Latest News

ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പ് സംഘങ്ങള്‍ വീണ്ടും നാട്ടില്‍ സജീവമാകുന്നു. കോട്ടയം സ്വദേശിനിയായ വീട്ടമ്മ 10,000 രൂപ വായ്പയെടുത്ത് ഒരു മാസത്തിനുളളില്‍ തിരിച്ചടച്ചത് 70,000 രൂപ. തുടര്‍ന്നും പണം അടയ്ക്കില്ല എന്നറിയിച്ചതോടെ വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ കണ്ട പരസ്യത്തിലൂടെയാണ് വീട്ടമ്മ തട്ടിപ്പ് സംഘത്തിന്റെ കുരുക്കിപ്പെട്ടത്. 10,000 രൂപ വായ് എടുക്കുന്നതിനായി ഇവര്‍ ഫെയ്‌സ്ബുക്കിലെ പരസ്യം കണ്ട് ദത്താ റുപ്പി എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുകയും ഒപ്പം ഗ്യാലറിയും കോണ്‍ടാറ്റും ആക്‌സസ് ചെയ്യാനുളള അനുവാദവും നല്‍കി. 10,000 രൂപ തിരിച്ചടച്ചതിന് ശേഷവും പുതിയൊരു യുപിഐ ഐഡി അയച്ചുതന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

കോണ്ടാക്ടുകള്‍ ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം വീട്ടമ്മയുടെ ഫോണിലുണ്ടായിരുന്ന എണ്ണൂറോളം നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങളും ഭീഷണികളും അയച്ചു തുടങ്ങി. അതിനോടൊപ്പം മോര്‍ഫ് ചെയ്ത വീട്ടമ്മയുടെ ചിത്രങ്ങളും. ഇതിനിടയില്‍ ഇന്‍സ്റ്റന്റ് ലോണ്‍ എന്ന ആപ് വഴി 10,000 രൂപ കൂടി വായ്പയെടുപ്പിച്ചു. ശല്യം സഹിക്കാതെ പരാതിക്കാരി ഫോണ്‍ എടുക്കാതെയായതോടെ കോണ്‍ടാക്ടിലുളള സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തിത്തുടങ്ങി. ഇരുവരുടെയും എഡിറ്റ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കാമെന്ന് ഹൈക്കോടതി. കാര്‍ഡ് അനധികൃതമായി തുറന്നതിന്റെ തെളിവായ ഹാഷ് വാല്യൂ മാറിയോയെന്ന് പരിശോധിക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആവശ്യം. വിചാരണ കോടതിയുടെ കൈവശമുള്ള കാര്‍ഡ് രണ്ട് ദിവസത്തിനകം സംസ്ഥാന ഫൊറന്‍സിക് ലാബിലേക്ക് അയക്കണം. ഏഴ് ദിവസത്തിനകം പരിശോധന
പൂര്‍ത്തിയാക്കി ഫലം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് വ്യക്തമാക്കി.

ഹാഷ് വാല്യൂ മാറിയോ എന്നത് അന്വേഷണത്തെ ബാധിക്കുന്ന വിഷയമല്ല. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്നായിരുന്നു അതിജീവിതയുടെയും ആവശ്യം. മെമ്മറി കാര്‍ഡ് അനധികൃതമായി ആരെങ്കിലും തുറന്നുവെങ്കില്‍ അത് തന്റെ സ്വകാര്യതയെ ബാധിക്കുന്നതാണെന്ന് അവര്‍ ഉന്നയിച്ചിരുന്നു എന്നാല്‍ പരിശോധന ആവശ്യമില്ലെന്നായിരുന്ന ദിലീപിന്റെ നിലപാട്. പരിശോധന കേസിന്റെ വിചാരണ വൈകിപ്പിക്കാനാണെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് മൂന്ന് ദിവസമാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്

