Latest News

ഇന്ത്യയില്‍ കോവിഡ് കൂടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാംപ് ദുബായില്‍ ആരംഭിക്കാന്‍ ബി.സി.സി.ഐ എപ്പെക്‌സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ക്യാംപിനായി ദുബായിക്കു പുറമേ അഹമ്മദാബാദ്, ധരംശാല എന്നിവിടങ്ങളും പരിഗണനയിലുണ്ടെങ്കിലും രാജ്യത്തു കോവിഡ് കേസുകള്‍ കൂടിവരുന്നതിനാല്‍ ഇവിടം സുരക്ഷിതമല്ലെന്നാണ് ബി.സി.സി.ഐയുടെ വിലയിരുത്തല്‍.

13ാം സീസണ്‍ ഐപിഎല്‍ ട്വന്റി20 ടൂര്‍ണമെന്റ് ദുബായില്‍ നടത്താനും ബിസിസിഐക്കു പദ്ധതിയുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെയും ബി.സി.സി.ഐ കൈക്കൊണ്ടിട്ടില്ല. ടി20 ലോക കപ്പിനെ കുറിച്ച് ഐ.സി.സിയുടെ പ്രഖ്യാപനം വരുന്നതു വരെ കാത്തിരിക്കാനാണ് ബി.സി.സി.ഐയുടെ തീരുമാനം.

ഐ.പി.എല്ലിനായുള്ള തയ്യാറെടുപ്പുകള്‍ യു.എ.ഇ തുടങ്ങി കഴിഞ്ഞുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ടീമിന് പരിശീലന സൗകര്യം ഒരുക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ആരംഭിച്ചിരിക്കുന്നത്.

ഇതിനു മുമ്പ് 2009- ലും 2014- ലുമാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്ത് നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിനേ തുടര്‍ന്നായിരുന്നു ഇത്. 2009- ല്‍ ദക്ഷിണാഫ്രിക്ക ടൂര്‍ണമെന്റിന് വേദിയായപ്പോള്‍ 2014 ല്‍ ആദ്യഘട്ട മത്സരങ്ങള്‍ യു.എ.ഇലാണ് നടന്നത്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണ് ദുബായിൽ അറസ്റ്റിലായ ഫൈസല്‍ ഫരീദ്. ഇയാളെ മൂന്ന് ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നുവെന്നാണ് സൂചന. യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ മലയാളി ബിസിനസുകാരനാണ് ഡിപ്ലോമാറ്റിക് ബാഗേജില്‍ തിരുവനന്തപുരത്തേക്ക് സ്വര്‍ണം കയറ്റി അയച്ചതെന്നാണ് ആരോപണം. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വന്നതിന് പിന്നാലെ. പ്രധാന പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും അന്വേഷണം ഏറ്റെടുത്ത് രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്തിരുന്നു. അപ്പോഴും മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള അവ്യക്തത തുടര്‍ന്നു. യുഎഇ ഈ കേസില്‍ അവരുടെതായ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടും അവിടെയുള്ള ഒരു പ്രധാനപ്രതിയെ പിടികൂടാനോ അയാളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനോ കഴിഞ്ഞില്ലെന്നത് ഫൈസല്‍ ഫരീദിനെകുറിച്ചുള്ള ദുരൂഹകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇനി അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്നിലെ പ്രധാന ദൌത്യം. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായതായാണ് വിവരം

കസ്റ്റംസ് ഇങ്ങനെയൊരു പേര് പുറത്തു വിട്ടതിനു പിന്നാലെ മാധ്യമങ്ങളെല്ലാം അന്വേഷിച്ചിറങ്ങിയത് ആരാണ് ഈ ഫൈസല്‍ ഫരീദ് എന്നറിയാനായിരുന്നു. ഫൈസല്‍ ഫരീദാണോ ഫാസില്‍ ഫരീദാണാ എന്ന അവ്യക്തതയും ഇതിനിടയില്‍ വന്നു. ഫൈസലെന്നും ഫാസിലെന്നും എഴുതുകയും പറയുകയും ചെയ്തു. കൊച്ചി സ്വദേശിയാണെന്നു മാത്രമായിരുന്നു കേസിലെ മൂന്നാം പ്രതിയെക്കുറിച്ച് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലും മാധ്യമങ്ങള്‍ക്ക് ആകെ കണ്ടെത്താനായ വിവരം. ഇയാളുടെ ഒരു ചിത്രം പോലും ദിവസങ്ങളുടെ അന്വേഷണത്തിനിടയിലും ആര്‍ക്കും കണ്ടെത്താനായില്ല. അതേസമയം ഫൈസല്‍ ആണ് സ്വര്‍ണം കയറ്റി അയച്ചതെന്നും ഇയാളെ പിടികൂടാനായാല്‍ സ്വര്‍ണക്കടത്തില്‍ ആരൊക്കെ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അറിയാന്‍ കഴിയുമെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു കസ്റ്റംസ്.

