ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഇന്ത്യ പാകിസ്ഥാൻ പ്രണയത്തിനു ജയിലിൽ അന്ത്യം. വളരെ അപ്രതീക്ഷിതമായാണു ഇഖ്റ ജീവാനിയുടെയും മുലായം സിങ് യാദവിന്റെയും പ്രണയം തുടങ്ങുന്നത്. 2019ൽ മൾട്ടിപ്ലേയർ ലുഡോ സെക്ഷനുകളുടെ ഓപ്പൺ ഗെയിം റൂമുകളിൽ കളിക്കുന്നതിനിടെയാണു പാക്കിസ്ഥാനിലെ ഹൈദരാബാദിലുള്ള ഇഖ്റയും ബെംഗളൂരുവിലെ ഹൊസൂർ-സർജാപൂർ റോഡ് ലേഔട്ടിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മുലായവും പ്രണയത്തിലാകുന്നത്.

അകലെയിരുന്നുള്ള പ്രണയം രണ്ടുപേർക്കും മടുത്തതോടെ 2022ൽ മുലായത്തിനൊപ്പം ജീവിക്കാൻ ഇഖ്റ ഇറങ്ങിത്തിരിച്ചു. ബിരുദ വിദ്യാർഥിനിയായ നാട്ടിൽ ഇഖ്റ ട്യൂഷനെടുക്കുകയായിരുന്നു. മുലായത്തിന്റെ വിദ്യാഭ്യസ യോഗ്യതയാവട്ടെ 10-ാം ക്ലാസും. ഇവരുടെ സ്വപ്നനതുല്യമായ പ്രണയത്തിന് ഈ വർഷം ജനുവരിയിൽ തടസങ്ങൾ നേരിടാൻ തുടങ്ങി. പാക്കിസ്ഥാനിലുള്ള മാതാപിതാക്കളുമായി ഇഖ്റ നടത്തിയ വാട്ട്‌സാപ്പ് കോളുകളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചതാണ് എല്ലാം തകിടം മറിച്ചത്. ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതിനും നഗരത്തിൽ താമസിക്കാനായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയതിനും ഇഖ്റയെ ജനുവരി 23 -ന് ബെംഗളുരു പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ പൗരത്വമുള്ളയാൾക്ക് അഭയം നൽകിയതിനു മുലായത്തെയും അറസ്റ്റ് ചെയ്തു. ഫെബ്രുവരി 19ന് ഇഖ്റയെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിയിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കു കൈമാറുകയും പാക്കിസ്ഥാനിലേക്ക് നാടുകടത്തുകയും ചെയ്തു. ഞായറാഴ്ച ഇഖ്റയെ പാക്കിസ്ഥാനിലേക്ക് നാടുകടത്തിയതായി ബെംഗളുരു ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ മാധ്യമങ്ങളോട് പറഞ്ഞു.

പ്രണയം അസ്ഥിയ്ക്ക് പിടിച്ചതോടെ ഇഖ്റയെ ഇന്ത്യയിലേക്കു കൊണ്ടുവരാൻ അൽപ്പം സാഹസികമായ പദ്ധതിയാണ് മുലായമൊരുക്കിയത്. 2022 സെപ്റ്റംബറിൽ, ദുബായ് വഴി കാഠ്മണ്ഡുവിലേക്ക് മുലായം ഇഖ്റയ്ക്ക് വിമാനടിക്കറ്റെടുത്തു. നേപ്പാളിൽവച്ച് കണ്ടുമുട്ടിയ ഇവർ അവിടെ ഹിന്ദു ആചാരപ്രകാരം വിവാഹിതരായതായി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. പിന്നീട് ബസ് മാർഗം ഇന്ത്യയിലെത്തിയ ദമ്പതികൾ, തെക്കുകിഴക്കൻ ബെംഗളൂരുവിൽ ജുന്നസാന്ദ്രയിലെ ഒരു ക്ഷേത്രത്തിനു സമീപം വാടകയ്ക്കു താമസിച്ചു. മുലായം അവിടെ വീണ്ടും സെക്യൂരിറ്റി ഗാർഡായി ജോലി തുടർന്നു, ഇഖ്റ വീട്ടിൽതന്നെ കഴിഞ്ഞു. ഇഖ്‌റയുടെ പൗരത്വം മറച്ചുവയ്ക്കാൻ മുലായം അവൾക്കു പുതിയ ഐഡന്റിറ്റി സൃഷ്ടിച്ചു. “അവൻ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഇഖ്റയ്ക്കായി വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചു.
