Latest News

ഭക്ഷണത്തിൽ എലിവിഷം അടക്കം കലർത്തി അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ ചോഴിയാട്ടിൽ വീട്ടിൽ ഇന്ദുലേഖ (39) യുടെ കൂടുതൽ ചുരുളഴിയുന്നു. കിഴൂരിൽ മകൾ അമ്മയെ സ്വത്തിനായി കൊലപ്പെടുത്തിയ സംഭവത്തിലാണ് പോലീസിന്റെ കൂടുതൽ വെളിപ്പെടുത്തൽ. പ്രതിയെ പോലീസ് റിമാൻഡ് ചെയ്തു.

ഒമ്പത് ലക്ഷത്തോളം ഉള്ള സാമ്പത്തിക പ്രതിസന്ധി തീർക്കാൻ സ്വത്ത് തട്ടിയെടുക്കാനായിരുന്നു ഇന്ദുലേഖയുടെ പദ്ധതി. ഇതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും ചായയിൽ എലിവിഷം കലർത്തി നൽകിയതെന്നുമാണ് ഇന്ദുലേഖയുടെ മൊഴി. എലിവിഷമാണ് രുഗ്മിണിയുടെ പെട്ടെന്നുള്ള മരണത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.

 

കിഴൂർ കാക്കത്തിരുത്ത് റോഡിൽ ചോഴിയാട്ടിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58)കഴിഞ്ഞദിവസം തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കിഴൂരിൽ 13.5 സെന്റ് സ്ഥലവും വീടുമാണ് ഇവർക്കുണ്ടായിരുന്നത്. മാതാപിതാക്കളുടെ കാലശേഷം ഇത് ഇന്ദുലേഖയ്ക്ക് എഴുതിവെച്ചിരുന്നു. പെട്ടെന്ന് തന്നെ ഈ സ്വത്ത് ലഭിക്കാനും കടംവീട്ടാനുമാണ് മകൽ കടുംകൈ ചെയ്തത്. അമ്മയ്ക്ക് ശേഷം അച്ഛനെ കൊലപ്പെടുത്തിയോ ശാരീരികമായി അവശനിലയിലാക്കിയോ സ്വത്ത് കൈവശപ്പെടുത്താനാണ് ലക്ഷ്യമാക്കിയിരുന്നതെന്നും പോലീസ് പറഞ്ഞു.

വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടി സ്വർണാഭരണങ്ങൾ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ പണയം വെച്ചാണ് ഇത്രയും ബാധ്യതയുണ്ടായതെന്നാണ് ഇന്ദുലേഖ പോലീസിനോട് പറഞ്ഞത്.വിദേശത്തുള്ള ഭർത്താവിന് ബാധ്യതകൾ അറിയാമായിരുന്നില്ല. കഴിഞ്ഞ ദിവസം വിദേശത്ത് നിന്ന് ഭർത്താവ് നാട്ടിലെത്തിയതോടെ സ്വർണാഭരണങ്ങൾ തിരിച്ചെടുക്കേണ്ടിയിരുന്നു. സ്ഥലം പണയം വെച്ച് തുക കണ്ടെത്തുന്നതിന് രുഗ്മിണി സമ്മതിച്ചില്ല.

ഇതോടെ ഒരു മാസമായി പനിയുടെ ഗുളികകൾ ഭക്ഷണത്തിൽ കലർത്തി അമ്മയ്ക്കും അച്ഛനും ഇന്ദുലേഖ നൽകിയിരുന്നു. കറിയിൽ ചേർത്താണ് ഇവ നൽകിയിരുന്നത്. കരൾരോഗ ബാധിതരാക്കി ആർക്കും സംശയമില്ലാത്ത രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇന്ദുലേഖ ഗൂഗിളിൽ തിരഞ്ഞാണ് കൊലപാതകത്തിനുള്ള വഴി കണ്ടെത്തിയത്. വിദ്യാർഥികളായ രണ്ട് മക്കളും ഇവർക്കുണ്ട്.