ഒരാഴ്ച്ച പിന്നിട്ടിട്ടും ഫൈസല്‍ ഫരീദ് അജ്ഞാതനായി തന്നെ തുടരുന്നതിനിടയിലായിരുന്നു ‘ഫൈസല്‍ ഫരീദിന്റെ ചിത്രം’  ഒരു മുഖ്യധാരാ മാധ്യമം പുറത്തു വിടുന്നത്. പിന്നാലെ ഇയാളെക്കുറിച്ചുള്ള ചില വിവരങ്ങളും പുറത്തു വന്നു. കൊച്ചി സ്വദേശിയെന്ന് ആദ്യം പറഞ്ഞ ഫൈസല്‍ കൊടുങ്ങല്ലൂര്‍ മൂന്നുപിടിക സ്വദേശിയാണെന്നതായിരുന്നു പുതിയ വിവരം. വര്‍ഷങ്ങളായി ഗള്‍ഫില്‍ വിവിധ ബിസിനസുകള്‍ ചെയ്തു വന്നിരുന്ന ഇയാള്‍ക്ക് ആഡംബര കാറുകളുടെ ഒരു ഗ്യാരേജ് ഉണ്ട്. ഗള്‍ഫില്‍ നടക്കുന്ന കാര്‍ റേസിംഗുകളിലും ഇയാള്‍ സജീവ പങ്കാളിയാണ്. ആഡംബര കാറുകളോട് വലിയ പ്രിയമാണ് ഫൈസലിന്. ഗള്‍ഫില്‍ ഒരു ജിംനേഷ്യവും ഇയാള്‍ക്കുണ്ട്. മറ്റൊരു പ്രധാന കാര്യം, സിനിമ താരങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധമാണ്, ബോളിവുഡ് താരങ്ങളോടടക്കം ഇയാള്‍ക്ക് ബന്ധമുണ്ടെന്നുള്ള വാർത്തകളാണ് പുറത്തുവന്നത്. ഫാസിലിന്റെ ജിംനേഷ്യം ഉത്ഘാടനം ചെയ്തത് ബോളിവുഡ് താരം അര്‍ജ്ജുന്‍ കപൂര്‍ ആയിരുന്നു.

ഗള്‍ഫില്‍ എത്തുന്ന സിനിമാ താരങ്ങളുമായി ഫൈസല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കി കൊടുക്കുകയും സഞ്ചരിക്കാന്‍ തന്റെ ആഡംബര വാഹനങ്ങള്‍ വിട്ടുകൊടുക്കുകയുമൊക്കെ ഫൈസലിന്റെ രീതികളായിരുന്നു. സിനിമാക്കാരെ അങ്ങോട്ട് ചെന്ന് പരിചയപ്പെട്ട് അവരുമായി ബന്ധം സ്ഥാപിക്കലായിരുന്നു ഫൈസലിന്റെ രീതി. എന്നാല്‍ ഈ ബന്ധങ്ങള്‍ സ്വര്‍ണക്കടത്തിനായി ദുരുപയോഗം ചെയ്തിരുന്നോ എന്നതിനെ കുറിച്ച് സൂചനകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇക്കാര്യങ്ങളെക്കുറിച്ച് ഇനി അന്വേഷണം നടക്കുമെന്നാണ് സൂചന. യുഎഇയില്‍ സംഘടിപ്പിക്കുന്ന സിനിമ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോകളിലും ഫൈസല്‍ സജീവ സാന്നിധ്യമായിരുന്നുവെന്നു പറയുന്നു.

ഈ വിവരങ്ങളും ഫൈസലിന്റെ ചിത്രവും പുറത്തു വന്നതിനു പിന്നാലെ കഥയില്‍ മറ്റൊരു ട്വിസ്റ്റ് നടന്നു. ഫൈസല്‍ ഫരീദ് മാധ്യമങ്ങള്‍ക്കു മുന്നില്‍ ‘പ്രത്യക്ഷപ്പെട്ടു’. സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതിയാണെന്നു പറഞ്ഞു വരുന്ന ഫൈസല്‍ ഫരീദ് താനല്ലെന്നും തന്റെ ചിത്രം തെറ്റായി പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു ഫൈസല്‍ ഫരീദിന്റെ വാദം. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് ഒരു സാധനവും അയച്ചിട്ടില്ലെന്നും സ്വപ്നയെയോ, സന്ദീപിനെയോ അറിയില്ലെന്നും മാധ്യമങ്ങളിലൂടെ മാത്രമാണ് അവരെക്കുറിച്ച് അറിയുന്നതെന്നും ഫൈസല്‍ പറഞ്ഞു. തന്റെ ചിത്രം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫൈസല്‍ ഫരീദ് അവകാശപ്പെട്ടിരുന്നു.