കാരൂർ സോമൻ

കാർമേഘങ്ങളെ പോലെ കേരളത്തിലെ വാർത്തകൾ കണ്ട് ലോക മലയാളികൾ വിളറി നിൽക്കുന്ന സമയമാണ്. ദേവീക്ഷേത്രങ്ങളിലെ മഹാ പുരോഹിതർ ഭക്തരുടെ അഭീഷ്ടസിദ്ധിക്ക് വേണ്ടി രക്ഷാവളകളും മന്ത്രച്ചരടുകളും ജപിച്ചുകൊടുക്കുന്ന വേളയിലാണ് മനുഷ്യമനഃസാക്ഷിയെ തൊട്ടുണർത്തുന്ന ചില യാഥാർഥ്യങ്ങൾ റിട്ട.ജസ്റ്റിസ് കെമാൽ പാഷ പുറത്തുവിട്ടത്. ‘സംസ്ഥാനത്തെ പോലീസിനെ അടിമകളാക്കി മാറ്റിയിരി ക്കുന്നു. പോലീസ് സേനയിൽ ആർക്കും അന്തസായി ജോലി ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. വിമർശിക്കുന്നവരുടെ വായടപ്പിക്കാൻ ശ്രമം. പി.സി.ജോർജിന്റെ അറസ്റ്റിൽ അസ്വാഭാവികതയുണ്ട്. ഒരു മണിക്കൂർ കൊണ്ട് എന്ത് പ്രാഥമിക അന്വേഷണം നടത്താനാകും? ജോർജിന് ജാമ്യം അനുവദിച്ചത് ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തി. എതിർക്കുന്നവരെ പീഡനക്കേസിൽ കുടുക്കുന്ന രാഷ്ട്രീയമാണ് നടക്കുന്നത്’. അദ്ദേഹത്തിന്റെ അനുഭവസീമയിൽ തങ്ങി നിന്ന വാക്കും വരികളും കേരളത്തെ അടയാളപ്പെടുത്തുന്ന വിഷാദത്തിന്റെ. നിയമ ലംഘനത്തിന്റെ വേനലായി കാണാൻ സാധിക്കും. ഇന്നത്തെ വിവാദ സംവാദങ്ങളിൽ, സമരങ്ങളിൽ സമൂഹ ത്തിന് എന്തെങ്കിലും നേട്ടമുണ്ടോ? മനുഷ്യജീവിതം ദുരിതത്തിലാക്കുന്നവരെ, യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ തുറുങ്കിലടക്കാൻ ഉത്തവാദിത്യമുള്ളവർ ചൂഷകവർഗ്ഗ താല്പര്യങ്ങൾക്ക് കൂട്ടുനിൽക്കുന്നവരാണോ?.

ഇതിൽ പി.സി.ജോർജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള ഒരു നിയമജ്ഞന്റെ വാദങ്ങൾ തള്ളിക്കളയാൻ സാധിക്കില്ല. എന്നാൽ ജോർജ് നടത്തിയിട്ടുള്ള വിഷം ചീറ്റുന്ന വർഗ്ഗീയ പരാമർശങ്ങൾ, സ്ത്രീകളെ അധിക്ഷേപിക്കുന്നതൊക്കെ രാഷ്ട്രീയ ജീവിതത്തിന്റെ പാപ്പരത്തമായിട്ടേ കാണാൻ സാധിക്കു. സോഷ്യൽ മീഡിയ വഴി എതിരാളികളെ അപമാനിക്കുന്നതുപോലെ ഇദ്ദേഹത്തിന്റെ വാക്കുകൾ എരിയും പുളിയും ചേർത്തുള്ള ഭാഷാചേരുവകകൾ പലർക്കും വിഭവ സമൃദ്ധമായ സദ്യയാണ്. എന്നാൽ സ്ത്രീവിരുദ്ധത വിപ്ലവ വായാടിത്വമായാൽ പൊലീസിന് മുന്നിൽ ചങ്ക് നീറി നിൽക്കേണ്ടിവരും. അതിന് പോലീസിനെ പഴിച്ചിട്ട് കാര്യമില്ല. സാധാരണ അധികാരത്തിലുള്ളവരാണ് പോലീസിന്റെ ആത്മവീര്യം ചോർത്തുന്നത്, കുറ്റം ചെയ്ത ചിലർക്ക് നേരെ ഉടനടി നടപടി, ചിലർക്ക് നേരെ നടപടിയില്ല ഇതൊക്കെ കാലാകാലങ്ങളായി കണ്ടുകൊണ്ടരിക്കുന്ന വിചിത്ര വഴി പിഴച്ച സമീപനങ്ങളാണ്. ഈ സാമൂഹികബോധമുണ്ടായിരുന്ന ജസ്റ്റിസ് അധികാരത്തിലിരുന്നപ്പോൾ പാവങ്ങളെ, നിരപരാധികളെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന നിയമലംഘനങ്ങൾ ബോധപൂർവ്വം ഒഴുവാക്കിയതാണോ അതോ ഈ മനസ്സും മനസ്സാക്ഷിയും നിയമത്തിന്റെ പൊതുഘടനയിൽ മരവിച്ചുപോയോ?.