നാട്ടിലെത്തിയ ഭർത്താവിനെ വിമാനത്താവളത്തിൽനിന്ന് കൊണ്ടുവന്നതിന് ശേഷമാണ് ഇന്ദുലേഖ അമ്മയ്ക്ക് ചായയിൽ എലിവിഷം കലർത്തി നൽകിയത്. ആസ്ത്മയുടെ അസ്വസ്ഥതകളുള്ളതിനാൽ രുഗ്മിണിക്ക് രുചിവ്യത്യാസം തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു. ഭർത്താവിനും അച്ഛനും ചായയിൽ സോപ്പുലായനി കലർത്തി നൽകുകയും ചെയ്തിരുന്നു. കൃത്രിമമായി ഭക്ഷ്യവിഷബാധയുണ്ടാക്കാനായിരുന്നു ശ്രമം. ഒരു മാസം മുമ്പ് അച്ഛനെ ഇതേ രീതിയിൽ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.

എന്നാൽ രുഗ്മിണിയെ ചികിത്സിച്ച തൃശ്ശൂരിലെ ആശുപത്രിയിലെ ഡോക്ടർക്കുണ്ടായ സംശയമാണ് കൊലപാതക സൂചന നൽകിയത്. ആശുപത്രിയിൽ മഞ്ഞപ്പിത്തമെന്നും ഭക്ഷ്യവിഷബാധയെന്നും രണ്ട് കാരണങ്ങൾ ഇന്ദുലേഖ പറഞ്ഞിരുന്നു. രുഗ്മിണിയുടെ മരണത്തിന് ശേഷമാണ് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിന്റെ തുടക്കം മുതലേ പൊരുത്തക്കേടുകളുണ്ടായിരുന്നു. ഇന്ദുലേഖയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് വിഷത്തെക്കുറിച്ച് അന്വേഷിച്ചതിന്റെ തെളിവുകൾ ലഭിച്ചത്.

എസിപി ടിഎസ് സിനോജ്, എസ്എച്ച്ഒ യുകെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ദുലേഖയെ വീട്ടിലെത്തിച്ച് നടത്തിയ തെളിവെടുപ്പിൽ വിഷത്തിന്റെ കുപ്പിയും മരുന്നുകളുടെ സ്ട്രിപ്പുകളും ലഭിച്ചു. ഫോറൻസിക് വിദഗ്ധരും വീട്ടിൽ പരിശോധിച്ച് വിവരങ്ങൾ ശേഖരിച്ചു. മൊബൈൽഫോൺ വിശദമായ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്.

കുത്തിയൊഴുകുന്ന പുഴയിലകപ്പെട്ട കുട്ടിയെ വളഞ്ഞത് മുതലകൾ. നീന്തിക്കയറാൻ ശ്രമിച്ച കുട്ടിയുടെ രക്ഷക്കെത്തിയത് ദുരന്ത നിവാരണസേന. രാജസ്ഥാനിലെ ചമ്പലിലാണ് സംഭവം നടന്നത്. തക്ക സമയത്ത് ബോട്ടിൽ ദുരന്ത നിവാരണസേന എത്തിയിരുന്നില്ലെങ്കിൽ കുട്ടി മുതലകളുടെ ആക്രമണത്തിന് ഇരയാകുമായിരുന്നു. തൊട്ടു പിന്നാലെയെത്തിയ മുതലകളുടെ പിടിയിൽ നിന്ന് തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടിയെ ദുരന്ത നിവാരണസേന രക്ഷിക്കുന്ന ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

അലറിക്കരഞ്ഞുകൊണ്ട് നീന്തിയ കുട്ടിയ ബോട്ടിൽ പാഞ്ഞെത്തിയ സംഘം ബോട്ടിനുള്ളിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. മുതലകൾ നിറഞ്ഞ നദിയാണ് ചമ്പല്‍. ശക്തമായ ഒഴുക്കും നദിയിലുണ്ടായിരുന്നു. മുതലകൾ പിന്നാലെയെത്തിയിട്ടും മനോധൈര്യം കൈവിടാതെ മുന്നോട്ടു നീന്തിയ കുട്ടിയെയും രക്ഷിച്ച ദുരന്ത നിവാരണസേനയെയും അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കാഴ്ചക്കാർ. ഡോ. ഭഗീരധ് ചൗധരിയാണ് ട്വിറ്ററിലൂടെ ഈ ദൃശ്യം പങ്കുവവച്ചത്. നിരവധിയാളുകൾ ഇപ്പോൾത്തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.