ഫൈസലിന്റെ വാദങ്ങള്‍ പുറത്തു വന്നതോടെ മാധ്യമങ്ങളടക്കം വീണ്ടും സംശയത്തിലായി. ആരാണ് ശരിക്കുള്ള ഫൈസല്‍ ഫരീദ് എന്ന അന്വേഷണം വീണ്ടും ആരംഭിച്ചു. ഇതിനിടയിലാണ് ഫൈസലിന്റെ പേര് എഫ്‌ഐആറില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്. ഫാസില്‍ ഫരീദ്, എറണാകുളം സ്വദേശി എന്നായിരുന്നു ആദ്യം ചേര്‍ത്തിരുന്നത്. പ്രതിയുടെ പേരും മേല്‍വിലാസവും പുതുക്കാന്‍ കോടതി എന്‍ഐഎയ്ക്ക് അനുമതിയും നല്‍കി.

തൃശൂര്‍ കൈപ്പമംഗലം പുത്തന്‍പള്ളി തൈപ്പറമ്പില്‍ ഫൈസല്‍ ഫരീദ് എന്നാണ് പുതിയതായി ചേര്‍ത്ത പേരും വിലാസവും. ഇയാളെ യുഎഇയില്‍ നിന്നും വിട്ടുകിട്ടാനായി ഇന്റര്‍പോളിന്റെ ബ്ലൂ നോട്ടീസ് വേണം. അതിന് ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കണം.കോടതിയുടെ അനുമതിയോടുകൂടി വേണം ജാമ്യമില്ല വാറന്റ് പുറപ്പെടുവിക്കാന്‍. അതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ കോടതി ഉടന്‍ തന്നെ പരിഗണിക്കും. ഇവിടെ വീണ്ടും ടിസ്റ്റ് വന്നു. ഈ വാര്‍ത്തകള്‍ക്കൊപ്പം മാധ്യമങ്ങള്‍ നല്‍കിയത് നേരത്തെ പ്രസിദ്ധീകരിച്ച അതേ ഫൈസല്‍ ഫരീദിന്റെ ചിത്രം തന്നെയാണ്. ഇതോടെ ആശയക്കുഴപ്പം വീണ്ടും വര്‍ദ്ധിച്ചു. താനല്ല സ്വര്‍ണക്കടത്തില്‍ പ്രതിയായ ഫൈസല്‍ ഫരീദ് എന്നു പറഞ്ഞു രംഗത്തു വന്ന അതേ ഫൈസല്‍ ഫരീദ് തന്നെയാണോ യഥാര്‍ത്ഥപ്രതി എന്നായി ചോദ്യങ്ങള്‍. ദേശാഭിമാനി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ അതേ എന്ന നിലപാടിലാണ് നില്‍ക്കുന്നത്. മാത്രമല്ല, ഫൈസല്‍ ഫരീദിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തു വന്നു. ഏതായാലും ഏറെ അഭ്യൂഹങ്ങൾക്ക് ഫൈസൽ ഫരീദ് അറസ്റ്റ് സ്വർണക്കടത്ത് കേസിൽ വലിയ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്.

ആലപ്പുഴയില്‍ എടത്വാ പച്ച ജംഗ്ഷന് സമീപം നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് സഹോദരങ്ങൾ മരിച്ചു. തലവടി തണ്ണൂവേലിൽ സുനിൽ – അർച്ചന ദമ്പതികളുടെ മക്കളായ മിഥുൻ എസ് പണിക്കർ ( 21 ), നിമൽ എസ്.പണിക്കർ (19) എന്നിവരാണ് മരിച്ചത്. രാവിലെ ഒൻപതരയോടെയായിരുന്നു അപകടം.

അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ നിന്നും എടത്വയിലെ വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. പച്ച ജംഗ്ഷന് സമീപം കൈതമുക്കിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചു. തുടർന്ന് ചതുപ്പിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന മിഥുനും നിമലും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തിൽ പൂർണ്ണമായും തകർന്ന വാഹനം ഫയർഫോഴ്സും നാട്ടുകാരും ചേർന് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

മൃതദേഹങ്ങൾ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്ക് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എടത്വാ പൊലീസ് അറിയിച്ചു. നീരേറ്റുപുറം സെൻറ് തോമസ് സ്കൂളിൽ നിന്ന് ഇത്തവണയാണ് നിമൽ പത്താം ക്ലാസ് പാസായത്. മിഥുൻ എഞ്ചിനീയറിംഗ് ബിരുദ്ധധാരിയാണ്.