അറിവും ചിന്തയുമുള്ള മനുഷ്യരിൽ പുരോഗതികാണാറുണ്ട്. അറിവും ചിന്തയുമില്ലാത്ത മനുഷ്യരെന്നും ജോതിഷുകളുടെ വലകളിൽ കുരുങ്ങി അല്ലെങ്കിൽ അന്ധമായ ജാതി രാഷ്ട്രീയത്തിൽ ജീവിതം നരക തുല്യമാക്കുന്നു. ഇന്ത്യയും കേരളവും നേരിടുന്ന ശാപമാണിത്. നമ്മൾ ധാരാളം മണ്ടന്മാരെ കണ്ടിട്ടുണ്ട്. എന്നാൽ സ്വയം മണ്ടനാണോ എന്നറിയാൻ വളരെ പ്രയാസമാണ്. എന്തുകൊണ്ടെന്നാൽ മനസ്സിൽ അന്തർലീനമായിരിക്കുന്നത് അനീതി, വഞ്ചന, കളവ്. അക്രമം, അപകീർത്തിപ്പെടുത്തുക, വർഗ്ഗീയത, അന്ധവിശ്വാങ്ങളാണ്. നിയമങ്ങൾ രാഷ്ട്രീയമായി, മതമായി വളർന്നാൽ അത് ബുർഷ്വാസികളുടെ രാഷ്ട്രീയ താല്പര്യങ്ങളാണ് സംരക്ഷി ക്കപ്പെടുന്നത്. പൊതുവർഗ്ഗ താല്പര്യമല്ല. ഇന്ത്യയിലെ പോലീസ് വകുപ്പുകൾ പരിശോധിച്ചാൽ സ്വകാര്യതാല്പ ര്യങ്ങൾക്ക് വേണ്ടി നിയമങ്ങളെ ബലിയാടാക്കുന്നു

. പലപ്പോഴും നിരപരാധികൾക്ക് നീതി ലഭിക്കുന്നില്ല. അധികാരികളുടെ തണലിൽ കുറ്റവാളികൾ രക്ഷപെടുന്നു. രാഷ്ട്രീയക്കാർ പറയുന്നതുപോലെ കൂട്ടിലടച്ച തത്തകളെ പാവപ്പെട്ട മനുഷ്യരുടെ നികുതിപ്പണം കൊടുത്തു തീറ്റിപ്പോറ്റുന്നു. നമ്മൾ പോലീസുകാരെ പലപ്പോഴും കുറ്റപ്പെടുത്താറുണ്ട്. അധികാരത്തിലിരിക്കുന്ന അധികാര കച്ചവടഭ്രാന്തുള്ളവർ പറയുന്നത് അനുസരിക്കാനേ നിയമപാലകർക്ക് സാധിക്കു. ആകെയുള്ള ഒരാശ്രയം കോടതികളാണ്. കോടതികൾ മനുഷ്യരുടെ മേൽ നടത്തുന്ന ഈ അധികാരകയ്യേറ്റത്തെ, ചൂഷണത്തെ, പീഡനത്തെ വെല്ലുവിളിക്കാൻ തയ്യാറാകണം. ആ കർത്തവ്യ ബോധം എത്രപേരിലുണ്ട്? നമ്മുടെ നിയമവ്യവസ്ഥിതി കൂടുതൽ വിഹ്വലവും വികടവും ദുരന്തപൂർണ്ണമാക്കുന്നത് ആരാണ്? നീതിനിഷേധം നടത്തുന്നവരെ എന്തുകൊണ്ടാണ് അധികാരത്തിൽ തുടരാൻ അനുവദിക്കു ന്നത്? നിയമവകുപ്പുകൾ തള്ളപ്പെട്ടവരുടെ, നിന്ദിതരുടെ, പാവങ്ങളുടെ രോദനം കേൾക്കുന്നുണ്ടോ?

സിലോണിൽ നിന്ന് ധാരാളം അടിമകളെ ഇറക്കുമതി ചെയ്തപ്പോൾ ബ്രിട്ടീഷ്‌കാർ 1792-ൽ മലബാ റിലും 1811-ൽ റാണി ലക്ഷ്മീഭായി തമ്പുരാട്ടി തിരുവിതാംകൂറിലും അടിമത്വം അവസാനിപ്പിച്ചു്. അന്ന് അടിമകളെ ജോലിക്ക് ഉപയോഗിച്ചതുപോലെ നമ്മുടെ പോലീസ്‌സേനയെ അധികാരത്തിലിരിക്കുന്നവർ അടിമകളാക്കുന്നുവെങ്കിൽ ഇന്ത്യൻ ഭരണഘടന, സുപ്രിം കോർട്ടടക്കം നിർണ്ണായക ശക്തികളായി മാറുകയും പോലീസ് സേനയെ നിയന്ത്രിക്കാനുള്ള അവകാശം നേടുകയും വേണം. നിയമവകുപ്പുകൾ കോടതിയുടെ നിയന്ത്രണത്തിലായാൽ നിയമങ്ങളെ അട്ടിമറിക്കാൻ അവസരം ലഭിക്കില്ല.

ചില ന്യായാധിപന്മാർ അധികാരികളുടെ ഇച്ഛക്ക് വഴങ്ങി അവരുടെ വ്യക്തിത്വം അടിയറവെച്ചത് വാർത്തകളിൽ കണ്ടിട്ടുണ്ട്. ഭരണവർഗ്ഗത്തിന്റെ താളത്തിന് വഴങ്ങുന്നവർ നിയമവകുപ്പിന് തന്നെ അപമാനമാണ്. ഈ കൂട്ടർ സിലോണിൽ നിന്ന് വന്നവരുടെ തലമുറയാണോ? ഒരു രോഗിയുടെ മുറിവുകൾ ഡോക്ടർക്ക് ഉണക്കാമെങ്കിൽ കുറ്റവും ശിക്ഷയും നടപ്പാക്കാൻ ശാശ്വതമായ പരിഹാരം കാണാൻ സമർത്ഥരായ ന്യായാധിപന്മാർക്ക് സാധിക്കും. അങ്ങനെയെങ്കിൽ പോലീസ് സ്റ്റേഷൻ, കോടതികൾ ആരാധനാകേന്ദ്രങ്ങളായി മാറും.

നിയമവും നിയമപാലകരും അടിമകളായി മാറിയാൽ സമൂഹത്തിൽ അരാജകത്വം വർദ്ധിക്കും. അത് നിരപരാധികളുടെ ഹൃദയത്തെ മുറിവേല്പിക്കുക മാത്രമല്ല മനസ്സിന്റെ വിങ്ങലുകൾ ഒരിക്കലും മാറുകയില്ല. നിയമങ്ങളെ ഹൃദയത്തോടെ ചേർത്തുവെച്ചിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങളെ കണ്ടുപഠിക്കുക. അധികാരത്തിലിരിക്കുന്നവർ നിയമ വാഴ്ചയിൽ ഇടപെട്ടാൽ പ്രധാനമന്ത്രിയായാലും ആ കസേരയിൽ ഒരു നിമിഷംപോലുമിരിക്കില്ല. ഇന്ത്യയിൽ അടിമത്വം ഭരണത്തിലു മുണ്ട്. വളരെ സമർഥമായി മറ്റുള്ളവരെ കബളിപ്പിച്ചുകൊണ്ട് നിർഭയമായി മരണനിദ്ര പ്രാപിക്കുന്നതുവരെ അധികാരത്തിൽ തുടരുന്നു. യുവമിഥുനങ്ങൾക്ക് അവസരം കൊടുക്കില്ല. വികസിത രാജ്യങ്ങളിൽ മരണം വരെ അധികാരത്തിലിരിക്കുന്ന ഭരണാധിപന്മാരുണ്ടോ? ബ്രിട്ടീഷ് പ്രധാനമന്ത്രി കോവിഡ് കാലത്ത് ഒരു മദ്യവിരുന്നിൽ പങ്കെടുത്തതിന് അധികാരം തെറിക്കുമോയെന്ന് എല്ലാവരും ഭയന്നു. ഭാഗ്യവശാൽ വോട്ടെടുപ്പിൽ പുറത്തായില്ല. ആനന്ദലഹരിയിൽ അധികാരം ഉത്സവമാക്കി കഴിയുന്നവർ ഉദാത്തമായ മനസ്സിനുടമകളാകണം. ജനങ്ങൾ കപ്പം കൊടുത്തുകഴിയുന്നവരോ പൊലീസിന് മുന്നിൽ കൂപ്പുകൈയുമായി നിൽക്കേണ്ടവരോ അല്ല. രാജ്യമെങ്ങും അനീതിയും, അഴിമതിയും, ജാതിചിന്തകളും പത്തിവിരിച്ചാടുന്നത് നിയമസംഹിതയുടെ അഭാവം കൂടിയാണ്. പലപ്പോഴും അക്രമത്തിനും മറ്റും ഇരകളാകുമ്പോൾ തുല്യനീതി, അവകാശം നിഷേധിക്കപ്പെടുന്നു. ഇത് സാഹിത്യ സാംസ്‌ക്കാരിക രംഗത്തും കാണാറുണ്ട്. സമൂഹത്തിന്റെ ഉൾത്തുടുപ്പുകളായി സത്യവും നീതിയും നിലനിർത്താൻ നിയമവകുപ്പുകൾ ശക്തമായി മുന്നിട്ടിറങ്ങിയാൽ ആരും ആരുടേയും അടിമകളാകില്ല. സത്യസന്ധമല്ലാത്ത മരവിച്ച മനസ്സുമായി അടിമകളായി ജീവിക്കാൻ നമ്മൾ ആരുടേയും ചുമടുതാങ്ങികളല്ല എന്നോർക്കുക.

ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് എസിപിയെ വിളിച്ച് ഷവായിയും കുബ്ബൂസും ഓര്‍ഡര്‍ ചെയ്ത് അബദ്ധം പിണഞ്ഞ് പോലീസുകാരന്‍. എഎസ്ഐ ബല്‍രാജിനാണ് അബദ്ധം പറ്റിയത്.

മീഞ്ചന്ത ബൈപ്പാസ് ജംഗ്ഷനിലെ സിറ്റി ഹോട്ടലില്‍ വിളിച്ച് ഷവായ് ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേയാണ് ബല്‍രാജിനാണ് അബദ്ധം പിണഞ്ഞത്. ഹോട്ടലാണെന്ന് കരുതി ഫോണെടുത്തപ്പോള്‍ മറുതലയ്ക്കലില്‍ നിന്നും എന്താണ് വേണ്ടതെന്ന് കൂടി കേട്ടപ്പോള്‍ എന്നാല്‍ ഒരു അര ഷവായിയും നാല് കുബ്ബൂസും പോരട്ടേ എന്ന് കൂസാതെ പറഞ്ഞു.

അതേസമയം, ഒരു രക്ഷയുമില്ലല്ലോ ഇത് ഫറൂഖ് എസിപി എഎം സിദ്ധിഖിന്റെ നമ്പരാണെന്ന് മറുപടി കിട്ടിയതോടെ എഎസ്ഐ വിറച്ചുപോകുകയായിരുന്നു. പണികിട്ടിയെന്ന് ബോധം വന്നപ്പോള്‍ നിരവധി വട്ടം മാപ്പ് പറയാന്‍ ശ്രമിച്ചെങ്കിലും സന്ദര്‍ഭത്തെ വളരെ കൂളായാണ് സിദ്ധിഖ് കൈകാര്യം ചെയ്തത്.

എആര്‍ ക്യാംപിലെ ക്വിക്ക് റെസ്പോന്‍സ് ടീമിലെ എഎസ്ഐ ആണ് ബല്‍രാജ്. കഴിഞ്ഞ ദിവസം ചാലിയത്ത് മത്സ്യബന്ധനത്തിന് പോയ ഒരു മത്സ്യത്തൊഴിലാളിയെ കാണാതെ പോയിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയ്ക്ക് പോയതായിരുന്നു ഇദ്ദേഹം. ഡ്യൂട്ടിയ്ക്കിടയില്‍ അദ്ദേഹം ഒരുവട്ടം അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചിരുന്നു. പിന്നീട് രാത്രി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ ശ്രമിക്കവേ അറിയാതെ വീണ്ടും അതേ നമ്പറിലേക്ക് തന്നെ കോള്‍ പോകുകയായിരുന്നു.