 

ബെൽഫാസ്റ്റ് : കൂടല്ലൂർ പള്ളി ഇടവകാംഗമായ തയ്യിൽ സണ്ണി- ആൻസി ദമ്പതികളുടെ മകൾ ഡയാന സണ്ണി(19) നോർത്തേൺ അയർലാൻഡ്‌ലിലെ ബെൽഫാസ്റ്റിൽ വച്ചു നിര്യാതയായി .

ഡെന്നിസ് സണ്ണി, മെർലിൻ സണ്ണി സഹോദരങ്ങളാണ്. മൃതസംസ്‌കാരം പിന്നീട്.

ഡയാന സണ്ണിയുടെ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. മീഞ്ചന്തയിൽ ഒളിവിൽ കഴിയുകയായിരുന്ന പർഗന സ്വദേശി രവികുൽ സർദാറാണ് പിടിയിലായത്. ബംഗാളിലെ കാനിംഗ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്.

കൃത്യം നടത്തിയ ശേഷം രവികുൽ കോഴിക്കോട്ടേക്ക് ട്രെയിൻ കയറുകയായിരുന്നു. പരിചയക്കാരനായ അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിച്ചുവരികയായിരുന്ന ഇയാളെ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. രവികുൽ സർദാറിനെ ഒളിവിൽ താമസിക്കാൻ സഹായിച്ച മൂന്ന് പേരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കശ്മീരിലെ രജൗരിയില്‍ നിന്ന് പിടികൂടിയ പാക് തീവ്രവാദിക്ക് ചികിത്സയ്ക്കിടെ രക്തം നല്‍കി ജീവന്‍ രക്ഷിച്ച് ഇന്ത്യന്‍ സൈനികര്‍. നിയന്ത്രണരേഖയ്ക്ക് സമീപത്തുനിന്ന് ഇന്ത്യന്‍ സുരക്ഷാസേന പിടികൂടിയ തബറാക് ഹുസൈന്‍ എന്ന തീവ്രവാദി നിലവില്‍ സൈന്യത്തിന്റെ ചികിത്സാകേന്ദ്രത്തിലാണുള്ളത്. സേനയുമായുള്ള ഏറ്റുമുട്ടലിനിടെ തബറാക് ഹുസൈന് പരിക്കേറ്റിരുന്നു.

പാക് അധീന കശ്മീരിലെ സബ്‌സോത് സ്വദേശിയാണ് ഇയാള്‍. പാക് സൈന്യത്തിലെ കേണല്‍ യൂനസ് ചൗധരിയുടെ നിര്‍ദേശപ്രകാരമാണ് താനും മറ്റ് നാല് പേരും നിയന്ത്രണരേഖയിലെത്തിയതെന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ സൈനികരെ ആക്രമിക്കണമെന്നാവശ്യപ്പെട്ട് തങ്ങള്‍ക്ക് പണം തന്നിരുന്നുവെന്നും ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സൗന്ദര്യമത്സരങ്ങളില്‍ മേക്കപ്പില്ലാതെ പങ്കെടുക്കുന്നത് മത്സാര്‍ഥികള്‍ക്ക് ആലോചിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. എന്നാല്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള പൊളിറ്റിക്‌സ് വിദ്യാര്‍ഥി മെലീസ റൗഫ് സൗന്ദര്യ മത്സരത്തില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്.

മേക്കപ്പില്ലാതെ മിസ് ഇംഗ്ലണ്ടിന്റെ ഫൈനല്‍ റൗണ്ട് വരെ എത്തിയിരിക്കുകയാണ് ഈ 20-കാരി. മിസ് ഇംഗ്ലണ്ടിന്റെ 94 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മത്സരാര്‍ഥി മേക്കപ്പിലാതെ പങ്കെടുക്കുന്നത്.

‘പലപ്പോഴും സ്ത്രീകള്‍ മേക്കപ്പ് ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ്. സൗന്ദര്യവര്‍ധക വിപണിയുടെ സമ്മര്‍ദ്ദം അവര്‍ക്ക് താങ്ങാനാകുന്നില്ല. അതിനിലാണ് ഞാന്‍ ശക്തമായ ഒരു നിലപാടെടുത്തത്. സ്വാഭാവിക സൗന്ദര്യത്തെ പ്രചരിപ്പിക്കാനും വിഷലിപ്തമായ മാനസികാവസ്ഥ ഇല്ലാതാക്കാനും മിസ് ഇംഗ്ലണ്ട് വേദി ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മെലീസ പ്രതികരിച്ചു.