കുടുംബ കലഹത്തിനിടെ മകനെ പിതാവ് മർദ്ദിച്ചു കൊന്നു. കോഴിക്കോട് കിനലൂർ സ്വദേശിയായ വേണുവിന്റെ മകൻ അലൻ മരിച്ചു. വേലുവിനെ ബാലസേരി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.മദ്യപിച്ചിരുന്ന വേണു ഭാര്യയെ ആക്രമിച്ചു. മകൻ അലൻ ദുരുപയോഗം തടയാൻ ശ്രമിച്ചു. അമ്മയെ രക്ഷിക്കുന്നതിനിടയിലാണ് അലനെ വേണു തല്ലിയത്. പിന്നിലേക്ക് തള്ളിയപ്പോൾ അലന്റെ തല ഭിത്തിയിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ഭാര്യയുടെ കരച്ചിൽ കേട്ട് അയവാസികൾ ഓടിയെത്തിയെങ്കിലും വീട്ടിൽ പ്രവേശിക്കാൻ വേണു ആരെയും അനുവദിച്ചില്ല. അരമണിക്കൂറിനുശേഷം അലന്റെ ബന്ധുക്കൾ അവനെ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളേജിൽ എത്തുന്നതിനുമുമ്പ് അലൻ മരിച്ചു. രാത്രിയിൽ വേലുവിനെ ബാലസറി പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന അലന്റെ മൃതദേഹം ഒരു കോവറൽ പരിശോധനയ്ക്ക് ശേഷം പോസ്റ്റ്‌മോർട്ടം ചെയ്യും.

ഗായികയായും അവതാരകയായും എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ താരമാണ് റിമി ടോമി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം ഇടക്കിടെ തന്റെ ഫോട്ടോകളും വീഡിയോകളും പങ്കുവെയ്ക്കാറുണ്ട്. തന്റെ സന്തോഷ നിമിഷങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചുമെല്ലാം ആരാധകരോട് തുറന്നുപറയാറുണ്ട്.

ഇപ്പോഴിതാ പത്താംക്ലാസ് വിജയിച്ച ശേഷം മഠത്തില്‍ ചേരാന്‍ സിസ്റ്റര്‍ വിളിച്ച കഥ തുറന്നുപറയുകയാണ് റിമി ടോമി. പത്താംക്ലാസ്സുവരെ കൊയര്‍ പാടാറുണ്ടായിരുന്നുവെന്നും എല്ലാ കുര്‍ബാനയിലും മുടങ്ങാതെ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും റിമി ടോമി പറഞ്ഞു.

അങ്ങനെയാണ് തന്നെ സഭയിലേക്ക് എടുത്താലോ എന്ന ആലോചന വന്നത്. ഒമ്പതാംക്ലാസ്സുവരെ തനിക്കും അതിന് സമ്മതമായിരുന്നു. എന്നാല്‍ പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ ആഗ്രഹമെല്ലാം മാറി മറിഞ്ഞു. അപ്പോഴേക്കും കന്യാസ്ത്രീയാവണമെന്നുള്ള ആഗ്രഹമൊക്കെ മാറിയെന്ന് റിമി കൂട്ടിച്ചേര്‍ത്തു.

അതിനിടെയാണ് സിസ്‌റ്റേഴ്‌സ് വിളിക്കാന്‍ വന്നത്. അന്ന് ഞാന്‍ പറഞ്ഞു, സിസ്റ്ററെ എനിക്ക് ഇപ്പോള്‍ കന്യാസ്ത്രീയാവാന്‍ വയ്യ, കുറച്ചൂടെ കഴിയട്ടെ എനിക്ക് പാട്ടിലൊക്കെ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. അതുകൊണ്ട് തന്നെ സഭ രക്ഷപ്പെട്ടു- റിമി ടോമി പറഞ്ഞു.

പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ കന്യാസ്ത്രീയോ നഴ്‌സോ ആവണമെന്നായിരുന്നു ആഗ്രഹം. കന്യാസ്ത്രീയായിരുന്നേല്‍ ഉറപ്പായും ഞാന്‍ മഠം പൊളിച്ച് ചാടുമായിരുന്നുവെന്നും താരം പറയുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യൂട്യൂബ് ചാനലില്‍ സജീവമായി മാറിയിരിക്കുകയാണ് റിമി ടോമി.

