കനത്ത മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് യുഎസില്‍ ദേശീയ പാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് ഡ്രൈവര്‍മാര്‍ക്ക് വ്യക്തമായി റോഡ് കാണാന്‍ കഴിയാതെ വന്നതോടെയാണ് കൂട്ടിയിടി ഉണ്ടായത്.
പെന്‍സില്‍വാനിയയിലെ ദേശീയ പാതയിലായിരുന്നു അപകടം. ട്രക്കുകളും ട്രാക്ടറുകളുമുള്‍പ്പടെ അറുപതോളം വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. മഞ്ഞ് വീണ് കിടക്കുന്ന വഴിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനങ്ങള്‍ മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചു കയറുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കാറുകള്‍ റോഡില്‍ നിന്ന് തെന്നിമാറുന്നതും ട്രക്കുകള്‍ മറ്റ് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുന്നതുമൊക്കെ വീഡിയോയില്‍ വ്യക്തമായി കാണാം. കൂട്ടിയിടില്‍ ചില വണ്ടികള്‍ക്ക് തീ പിടിക്കുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ഹൈവേയിലേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്.
മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍ എത്തി യുവാവ് തീ കൊളുത്തി മരിച്ചു. വളയം സ്വദേശിയായ രത്‌നേഷ് എന്ന 42കാരനാണ് മരിച്ചത്. വീടിന് തീ വെച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചത് എന്നാണ് വിവരം.
നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ യുവാവ് യുവതിയുടെ കിടപ്പുമുറിയായ രണ്ടാം നിലയില്‍ കയറി മുറിയില്‍ തീ വയ്ക്കുകയായിരുന്നു.
വീടിന് തീ പടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവാവ് വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവത്തില്‍ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിയെ രത്‌നേഷിന് ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. ഏപ്രില്‍ ആദ്യം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.
പതിനാലുകാരിയെ പീഡിപ്പിച്ച 55 കാരനെ പെണ്‍കുട്ടിയുടെ പിതാവും ബന്ധുവും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്ഡ്വയിലാണ് സംഭവം. പ്രദേശത്തെ നദിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. കഷ്ണങ്ങളാക്കിയ നിലയിലുള്ള മൃതദേഹം ഞായറാഴ്ചയാണ് പുഴയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് സക്ലാപുര്‍ ജില്ലയിലെ ത്രിലോക്ചന്ദ് എന്നയാളാണെന്ന് കണ്ടത്തുകയായിരുന്നു. പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 14 കാരിയെ പീഡിപ്പിച്ച സംഭവത്തിലുള്ള പ്രതികാരമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിനെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ത്രിലോകും അറസ്റ്റലായവരും ബന്ധുക്കളാണെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ചയാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട ത്രിലോക് ചന്ദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ഇയാളെ പ്രദേശത്തെ അജ്‌നാല്‍ നദീതീരത്തേക്ക് കൊണ്ടുപോയത്. ബൈക്കില്‍ നദീ തീരത്ത് എത്തിച്ച ത്രിലോകിനെ പിന്നീട് കൊലപ്പെടുത്തുകയായിരുന്നു.
മീന്‍ വെട്ടുന്ന കത്തികൊണ്ടാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. മൃതദേഹം കഷ്ണങ്ങളാക്കി പിന്നീട് പുഴയില്‍ തള്ളുകയായിരുന്നു എന്നും സബ് ഡിവിഷണല്‍ ഓഫീസറെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലീം കച്ചവടക്കാരെ ക്ഷേത്ര ഉത്സവ പരിസരത്തുനിന്ന് വിലക്കണമെന്ന ആഹ്വാനത്തിൽ കർണാടക സർക്കാരിനെതിരെ ബിജെപി നേതാവ് രംഗത്ത്. നിയമസഭാംഗം കൂടിയായ എ എച്ച് വിശ്വനാഥ് ആണ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.
‘ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല, എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് മതങ്ങൾ. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഇടപെടണം. സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല’ വിശ്വനാഥ് മൈസൂരിൽ പറഞ്ഞു.
ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിരവധി ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്. ഇംഗ്ലണ്ടിൽ എത്ര ഇന്ത്യക്കാരുണ്ട്, മുസ്ലീം രാജ്യങ്ങളിൽ എത്ര ഇന്ത്യക്കാർ ജോലി ചെയ്യുന്നു. ഈ രാജ്യങ്ങൾ നമ്മെ ഒഴിവാക്കാൻ തീരുമാനിച്ചാൽ എന്താകും സ്ഥിതിയെന്നും വിശ്വനാഥ് തുറന്നടിച്ച് ചോദിച്ചു.
ഇന്ത്യ-പാകിസ്താൻ വിഭജനം നടന്നപ്പോൾ വളരെയധികം മുസ്ലീങ്ങൾ ഇന്ത്യ തെരഞ്ഞെടുത്തു. അവർ ജിന്നയുടെ കൂടെ പോയില്ല. അവർ ഇന്ത്യക്കാരായി ഇവിടെ തുടർന്നു. അവർ ഇന്ത്യക്കാരാണ്, മറ്റേതെങ്കിലും രാജ്യക്കാരല്ല. എന്തടിസ്ഥാനത്തിലാണ് മുസ്ലീം കച്ചവടക്കാരെ ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത് വളരെ ഖേദകരമാണ്’- വിശ്വനാഥ് കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്നും വിശ്വനാഥ് ആവശ്യപ്പെട്ടു. അല്ലെങ്കിൽ ജനങ്ങൾക്കൊപ്പം നിന്ന് പ്രതികരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
അച്ഛനെയും ഭർത്താവിനെയും കുറിച്ച് പറഞ്ഞുകൊണ്ട് സംഗീത ലക്ഷ്മണ രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമാണ്.താന്‍ അടുത്തറിഞ്ഞിട്ടുള്ളതില്‍ വെച്ച് തന്നെ ഏറ്റവും മുന്തിയ ഫ്രോഡുകളില്‍ ഒരാള്‍ തന്റെ
മറ്റൊരാള്‍ തനിക്ക് ഉണ്ടായിട്ടുള്ള ഏക ഭര്‍ത്താവ് (മുന്‍ ഭര്‍ത്താവ്) ആണെന്നും സംഗീത സമൂഹമാധ്യമത്തില്‍ കുറിക്കുകയായിരുന്നു. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവില്‍ ചേര്‍ന്ന് ഉണ്ടായതാണ് തന്റെ മക്കളെന്നും സംഗീത പറയുകയുണ്ടായി. ഇതിനുപിന്നാലെ സംഗീത ലക്ഷ്മണയുടെ മകൻ അനന്തു സുരേഷ്‌കുമാർ എഴുതിയ മുൻകാല കുറിപ്പ് വൈറലാകുകയാണ്.
‘അമ്മ എനിക്ക് തന്നിട്ടുള്ള സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്’ എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്റെ അമ്മ അഡ്വ.സംഗീത ലക്ഷമണ എന്റെ കല്യാണത്തിന് ഉണ്ടാവില്ല. അത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനുള്ള ഉത്തരം ഓരോരുത്തരോടുമായി പറയാനുള്ള താത്പര്യവും സമയവും എനിക്ക് ഇല്ലാത്തതും കൂടി കൊണ്ടാണ് വളരെ അധികം വേദനയോടെ ഇത് ഇവിടെ എഴുതുന്നത്. അമ്മയും അച്ഛനും 23 വർഷം മുൻപ് വേർപിരിയുകയും നിയപരമായി വിവാഹമോചിതർ ആയതുമാണ്. എനിക്ക് എട്ടും അനിയന് മൂന്നും വയസ്സുള്ളത് വരെയാണ് ഞങ്ങൾ അമ്മയോടൊപ്പം ജീവിച്ചിട്ടുള്ളത്. അമ്മ എനിക്ക് തന്നിട്ടുള്ള സുന്ദരമായ ബാല്യകാല ഓർമ്മകളിൽ ഉള്ളത് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചതിന്റെയും മൂർച്ഛയുള്ള പലതും കൊണ്ട് ദേഹത്ത് മുറിവേല്പിച്ച് ചോര വരുമ്പോൾ പോലും ഒരു തുള്ളി മരുന്ന് വച്ച് തരാനുള്ള മനസ്സ് പോലും കാണിച്ചിട്ടില്ലാത്ത അമ്മയാണ്.
മരുന്ന് വച്ച് തന്നിരുന്നത് അച്ഛനാണ്. എന്റെ അനിയന് മൂന്ന് വയസ്സുള്ളപ്പോഴാണ് അവനെയും എന്നെയും അച്ഛനെയും ഞങ്ങൾ താമസിച്ചിരുന്ന വീട്ടിൽനിന്നും ഒരു ദിവസം വെളുപ്പിനെ അമ്മ ഇറക്കി വിടുന്നത്. ആ വിവാഹ ബന്ധം തകരാതിരിക്കാൻ എന്റെ അച്ഛനെക്കൊണ്ട് ആവുന്നതിന്റെ പരമാവധി അച്ഛൻ ശ്രമിക്കുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അമ്മയോടൊപ്പം ഞങ്ങൾ ജീവിക്കുന്നത് ഞങ്ങളുടെ ജീവന് തന്നെ അപകടമാണ് എന്ന് പ്രഗത്ഭനായ ഒരു സൈക്കോളജിസ്റ് രേഖപെടുത്തിയതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കു തന്നെ നീങ്ങാൻ അച്ഛൻ തീരുമാനിക്കുന്നത്.
പിന്നീടങ്ങോട്ട് ഞാനും എന്റെ അനിയനും എങ്ങനെയാണ് വളർന്നത് എന്ന് എന്റെ അമ്മ അറിഞ്ഞിട്ടില്ല. കുറച്ചുകൂടി മുതിർന്നതിന് ശേഷം വല്ലപ്പോഴും ഫോണിൽ വിളിച്ച് തമാശകൾ പറയുന്ന ഒരു സുഹൃത്തായി അമ്മ.
വല്ലപ്പോഴും വലിയ സമ്മാനങ്ങളുമായി വരുന്ന ഒരു ക്രിസ്മസ് അപ്പുപ്പനായി അമ്മ. പിന്നീടാണ് മനസ്സിലായത് വലിയ സമ്മാനങ്ങൾ കൊണ്ട് മൂടുന്നത് അച്ഛനെ ദ്രോഹിക്കുന്ന എന്തെങ്കിലും ഒന്ന് ചെയ്യുന്നതിന്റെ മുന്നോടി ആയിട്ടായിരുന്നു എന്ന്. പണ്ടൊക്കെ ഏതെങ്കിലും മഞ്ഞപത്രത്തിനോ പൈങ്കിളി വാരികക്കൊ അഭിമുഖം നൽകി അച്ഛനെ കുറിച്ച് ശുദ്ധ നുണകൾ വിളമ്പി ആനന്ദത്തിൽ ആറാടുക ആയിരുന്നു അമ്മയുടെ ഹോബി. ശക്തമായി ഞാൻ പ്രതിഷേധിക്കുകയും ഇനിയും ആവർത്തിച്ചാൽ ഞാൻ പബ്ലിക് ആയിത്തന്നെ പ്രതികരിക്കും എന്ന് താക്കീത് ചെയ്തതിന്റെയും പേരിൽ ഇടക്ക് കുറച്ച് നാൾ ഈ തോന്നിവാസം നിർത്തി വെക്കാറുണ്ടായിരുന്നു.
ഇന്നേ വരെ ചെയ്തിട്ടുള്ള ദ്രോഹങ്ങൾ എല്ലാം മറന്നാണ് എന്തൊക്കെയാണെങ്കിലും എന്റെ അമ്മയല്ലേ, എന്നെ പ്രസവിച്ച സ്ത്രീയല്ലേ എന്ന് കരുതിയാണ് അച്ഛൻ നടത്തിത്തരുന്ന കല്യാണമായിട്ട് കൂടി എന്റെ നിശ്ചയത്തിനും കല്യാണത്തിനും അമ്മ കൂടെയുണ്ടാവണം എന്ന് നിർബന്ധബുദ്ധി എനിക്കുണ്ടായത്. ആർക്കും ഒരു പരാതിയും പറയാനില്ലാത്ത രീതിയിൽ ഗംഭീരമായിട്ടാണ് വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്. അമ്മയും പങ്കെടുത്തു വളരെ സന്തുഷ്ട ആയി.
പക്ഷെ എന്റെ അമ്മയുടെ ഉള്ളിൽ എന്തുമാത്രം വിഷവും ദുഷ്ടത്തരവും പകയും ഇന്നും ബാക്കിയുണ്ട് എന്ന് ഇന്നലെയാണ് ഞാൻ മനസ്സിലാക്കുന്നത്. അച്ഛനെ കുറിച്ച് പഴയ പതിവ് രീതിയിൽ ശുദ്ധ പച്ച കള്ളങ്ങൾ നിരത്തി ഒരു ഫേസ്ബുക് പോസ്റ്റ് അമ്മയുടെ വക . എന്റെ അച്ഛനെ പരമാവധി അപമാനിക്കുക എന്നതിനോടൊപ്പം എന്നെയും അനിയനെയും അച്ഛനുമായി തെറ്റിക്കുക, എന്റെ കുടുംബ ജീവിതം ഇല്ലാതാക്കുക, ഇതിനോടെല്ലാമൊപ്പം സ്വയം ഒരു രക്തസാക്ഷി പട്ടം അങ്ങ് ചാർത്തുക.ഇതൊക്കെയാണ് അമ്മയുടെ ലക്ഷ്യങ്ങൾ.
ഒരു വെടിക്ക് ഇത്രയും അധികം പക്ഷികൾ. സംഗീത ലക്ഷ്മണ ഒരു വലിയ നുണയാണ്. മനസ്സിൽ പകയും പ്രതികാരവും ഈഗോയും ക്രൂരതയും മാത്രമുള്ള ഒരു സ്ത്രീയാണ് എന്റെ അമ്മ. സ്വന്തം ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി എന്തും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വളരെ നിലവാരം കുറഞ്ഞ ഒരു സ്ത്രീയുടെ വയറ്റിലാണ് ഞാൻ ജനിച്ചത് എന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വളരെയേറെ ദുഖമുണ്ട്.
ഒന്ന് മാത്രം ഓർത്ത് നോക്കുക. വിവാഹ ബന്ധം വേർപിരിഞ്ഞ് 23 വർഷം കഴിഞ്ഞും ഈ സ്ത്രീ എന്തിനാണ് ഇന്നും എന്റെ അച്ഛനെ വേട്ടയാടുന്നത് ? തലക്ക് സുഖമില്ലാത്തത് കൊണ്ട് എന്നല്ലാതെ മറ്റെന്തെങ്കിലും ഒരു കാരണം കണ്ടെത്താനാകുമോ ? ഇതിനൊക്കെ മറുപടി കൊടുക്കാൻ പോകാത്തത് എന്റെ അച്ഛൻ എന്ന വലിയ മനുഷ്യന്റെ സംസ്‌കാരം. പരസ്യമായ ഈ വിഴുപ്പലക്കലിന് താല്പര്യമുണ്ടായിട്ടല്ല, ഈ ഗതികേടിലേക്ക് എന്റെ അമ്മ എന്നെ കൊണ്ടെത്തിച്ചതാണ്.
അമ്മ അച്ഛനെ അപമാനിക്കാൻ ശ്രമിച്ചത് പരസ്യമായാണ് . അതുകൊണ്ടാണ് അതിനുള്ള ഉത്തരം ഞാൻ പറയുന്നതും പരസ്യമായി തന്നെ ചെയ്യാൻ തീരുമാനിച്ചത്. അമ്മ പറയുന്നത് കള്ളത്തരങ്ങൾ ആണ് എന്ന് വിളിച്ച് പറയാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ഓർമ്മവെച്ച കാലം മുതൽ ഞാൻ അനുഭവിച്ച സത്യങ്ങളാണ് ഈ പറഞ്ഞതൊക്കെ. അച്ഛനാണ് ശരി. അച്ഛൻ തന്നെ ആയിരുന്നു എന്നും ശരി.
ഏതായാലും എല്ലാം നല്ലതിനാണ് എന്ന് മാത്രമേ ഞാനിപ്പോൾ ചിന്തിക്കുന്നുള്ളു. ഒരു കണ്ടക ശനി ഒഴിഞ്ഞ് പോകുന്നതായേ ഞാൻ ഇതിനെ കാണുന്നുള്ളൂ. അമ്മ സംഗീത ലക്ഷ്മണ എന്ന അധ്യായം എന്റെ ജീവിതത്തിൽ അവസാനിക്കുകയാണ്. എന്റെ ഈ ഗതികേടുകൾ വായിക്കാൻ സമയം ചിലവഴിച്ച എല്ലാവരോടും ഞാൻ എന്റെ നന്ദിയും ഖേദത്തവും രേഖപെടുത്തുന്നു. ഒപ്പം എനിക്കും എന്റെ പെണ്ണിനും നല്ലത് വരണം എന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സുള്ള എല്ലാവരോടും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടി പാര്‍വതി തിരുവോത്ത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ
തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നത്. ആഭ്യന്തരപരാതി പരിഹാര സെല്‍ ഇല്ലാത്തതു പലരും മുതലെടുക്കുന്നു. സിനിമയിലെ കരുത്തരായ ചിലരാണ് പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്.
റിപ്പോര്‍ട്ട് നടപ്പാകാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. അവകാശ സംരക്ഷണത്തിനു വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചുവെന്നും തന്നെ മാറ്റി നിര്‍ത്തി നിശബ്ദയാക്കാന്‍ ശ്രമം നടന്നുവെന്നും പാര്‍വതി വെളിപ്പെടുത്തി.
ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ചു. അക്രമി അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.
യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു എന്നാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു.
അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടി.
പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ഈ കൊടും ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ.
മൂലമറ്റത്ത് ബസ് കണ്ടക്ടറായ സനല്‍ സാബു (32) വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതി ഫിലിപ്പ് മാര്‍ട്ടിന്റെ മാതാവ് ലിസി മാര്‍ട്ടിന്‍. തട്ടുകടയ്ക്കു മുന്നില്‍ വച്ച് മകനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മകനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ വെടിയേറ്റവരും ഉണ്ടായിരുന്നതായി ലിസി മാര്‍ട്ടിന്‍ ആരോപിച്ചു. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് മകന്‍ ആളുകള്‍ക്ക് നേരെ വെടിവച്ചത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സനല്‍ ബാബു കഴിഞ്ഞ വര്‍ഷം ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു. സൗമ്യയുടെ അമ്മയുടെ സഹോദരന്റെ മകനാണ് സനല്‍. കഴിഞ്ഞ വര്‍ഷം മെയ് 11 നാണ് ഇസ്രായേലിലേക്കുണ്ടായ ഹമാസിന്റെ മിസൈലാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.
ലിസി പറയുന്നതിങ്ങനെ: മകന് തട്ടുകടയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്. കരഞ്ഞു പറഞ്ഞിട്ടും അവനെ വിടാതെ മര്‍ദ്ദിച്ചു. രക്തമൊലിപ്പിച്ചാണ് വീട്ടിലെത്തിയത്. തിരികെ തോക്കുമായി കാറില്‍ തട്ടുകടയ്ക്ക് സമീപം എത്തിയെങ്കിലും ആകാശത്തേക്ക് വെടിവെച്ച് ഉപദ്രവിച്ചവരെ പേടിപ്പിക്കുക മാത്രമാണ് മകന്‍ ചെയ്തത്. അതിന് ശേഷം മടങ്ങിയ ഫിലിപ്പ് അവശനായി വീടിന് സമീപത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.
ഈ സമയം താന്‍ അവന്റെ അടുത്തെത്തി. ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞു നില്‍ക്കുന്നതിനിടെ ബൈക്കിലും മറ്റുമായി എത്തിയവര്‍ കാര്‍ പൂര്‍ണമായും തല്ലി തകര്‍ത്തു. കാറിലിരുന്ന മകനെ വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. തടയാന്‍ ചെന്ന തന്നെ അവര്‍ തള്ളി താഴേയിട്ടു. തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് രക്ഷിക്കാനായാണ് മകന്‍ വെടിയുതിര്‍ത്തത്.
വെടിയേറ്റവരെയും അക്രമികളുടെ കൂടെ താന്‍ കണ്ടിരുന്നു. അവശയായ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റ് ചിലരാണ് വീട്ടിലെത്തിച്ചത്. ഏതാനും സമയത്തിന് ശേഷം പോലീസ് വീട്ടിലെത്തിയപ്പോള്‍ താന്‍ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞതാണ്. എന്നാല്‍ മകന് രണ്ടിടത്തായി മര്‍ദ്ദനമേറ്റ സംഭവത്തിലും തന്നെ ഉപദ്രവിച്ച കാര്യത്തിലും സി.സി.ടി.വി ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് കേസെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.
ശനിയാഴ്ച്ച രാത്രി 10.30 ഓടെ അറക്കുളം എ.കെ.ജി കോളനി ജങ്ഷനില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇടുക്കി കീരിത്തോട് സ്വദേശിയും മലമറ്റത്ത് ബസ് കണ്ടക്ടറുമായ പാട്ടത്തില്‍ ജബ്ബാര്‍ എന്ന് വിളിക്കുന്ന സനല്‍ ബാബു (32) വാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന്‍ (32) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരത്തിന് വേണ്ടി താന്‍ ആരോടും ചാന്‍സ് ചോദിച്ച് നടക്കാറില്ലെന്ന് നടി ഗായത്രി സുരേഷ്. പിന്നാലെ നടന്ന് അവസരം ചോദിക്കുന്നത് ഭയങ്കര ടെന്‍ഷനാണെന്നും, തന്നെ കണ്ടിട്ട് അവസരം തരികയാണെങ്കില്‍ തന്നാല്‍ മതിയെന്നും നടി വ്യക്തമാക്കി.
കോംപ്രമൈസ് ചെയ്താല്‍ തനിക്ക് അവസരം തരാമെന്ന് പലരും പറഞ്ഞിട്ടുണ്ടെന്നും അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. ‘അവരോട് താത്പര്യമില്ലെന്ന് പറഞ്ഞു. അത് ഈ ട്രോള്‍ ചെയ്യുന്ന പോലെ തന്നെയാണ്. ആള്‍ക്കാര് ലൈഫില്‍ എന്തും ചോദിക്കും.
നമ്മള്‍ എങ്ങനെ മറുപടി കൊടുക്കുന്നു എന്നതാണ്. ഇല്ല ചേട്ടാ താത്പര്യമില്ല, അല്ലാതെ ഹൗ ഡേര്‍ യു ടോക്ക് ടു മി ലൈക്ക് ദാറ്റ് എന്നൊന്നും ചോദിക്കേണ്ട ആവശ്യമില്ല.’-ഗായത്രി പറഞ്ഞു.
ഉത്തര കൊറിയയിലെ തടവറകളില്‍ നടക്കുന്നത് മനസാക്ഷി മരവിക്കുന്ന കൊടും ക്രൂരതകള്‍. കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോംഗ് ഉന്നിന്റെ ഇഷ്ടക്കേടിന് ഇരയായവര്‍ക്കും രാജ്യത്തുനിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച് പിടിയിലായവര്‍ക്കുമാണ് അതിക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത്.
ദിവസം മുഴുവന്‍ മുട്ടുകുത്തിയോ സാങ്കല്പിക കസേരയിലോ ഇരിക്കണം. ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ കഷ്ടിച്ച് ഒരുമിനിട്ട് കാലുകള്‍ നിവര്‍ത്താന്‍ അനുവദിക്കും. അതുകഴിഞ്ഞാല്‍ വീണ്ടും പഴയപടി തുടരണം. ഉറങ്ങാതിരിക്കാന്‍ ജയില്‍ ഗാര്‍ഡുമാര്‍ ഊഴം വച്ച് കാവലിരിക്കും.
ഇടയ്ക്കിടെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ പൂര്‍ണ നഗ്‌നരാക്കി ദേഹ പരിശോധനയും മര്‍ദ്ദന മുറകളും പ്രയോഗിക്കും. ഒരു മൂളലില്‍ പോലും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ജീവന്‍ പോലും നഷ്ടപ്പെട്ടെന്നു വരാം. ഭാരമേറിയ താക്കോലുകള്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടാണ് മര്‍ദ്ദനം.
കൈ വിരലുകളില്‍ തുടങ്ങി ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇഞ്ച ചതയ്ക്കുന്നതുപോലെയാക്കും. നീല നിറമാകുമ്പോള്‍ മതിയാക്കും. ഒറ്റയടിക്ക് കൊല്ലാതെ മാസങ്ങളെടുത്ത് പരമാവധി വേദന അനുഭവിപ്പിച്ച് ഇഞ്ചിഞ്ചായി കൊല്ലുന്നതാണ് രീതി. ഭൂമിയിലെ നരകമെന്ന കുപ്രസിദ്ധിയാണ് ഉത്തര കൊറിയന്‍ ജയിലുകള്‍ക്കുള്ളത്.
ചൈനീസ് അതിര്‍ത്തിക്കടുത്തുളള ഒണ്‍സോങ് ഡിറ്റന്‍ഷന്‍ സെന്ററിലാണ് കടുത്ത കുറ്റം ചെയ്തവരെ പാര്‍പ്പിക്കുന്നത്. ഇതിനുള്ളില്‍ അകപ്പെട്ടാല്‍ പിന്നെ ജീവനോടെ പുറത്തെത്തുക മിക്കവാറും അസാധ്യമാണ്. കൊടിയ പീഡനങ്ങള്‍ക്കുശേഷം കുടിക്കാന്‍ നല്‍കുന്നത് ഒരു കവിള്‍ വെള്ളം മാത്രം. കഴിക്കാന്‍ ഏതാനും ധാന്യമണികള്‍.
തൊട്ടപ്പുറത്ത് ഇരിക്കുന്ന ജയില്‍പുള്ളിയോടുപോലും മിണ്ടാന്‍ പാടില്ല. അതും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്. തടവുപുള്ളികളെ അപകട സാധ്യത കൂടിയ ലേബര്‍ ക്യാമ്പുകളിലും മറ്റും മണിക്കൂറുകള്‍ വിശ്രമമില്ലാതെ ജോലി ചെയ്യിക്കുന്നതും കിമ്മിന്റെ ഇഷ്ട വിനോദനങ്ങളില്‍ ഒന്നാണ്. പലരും ലേബര്‍ ക്യാമ്പുകളില്‍ തന്നെ മരിച്ചു വീഴും. ഇങ്ങനെയുളളവരുടെ ശവശരീരം പോലും പുറമേ കാണില്ല.
തടവുകാരില്‍ പലരും മാരക രോഗങ്ങള്‍ക്ക് അടിമകളാണെങ്കിലും മതിയായ ചികിത്സ നല്‍കാറില്ല. ശ്വാസകോശ രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയാണ് പടര്‍ന്നു പിടിക്കുന്നത്. ജയില്‍ ജീവനക്കാരുടെ സുരക്ഷയെ ബാധിക്കുമെന്ന ഘട്ടം വരുമ്പോള്‍ മാത്രമാണ് ഡാേക്ടറെ ജയിലില്‍ എത്തിക്കുക.
സ്ത്രീ തടവുകാരെ അബോര്‍ഷന് വിധേയരാക്കുന്നതും ജയിലില്‍ പതിവാണ്. എട്ടുമാസം ഗര്‍ഭിണിയായ സ്ത്രീകളെപ്പോലും ഇത്തരത്തില്‍ പ്രാകൃതമായ രീതിയില്‍ അബോര്‍ഷന് വിധേയാക്കാറുണ്ട്. ഇങ്ങനെ പുറത്തെടുക്കുന്ന കുട്ടികള്‍ക്ക് ജീവനുണ്ടെങ്കില്‍ അപ്പോള്‍ തന്നെ കൊലപ്പെടുത്തും.
ഉത്തരകൊറിയന്‍ ജയിലുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര സംഘടനങ്ങള്‍ പലതവണ പ്രമേയം പാസാക്കിയെങ്കിലും ഒരു കാര്യവുമുണ്ടായില്ല. ക്രൂരതകള്‍ അവസാനിക്കുന്നതിനു പകരം കൂടുകയാണുണ്ടായത്. ഇതെല്ലാം വെറു കെട്ടുകഥകള്‍ മാത്രമാണെന്നാണ് കിമ്മിന്റെ അവകാശ വാദം.