ചെറുപ്പത്തില്‍ മേക്കപ്പ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കംഫര്‍ട്ടബ്ള്‍ ആയിരുന്നില്ലെന്നും മെലീസ പറയുന്നു.

‘ഒരാള്‍ സ്വന്തം ചര്‍മ്മത്തില്‍ സന്തുഷ്ടനാണെങ്കില്‍, മേക്കപ്പ് ഉപയോഗിച്ച് മുഖം മറയ്ക്കാന്‍ അയാളെ നിര്‍ബന്ധിക്കരുത്. നമ്മുടെ പോരായ്മകളാണ് നമ്മളെ നമ്മളായി മാറ്റുന്നത്. അതാണ് ഓരോ വ്യക്തിയേയും വ്യത്യസ്തമാക്കുന്നതും. ആളുകള്‍ അവരുടെ കുറവുകളേയും പോരായ്മകളേയും സ്‌നേഹിക്കുകയും സ്വീകരിക്കുകയും ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. കാരണം ലാളിത്യമാണ് യഥാര്‍ഥ സൗന്ദര്യം.’ മെലീസ വ്യക്തമാക്കുന്നു.

ടോം ജോസ് തടിയംപാട്

ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുൻപ് വിവാഹിതനായ നെടുങ്കണ്ടം സ്വദേശി ഷാജി പി ൻ എന്ന യുവാവിന്റെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു ക്യൻസർ തലച്ചോറിനെ ബാധിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം ആകെയുണ്ടായിരുന്ന വരുമാനം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ തുകയായിരുന്നു . അസുഖം ബാധിച്ചതോടെ അതും നിലച്ചു. ഷാജിയുടെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നിങ്ങൾ സഹായിക്കണം .ഷാജിക്കു വേണ്ടി നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 705 പൗണ്ട് ലഭിച്ചു ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെൻറ് താഴെ പ്രസിദ്ധികരിക്കുന്നു.

ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ്. ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുങ്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ്. തോമസിന്റെ അയൽവാസിയാണ്. ഷാജി തോമസിന്റെ അഭ്യർത്ഥന മാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഓണം ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു . നാമെല്ലാം ഓണം ഉണ്ണാൻ തയ്യാറായികൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ വേദനയിൽ ഒരു കൈത്താങ്ങാകാൻ നമുക്കൊരുമിക്കാം . നിങ്ങളുടെ സഹായങ്ങൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക .
ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റിക്ക് വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ജിസിഎസ് ഇ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 9 നേടി ലൗവിൻ ജോസ് . ജവഹർലാൽ നെഹ്റുവും , വിൻസന്റ് ചർച്ചിലും പോലെയുള്ള പ്രമുഖർ പഠിച്ച ഹാരോ ബോർഡിങ് സ്കൂളിലാണ് എ ലെവൽ പഠിക്കുന്നത്.

പിയാനോയിലും, വയലിനിലും പ്രാവീണ്യം നേടിക്കൊണ്ടിരിക്കുന്ന ലൗവിൻ ജോസ് കൊയർ സംഘത്തിലും ഉണ്ട് . യു കെ മലയാളികളുടെ പ്രധാന വേദിയായ യൂക്‍മ കലാമേളകളിൽ റീജിനൽ ലെവലിലും നാഷണൽ ലെവലിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

പാലാ രാമപുരം സ്വദേശിയായ ജോസ് പി എമ്മിന്റെയും ബിന്ദുമോൾ ജോസിന്റെയും ഇളയ പുത്രനായ ലൗവിന് ഒരു ജ്യേഷ്ഠൻ കൂടിയുണ്ട്. ഐവിൻ ജോസ് ഇംപീരിയൽ കോളേജ് ലണ്ടനിൽ മെഡിസിന് പഠിക്കുന്നു. 2001 -ൽ യുകെയിലെത്തിയ പിതാവ് ജോസ് പി എം സോഫ്റ്റ്‌വെയർ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. മാതാവ് ബിന്ദു മോൾ കാർഡിയോളജിയിൽ സ്പെഷലിസ്റ്റ് നേഴ്സ് ആയി ജോലി ചെയ്യുകയാണ്. ലണ്ടനിലെ ഈലിങ്ങിൽ ആണ് കുടുംബം താമസിക്കുന്നത്.