എന്നാല്‍ സംഭവത്തെ വളരെ രസകരമായി തമാശയായിട്ടാണ് എസിപി എടുത്തത്.
അസിസ്റ്റന്റ് കമ്മീഷണറെന്ന് കേട്ടപ്പോഴേ വിറച്ചുപോയ ബല്‍രാജിനോട് ചങ്ങാതീ അബദ്ധമൊക്കെ ആര്‍ക്കും പറ്റുമെന്ന് പറഞ്ഞാണ് സിദ്ധിഖ് ആശ്വസിപ്പിച്ചത്.

അനിൽതോമസ്

ഡഗൻഹാം തസ്കേഷ്സും ന്യൂഹാം ക്രിക്കറ്റ് ക്ലബ്ബും (ബെക്കൻ്ററി) സംയുക്തമായി ഒരു ക്രിക്കറ്റ് റ്റൂർണ്ണമെൻ്റ് ഈ വരുന്ന സെപ്റ്റംബർ മാസം 11 – ന് ഞായറാഴ്ച്ച നമ്മുടെ ഹോം ഗ്രൗണ്ടിലും , ന്യൂഹാം മലയാളി കമ്മ്യൂണിറ്റിയുടെ ബികോൺട്രീ ഗ്രൗണ്ടിലും സംയുക്തമായി (ഒറ്റ ദിവസം) നടത്തുവാൻ തീരുമാനിച്ച വിവരം നിങ്ങളെ എവരെയും സന്തോഷപൂർവ്വം അറിയിക്കുന്നു. ( 12 over match , Semi and final 15 over) . സെമിയും, ഫൈനൽ മാച്ചും ഡാഗെൻഹാം ടസ്കേഴ്സിൻ്റെ പുതിയ ഗ്രൗണ്ടിൽ വച്ച് നടത്തും. ഇതിനേ കുറിച്ച് നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ പറയുക

 

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ഗര്‍ഭിണിയായ സ്‌കൂള്‍ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയെ പൊലീസ് പിടികൂടിയത് ടീ ഷര്‍ട്ട് ബ്രാന്‍ഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍.
ജൂണ്‍ ഒന്നാം തീയതിയാണ് 35-കാരിയായ ഗര്‍ഭിണിയായ അധ്യാപികയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ അന്വേഷണം തടസപ്പെട്ടിരിക്കെയാണ് സിസി ടിവിയില്‍ പതിഞ്ഞ പ്രതിയുടെ വസ്ത്രം കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്.

ടീഷര്‍ട്ടിന്റെ പിന്‍ഭാഗത്തുള്ള ബ്രാന്‍ഡ് പേര് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നഗരത്തില്‍ ഇതേ ബ്രാന്‍ഡിലുള്ള ടീഷര്‍ട്ട് വാങ്ങിയവരുടെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചു. ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെയും സാധനങ്ങള്‍ ഡെലിവറി ചെയ്യുന്ന യുവാക്കളുടെയും സഹായത്തോടെയായിരുന്നു അന്വേഷണം. ചോദ്യം ചെയ്യലിന്റെ ആരംഭത്തില്‍ തന്നെ താനാണ് അധ്യാപികയെ കൊന്നതെന്ന് വിദ്യാര്‍ഥി പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

‘അധ്യാപികയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ആണ്‍കുട്ടി ആഗ്രഹിച്ചിരുന്നു. എന്നാല്‍, യുവതി ഇതിന് എതിരായിരുന്നു. ബന്ധം തുടരാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പ്രതി കൊലപ്പെടുത്തുകയായിരുന്നു’ അയോധ്യ സീനിയര്‍ പൊലീസ് സൂപ്രണ്ട് ശൈലേഷ് പാണ്ഡെ പറഞ്ഞു.

കവര്‍ച്ച നടന്നതായി വരുത്തിത്തീര്‍ക്കാന്‍ യുവതിയുടെ മുറിയിലെ അലമാരയുടെ പൂട്ട് തകര്‍ത്ത് 50,000 രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും പ്രതി കൈക്കലാക്കി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് എസ്എസ്പി പറഞ്ഞു.

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു ചെറിയ കലാകാരൻ ആണ് സാജന്‍ പള്ളുരുത്തി.മകാരം കൊണ്ട് മലയാളിയെ അതിശയിപ്പിച്ച താരം വര്‍ഷത്തോളം സിനിമയില്‍ നിന്നും മിമിക്രി വേദികളില്‍ നിന്നുമെല്ലാം ഇടവേള എടുത്ത് മാറി നില്‍ക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അമൃത ടിവിയിലെ ഷോയില്‍ പങ്കെടുക്കവെ സാജന്‍ വെളിപ്പെടുത്തുകയുണ്ടായി. അതിനിടയില്‍ താന്‍ മരിച്ചു എന്ന വാര്‍ത്ത വന്നതിനെ കുറിച്ചും, കിടപ്പിലായപ്പോള്‍ നടന്‍ വിഡി രാജപ്പന് സുരേഷ് ഗോപി സഹായധനമായി നല്‍കിയ ഒരു ലക്ഷം രൂപയില്‍ നിന്ന് മോഷ്ടിച്ചുവെന്ന ആരോപണനും മറുപടി നല്‍കി. സാജന്‍ പള്ളുരുത്തി. ആരോപണത്തിന്റെ സത്യാവസ്ഥ പിന്നീടാണ് പലര്‍ക്കും ബോധ്യമായതെന്നും അദ്ദേഹം പറഞ്ഞു.

സാജന്‍ പള്ളുരുത്തിയുടെ വാക്കുകള്‍

അദ്ദേഹം കിടപ്പിലായ സമയത്ത് ഒരു സഹായം എന്നോണം ഞാന്‍ വീട്ടില്‍ പോയി ഒരു വീഡിയോ എടുത്തിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞ് കൊണ്ടുള്ള വീഡിയോ ചാനലിലൂടെ പുറത്ത് വിട്ടു. അത് കണ്ട് സുരേഷേട്ടന്‍ (സുരേഷ് ഗോപി) ചാനലില്‍ നിന്ന് എനിക്ക് ലഭിയ്ക്കുന്ന പൈസയില്‍ നിന്ന് ഒരു ലക്ഷം രാജപ്പന്‍ ചേട്ടന്റെ കുടുംബത്തിന് നല്‍കാം എന്ന് പറഞ്ഞു.

ആ പൈസ ചാനലില്‍ നിന്ന് വാങ്ങി വി.ഡി രാജപ്പന്‍ ചേട്ടന് കൊടുക്കേണ്ടത് ഞാന്‍ ആണ്. പക്ഷെ പെട്ടന്ന് ഒന്നും അത് കിട്ടില്ലല്ലോ. ചാനലുകാരുടെ നടപടിക്രമങ്ങള്‍ എല്ലാം കഴിഞ്ഞ് ടിഡിഎസ്സും കഴിഞ്ഞാണ് നമുക്ക് കാശ് തരുന്നത്. ഒരുലക്ഷത്തില്‍ നിന്ന് ടിഡിഎസ് ആയി പത്തായിരം രൂപ പോകും. ബാക്കിയുള്ള തൊണ്ണൂറായിരം വാങ്ങി, അത് അങ്ങനെ തന്നെ ഞാന്‍ വി. ഡി രാജപ്പന്‍ ചേട്ടന്റെ ഭാര്യയ്ക്ക് കൊണ്ടു പോയി കൊടുത്തു.

എന്നാല്‍ സായാഹ്നപത്രത്തില്‍ വാര്‍ത്ത വന്നത് ഞാന്‍ പറ്റിച്ചു എന്നാണ്. ഒരു ലക്ഷം തരാം എന്നാണ് സുരേഷ് ഗോപി പറഞ്ഞത്, അതില്‍ നിന്ന് പത്തായിരം രൂപ സാജന്‍ പള്ളുരുത്തി മോഷ്ടിച്ചു എന്ന് രാജപ്പന്‍ ചേട്ടന്റെ ഭാര്യ പറഞ്ഞു. അത് വലിയ വാര്‍ത്തയായി, വിവാദമായി. അത് എന്നെ വളരെ അധികം വേദനിപ്പിച്ചിരുന്നു. സാജന്‍ പറഞ്ഞു.

 

അമേരിക്കയില്‍ സ്വാതന്ത്രദിന പരേഡിനിടെയില്‍ ഉണ്ടായ വെടിവെയ്പില്‍ ആറ് പേര്‍ മരിച്ചു. ജൂലൈ നാലിന് ചിക്കാഗോയിലെ ഹൈലന്‍ഡ് പാര്‍ക്കിലാണ് വെടിവെയ്പുണ്ടായത്. 30പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. സംഭവത്തില്‍ 22കാരനായ ആക്രമിയെ പൊലീസ് പിടികൂടി.