മുലായം സെക്യൂരിറ്റി ജോലി ചെയ്തിരുന്നു, ഇഖ്റ വീട്ടുജോലികളിലായിരുന്നു ശ്രദ്ധിച്ചിരുന്നത്. ജനുവരിയിൽ അവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് വന്നശേഷമാണ് ഇഖ്റയുടെ പൗരത്വത്തെക്കുറിച്ച് അറിയുന്നതെന്ന് അയൽക്കാർ പറയുന്നു. പ്രയാഗ്‌രാജിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലെ വീട്ടിലാണു കുടുംബം താമസിക്കുന്നത്. മുലായം, രഞ്ജിത്, സഹോദരൻ ജീത്‌ലാൽ, മൂന്ന് ഏക്കറിനുമുകളിലുള്ള സ്ഥലം, അവരുടെ മൂന്ന് പശുക്കൾ, ഒരു എരുമ എന്നിവയുടെ വരുമാനത്തെ ആശ്രയിച്ചാണ് ഈ കുടുംബം കഴിയുന്നത്. 5-6 വർഷം മുൻപാണ് മുലായവും ജീത്‌ലാലും ഉൾപ്പെടെ 20 യുവാക്കൾ ബെംഗുളൂവിലേക്കു ജോലിക്കായി പോയത്. മുലായം അവിടെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നു. ഫുഡ് ഡെലിവറി ആപ്പുകൾക്കു വേണ്ടിയും ജോലി ചെയ്തിരുന്നതായും രഞ്ജിത് പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഗർഭപാത്രത്തിനുള്ളിൽ മനുഷ്യവിസർജ്യം പുറംതള്ളിയ യുകെ മലയാളികളായ ദമ്പതികളുടെ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ണൂർ സ്വദേശിനി ഡാനിയയുടെ കുഞ്ഞാണ് വിസർജ്യം ശരീരത്തിനുള്ളിൽ കയറി മരണം മുന്നിൽ കണ്ട് ദിവസങ്ങൾ തള്ളിനീക്കിയത്. യുകെയിൽ ജോലി ചെയ്യുന്ന ഡാനിയയുടെ പ്രസവ തീയതി ഡോക്ടർമാർ പറഞ്ഞതിനേക്കാൾ മുന്നോട്ട് പോയിരുന്നു. വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് കുഞ്ഞിന്റെ അവസ്ഥ മനസിലായത്. കൃപാസനം സെന്ററിൽ നടന്ന സാക്ഷ്യത്തിലാണ് ഡാനിയ ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ജീവനോടെ കുഞ്ഞിനെ കിട്ടില്ല എന്നാണ് മെഡിക്കൽ സംഘം വിധിയെഴുതിയത്. പക്ഷേ അവിടെ അത്ഭുതം നടന്നു’- ഡാനിയ പറയുന്നു.
ജീവനോടെ കുഞ്ഞിനെ കിട്ടിലെന്നായിരുന്നു മെഡിക്കൽ സംഘം വിധി എഴുതിയത്. എന്നാൽ നീണ്ട മെഡിക്കൽ കടമ്പകളിലൂടെ കടന്നാണ് കുഞ്ഞ് ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ വന്നിരിക്കുന്നത്. ഏറെ നാൾ ഐ.സി.യുവിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയത്. ശരീരത്തിൽ ഇൻഫെക്ഷൻ വ്യാപിക്കുന്നതിനാൽ, മുഴുവൻ രക്തവും നീക്കം ചെയ്താണ് സർജറി നടത്തിയത്. ‘കുഞ്ഞിനെ ജീവനോടെ ലഭിക്കില്ല എന്നായിരുന്നു മെഡിക്കൽ ബോർഡിന്റെ വിധി എഴുത്ത്. എന്നാൽ അതിനെയെല്ലാം മറികടന്നാണ് അവന്റെ ജീവിതത്തിലേക്കുള്ള മടക്കം’ -ഡാനിയ പറഞ്ഞു.
ഗർഭപാത്രത്തിനുള്ളിൽ വെച്ച് കുഞ്ഞ് മനുഷ്യ വിസർജ്യം നടത്തുക എന്നുള്ളത് ഒറ്റപ്പെട്ട സംഭവമാണ്. കുഞ്ഞ് ഇത് ശ്വസിച്ച് ശ്വാസകോശത്തിലും മറ്റും കയറിയതാണ് കാര്യങ്ങൾ കൂടുതൽ ഗുരുതരമാക്കിയത്. തുടർന്ന് കരയാനോ ഒന്നിനും കഴിയാത്ത ഒരു അവസ്ഥയും.കുഞ്ഞിനെ ജീവനോടെ കിട്ടില്ല എന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ വിധി മറ്റൊന്നായി. ഡാനിയ വർഷങ്ങളായി യുകെയിലാണ് ജോലി ചെയ്യുന്നത്. കുഞ്ഞിന്റെ ചികിത്സയും മറ്റ് കാര്യങ്ങളും യുകെയിലെ ആശുപത്രിയിൽ വെച്ചാണ് നടന്നത്. യുകെയിൽ നിന്ന് നാട്ടിൽ എത്തുന്ന ദിവസം കൃപാസനം സെന്ററിൽ വന്നിട്ടേ വീട്ടിൽ പോകൂ എന്നായിരുന്നു തീരുമാനമെന്നും അവർ പറഞ്ഞു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പഴങ്ങൾക്കും പച്ചക്കറികൾക്കും നേരിടുന്ന ദൗർലഭ്യം ഈ ഒരു മാസകാലം നീണ്ടുനിൽക്കുമെന്ന് പരിസ്ഥിതി സെക്രട്ടറി. അസ്‌ഡ, മോറിസൺസ്, ആൽഡി, ടെസ്‌കോ എന്നിവർ തക്കാളി, കുരുമുളക്, വെള്ളരി തുടങ്ങിയ ഇനങ്ങളുടെ വില്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിനു പിന്നാലെയാണ് തെരേസ് കോഫിയുടെ അഭിപ്രായപ്രകടനം. നിലവിലെ സാഹചര്യം ഒരു മാസത്തോളം നീണ്ടുനിൽക്കുമെന്നും, കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകുവാൻ നിലവിൽ ആഗ്രഹം ഇല്ലെന്നും അവർ വ്യക്തമാക്കി. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ച് മന്ത്രിമാർ വിശദമായ ചർച്ച നടത്തുന്നുണ്ട്. തെക്കൻ യൂറോപ്പിലെയും ആഫ്രിക്കയിലെയും മോശം കാലാവസ്ഥയാണ് ക്ഷാമത്തിന് കാരണമായതെന്നാണ് വ്യാപാരികൾ പറയുന്നത്.

ഹൗസ് ഓഫ് കോമൺസിൽ നടന്ന ചോദ്യത്തിന് ഉത്തരമായാണ് തെരേസ് കോഫി ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് ബദൽ മാർഗങ്ങളിലൂടെ സാഹചര്യത്തെ മറിക്കടക്കാനാണ് ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട വകുപ്പ് ഇതിനോടകം തന്നെ ചില്ലറ വ്യാപാരികളുമായി ചർച്ച നടത്തിയിട്ടുണ്ട്. ‘ഭക്ഷണത്തിന്റെ ലഭ്യതയെക്കുറിച്ചും ഭക്ഷ്യ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള സെക്രട്ടറി എന്ന നിലയിലും പൊതുജനങ്ങൾക്ക് നിലവിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷ ദേശീയ സുരക്ഷയാണ്. അതിനാൽ നടപടി അത്യാവശ്യമായി കൈകൊള്ളേണ്ടതാണ്’- ഷാഡോ എൻവയോൺമെന്റ് സെക്രട്ടറി ജിം മക്‌മഹോൺ പറഞ്ഞു.

പ്രമുഖ ബ്രാണ്ടായ ടെസ്‌കോ ഉപഭോക്താക്കൾക്ക് തക്കാളി, കുരുമുളക്, വെള്ളരി എന്നിവയ്ക്ക് പരിധി ഏർപ്പെടുത്തിയിട്ടുണ്ട്. അസ്ഡയ്ക്കും സമാന സാധനങ്ങൾക്ക് നിയന്ത്രണം ബാധകമാണ്. ചീര, സാലഡ് ബാഗുകൾ, ബ്രോക്കോളി, കോളിഫ്‌ളവർ, റാസ്‌ബെറി എന്നിവയ്ക്കും പരിധിയുണ്ട്. ഒരു പ്രാവശ്യം മൂന്ന് സാധനങ്ങൾ മാത്രമേ വാങ്ങുവാൻ കഴിയൂ. ആൽഡി ഗ്രൂപ്പിന്റെ സൂപ്പർ മാർക്കറ്റുകളിലും നിയന്ത്രണം നിലവിലുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ഐ എസ് ഐ എസ് ക്യാമ്പിൽ ജനസംഖ്യ വർധിപ്പിക്കാൻ ചില ശ്രമങ്ങൾ നടക്കുന്നതായി വാർത്തകൾ പുറത്ത് വരുന്നു. ക്യാമ്പുകളിൽ പുരുഷൻമാരില്ലാത്തതിനാൽ ഖിലാഫത്തിലെ ജനസംഖ്യ വർധിപ്പിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി ഐ എസ് ഐ എസ് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും അവരെ സിറിയൻ തടങ്കൽ കേന്ദ്രങ്ങളിൽ ഗർഭം ധരിക്കാനും നിർബന്ധിച്ചതായും റിപ്പോർട്ട് . ഇതിനായി കുഞ്ഞുകുട്ടികളെ വരെ ലൈംഗിക പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടെന്നും കുട്ടികൾ പറയുന്നു. അഹ്മത് (13), ഹമീദ് (14) എന്നിവരാണ് ഈ നിർണായക വിവരം പുറത്ത് പങ്കുവെച്ചത്.

