി ചെയ്തിരുന്നു. ഇപ്പോള്‍ ആ ജോലി തുടരുന്നതിന് അഡ്മിനിസ്റ്റര്‍ ഒപ്പുവെക്കുന്നില്ല. അവരുടെ ജോലി ഇനി ഉണ്ടോ എന്ന് തന്നെ ആശങ്കയാണ്. ട്രൈനിങ്ങിലൂടെയും മറ്റും എടുത്ത പിള്ളേരാണ് എന്ന് കൂടി നിങ്ങള്‍ ഓര്‍ക്കണം. കൂടാതെ ടൂറിസത്തിലെ ജീവനക്കാരെയും സ്‌കൂളിലെ അധ്യാപകരെയും ആയമാരെയും പിരിച്ചു വിട്ടതായി അറിയാന്‍ കഴിഞ്ഞു.

എന്ത് തന്നെയായാലും വളരെ സമാധാനത്തോടും ആതിഥേയ മര്യാദയോടും കൂടി ജീവിച്ചു പോയിരുന്ന ഒരു കൂട്ടം ജനങ്ങളുടെ ഇടയിലേക്ക് ആണ് അവര്‍ വിഷം കുത്തി നിറക്കുന്നത്, അവരുടെ നിസ്സഹായതയെ ചൂഷണം ചെയ്യുന്നത്. നാളെ ഒരു പലസ്തീന്‍ അല്ലെങ്കില്‍ മറ്റൊരു കശ്മീര്‍ അറബിക്കടലില്‍ ഉണ്ടാവാതിരിക്കാന്‍, ഇന്ത്യ മുഴുവന്‍ കൊറോണ പോലെ പടരുന്ന ഒരു വലിയ ശക്തിയോടാണ് നാം പോരാടുന്നത്. കേവലം 80,000 പേര് മാത്രം കൂട്ടിയാല്‍ കൂടുന്നതല്ലല്ലോ അത്. വയ്യായ്മ വന്നാല്‍ ഞങ്ങള്‍ ഓടി എത്തുന്നത് കേരളത്തിലോട്ടാണ്. ബിജെപിയെ തുരത്തിയവരാണ് കേരളം, അത് ഞങ്ങള്‍ക്ക് ഊര്‍ജമാണ്. എന്റെ എല്ലാ സൗഹൃദങ്ങള്‍ക്കും ലക്ഷദ്വീപില്‍ വരാന്‍ ആഗ്രഹമുള്ളവരാണ്. നാളെ അവിടെ അങ്ങനെ ഒരിടം ഉണ്ടെങ്കിലേ നമുക്കാ അറബിക്കടലിലെ പവിഴതുരുത്തുകള്‍ കാണാനൊക്കൂ. ഇവിടെ ദ്വീപ് ജനത നിസ്സഹായാരാണ് എല്ലാവരും.. കൂടെ കാണും എന്ന പ്രതീക്ഷയോടെ ഒരു ലക്ഷദ്വീപുകാരന്‍..

ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കൻ മേഖലയായ ഗോമയിൽ അഗ്നിപർവതം പൊട്ടി വൻ ലാവ പ്രവാഹം.15 പേര്‍ മരിച്ചതായും അഞ്ഞൂറോളം വീടുകള്‍ തകര്‍ന്നതായുമാണ് റിപോര്‍ട്ട്. ശനിയാഴ്ച രാത്രിയാണ് അതി തീവ്രമായ അഗ്നിപര്‍വ്വത സ്‌ഫോടനം നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വീടുകളെ മുക്കി ലാവ പരന്നതോടെ, രാത്രിയിൽ ആയിരങ്ങളാണു പലായനം ചെയ്തത്. ലാവ പ്രവാഹം 20 ലക്ഷം ജനസംഖ്യയുള്ള ഗോമ നഗരത്തിനു സമീപമെത്തി നിന്നത് ആശ്വാസമായി. നഗരത്തിൽനിന്ന് 10 കിലോമീറ്റർ അകലെയാണു അഗ്നിപർവതം.

അഗ്നിപർവതമായ മൗണ്ട് നിരഗോംഗോ പൊട്ടിയാണ് ഓറഞ്ച് നിറത്തിലുള്ള ലാവ താഴ്‌വാരങ്ങളിലേക്കു ഒഴുകാൻ തുടങ്ങിയത്. കയ്യിൽ കിട്ടിയതുമെടുത്ത് ആയിരങ്ങൾ ഓടി. ആയിരക്കണക്കിനു ഗോമ നഗരവാസികളെയും ഒഴിപ്പിച്ചു. പുലർച്ചയായപ്പോഴേക്കും ഗോമ നഗരത്തിനു സമീപം ലാവ ഉറഞ്ഞു. ആകാശമാകെ കറുത്തപുക മൂടിനിന്നു. ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്കാണ് പലായനം ചെയ്തത്. എണ്ണായിരം പേര്‍ക്ക് അഭയം നല്‍കിയതായി റുവാണ്ട അധികൃതര്‍ വ്യക്തമാക്കി.

റുവാണ്ട അതിര്‍ത്തി പ്രദേശത്തെ നഗരമാണ് ഗോമ. കോംഗോയിലെ പ്രധാനപ്പെട്ട നഗരമായ ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ ലാവ നഗരത്തിന്റെ ഒരു ഭാഗത്തെ വിഴുങ്ങി. ഇതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ അയല്‍ രാജ്യമായ റുവാണ്ടയിലേക്ക് പലായനം ചെയ്തത്.

Copyright © . All rights reserved