ആഘോഷം തുടങ്ങി മിനിറ്റുകള്‍ക്കകമാണ്് തോക്കുമായി ആക്രമി ചില്ലറ വില്‍പ്പനശാലയുടെ മേല്‍ക്കൂരയില്‍ നിന്ന് പരേഡിലേക്ക് വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ പരിക്കേറ്റവരെ ഹൈലാന്‍ഡ് പാര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാദേശിക സമയം പത്തരയോടെയാണ് സംഭവം. റോബര്‍ട്ട് ഇ ക്രൈമോ എന്നയാളാണ് അക്രമം നടത്തിയത്.

ആക്രമണം ഉണ്ടായി ആറുമണിക്കൂറിന് ശേഷമാണ് റോബര്‍ട്ട് ഇ ക്രൈമോയെ പിടികൂടിയത്. 20 തവണ വെടിയൊച്ച കേട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരേഡില്‍ പങ്കെടുത്തവര്‍ ‘തോക്കുകള്‍’ എന്നലറിക്കൊണ്ട് പരിഭ്രാന്തരായി ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അമേരിക്കയുടെ 246-ാം സ്വാതന്ത്രദിനാഘോഷവേളയിലായിരുന്നു ആക്രമണം ഉണ്ടായത്. ഇതേ തുടര്‍ന്ന് പരേഡുള്‍പ്പെടെയുള്ള പരിപാടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.ഹൈലന്റ് പാര്‍ക്കിലും സമീപ നഗരങ്ങളിലും ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് കര്‍ശന സുരക്ഷയൊരുക്കി. മെയ് 14ന് ന്യൂയോര്‍ക്കിലെ ബഫലോയിലുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ 10 പേരും മേയ് 24ന് ടെക്‌സസിലെ സ്‌കൂളില്‍ 19 കുട്ടികളും 2 അധ്യാപകരും കൊല്ലപ്പെട്ട ശേഷം ഈ വര്‍ഷം കൂടുതല്‍ മരണമുണ്ടായ വെടിവയ്പാണ് ഇന്നലെയുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെയുള്ള ഗൂഢാലോചന കേസില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെയും ഷാജ് കിരണിനെയും ഇന്ന് ചോദ്യം ചെയ്യും. സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യുക. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യല്‍.

കേസില്‍ നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് സ്വപ്‌നയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇ ഡി യുടെ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സ്വപ്‌ന ഹാജരായിരുന്നില്ല. അതേസമയം ഗൂഢാലോചനാകേസില്‍ സ്വപ്ന നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വാദം കേള്‍ക്കും.

ഗൂഢാലോചന കേസില്‍ ഷാജ് കിരണിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും. സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി കഴിഞ്ഞ ദിവസം ഷാജ് കിരണിന് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ ഡി ഓഫീസ് എത്താനാണ് നിര്‍ദ്ദേശം.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്മാറാന്‍ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന ആരോപിച്ചിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയെന്നാണ് ഷാജി കിരണ്‍ പ്രതികരിച്ചത്. അതേസമയം തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.

തന്റെ പുതിയ ചിത്രമായ ‘കാളി’യുടെ പോസ്റ്റര്‍ റിലീസിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡോക്യുമെന്ററി ഡയറക്ടര്‍ ലീന മണിമേഖലയ്‌ക്കെതിരെ പ്രതിഷേധം. ലീനയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് #arrestleenamanimakelai അടക്കമുള്ള ഹാഷ്ടാഗുകള്‍ സജീവമാകുകയാണ് ട്വിറ്ററില്‍.

പോസ്റ്ററില്‍ ഹിന്ദു ദേവതയായ കാളി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. പോസ്റ്റര്‍ ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമാണെന്നാണ് ആരോപണം. പോസ്റ്റര്‍ ഉടന്‍ പിന്‍വലിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

സംഭവം വിവാദമായതോടെ പ്രതികരണവുമായി ലീന രംഗത്തെത്തി. ചിത്രം കണ്ടിട്ട് അഭിപ്രായം പറയണമെന്നും സിനിമ കണ്ടുകഴിഞ്ഞാല്‍ ഹാഷ്ടാഗ് ലവ് യൂ ലീന മണിമേകലയ് എന്നാക്കി നിങ്ങള്‍ മാറ്റുമെന്നും അവര്‍ ട്വീറ്റ് ചെയ്തു.

 

RECENT POSTS
Copyright © . All rights reserved