ബ്രിട്ടനിൽ നിന്നുള്ള ജിഹാദി വധുക്കളായ ഷമീമ ബീഗം, അമേരിക്കൻ വംശജയായ ഹോദ മുത്താന എന്നിവരെ പാർപ്പിച്ചിരിക്കുന്ന റോജ് ക്യാമ്പിലും ഇത് നടക്കുന്നുണ്ടെന്ന് അവർ സ്ഥിരീകരിച്ചു.
വിശാലമായ അൽ-ഹോൾ ക്യാമ്പിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുള്ള പതിനായിരക്കണക്കിന് സ്ത്രീകളും കുട്ടികളും താമസിക്കുന്നുണ്ട്. അക്രമവും ചൂഷണവും നിയമലംഘനവും അവിടെ വ്യാപകമാണെന്നാണ് അന്താരാഷ്ട്ര എയ്ഡ്സ് ഗ്രൂപ്പുകൾ പറയുന്നത്. അൽ-ഹോൾ ക്യാമ്പിലെ ഐ എസ് ഐ എസുമായി ബന്ധമുള്ള ചില സ്ത്രീകൾ ഇപ്പോഴും തങ്ങളുടെ കുട്ടികളിൽ തീവ്രവാദ ആശയങ്ങൾ പകർന്നു നൽകുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഏതാനും ദിവസങ്ങൾക്കുള്ളിൽ എട്ട് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തന്നെ നിർബന്ധിച്ചെന്ന് ആൺകുട്ടികളിൽ ഒരാൾ പറഞ്ഞു. ഷമീമ ബീഗം, ഹോദ മുത്താന എന്നിവരെ പാർപ്പിച്ചിരിക്കുന്ന റോജ് ക്യാമ്പിലും സമാനമായ സംഭവങ്ങൾ നടക്കുന്നുണ്ട്. ക്യാമ്പിൽ ഉയർന്ന ഗർഭധാരണ നിരക്ക് ഉണ്ട്. അതുകൊണ്ട് തന്നെ കുട്ടികളുടെ വെളിപ്പെടുത്തൽ ഗൗരവത്തോടെ കാണണമെന്നാണ് അധികൃതർ നൽകുന്ന നിർദേശം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യുകെ മലയാളികളെ നടുക്കി വീണ്ടും ആകസ്മിക മരണം. ബ്രൈറ്റൻ സ്വദേശിയായ ജോർജ് ജോസഫിൻെറയും ബീന ജോർജിൻെറയും മകൾ നേഹ ജോര്‍ജാണ് മരണപ്പെട്ടത്. ഇന്ന് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം. ഓസ്ട്രേലിയില്‍ ജോലി ചെയ്യുന്ന ബിന്നില്‍ ബേബിയാണ് നേഹയുടെ ഭര്‍ത്താവ്. യുകെയില്‍ നിന്നും ഓസ്ട്രേലിയലില്‍ ഉള്ള മലയാളി കുടുംബത്തിലേക്ക് വിവാഹിതയായ നേഹ അങ്ങോട്ടേക്ക് പോകാൻ അവസാനഘട്ട ഒരുക്കങ്ങൾ നടക്കവേയാണ് അപ്രതീക്ഷിതമായി ജീവൻ മരണം കവർന്നെടുത്തത്. ഓസ്ട്രേലിയയ്ക്ക് പോകുന്നതിനാൽ യുകെയിലെ സുഹൃത്തുക്കൾക്ക് പാർട്ടി ഇന്നലെ നൽകിയിരുന്നു. നേഹ യുകെയിൽ ക്ലിനിക്കൽ ഫർമസിസ്റ്റ് ആയി ജോലി ചെയ്തു വരികയായിരുന്നു .