സർക്കാരിനെ പരോക്ഷമായി വിമർശിച്ച് സിപിഐ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് ഇടതുപക്ഷത്തെ ഘടകക്ഷിയായ സിപിഐ സർക്കാരിനെ വിമർശിച്ചിരിക്കുന്നത്. മാഫിയകളും ലോബികളും ഇടതുപക്ഷ പ്രകടനപത്രികയ്‌ക്ക് അന്യമാണ്. കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും സിപിഐ മുഖപത്രമായ ജനയുഗത്തിൽ വിമർശിച്ചിരിക്കുന്നു. അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം. നേരത്തെയും സർക്കാരിനെതിരെ സിപിഐ മുഖപത്രം രംഗത്തെത്തിയിരുന്നു.

കേരളത്തിൽ പ്രൈസ് വാട്ടേഴ്‌സ് കൂപ്പർ, കെപിഎംജി ഉൾപ്പെടെ 45 ൽ പരം കൺസൾട്ടൻസി സർവീസുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഒഴിവാക്കാൻ കവിയുന്ന ചൂഷണമാണ് ഇവർ നടത്തുന്നത്. പരസ്യ ടെൻഡർ ഇല്ലാതെ സർക്കാർ, അർധ സർക്കാർ, സഹകരണ സ്ഥാപന പദവികൾ ഉപയോഗിച്ച് കോടികളുടെ കരാർ നേടുകയും അത് വൻകിട-ചെറുകിടക്കാർക്ക് മറിച്ചുകൊടുത്ത് കമ്മീഷൻ വാങ്ങിച്ചുമാത്രം പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങളുണ്ട്. ഇതെല്ലാം ഇടത് സർക്കാർ ഒഴിവാക്കേണ്ടതാണെന്നും ലേഖനത്തിൽ പറയുന്നു. സ്വർണക്കടത്തിനെ വെറുമൊരു പൈങ്കിളി കഥയാക്കി ചിത്രീകരിച്ച് യഥാർഥ കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ചിലർ ശ്രമിക്കുന്നതായും സിപിഐ മുഖപത്രത്തിൽ പറയുന്നു.

മന്ത്രി കെ.ടി.ജലീലിനെയും മുഖപത്രത്തിൽ പരോക്ഷമായി വിമർശിച്ചിട്ടുണ്ട്. ചിലർ ചട്ടംലംഘിച്ച് വിദേശ കോൺസുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നാണ് മുഖപത്രത്തിൽ പറയുന്നത്. കേന്ദ്ര ചട്ടം ലംഘിച്ചാണ് ജലീൽ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടതെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു.

നേരത്തെ, ഐടി വകുപ്പിനെ രൂക്ഷമായി വിമർശിച്ചുള്ള സിപിഐ മുഖപത്രത്തിന്റെ എഡിറ്റോറിയൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐടി വകുപ്പിനെ ബന്ധപ്പെടുത്തി ആരോപണങ്ങള്‍ ഉണ്ടാകരുതായിരുന്നു. കേസില്‍ ഏത് ഉന്നത ഉദ്യോഗസ്ഥന് പങ്കുണ്ടെങ്കിൽ പുറത്തുകൊണ്ടുവരണം. കുറ്റാരോപിതര്‍ക്കുള്ള ബന്ധങ്ങളും സഹായങ്ങളും കണ്ടെത്തണമെന്നും സിപിഐ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിൽ ഐടി വകുപ്പ് ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷിനെ ഉടൻ തന്നെ പുറത്താക്കി. എന്നാൽ, ഇത്തരം ആരോപണങ്ങൾ ഉയർന്നുവരുന്ന സാഹചര്യങ്ങൾ പോലും ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു. കൂടുതൽ കൂടുതൽ ആരോപണങ്ങളും കഥകളും മെനഞ്ഞ് സ്വർണക്കടത്ത് എന്ന ഗുരുതരമായ കുറ്റകൃത്യം മറഞ്ഞുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്നും പാർട്ടി മുഖ്യപത്രത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ ഉടലെടുത്തിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടണമെന്നും അതിനുവേണ്ടി സമഗ്രമായ അന്വേഷണം നടക്കണമെന്നും ജൂലെെ എട്ടിലെ ജനയുഗം എഡിറ്റോറിയലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, മുഖ്യമന്ത്രിയെ പൂർണമായി വിശ്വാസത്തിലെടുക്കുന്ന നിലപാടാണ് സിപിഎമ്മിന്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ സിപിഎം തള്ളിപറയുകയും ചെയ്‌തിരുന്നു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫെെസൽ ഫരീദിനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തു. റാഷിദിയ പൊലീസാണ് ഫെെസലിനെ മൂന്ന് ദിവസം മുൻപ് അറസ്റ്റ് ചെയ്‌തത്. ഫെെസൽ ഫരീദിനെ ഇന്ത്യയ്‌ക്ക് കെെമാറും.

സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നയതന്ത്ര ബാഗ് വഴി സ്വർണം കടത്താൻ വിദഗ്‌ധമായ പദ്ധതികൾ തയ്യാറാക്കിയിരുന്നതായി റിപ്പോർട്ടുകൾ. ഡമ്മി ബാഗ് ഉപയോഗിച്ച് പരീക്ഷണം നടത്തി. പിടിക്കില്ലെന്ന് ഉറപ്പായതോടെ നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് ആരംഭിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് നയതന്ത്ര ചാനൽ വഴി ഡമ്മി ബാഗ് കടത്തി പരീക്ഷിച്ചത്. പിന്നീട് പലതവണകളായി 230 കിലോ സ്വർണം കടത്തിയതായാണ് വിവരം. എന്നാൽ, ഇതുവരെ പിടിച്ചത് 30 കിലോ മാത്രം! നയതന്ത്ര ബാഗേജ് വഴി കടത്തിയ 200 കിലോ സ്വർണത്തെ കുറിച്ച് അന്വേഷിക്കും.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷും സംഘവും ചേർന്ന് 23 തവണ സ്വർണം കടത്തിയതായാണ് കസ്റ്റംസിനു വിവരം ലഭിച്ചിരിക്കുന്നത്. 23 തവണയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ബാഗേജ് ക്ലിയര്‍ ചെയ്‌തത് സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സരിത്താണെന്നും കസ്റ്റംസിന് വിവരം ലഭിച്ചു. 152 കിലോ വരെ ഭാരമുള്ള ബാഗേജുകള്‍ ഇത്തരത്തില്‍ വന്നിരുന്നതായും കണ്ടെത്തി. താനാണ് ബാഗേജ് ക്ലിയർ ചെയ്‌തതെന്ന് സരിത് സമ്മതിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റ് അറ്റാഷെ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ട്. നയതന്ത്ര ബാഗേജ് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടാണ് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. നയതന്ത്ര ബാഗ് യുഎഇയിലേക്ക് തിരിച്ചയക്കണമെന്ന് അറ്റാഷെ ആവശ്യപ്പെട്ടതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അറ്റാഷെയുടെ പേരിലാണ് സ്വർണമടങ്ങുന്ന നയതന്ത്ര ബാഗ് തിരുവനന്തപുരത്ത് എത്തിയത്. അറ്റാഷെ ആവശ്യപ്പെട്ടതനുസരിച്ച് ബാഗേജ് വിട്ടുകിട്ടാൻ കസ്റ്റംസിനെ താൻ വിളിച്ചിരുന്നതായി സ്വപ്‌ന സുരേഷ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബാഗേജ് വിട്ടയച്ചില്ലെങ്കിൽ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ തടഞ്ഞുവയ്‌ക്കുമെന്ന് അറ്റാഷെ കസ്റ്റംസിനെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, കേരളത്തിൽ ഇപ്പോൾ ഒരേയൊരു അഡ്‌മിൻ അറ്റാഷെ മാത്രമാണുള്ളത്. അറ്റാഷെ അടക്കം മറ്റ് അഡ്‌മിൻ അറ്റാഷെമാരെല്ലാം ഇന്ത്യ വിട്ടു. യുഎഇ നാഷണൽ സെക്യൂരിറ്റി വിഭാഗം അറ്റാഷെമാരെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്.

വ്യാജരേഖ കേസിൽ സ്വപ്‌ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. 2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്‌നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

വാണിജ്യ സിനിമകളുടെ മുഖമായ സംവിധായകൻ ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രത്തിൽ ഹോളിവുഡ് നടനും. ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർസ്റ്റാറിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡിലോറും പ്രധാന വേഷത്തിലെത്തും. ഒമർ ലുലു തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ചിത്രമാണ് പവർസ്റ്റാർ. നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം എന്ന ടാഗ്​ലൈനുമായി എത്തുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡെന്നീസ് ജോസഫാണ്. ഒരു ഇടവേളയ്‌ക്ക് ശേഷം ഡെന്നീസ് ജോസഫ് തിരിച്ചെത്തുന്നു എന്ന പ്രാധാന്യവും പവർസ്റ്റാറിനുണ്ട്. ആക്ഷൻരംഗങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള തട്ടുപൊളിപ്പൻ ചിത്രമായിരിക്കും പവർസ്റ്റാറെന്നാണ് അണിയറയിൽ നിന്നു ലഭിക്കുന്ന വിവരം.

മലയാളത്തിന്റെ ആക്ഷൻ താരം ബാബു ആന്റണി ആണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തുന്നത്. ലൂയിസ് മാൻഡിലോറിനൊപ്പം അഭിനയിക്കുന്ന വിവരം അദ്ദേഹവും ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

“പവർ സ്റ്റാറിൽ എന്നോടൊപ്പം ഹോളിവുഡ്‌ സൂപ്പർ താരം ലൂയിസ് മാൻഡിലോർ ഉണ്ടായിരിക്കും.

പവർസ്റ്റാറിന്റെ പ്രാരംഭഘട്ട ചർച്ചകൾ നടക്കുന്ന സമയത്തു തന്നെ ഡയറക്‌ടർ ഒമർ ലുലു എന്നോട് പവർസ്റ്റാറിലേക്ക് എനിക്ക് പരിചയമുള്ള അത്യാവശ്യം നല്ല സ്റ്റാർഡവും മാർഷൽ ആർട്ട്സും വശമുള്ള ഹോളിവുഡ്‌ ആക്ടറേ ഒരു പ്രധാന കഥാപാത്രം ചെയ്യാന്‍ കിട്ടുമോ എന്നു ചോദിച്ചിരുന്നു. അമേരിക്കയിൽ എനിക്കറിയാവുന്ന ആക്ടേഴ്സിൽ ചിലരോട്‌ ഞാൻ ഈ കാര്യം സൂചിപ്പിച്ചിരുന്നു. കൂട്ടത്തിൽ സുഹൃത്തായ ലൂയിസ് മാൻഡിലോറിനോടും ഞാൻ കാര്യം പറഞ്ഞു. ലൂയിസിനെ പോലുള്ള ഒരു വലിയ താരം ഓക്കേ പറഞ്ഞപ്പോൾ ഏറെ സന്തോഷം തോന്നിയിരുന്നെങ്കിലും അദ്ദേഹത്തെപ്പോലൊരാളെ അഫോർഡ് ചെയ്യാൻ കഴിയുമോ എന്ന പേടി ഉണ്ടായിരുന്നു. എന്നാൽ തന്റെ പ്രതിഫലത്തിന്റെ കാര്യത്തേക്കുറിച്ച്‌ ആലോചിക്കേണ്ട എന്നും, നമ്മുടെ സൗഹൃദത്തിന്റെ പുറത്തു ചെയ്യാം എന്നുമാണ് ലൂയിസ് പറഞ്ഞത്. മലയാള സിനിമക്ക് ഒരു ഹോളിവുഡ് വാതിൽ തുറക്കാന്‍ പവർസ്റ്റാറിലൂടെ സാധിക്കട്ടെ. അപ്പോൾ കാത്തിരുന്നോളൂ, ‘പവർ സ്റ്റാർ’ എന്ന ഈ ആക്ഷൻ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ ഇനി ലൂയിസ് മാൻഡിലോറും ഉണ്ടാകും.!!”

 

ലണ്ടൻ ∙ കോവിഡിന്റെ സാമൂഹ്യ വ്യാപനം തടയാനും പ്രതിരോധിക്കാനും ഏറ്റവും വലിയ പ്രതിസന്ധിയായി നിലനിന്നിരുന്നത് ലക്ഷണം ഇല്ലാത്ത രോഗികളുടെ എണ്ണം ആയിരുന്നു. കോവിഡ് ആന്റിബോഡി പരിശോധനാ പരീക്ഷണങ്ങളുടെ ആദ്യഘട്ടം വിജയിച്ചതിനു പിന്നാലെ ദശലക്ഷക്കണക്കിന് ആളുകളിൽ സൗജന്യ പരിശോധനയ്ക്ക് ഒരുങ്ങുകയാണ് യുകെ സർക്കാർ. ഓക്സ്ഫഡ് സർവകലാശാലയും രാജ്യത്തെ പ്രമുഖ ഡയഗ്നോസ്റ്റിക്സ് സ്ഥാപനങ്ങളുമായും ചേർന്ന് യുകെ റാപ്പിഡ് ടെസ്റ്റ് കൺസോർഷ്യമാണ് (യുകെ–ആർടിസി) ആന്റിബോഡി പരിശോധനാ കിറ്റ് വികസിപ്പിച്ചെടുത്ത്.

കഴിഞ്ഞ മാസം നടത്തിയ പരീക്ഷണങ്ങളിൽ 98.6 ശതമാനം കൃത്യതയാണ് കോവിഡ് കിറ്റ് രേഖപ്പെടുത്തിയത്. കുറഞ്ഞ ചെലവിൽ, 20 മിനിറ്റിൽ ഫലമറിയാൻ സാധിക്കും. ആന്റി‍ബോഡി ടെസ്റ്റിൽ 98.6 ശതമാനം കൃത്യത കണ്ടെത്തിയത് വളരെ നല്ല വാർത്തയാണെന്ന് യുകെ–ആർടിസി മേധാവി ക്രിസ് ഹാൻഡ് പറഞ്ഞു.

ഈ വർഷംതന്നെ ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പ് യുകെ-ആർടിസിയുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് കിറ്റിനുള്ള അന്തിമ അനുമതി അടുത്ത ആഴ്ചയോടു കൂടി മാത്രമെ ലഭിക്കൂ.

എങ്കിലും ഇതിനോടകം തന്നെ ആയിരക്കണക്കിനു പ്രോട്ടോടൈപ്പുകൾ യുകെയിലെ വിവിധ ഫാക്ടറികളിലായി നിർമിച്ചു കഴിഞ്ഞു. സൂപ്പർ മാർക്കറ്റുകൾക്ക് പകരം ഓൺലൈൻ വിപണിയിൽ ആന്റിബോഡി ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിനാണ് സർക്കാർ ശ്രമം.

മലയാളത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട നാല് നടന്‍മാരെയും അവരുടെ പ്രകടനങ്ങളെ കുറിച്ചും ഫഹദ് ഫാസില്‍. മോഹന്‍ലാല്‍, മമ്മൂട്ടി, തിലകന്‍, നെടുമുടി വേണു എന്നിവരാണ് തന്നെ ഏറെ സ്വാധീനിച്ച നടന്‍മാര്‍ എന്നാണ് ഫഹദ് പറയുന്നത്. ‘കിരീടം’, ‘തനിയാവര്‍ത്തനം’, ‘ന്യൂഡല്‍ഹി’, ‘ധനം’ തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് തന്നെ സ്വാധീനിച്ചതെന്നും ഫഹദ് ഫിലിം കമ്പാനിയനോട് പറഞ്ഞു.

എണ്‍പതുകളിലെ മലയാള സിനിമ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ഫഹദ് പറയുന്നത്. ഒരു പത്മരാജന്‍ സിനിമയോ ഭരതന്‍ സിനിമയോ കാണുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജത്തില്‍ നിന്നാണ് താന്‍ ഒരു സിനിമ ചെയ്യുന്നത്. 25 മുന്‍പ് ഇറങ്ങിയ ആ സിനിമകള്‍ ഇപ്പോള്‍ കാണുമ്പോള്‍ അതിലെ അഭിനേതാക്കള്‍ കാലത്തിന് മുമ്പേ സഞ്ചരിച്ചുവെന്ന് മനസിലാവും എന്നും ഫഹദ് പറയുന്നു.

”തിലകന്‍ സാറിനെപ്പോലെയുള്ള നടന്മാര്‍ പ്രേക്ഷകരെ മുന്നില്‍ കണ്ടാണോ അഥവാ ലെന്‍സുകള്‍ മാത്രം മുന്നില്‍ കണ്ടാണോ അഭിനയിച്ചത് എന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയും കിട്ടുന്നില്ല. വ്യത്യസ്തമായ ഒരു സംവേദനമാണ് ആ പെര്‍ഫോമന്‍സുകളില്‍ നിന്ന് ലഭിക്കുന്നത്. യവനിക അടക്കമുള്ള കെ ജി ജോര്‍ജ്ജിന്റെ സിനിമകള്‍ ഗംഭീരമാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഈ കണ്ണി കൂടി, ആദാമിന്റെ വാരിയെല്ല് തുടങ്ങി നിരവധി മനോഹര സിനിമകള്‍.”

”ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് ഇപ്പോള്‍ കാണുമ്പോഴും ഒരു ഫ്രെയിം പോലും നിങ്ങള്‍ക്ക് അതില്‍ നിന്ന് മാറ്റണം എന്ന് തോന്നില്ല. ഒരു ഫ്രെയിമും കൂട്ടിച്ചേര്‍ക്കണമെന്നും തോന്നില്ല. ഘടനാപരമായി അത്രയും പൂര്‍ണ്ണതയുണ്ട് ആ സിനിമകള്‍ക്ക്” എന്നാണ് ഫഹദ് അഭിപ്രായപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved