കരവാളൂർ, പാറവിള, ചെറുപുഷ്പം വീട്ടിൽ (വേളാങ്കണ്ണി) ജൂലി ജോൺ (45 ) അന്തരിച്ചു. യു.കെയിൽ കുടുംബമായി കഴിഞ്ഞിരുന്ന ജൂലി അടുത്തിടെയാണ് നാട്ടിൽ എത്തിയത്. അഞ്ചൽ സ്വദേശി പ്രകാശ് ഉമ്മനാണ് ഭർത്താവ്. ഏഞ്ചൽ പ്രകാശ്, ലിയോണ പ്രകാശ് എന്നിവർ മക്കളാണ്.
ഹൃദയസ്തംഭനത്തെ തുടർന്ന് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏക സഹോദരൻ ജയഘോഷ് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ അന്തരിച്ചിരുന്നു. പിതാവ്: ചാക്കോ ജോൺ, മാതാവ്: മറിയ ജോൺ.
സംസ്കാരം പിന്നീട്.
ജൂലി ജോണിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെച്ചു. ഇതോടെ ഇവര്‍ ഉടന്‍ ജയില്‍ മോചിതരാകും. 22 വര്‍ഷത്തിന് ശേഷമാണ് മണിച്ചന് മോചിതനാകുന്നത്.
33 പേരെ തെരെഞ്ഞെടുത്തതിന്റെ കാരണം തേടി ഗവര്‍ണര്‍ ഫയല്‍ തിരിച്ചയച്ചിരുന്നു.എന്നാല്‍ വിദഗ്ദ സമിതി വിശദമായി പരിശോധിച്ചാണ് 64 പേരില്‍ 33 പേരെ വിടാന്‍ തീരുമാനം എടുത്തത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം.
മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനുള്‍പ്പെടെ 33 തടവുകാരുടെ മോചനത്തിനായി എല്ലാ ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എല്ലാ ചട്ടങ്ങളും പാലിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിശദമായ പരിശോധന നടത്തിയതുകൊണ്ടാണ് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്ത 64 പട്ടിക 33 ആയി ചുരുങ്ങിയതെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.
പല കാരണങ്ങളായാല്‍ ജയില്‍ ഉപദേശക സമിതികള്‍ തള്ളിയ 33 തടവുകാരെ മോചിപ്പിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശയില്‍ മൂന്നു പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കാണ് ഗവര്‍ണര്‍ വിശദീകരണം ചോദിച്ചിരിക്കുന്നത്. ആദ്യമായാണ് ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശ പ്രകാരം മന്ത്രിസഭാ യോഗം തടവുകാരുടെ മോചനത്തിന് തീരുമാനമെടുത്തത്. മണിച്ചന്റെ മോചന കാര്യത്തില്‍ നാല് ആഴ്ചക്കുള്ളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. മെയ് 20നാണ് സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്.
മന്ത്രിസഭയുടെ ശുപാര്‍ശ അംഗീകാരത്തിനായി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയുടെ 75-ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് ആഘോഷത്തിന്റെ ഭാഗമായാണ് മണിച്ചനടക്കമുള്ളവര്‍ക്ക് കൂട്ടമോചനം നല്‍കുന്നത്.
31 പേര്‍ മരിക്കുകയും ആറുപേര്‍ക്ക് കാഴ്ചനഷ്ടമാകുകയും 500 പേര്‍ ചികിത്സതേടുകയുംചെയ്ത മദ്യദുരന്തക്കേസിലെ പ്രതിയായതിനാല്‍ രാജ്ഭവന്‍ മണിച്ചന്റെ ജയില്‍മോചനമെന്ന ആവശ്യത്തെ ഗൗരവമായാണ് കണ്ടിരുന്നത്. മണിച്ചന്റെ സഹോദരങ്ങളായ കൊച്ചനി, മണികണ്ഠന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞവര്‍ഷം വിട്ടയച്ചിരുന്നു.
വ്യാജമദ്യദുരന്ത കേസില്‍ മണിച്ചന് 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തവും ഗൂഢാലോചന, ഗൂഢാലോചനയ്ക്ക് കൂട്ടുനില്‍ക്കല്‍, കാഴ്ചനഷ്ടപ്പെടുത്തല്‍, ചാരായത്തില്‍ വിഷംകലര്‍ത്തല്‍, തെളിവ് നശിപ്പിക്കല്‍, സ്പിരിറ്റ് കടത്തല്‍, ചാരായവില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്കായി മറ്റൊരു 43 വര്‍ഷവും വിധിച്ചിരുന്നു. ശിക്ഷ ഒരേകാലത്ത് അനുഭവിച്ചാല്‍ മതി. ജീവപര്യന്തം ജീവിതാവസാനംവരെയാണെന്നും വിചാരണചെയ്ത കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധിയില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.
ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും മറ്റുചില പ്രതികളുടെ ശിക്ഷയില്‍ ചില മാറ്റങ്ങള്‍ വരുത്തിയെങ്കിലും മണിച്ചന്റെ ശിക്ഷ ഇളവുചെയ്തിരുന്നില്ല.
പൂജപ്പുര സെന്‍ട്രന്‍ ജയിലിലായിരുന്ന മണിച്ചന്‍ ശാന്തപ്രകൃതക്കാരനായതിനാല്‍ നെട്ടുകാല്‍ത്തേരി തുറന്നജയിലിലേക്ക് മാറ്റി. ജയിലില്‍ മികച്ച കര്‍ഷകനായാണ് അറിയപ്പെടുന്നത്.
2000 ഒക്ടോബര്‍ 31-നാണ് മദ്യദുരന്തമുണ്ടാകുന്നത്. വ്യാജമദ്യ നിര്‍മാണത്തിനായി മണിച്ചന്റെ വീട്ടില്‍ ഭൂഗര്‍ഭ അറകള്‍ നിര്‍മിച്ചിരുന്നു. വീര്യംകൂട്ടാനായി സ്പിരിറ്റില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ കലര്‍ത്തി വിതരണംചെയ്യുകയായിരുന്നു. വിതരണക്കാരി ഹൈറുന്നീസ(താത്ത) തടവ് അനുഭവിക്കേ 2009-ല്‍ മരിച്ചു. മണിച്ചന്റെ ഡയറിയില്‍നിന്ന് ചില സി.പി.എം. നേതാക്കള്‍ക്കും പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും മാസപ്പടി പണം നല്‍കിയതിന്റെ രേഖകള്‍ കണ്ടെത്തിയതും വിവാദമായിരുന്നു.
ബലാത്സംഗക്കേസുകളില്‍ അന്വേഷണവും വിചാരണയും നടക്കുന്നതിനിടെ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന അവകാശവാദം കുറ്റാരോപിതര്‍ നടത്താറുണ്ട്. എന്നാല്‍ നടന്നത് കുറ്റകൃത്യമാണെന്ന് തെളിയിക്കാന്‍ അതജീവിതര്‍ക്ക് വലിയ നിയമയുദ്ധംതന്നെ നടത്തേണ്ടിവരാറുണ്ട്. ഓസ്ട്രേലിയയിലെ ന്യൂസൗത്ത്വെയില്‍സ് സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പാസാക്കിയ അഫര്‍മേറ്റീവ് കണ്‍സന്റ് ബില്ലിന്റെ പ്രാധാന്യം അവിടെയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് പങ്കാളിയുടെ അനുമതി ഉള്ളതായി അനുമാനിക്കപ്പെട്ടാല്‍ മാത്രംപോരാ, അനുമതി ഉണ്ടെന്ന് കൃത്യമായി ആശയവിനമയം ചെയ്തിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ നിയമം. എസ്തർ ( എസ്തർ എന്നത് യഥാർഥ പേരല്ല, അതിജീവിതകളുടെ പേര് വെളിപ്പെടുത്തുന്നതിന് ഇന്ത്യയിൽ നിയമപരമായ പരിമിതി ഉണ്ട്) എന്ന യുവതി നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലമായാണ് ഇത്തരമൊരു നിയമം ന്യൂസൗത്ത്വെയില്‍സ് ഗവണ്‍മെന്റിന് പാസാക്കേണ്ടിവന്നത്. അഞ്ചുവര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് അവരെ പ്രേരിപ്പിച്ചതാകട്ടെ 18-ാം വയസില്‍ നൈറ്റ് ക്ലബ്ബില്‍വച്ച് നേരിടേണ്ടിവന്ന ലൈംഗിക അതിക്രമവും.
2013 മെയ് 11-നാണ് എസ്തർ ഉറ്റസുഹൃത്തായ ബ്രിട്നി വാട്സിനൊപ്പം സിഡ്നിയിലേക്ക് ഒന്ന് കറങ്ങാന്‍ പോകുന്നത്. നൈറ്റ്ക്ലബ് സന്ദര്‍ശനം അടക്കമുള്ളവ യായിരുന്നു അവരുടെ പദ്ധതികള്‍. 18-വയസ് മാത്രം പ്രായമുണ്ടായിരുന്ന അവര്‍ പണം അധികം ചിലവാക്കാതെതന്നെ ഒന്ന് ആഘോഷിച്ച് മടങ്ങാനാണ് തീരുമാനിച്ചിരുന്നത്. സോഹോ നൈറ്റ് ക്ലബ്ബാണ് അന്നവര്‍ സന്ദര്‍ശിച്ചത്. സോഹോയുടെ ഉടമകളില്‍ ഒരാളും സമ്പന്നനുമായ ആന്‍ഡ്രൂ ലാസറസിന്റെ മകന്‍ ലൂക്ക് എന്ന 21-കാരന്‍ അവിടുത്തെ പതിവ് സന്ദര്‍ശനവും നൈറ്റ് ക്ലബ്ബിന്റെ മാര്‍ക്കറ്റിങ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്നയാളും ആയിരുന്നു. രാത്രി സോഹോയിലെത്തിയ യുവതികള്‍ പിന്നീട് പുറത്തുപോകുകയും രാത്രി വൈകി വീണ്ടും തിരിച്ചെത്തുകയും ചെയ്തു. ഈ സമയത്ത് നൈറ്റ് ക്ലബ്ബിലെ ഡാന്‍സ് ഫ്ളോറില്‍ അധികം ആരുമുണ്ടായിരുന്നില്ല. എന്നാല്‍ 18-വയസുകാരികള്‍ അതൊന്നും കാര്യമാക്കാതെ നൈറ്റ് ക്ലബ്ബില്‍ തുടര്‍ന്നു. ഈ സമയത്താണ് നൈറ്റ് ക്ലബ് ഉടമകളില്‍ ഒരാളുടെ മകനായ ലൂക്ക് ലാസറസ് നൃത്തംചെയ്യാന്‍ എസ്തറിനൊപ്പം കൂടുന്നത്. നൈറ്റ് ക്ലബ് ഉടമകളില്‍ ഒരാളാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ് ഒരു തിരിച്ചറിയല്‍ കാര്‍ഡ് അവരെ കാണിക്കുകയും ചെയ്തു. നൃത്തംചെയ്യുന്നതിനിടെ സുഹൃത്ത് ബ്രിട്സി വാട്സിനെ കാണാതായെന്ന് എസ്തർ പറയുന്നു. അവരെവിടെ എന്ന് മെസേജ് അയച്ച് അന്വേഷിച്ചു. ഇതിനിടെ സാക്സണെ വിഐപി ഏരിയയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനംചെയ്ത് ലൂക്ക് ലാസറസ് അവരെ നൈറ്റ് ക്ലബ്ബിന് പിന്‍വശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സംശയം തോന്നിയ എസ്തർ സുഹൃത്തിന്റെ അടുത്തേക്ക് പോകണമെന്ന് നിര്‍ബന്ധംപിടിച്ചുവെങ്കിലും ലൂക്ക് അനുവദിച്ചില്ല. തുടര്‍ന്ന് അയാള്‍ അവരെ ബലാത്സംഗംചെയ്തു. പിന്നീട് പൊട്ടിക്കരഞ്ഞുകൊണ്ട് സുഹൃത്തായ ബ്രിട്നി വാട്സിനടുത്തേക്ക് ഓടിയെന്നാണ് എസ്തർ പറയുന്നത്. തുടര്‍ന്ന് പരിക്കേറ്റ നിലയില്‍ സഹോദരി അര്‍ണിക്കയുടെ വീട്ടില്‍ രണ്ട് യുവതികളും എത്തിയതിന് പിന്നാലെ പോലീസില്‍ വിവരം അറിയിക്കണമെന്ന് അര്‍ണിക്ക നിര്‍ബന്ധിക്കുകയായിരുന്നു. ഇതോടെ വിവരം അധികൃതരെ അറിയിക്കുകയും നിയമ നടപടികള്‍ പൂര്‍ത്തിയാക്കി അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
സംഭവം നടന്ന് മൂന്ന് മാസങ്ങള്‍ക്കുശേഷം 2013 ഓഗസ്റ്റില്‍ ലൂക്ക് ലാസറസിനെതിരേ ഉഭയസമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന കുറ്റം ചുമത്തി. 2015 ല്‍ കേസിന്റെ വിചാരണ തുടങ്ങുകയുംചെയ്തു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സാക്സണിന്റെ സമ്മതമുണ്ടെന്നാണ് താന്‍ കരുതിയിരുന്നതെന്ന് ലൂക്ക് കോടതിയില്‍ പറഞ്ഞു. തന്നെ ഉപദ്രവിക്കരുതെന്ന് ഒരു ഘട്ടത്തില്‍ ലൂക്കിനോട് പറഞ്ഞുവെന്നാണ് ഓര്‍ക്കുന്നത് എന്ന തരത്തില്‍ എസ്തർ പോലീസിന് നല്‍കിയ മൊഴി ചൂണ്ടിക്കാട്ടി ലൂക്കിന്റെ അഭിഭാഷകര്‍ എസ്തറിന്റെ വാദഗതികള്‍ തള്ളാന്‍ ശ്രമം നടത്തി. എന്നാല്‍ ഇത്തരം ചെറിയ പ്രശ്നങ്ങള്‍ ബലാത്സംഗ പരാതികളില്‍ ഉണ്ടാവുക സ്വാഭാവികമാണെന്ന നിലപാടില്‍ അധികൃതര്‍ എത്തി.
വിചാരണയ്ക്കിടെ, എസ്തറിന്റെ സമ്മതത്തോടെയല്ല താന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നുവെന്ന് ലൂക്ക് തുറന്ന് സമ്മതിച്ചു. തുടര്‍ന്ന് ലൂക്കിനെ അഞ്ചുവര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ലൂക്ക് ലാസറസിന്റെ അഭിഭാഷകര്‍ ശിക്ഷാ വിധിക്കെതിരേ അപ്പീല്‍ ഫയല്‍ചെയ്തതോടെ ശിക്ഷ ലഭിച്ച് 11 മാസത്തിനുശേഷം അയാള്‍ പുറത്തിറങ്ങി. കേസില്‍ പുനര്‍വിചാരണയ്ക്ക് കളമൊരുങ്ങുകയും ചെയ്തു. ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയിരുന്നില്ല എന്ന എസ്തറിന്റെ വാദത്തിന് വേണ്ടത്ര പിന്‍ബലമില്ലെന്ന് പുതുതായി കേസില്‍ വാദംകേട്ട ജഡ്ജി വിലയിരുത്തി. അവരുടെ മൗനം സമ്മതമാണെന്ന വാദവും കോടതിയില്‍ ഉയര്‍ന്നു. എസ്തർ ആദ്യദിവസം പോലീസിന് നല്‍കിയ മൊഴിയില്‍ ഉപദ്രവിക്കരുതെന്ന് പറഞ്ഞുവെന്നാണ് കരുതുന്നത് എന്ന് വ്യക്തമാക്കിയതും കോടതിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ അതിജീവിത ശ്രമിച്ചില്ല എന്നകാര്യവും കോടതി ചൂണ്ടിക്കാട്ടി.
അതിജീവിതയുടെ പെരുമാറ്റത്തില്‍നിന്ന് അവര്‍ ലൈംഗിക ബന്ധത്തിന് അനുമതി നല്‍കിയിരുന്നുവെന്നാണ് അനുമാനിക്കാന്‍ കഴിയുന്നതെന്ന് കോടതി വ്യക്തമാക്കി. 2017 മെയ് നാലിന് ലൂക്ക് ലാസറസ് കുറ്റവിമുക്തനാക്കപ്പെട്ടു.
അതിജീവിത സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമം നടത്താതിരുന്നത് പെട്ടെന്ന് നേരിടേണ്ടിവന്ന അതിക്രമത്തില്‍ മരവിച്ചു പോയതുകൊണ്ടാകാം എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ലൂക്കിനെ വെറുതെവിട്ടതിനെതിരെ നിയമനടപടിക്ക് ശ്രമിച്ചെങ്കിലും കോടതി അനുകൂലിച്ചില്ല. സംഭവം നടന്നിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞുവെന്നും ലൂക്ക് പലതവണ വിചാരണ നേരിട്ടുവെന്നും 11 മാസം ജയിലില്‍ കഴിഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. കോടതിവിധി അതിജീവിതക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചത്. എന്നാല്‍ പരാജയപ്പെട്ട് പിന്മാറാന്‍ അവര്‍ തയ്യാറായിരുന്നില്ല. നിലവിലെ നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കില്ലെന്ന് വ്യക്തമായതോടെ പോരാട്ടത്തിന് ഇറങ്ങാന്‍ അവര്‍ തീരുമാനമെടുത്തു.
2018 ല്‍ പേര് വെളിപ്പെടുത്തിക്കൊണ്ട് അവര്‍ താന്‍ നേരിട്ട ലൈംഗിക അതിക്രമത്തെക്കുറിച്ച് ഓസ്ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ ഫോര്‍ കോര്‍ണേഴ്സ് എന്ന പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടു. വലിയ കോളിളക്കമാണ് അവരുടെ വെളിപ്പെടുത്തല്‍ ഓസ്ട്രേലിയയില്‍ ഉണ്ടാക്കിയത്. ഇതേത്തുടര്‍ന്നാണ് ഓസ്ട്രേലിയയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമായ ന്യൂ സൗത്ത്വെയ്ല്‍സ് അഫര്‍മേറ്റീവ് കണ്‍സെന്റ് ബില്‍ പാസാക്കാനുള്ള നീക്കം തുടങ്ങിയത്. ബില്‍ നിയമമായതോടെ ഓസ്ട്രേലിലയിലെ സ്ത്രീ സുരക്ഷയുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെട്ടത്.
ലൈംഗിക ബന്ധത്തിന് ഒരുതവണ നല്‍കിയ അനുമതി അത്തരംകാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനുള്ള അനുമതിയല്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പുതിയ നിയമംനിര്‍മാണം തനിക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് എന്നാണ് അതിജീവിത പ്രതികരിച്ചത്. നിയമം ഭേദഗതി ചെയ്യപ്പെടുന്നതോടെ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം ഇല്ലാതാകുന്നില്ല. എന്നാല്‍ താന്‍ നേരിട്ട മാനസിക സംഘര്‍ഷത്തിലൂടെ മറ്റാര്‍ക്കും കടന്നുപോകേണ്ടിവരാതിരിക്കാന്‍ പുതിയ നിയമം സുരക്ഷ നല്‍കട്ടെയെന്ന് അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇതുകൊണ്ട് തന്റെ പോരാട്ടം അവസാനിക്കില്ലെന്നും ഇത്തരം നിയമങ്ങള്‍ എല്ലാ രാജ്യത്തും പ്രാബല്യത്തില്‍ കൊണ്ടുവരുത്തുന്നതിനായി ശ്രമം നടത്തുമെന്നും അവര്‍ പറയുന്നു. ബലാത്സംഗക്കേസുകളില്‍പ്പെടുന്ന സ്ത്രീകള്‍ നീതിന്യായ വ്യവസ്ഥയില്‍നിന്ന് നേരിടേണ്ടിവരുന്ന കടുത്ത മാനസിക പീഡനങ്ങള്‍ ഒഴിവാക്കാനുള്ള പരിശ്രമങ്ങള്‍ ഇനിയും ഒരുപാട് നടത്തേണ്ടതുണ്ട്. അതിജീവിതകള്‍ക്ക് നീതിന്യായ വ്യവസ്ഥയില്‍നിന്ന് നീതി ലഭിക്കുന്നുവെന്നത് ആശ്യാസമാണ്. എന്നാല്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനിടെ കടുത്ത മാനസിക പീഡനങ്ങളാണ് പലര്‍ക്കും നേരിടേണ്ടിവരുന്നത്. അതെല്ലാം അവസാനിക്കണമെന്നും അവര്‍ പറയുന്നു.
ഓസ്ട്രേലിയയില്‍ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ലൈംഗിക അതിക്രമം നേരിടുന്നുവെന്നാണ് 2019 ല്‍ പുറത്തുവന്ന ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. മൂന്ന് സ്ത്രീകളില്‍ ഒരാള്‍ക്ക് ശാരീരിക അതിക്രമം നേരിടേണ്ടിവരുന്നു. പത്ത് സ്ത്രീകളില്‍ ഒരാള്‍ക്ക് അജ്ഞാത വ്യക്തിയില്‍നിന്നും ആക്രമണം നേരിടേണ്ടി വരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ല്‍ ഐറിഷ് വനിത മെല്‍ബണില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം വ്യാപക പ്രതിഷേധത്തിനും ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നതിനും ഇടയാക്കിയിരുന്നു.
ഒറ്റയ്ക്ക് താമസിച്ച് വന്നിരുന്ന മുന്‍ പ്രവാസിയായ യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 11ാം വാര്‍ഡില്‍ പുതുപ്പറമ്പില്‍ ക്രിസ്റ്റി വര്‍ഗീസ് ആണ് മരിച്ചത്. 37 വയസായിരുന്നു. ഇവര്‍ ഇരുനില വീടിന്റെ അടുക്കളയിലാണ് മരിച്ച് കിടന്നത്. മൃതദേഹത്തിനടുത്ത് രക്തം തളം കെട്ടിയിരുന്നു. ഇന്നലെ രാവിലെ പത്തോടെ ഭക്ഷണം വാങ്ങി നല്‍കാന്‍ എത്തിയ അയല്‍ക്കാരനാണ് ക്രിസ്റ്റി മരിച്ചുകിടക്കുന്നത് ആദ്യമായി കണ്ടത്.
വീടിന്റെ മുന്‍വാതില്‍ തുറന്നു കിടക്കുന്ന നിലയിലായിരുന്നു. അയല്‍ക്കാരന്‍ പരിസരവാസികളെയും പൊലീസിനെയും വിവരം അറിയിച്ചു. വീണപ്പോള്‍ തലയുടെ ഇടതുഭാഗത്തുണ്ടായ മുറിവ് മരണകാരണമായെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി. ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ക്രിസ്റ്റി ഒന്നര വര്‍ഷം മുന്‍പ് മാതാവ് ജൈനമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതോടെ നാട്ടിലെത്തിയതാണ്. പിന്നെ തിരികെപ്പോയില്ല.
ഒരു വര്‍ഷം മുന്‍പ് ജൈനമ്മ മരിച്ചതോടെ വീട്ടില്‍ ക്രിസ്റ്റി തനിച്ചായി. ജൈനമ്മ നേരത്തെ ഗള്‍ഫില്‍ ലാബ് അസിസ്റ്റന്റായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ബന്ധുക്കളും അയല്‍ക്കാരുമായി ക്രിസ്റ്റിക്കും മാതാവിനും അധികം സഹകരണമുണ്ടായിരുന്നില്ലെന്ന് നോര്‍ത്ത് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യൂറോപ്പില്‍ പ്രചാരണത്തില്‍ മുന്‍ നിരയില്‍ നില്ക്കുന്ന മലയാളം യുകെ ന്യൂസ് അവതരിപ്പിക്കുന്ന മലയാളം യുകെ ബോളിവുഡ് ഡാന്‍സ് മത്സരവും അവാര്‍ഡ് നൈറ്റും യൂറോപ്പിന്റെ സൗന്ദര്യമായ യോര്‍ക്ഷയറില്‍ നടക്കും. ഒക്ടോബര്‍ എട്ട് ശനിയാഴ്ച്ച യോര്‍ക്ഷയറിലെ കീത്തിലിയിലുള്ള വിക്ടോറിയ ഹാളിലാണ് പരിപാടികള്‍ നടക്കുക.
യാതൊരു നിബന്ധനകളുമില്ലാതെ
യൂറോപ്പിലുള്ള ഏവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. (മത്സരവുമായി ബന്ധപ്പെട്ട നിയ്മാവലികള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും)
ബോളിവുഡ് ഡാന്‍സ് രംഗത്ത് കാലങ്ങളായി യൂറോപ്പില്‍ തിളങ്ങി നില്‍ക്കുന്ന പല നോര്‍ത്തിന്ത്യന്‍ ഡാന്‍സ് അക്കാഡമികളും മത്സരത്തില്‍ പങ്കെടുക്കുന്നുവെന്നുള്ളത് ശ്രദ്ധേയമാണ്.
ബോളിവുഡ് ഡാന്‍സിന്റെ
ഒന്നാം സമ്മാനം 1001 പൗണ്ട്
രണ്ടാം സമ്മാനം 751 പൗണ്ട്
മൂന്നാം സമ്മാനം 501 പൗണ്ട്
മറ്റ് നിരവധി സമ്മാനങ്ങളും.
മലയാളം യുകെ ന്യൂസിന്റെ ഔദ്യോഗിക അനൗണ്‍സ്‌മെന്റ് മാത്രമാണിത്.
കൂടുതല്‍ വാര്‍ത്തകള്‍ പിന്നീട് പുറത്തു വരും.
യുക്രൈൻ യൂണിവേഴ്‌സിറ്റികളിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ പഠന സൗകര്യമൊരുക്കുമെന്ന് റഷ്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്‌കിൻ. മുമ്പുള്ള അക്കാദമിക വർഷം നഷ്ടമാകാതെ തന്നെ റഷ്യൻ സർവകലാശാലകളിൽ തുടർപഠനം നടത്താമെന്നും അദ്ദേഹം അറിയിച്ചു. റഷ്യൻ അധിനിവേശത്തെ തുടർന്ന് യുക്രൈൻ വിട്ടുപോന്ന 20000 വിദ്യാർഥികളുടെ ഭാവി എന്താകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഇക്കാര്യം അറിയിച്ചത്.
നേരത്തെ സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾക്ക് റഷ്യയിലും സൗകര്യം ലഭിക്കുമെന്ന് റഷ്യൻ ഹൗസ് ഡയറക്ടറും റഷ്യൻ ഫെഡറേഷൻ കൗൺസുലുമായ രതീഷ് സി നായർ പറഞ്ഞു. എന്നാൽ യുക്രൈനിലെ അതേ ഫീസ് റഷ്യയിൽ മതിയാകില്ലെന്ന സൂചനയും അദ്ദേഹം നൽകി. ഇത്തരം വിവരങ്ങൾ അറിയാൻ തിരുവനന്തപുരം റഷ്യൻ ഹൗസിനെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.
റഷ്യൻ വിദ്യാഭ്യാസ വകുപ്പിന്റെ പേജിൽ വിവരങ്ങൾ ലഭ്യമാകുമെന്നും അധികൃതർ പറഞ്ഞു. തുടർപഠനം സാധ്യമാക്കാൻ നോർക്കയുമായി ചേർന്ന് ചർച്ച പുരോഗമിക്കുകയാണ്.
ഓടുന്ന ബൈക്കിൽ നിന്നും തള്ളിയിട്ട് കൊലപ്പൈടുത്താൻ ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന കൊടുമ്പ് സ്വദേശി ഗിരീഷ് (33) മരിച്ചു. പാലക്കാട് കല്ലിങ്കൽ ജംങ്ഷനിൽ വ്യാഴാഴ്ച രാത്രിയിലാണ് ബൈക്കിൽ നിന്ന് വലിച്ച് താഴെയിട്ടതിനെത്തുടർന്ന് യുവാവിന് പരിക്കേറ്റത്.
തലയുടെ പിൻഭാഗത്ത് സാരമായി പരുക്കേറ്റ ഗിരീഷ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബൈക്ക് മറിഞ്ഞുണ്ടായ അപകടമെന്നാണ് ആദ്യം കരുതിയിരുന്നത്. സംശയം തോന്നി പോലീസ് നടത്തിയ അന്വേണത്തിൽ വ്യക്തി വൈരാഗ്യം കാരണം മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്ത് ഗിരീഷിനെ ബോധപൂർവം തള്ളിയിട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഗിരീഷിനെ തള്ളി വീഴ്ത്തിയ തിരുവാലത്തൂർ സ്വദേശി സജു, ബൈക്കോടിച്ചിരുന്ന അക്ഷയ് എന്നിവർ റിമാൻഡിലാണ്. ചന്ദ്രനഗറിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴി മുൻ വൈരാഗ്യം കാരണം ആസൂത്രിത അപകടമുണ്ടാക്കി യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് നടത്തിയ അന്വേഷണമാണ് സ്വാഭാവിക അപകടമെന്ന് കരുതിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.
കോമഡി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക സ്വീകാര്യത നേടിയ നടനാണ് ബിജുക്കുട്ടന്‍. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരത്തിന്റെ ഡാന്‍സാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിജുക്കുട്ടന്‍ മാത്രമല്ല മകളും ഒപ്പമുണ്ട്. അണ്ടിപ്പിള്ളിക്കാവിലെ മൈക്കിൾ ജാക്സൺ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഇപ്പോള്‍ നവമാധ്യങ്ങളില്‍ വൈറലായിരിക്കുന്ന ദി വാരിയര്‍ എന്ന ചിത്രത്തിലെ ബുള്ളറ്റ് എന്ന ഗാനത്തിനാണ് ബിജുക്കുട്ടനും മകളും ചുവടുവച്ചിരിക്കുന്നത്. ദേവ് ശ്രി പ്രസാദ് സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സിലമ്പരസന്‍ ടിആറും ഹരിപ്രിയയും ചേര്‍ന്നാണ്. രാം പോതിനേനിയും കൃതി ഷെട്ടിയുമാണ് യഥാര്‍ത്ഥത്തില്‍ ഗാനത്തിന് ചുവടുവച്ചിരിക്കുന്നത്.
നിരവധി പേരാണ് ബിജുക്കുട്ടനേയും മകളേയും കമന്റ് ബോക്സില്‍ അഭിനന്ദിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. ‘അച്ഛനും മോളും ഓരേ പൊളി’ എന്നാണ് ഗിന്നസ് പക്രു വീഡിയോ പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘രണ്ട് പേരും മാസാ’ണെന്ന് ക്വീന്‍ ഫെയിം അശ്വിനും കമന്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന കായിക ടൂർണമെന്റുകളിൽ ഒന്നാണ്, ഇതിന് ധാരാളം ആരാധകരുണ്ട്. ലോകത്തെ എല്ലാ ക്രിക്കറ്റ് താരങ്ങളും ടൂർണമെന്റിൽ കളിക്കാൻ നോക്കുന്നു, ഒരു മത്സരം ഉണ്ടാകുമ്പോഴെല്ലാം ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകുന്നു. താൻ ഏറെ ഇഷ്ടപ്പെടുന്ന കായികവിനോദം വികസിക്കുന്നത് കാണുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു, കൂടാതെ ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ (ഇപിഎൽ) ഐപിഎൽ കൂടുതൽ വരുമാനം ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ).
“എന്നെപ്പോലുള്ള കളിക്കാർ തുടക്ക കാലത്ത് വളരെ കുറവ് മാത്രമാണ് സമ്പാദിച്ചത്. സമ്പാദിക്കാനുള്ള സാധ്യതയുള്ള കളി വികസിക്കുന്നത് ഞാൻ കണ്ടു. ഈ ഗെയിം നടത്തുന്നത് ആരാധകരും ഈ രാജ്യത്തെ ആളുകളും ബിസിസിഐയും ചേർന്നാണ്. ക്രിക്കറ്റ് ആരാധകർ. ഈ കായികം ശക്തമാണ്, വികസിച്ചുകൊണ്ടേയിരിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗിനേക്കാൾ കൂടുതൽ വരുമാനം ഐപിഎൽ ഉണ്ടാക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന കായികവിനോദം ഇത്രയും ശക്തമായി മാറിയതിൽ എനിക്ക് സന്തോഷവും അഭിമാനവും തോന്നുന്നു,” ഗാംഗുലി ഇന്ത്യ ലീഡർഷിപ്പ് കൗൺസിലിൽ പറഞ്ഞു. ടൈംസ് സ്ട്രാറ്റജിക് സൊല്യൂഷൻസ് ലിമിറ്റഡ് പ്രസിഡന്റ് വേൾഡ് വൈഡ് മീഡിയ സിഇഒ ദീപക് ലാംബയോട് സംസാരിക്കവെയാണ് സംഭവം.
ഗുജറാത്ത് ടൈറ്റൻസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നീ രണ്ട് പുതിയ ടീമുകളെ ഉൾപ്പെടുത്തിയാണ് ഐപിഎൽ 2022 ഈ വർഷം വലിയ തോതിൽ നടന്നത്. 74 മത്സരങ്ങളുടെ സീസണിന് ശേഷം, ഉച്ചകോടിയിലെ ഏറ്റുമുട്ടലിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ച് അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസാണ് കിരീടം നേടിയത്.
പരിപാടിക്കിടെ ഗാംഗുലിയോട് അദ്ദേഹത്തിന്റെ നേതൃപാടവത്തെ കുറിച്ചും ചോദിച്ചിരുന്നു. അതേക്കുറിച്ച് സംസാരിച്ച അദ്ദേഹം പറഞ്ഞു: “എന്നെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റൻ എന്നത് ഗ്രൗണ്ടിൽ ഒരു ടീമിനെ നയിക്കുന്നു, നേതൃത്വം എന്നെ സംബന്ധിച്ചിടത്തോളം ഒരു ടീമിനെ കെട്ടിപ്പടുക്കുകയാണ്. അതിനാൽ, ഞാൻ നായക സ്ഥാനത്തിനായി മത്സരിക്കില്ല. ഉത്തരവാദിത്വം പങ്കിടുക എന്നതാണ് ഏറ്റവും വലിയ കാര്യം.”
പ്രശസ്‍ത സിനിമാ, നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാരുന്നു മരണം.
പ്രൊഫഷണൽ നാടക വേദികളിലെ അവിസ്മരണീയ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. കോട്ടയം കുഞ്ഞച്ഛൻ, വെട്ടം, അർത്ഥം, പഴശ്ശിരാജ, ടൈം അടക്കം അൻപതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സീരിയലുകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 1981 ൽ കെ.ജി. ജോർജ് സംവിധാനം ചെയ്ത കോലങ്ങൾ എന്ന ചിത്രം നിർമിച്ചത് ഡി. ഫിലിപ്പും കെ.ടി. വർഗീസും ചേർന്നായിരുന്നു.
കാളിദാസ കലാകേന്ദ്രത്തിന്‍റെയും കെപിഎസിയുടെയും നാടകങ്ങളിലെ പ്രധാന നടനും കൂടെയായിരുന്നു ഫിലിപ്പ്. തിരുവല്ല സ്വദേശിയാണ് ഡി ഫിലിപ്പ്.