എറണാകുളം കൂത്താട്ടുകുളം സ്വദേശികളാണ് നേഹയുടെ മാതാപിതാക്കൾ . 2021 ഓഗസ്റ്റ് 21നാണ് ഓസ്ട്രേലിയയിൽ താമസമായ മലയാളി കുടുംബമായ ബേബി ഏബ്രഹാം, ലൈസ ബേബി എന്നിവരുടെ മകൻ ബിനിൽ ബേബിയുമായുള്ള വിവാഹം കഴിഞ്ഞത്. ബിനിലിന്റെ മാതാപിതാക്കൾ കോട്ടയം പാല സ്വദേശികളാണ്.
ഒരു കുടുംബം പോലെയാണ് യുകെയിലെ മലയാളികൾ ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വേർപാടും അത്രമേൽ സങ്കടം ഉളവാക്കുന്നതാണ്. നേഹയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ നിരവധി ആളുകൾ ഞെട്ടലിലാണ്. നേഹയുടെ ആകസ്മിക മരണത്തിൽ യുകെ ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകരും ഓസ്ട്രേലിയയിലെ ഡാർവിൻ മലയാളി അസോസിയേഷൻ പ്രവർത്തകരും അനുശോചനം അറിയിച്ചു. മരണത്തെ തുടർന്നുള്ള തുടർ നടപടികൾക്കും ക്രമീകരണങ്ങൾക്കുമായി ബ്രൈറ്റണിലെ മലയാളി അസോസിയേഷൻ പ്രവർത്തകർ നേഹയുടെ കുടുംബത്തിനൊപ്പമുണ്ട്.
നേഹ ജോർജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നേഴ്‌സുമാർ നടത്തുന്ന പണിമുടക്ക് തുടരുകയാണ്. റോയൽ കോളജ് ഓഫ് നേഴ്‌സിംഗുമായി ഇന്നലെ മന്ത്രിമാർ ചർച്ച നടത്തിയിരുന്നു. എന്നാൽ കാര്യമായ പുരോഗതി ചർച്ചയിൽ ഉണ്ടായില്ലെന്നും ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് പലരും നടപ്പിലാക്കുന്നതെന്നും യൂണിയൻ ആരോപിച്ചു. ഡൗണിംഗ് സ്ട്രീറ്റ് ചർച്ചകളെക്കുറിച്ച് മാത്രമേ അധികാരികൾ സംസാരിക്കുന്നുള്ളെന്നും, ഇത് അടുത്തയാഴ്ച നേഴ്‌സുമാർ ആസൂത്രണം ചെയ്ത 48 മണിക്കൂർ വാക്കൗട്ട് താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ചുവെന്നുമാണ് യൂണിയന്റെ രോഷം.

യൂണിയനെ ഇടപെടുത്താതെ നേഴ്‌സുമാരെ സ്വകാര്യമായി ഒത്തുതീർപ്പിലേക്ക് കൊണ്ടുവരാനാണ് അധികാരികൾ ശ്രമിക്കുന്നതെന്നാണ് യൂണിയൻ പ്രതിനിധികൾ പറയുന്നത്. യൂണിയൻ പ്രസ്ഥാനത്തെ പിളർത്താനുള്ള നിരന്തര ശ്രമങ്ങൾ പലഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ടെന്നും അവർ കൂട്ടിചേർത്തു. തുടക്കത്തിൽ 19 ശതമാനം ശമ്പള ആവശ്യം ഉന്നയിച്ചെങ്കിലും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിയോജിപ്പ് രേഖപ്പെടുത്തി. അതേസമയം, യൂണിയന്റെ ഇടപെടലുകൾ തൊഴിലാളികളിൽ പലവിധത്തിലുള്ള പോരായ്മകൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.

‘നേഴ്സിംഗ് ജീവനക്കാർക്ക് രാഷ്ട്രീയം കുറവാണ്. ആർ സി എന്നിനെ ചർച്ചയിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്ക് വഹിച്ചത് റിഷി സുനക്കാണ്. പണിമുടക്ക് നടക്കുന്നതിനാൽ ശമ്പളവിതരണം സംബന്ധിച്ച തീരുമാനം കൈകൊള്ളാൻ റിഷി സുനക് മന്ത്രിമാരെ ചുമതലപ്പെടുത്തിയിരുന്നു. ഇതോടെ ലേബർ-അഫിലിയേറ്റഡ് യൂണിസൺ പോലുള്ള ചില ആരോഗ്യ യൂണിയനുകൾ കൂടുതൽ പണിമുടക്കുകൾ ഉണ്ടാകുമെന്ന് ഇതിനകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: നോർത്തേൺ അയർലണ്ടിനായുള്ള ബ്രെക്‌സിറ്റിനു ശേഷമുള്ള പുതിയ നിയമങ്ങളിൽ അതൃപ്തിയുമായി സുല്ല ബ്രാവർമാൻ. അതേസമയം,രാജിവയ്ക്കില്ലെന്നും, വെറും കുപ്രചരണങ്ങൾ മാത്രമാണ് നടക്കുന്നതെന്നും സുല്ല ബ്രാവർമാൻ കൂട്ടിചേർത്തു. യൂറോപ്യൻ യൂണിയനെ ഈ മേഖലയിൽ വളർത്താൻ സഹായിക്കുന്ന പുതിയൊരു പദ്ധതിയെ കുറിച്ച് ചിന്തിക്കുന്നു പോലുമില്ലെന്നും, അത്തരത്തിലുള്ള കരാറുകളോട് വിയോജിപ്പാണുള്ളതെന്നും സുല്ല ബ്രാവർമാൻ പറഞ്ഞു. യൂറോപ്യൻ യൂണിയന്റെ നിർണായക പങ്കിനെ ചൊല്ലി റിഷി സുനക്കിന് മേൽ അദ്ദേഹത്തിന്റെ മന്ത്രിമാരിൽ നിന്നുൾപ്പടെ സമ്മർദ്ദം ഉയരുന്നതിനിടയിലാണ് ഇത്.