മികച്ച വിജയം നേടിയ ലൗവിൻ ജോസിനും എല്ലാ കുട്ടികൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.

മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളുടെ വിവരങ്ങൾ മലയാളം യുകെ ന്യൂസിനെ അറിയിക്കുക . ഇമെയിൽ വിലാസം [email protected]

എന്നും സ്ത്രീത്വത്തിന്റെ പ്രതീകമായി മലയാളികൾ കരുതിയ നടിയാണ് ശ്രീവിദ്യ. മൺമറഞ്ഞെങ്കിലും മലയാളികളുടെ ഓർമകളിൽ നിന്ന് ശ്രീവിദ്യയെ പറിച്ചെറിയാൻ ആർക്കും സാധിക്കില്ല. ഒരു സമയത്ത് തെന്നിത്യൻ സിനിമയുടെ മുഖശ്രീ ആയിരുന്നു നടി ശ്രീവിദ്യ.യുവനടിയായി എത്തിയ ശ്രീവിദ്യ പിന്നീട് മലയാള സിനിമയുടെ എല്ലാമെല്ലാമായി മാറുകയായിരുന്നു.

ബാല താരമായി സിനിമയിൽ എത്തിയ നടിയാണ് ശ്രീവിദ്യ. ആർ. കൃഷ്ണമൂർത്തിയുടെയും പ്രശസ്തഗായിക എംഎൽ വസന്തകുമാരിയുടേയും മകളായി ചെന്നൈയിലാണ് നടി ജനിച്ചത്. ചെറുപ്പം മുതൽക്കേ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്തായിരുന്നു ശ്രീവിദ്യ വളർന്നത്. 13ാം വയസ്സിൽ തിരുവുൾ ചൊൽവർ എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെയാണ് ശ്രീവിദ്യ വെള്ളിത്തിരയിലെത്തുന്നത്.

ഒരു കാലത്ത് തെന്നിന്ത്യ ഒട്ടാകെ ചർച്ചയായ വിഷയമായിരുന്നു കമലഹാസൻ ശ്രീവിദ്യ പ്രണയം. ഇതേ കുറിച്ച് ശ്രീവിദ്യ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വിവാഹം കഴിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. അതിന്റെ കാരണമെന്താണെന്ന് ജെ.ബി ജം​ഗ്ഷന്റെ പഴയൊരു അഭിമുഖത്തിൽ ശ്രീദിവ്യ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ നടിയുടെ ഈ വാക്കുകളാണ് വീണ്ടും സോഷ്യൽ മീഡിയയിലൂടെ വൈറലാവുന്നത്.

പ്രണയം തകർന്ന ശേഷം ആദ്യമൊക്കെ തന്റെ മനസ് ശൂന്യമായിരുന്നെന്നാണ് അഭിമുഖത്തിൽ ശ്രീവിദ്യ പറയുന്നത്. ഹൃദയവും മനസുമെല്ലാം കമൽഹാസന് സമർപ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇൻഡസ്ട്രികൾക്കും രണ്ട് കുടുംബംഗങ്ങൾക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങൾ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു രണ്ട് കുടുംബങ്ങളുടെയും ആ​ഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് താൻ ആയിരുന്നെന്നും ശ്രീവിദ്യ പറയുന്നുണ്ട്. അങ്ങനെ കമൽ വലിയൊരു നടനായി മാറി.