എന്നാൽ വിഷയത്തെ ചൊല്ലിയുള്ള വിശദമായ ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം, നോർത്തേൺ അയർലൻഡിന് പരമാധികാരം ഉറപ്പുനൽകുന്ന ഏതൊരു പുതിയ നിയമവും ആവശ്യമാണെന്നും അതിന് പിന്തുണ നൽകേണ്ടത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണെന്നും സുനക് പറഞ്ഞു. നിലവിലെ നിയമങ്ങൾ 2021 ൽ ബോറിസ് ജോൺസൻ കൊണ്ടുവന്നതാണ്. നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ എന്നാണ് അത് അറിയപ്പെടുന്നത്. എന്നാൽ, റിപ്പബ്ലിക് ഓഫ് അയർലൻഡുമായുള്ള യുകെയുടെ അതിർത്തിയിൽ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയെ മറികടക്കാൻ നോർത്തേൺ അയർലൻഡ് ചില യൂറോപ്യൻ യൂണിയൻ നിയമങ്ങൾ തുടർന്നും പിന്തുടരുന്നുണ്ടായിരുന്നു.

ഇത് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ടോറി എംപിമാർക്കും മേഖലയിലെ ഏറ്റവും വലിയ യൂണിയനിസ്റ്റ് പാർട്ടിയായ ഡിയുപിക്കും തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. പുതിയ ക്രമീകരണത്തിന് കീഴിൽ ഇത് എത്രനാൾതുടരും എന്നത് ഇതുവരെ തീരുമാനമായിട്ടില്ല. ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കുന്ന ടോറി എംപിമാർക്കും മേഖലയിലെ ഏറ്റവും വലിയ യൂണിയനിസ്റ്റ് പാർട്ടിയായ ഡിയുപിയും ഇതിനെ ഒരു സാധ്യതയായിട്ടാണ് വിലയിരുത്തുന്നത്. പരിശോധനകൾ തടയാനുള്ള ബാക്ക്‌സ്റ്റോപ്പ് നിർദേശങ്ങളുടെ പേരിൽ തെരേസ മേയുടെ സർക്കാരിൽ നിന്ന് ബ്രാവർമാൻ മുൻപും രാജിവെച്ചിട്ടുണ്ട്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യുഎസിലെ അർക്കൻസാസിലെ വിമാനത്താവളത്തിൽ ടേക്ക് ഓഫ് ചെയ്‌ത വിമാനം തകർന്ന് അഞ്ച് പേർക്ക് ദാരുണാന്ത്യം. ലിറ്റിൽ റോക്കിലെ ബിൽ ആൻഡ് ഹിലാരി ക്ലിന്റൺ നാഷണൽ എയർപോർട്ടിന് സമീപം നടന്ന അപകടത്തിൽ ആരുടെയും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ വെളിപ്പെടുത്തി. ഒഹായോയിലെ കൊളംബസിലേക്ക് പോകുകയായിരുന്ന ഇരട്ട എഞ്ചിനുകളുള്ള ബീച്ച് BE20 ആണ് അപകടത്തിൽപെട്ടത്.

പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്നവരെല്ലാം ലിറ്റിൽ റോക്ക് ആസ്ഥാനമായുള്ള കൺസൾട്ടൻസിയായ സിടിഇഎച്ചിലെ ജീവനക്കാരായിരുന്നുവെന്ന് സ്ഥാപനം അറിയിച്ചു. വിമാനത്താവളത്തിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള പാറക്കെട്ടുകൾ നിറഞ്ഞ വനപ്രദേശത്തിന് സമീപമായി ബുധനാഴ്ച്ച ഉച്ചയോടെയാണ് വിമാനം തകർന്നതെന്ന് പോലീസ് പറഞ്ഞു.

അപകടസമയം വിമാനത്തവാളത്തിന് സമീപം ശക്തമായ കാറ്റിൻെറ സാന്നിധ്യം കാലാവസ്ഥ നിരീക്ഷകർ രേഖപെടുത്തിയിരുന്നു. വിമാനം തകർന്നു വീണപ്പോൾ കാലാവസ്ഥ മോശമായിരുന്നെന്നും എന്നാൽ അതാണോ ഈ ദുരന്തത്തിലേക്ക് നയിച്ചതെന്ന് സ്‌ഥിരീകരിക്കാൻ ആയിട്ടില്ലെന്നും പുലാസ്‌കി കൗണ്ടി ഷെരീഫ് ഓഫീസിന്റെ വക്താവ് ലെഫ്റ്റനന്റ് കോഡി ബർക്ക് പറഞ്ഞു. നിലവിൽ തുടരന്വേഷണത്തിന് കാലാവസ്ഥ തടസമായിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അറിയിച്ചു.
ലീഡ്‌സ് : മലയാളി വിദ്യാർത്ഥിനിക്ക് വാഹനാപകടത്തിൽ ജീവഹാനി. ഇന്ന് രാവിലെ ലീഡ്‌സിലുണ്ടായ അപകടത്തിൽ ആണ് ആതിരാ അനിൽകുമാർ മരണമടഞ്ഞിരിക്കുന്നത്. ആതിര തിരുവനന്തപുരം ജില്ലയിലെ മംഗലപുരം തേന്നക്കൽ സ്വദേശിനിയാണ്. അനിൽകുമാർ & ലാലി ദമ്പതികളുടെ മകളാണ് പരേതയായ ആതിര. സഹോദരൻ അനന്തു, തിരുവനന്തപുരം ടെക്നോ പാർക്കിൽ ജോലി ചെയ്യുന്നു. ആയ ആതിരയുടെ ഭർത്താവായ രാഹുൽ ഒമാനിൽ ജോലി ചെയ്യുന്നു. ഒരു കുട്ടിയുണ്ട്. 2023 ജനുവരിയിൽ ആണ് ആതിര ലീഡ്‌സിൽ പഠനത്തിനായി എത്തിച്ചേർന്നത്.
ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. വളരെ തെളിഞ്ഞ കാലാവസ്ഥയായതുകൊണ്ട് ലീഡ്‌സിന് സമീപമുള്ള ആമിലി ബസ് ലെയിൻ ഷെൽറ്ററിന് മുൻപിൽ ബസ് കാത്തു നിൽക്കുകയായിരുന്നു ആതിര. പാഞ്ഞു വന്ന വോൾസ്‌വാഗൻ ഗോൾഫ് കാർ ബസ് കാത്തുനിന്ന ആതിരെയും സമീപത്തുകൂടി നടന്നു പോയിരുന്ന മറ്റൊരു ആളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് ഷെൽട്ടർ പൂർണ്ണമായും തകർന്നുപോയി. പോലീസും ആംബുലൻസും ഉടനടി സംഭവസ്ഥലത്തു എത്തിക്കയും ചെയ്‌തു.
എന്നാൽ സംഭവസ്ഥലത്തുവച്ചു തന്നെ ആതിര മരണപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. മറ്റൊരാൾക്ക് കാര്യമായ പരിക്കുകൾ ഉണ്ടെങ്കിലും വ്യക്തി സ്റ്റേബിൾ ആണെന്ന് ആശുപത്രി വൃത്തങ്ങളും പോലീസും അറിയിച്ചു. അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരുപത്തിയഞ്ച് വയസ്സുള്ള ഒരു യുവതിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ലീഡ്‌സ് യൂണിവേഴ്സിറ്റിയിൽ പ്രൊജക്റ്റ് മാനേജ്‌മന്റ് വിദ്യാർത്ഥിനിയായിരുന്നു ആതിര. ലീഡ്‌സിൽ പോലീസുമായും അതുപോലെ തന്നെ നാട്ടിലെ കുടുംബവുമായി ബന്ധപ്പെടുന്നത് ലീഡ്‌സ് മലയാളി അസോസിയേഷനും, പ്രസിഡന്റ് ആയ സാബു ഘോഷ് ഉൾപ്പെടുന്ന മറ്റു ഭാരവാഹികളും സഹായസഹകരണങ്ങൾ ചെയ്തുവരുന്നു.
ആതിരയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുമിത്രാതികളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: ബ്രിട്ടീഷ് പൗരത്വം വീണ്ടെടുക്കാനുള്ള ഷമീമ ബീഗത്തിന്റെ നീക്കത്തിനു വീണ്ടും തിരിച്ചടി. പൗരത്വം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് വിധി. കേസ് പൂർണമായും കോടതി തള്ളികളഞ്ഞെന്ന് ജസ്റ്റിസ് ജയ് പറഞ്ഞു. എന്നാൽ നിലവിലെ വിധി പുനഃപരിശോധിക്കണമെന്നും, കേസ് അവസാനിച്ചിട്ടില്ലെന്നുമാണ് ഷമീമയുടെ അഭിഭാഷകർ അറിയിച്ചത്. പതിനഞ്ച് വയസുള്ളപ്പോഴാണ് ബീഗം ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ പോകുന്നത്. തുടർന്ന് ഇതേ സംഘത്തിൽ ഉണ്ടായിരുന്ന ഒരാളെ വിവാഹം ചെയ്തു. മൂന്ന് കുട്ടികൾ ആയിരുന്നു ഉണ്ടായിരുന്നത്. പലവിധ കാരണങ്ങളാൽ മൂന്ന് പേരും മരണപ്പെട്ടു.

2019-ൽ അന്നത്തെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളയുകയും വീട്ടിലേക്ക് വരുന്നത് തടയുകയും ചെയ്തിരുന്നു. തുടർന്ന് കുറച്ചു കാലം ഒരു ക്യാമ്പിൽ ഐഎസ് അനുഭാവിയായി തടവിലാക്കുകയും ചെയ്തു. യുകെയിലേക്ക് വരുമെന്നുള്ള ബീഗത്തിന്റെ ഭീഷണിയെ മുൻനിർത്തി വിദഗ്ദമായ നിർദേശങ്ങൾ സുരക്ഷാസംഘത്തിന്റെ ഭാഗത്ത് നിന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ, ബീഗം തെറ്റായ വ്യവസ്ഥിതിയുടെ ഇരയാണെന്നാണ് അവളുടെ അഭിഭാഷകർ വാദിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് കേസിൽ ആദ്യം വാദം നടന്നത്. അതിൽ, പൗരത്വം റദ്ദ് ചെയ്യാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന് അഭിഭാഷകർ വാദിച്ചു.

ആരാണ് ഷമീമ ബീഗം?
ബംഗ്ലദേശിൽനിന്നു യുകെയിലേക്കു കുടിയേറിയ മാതാപിതാക്കളുടെ മകളായി ഈസ്റ്റ് ലണ്ടനിലെ ടവർ ഹാംലെറ്റ്സിലാണ് ഷമീമ ബീഗത്തിന്റെ ജനനം. ബെത്‌നാൽ ഗ്രീൻ അക്കാദമിയിൽനിന്നു സെക്കൻഡറി വിദ്യാഭ്യാസം നേടി. 2015 ഫെബ്രുവരിയിലാണ് അമീറ അബേസ് (15), ഖദീജ സുല്‍ത്താന (16) എന്നീ സുഹൃത്തുക്കൾക്കൊപ്പം ഷമീമ സിറിയയിലേക്കു കടക്കുന്നത്. സിറിയയിൽ എത്തി പത്തു ദിവസത്തിനു ശേഷം, ഡച്ച് വംശജനായ യാഗോ റീഡിക്കിനെ ഷമീമ വിവാഹം കഴിച്ചു. 2014 ഒക്ടോബറിൽ സിറിയയിൽ എത്തി ഇസ്‌ലാം മതം സ്വീകരിച്ച വ്യക്തിയായിരുന്നു യാഗോ. നാലു വർഷത്തിനിടെ മൂന്നു കുട്ടികളെ ഷമീമ പ്രസവിച്ചു, പക്ഷേ ആരും ജീവിച്ചിരിപ്പില്ല. 2019ൽ മൂന്നാമത്തെ കുട്ടിയെ ഗർഭം ധരിച്ചിരിക്കുമ്പോഴാണ് ഷമീമയെ സിറിയയിലെ അഭയാർഥി ക്യാപിൽ കണ്ടെത്തിയത്. ക്യാംപിൽ ജന്മം നൽകിയ കുട്ടിയും ഒരു മാസം കഴിഞ്ഞപ്പോൾ ശ്വാസകോശത്തിലെ അണുബാധ മൂലം മരിക്കുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയ ഷമീമയ്ക്ക് എതിരെ മുൻപും സമാനമായ നടപടികൾ കൈകൊണ്ടിട്ടുണ്ട്.