അദ്ദേഹം മറ്റൊരാളെ വിവാഹം കഴിച്ചു എന്ന തെറ്റിദ്ധാരണയിലേക്ക് പോവുന്ന അവസ്ഥയിലേക്ക് വന്നപ്പോൾ തന്റെ അമ്മ രണ്ടാളെയും വിളിച്ച് ഉപദേശിച്ചിട്ടുണ്ട്. അദ്ദേഹത്തിന് അദ്ദേഹം പറയുന്നത് പോലെ താൻ കാത്തിരിക്കണമെന്നാണ്. എന്നാൽ തനിക്ക് അതിന് സമ്മതമില്ലായിരുന്നു. കാരണം രണ്ട് കുടുംബവും അടുപ്പത്തിലായിരിക്കുമ്പോൾ അവരെ കൂട്ടാതെ ഒരു തീരുമാനം എടുക്കാൻ താൻ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നാണ് താൻ വിചാരിച്ചിരുന്നതെന്നും അവർ പറഞ്ഞു.

ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് അന്ന് കമൽ ദേഷ്യപ്പെടുകയാണ് ചെയ്തത്. പിന്നീട് കുറേ കാലം താനുമായി യാതൊരു കോൺടാക്ടും ഉണ്ടായിരുന്നില്ല. പിന്നീട് ഒരിക്കൽ മഹാബലിപുരത്തേക്ക് ഷൂട്ടിന് പോകുമ്പോൾ കമൽ തന്റെ വീട്ടിലേക്ക് വരുകയും അമ്മയോട് സംസാരിക്കുകയും ചെയ്തു. അന്ന് രണ്ടാൾക്കും ഇരുപത്തിരണ്ട് വയസ്സേയുള്ളു.

നാലഞ്ച് വർഷം കാത്തിരുന്നതിന് ശേഷം ആലോചിച്ച് തീരുമാനിച്ചാൽ പോരെ എന്നൊക്കെ അമ്മ ചോദിച്ചു. പക്ഷേ അതൊന്നും കേൾക്കാതെ അദ്ദേഹം ദേഷ്യപ്പെട്ട് ഇറങ്ങി പോയി. പിന്നെ താൻ കേട്ടത് അദ്ദേഹം വിവാഹിതനായി എന്നാണ്. അത് തനിക്ക് നൽകിയത് വലിയ വേദനയായിരുന്നു. ഒരു സ്ത്രീയായ തനിക്ക് എന്ത് കുറവാണ് ഉണ്ടായിരുന്നതെന്ന് ചിന്തിച്ചു. അന്നെനിക്ക് തന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നു. പിന്നീടാണ് ജോർജ്ജുമായി പ്രണയത്തിലാകുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുന്നതെന്നും ശ്രീവിദ്യ പറയുന്നുണ്ട്.

പാലക്കാട് ചിറ്റൂരില്‍ നിന്ന് കാണാതായ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു. യാക്കര പുഴയിലെ ചതുപ്പില്‍ യുവാവിനെ കൊലപ്പെടുത്തി താഴ്ത്തിയെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുള്ള പൊലീസ് പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

പാലക്കാട് തത്തമംഗലം സ്വദേശി സുവീഷ് (20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വരാജ്, ഹക്കീം, ഋഷികേശ്, അജയ്, ഷമീര്‍, മദന്‍കുമാര്‍ എന്നിവരെയാണ് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ജൂലൈ 19നാണ് സുബിഷിനെ കാണാതായത്. അന്നേ ദിവസം രാത്രി പാലക്കാടുള്ള മെഡിക്കല്‍ ഷോപ്പിന് സമീപത്തു നിന്ന് സുബിഷിനെ ബലമായി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മലബാര്‍ ആശുപത്രിയ്ക്ക് സമീപം ശ്മാശനത്തില്‍ വെച്ച് വടികൊണ്ടും കൈകൊണ്ടും അടിച്ചും ചവിട്ടിയുമായിരുന്നു കൊലപാതകമെന്നും പൊലീസ് അറിയിച്ചു. 20ന് രാവിലെയാണ് മൃതദേഹം പ്രതികള്‍ യാക്കര പുഴയില്‍ ഉപേക്ഷിച്ചത്.

അതേസമയം സുവീഷിന് വധഭീഷണി ഉണ്ടായിരുന്നതായി അമ്മ വിജി പറഞ്ഞു. കാര്‍ വാടകയ്‌ക്കെടുത്തതിനെച്ചൊല്ലിയായിരുന്നു ഭീഷണി. നേരത്തെയും സുഹൃത്തുക്കള്‍ വീട്ടിലെത്തി മര്‍ദിച്ചിരുന്നതായും വിജി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved