ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : വെയ്ൽസ് ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ലോകകപ്പ് കളിച്ചിട്ടുള്ളത്. അത് 1958ലാണ്. അന്ന് അവർ ക്വാർട്ടർ ഫൈനലിൽ എത്തി. പിന്നീട് 64 വർഷത്തിന് ശേഷം ഖത്തറിൽ ലോകകപ്പ് കളിക്കുകയാണ് വെയിൽസ്. അതു കൊണ്ട് തന്നെ തിരിച്ചുവരവ് ഗംഭീരമാക്കാൻ തന്നെയാകും ബെയിലും സംഘവും ശ്രമിക്കുന്നത്. മികച്ച കളിക്കാർ അടങ്ങിയ ഒരു ടീമാണ് വെയിൽസ്. ടോട്ടൻഹം, റയൽ മാഡ്രിഡ് എന്നി ടീമുകൾക്കും ഇപ്പോൾ അമേരിക്കൻ ക്ലബ്ബായ ലോസ് അഞ്ചൽസിന് വേണ്ടി കളിക്കുന്ന അവരുടെ സൂപ്പർ താരം ബെയിൽ, റംസി, ഡാനിൽ ജെയിംസ്, നിക്കോ വില്യംസ്, അമ്പുഡു പ്രീമിയർ ലീഗ് ക്ലബുകളിൽ കളിക്കുന്ന ഗോൾ കീപ്പർമാരായ ഹെന്നേസി, വാർഡ് എന്നിവർ ഡിഫൻഡർ ബെൻ ഡേവിസ് എന്നിവരെല്ലാം മികച്ച താരങ്ങൾ. 2016 യൂറോ കപ്പിൽ സെമി വരെ എത്തി എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. 2020 യൂറോയിൽ പ്രീ ക്വാർട്ടർ വരെ എത്തി. ബി ഗ്രൂപ്പിൽ ഇംഗ്ലണ്ട്, ഇറാൻ, അമേരിക്ക എന്നിവർക്കൊപ്പം കളിക്കുന്ന ഇവർ ഇറാൻ, അമേരിക്ക എന്നീ ടീമുകളെ തോൽപ്പിച്ചു സുഖമായി ഗ്രൂപ്പ് റൗണ്ട് കടക്കും എന്ന പ്രതീക്ഷയിലായിരുന്നു ആരാധകാരും കളിക്കാരും എങ്കിലും അമേരിക്കയുമായി ഇന്നലെ സമനില വഴങ്ങി.

ആദ്യമത്സരം ആവേശസമനില
ആദ്യ പകുതിയില് വെയില്സിന്റെ സൂപ്പര് താരങ്ങളായ ബെയ്ലിനും റാംസേക്കുമെല്ലാം നിശബ്ദരായപ്പോള് യുഎസ്എ തങ്ങളുടെ വേഗം കൊണ്ട് ആധിപത്യം പുലര്ത്തി. 9ാം മിനിറ്റില് ഓണ് ഗോള് എന്ന ഭീഷണിക്ക് മുന്പിലേക്കും വെയില്സ് എത്തി. യുഎസ്എയുടെ തിമോത്തി വിയയുടെ ക്രോസില് വെയില്സിന്റെ ജോ റോഡന്റെ ഹെഡ്ഡര് വരികയായിരുന്നു. വെയില്സ് ഗോളി വെയ്ന് ഹെന്നെസെയാണ് ഇവിടെ രക്ഷകനായത്.
പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് വെയില്സ് ആദ്യ പകുതി കളിച്ചത്. എന്നാല് 36ാം മിനിറ്റില് വെയില്സിന് ഗോള് വഴങ്ങേണ്ടി വന്നു. യുഎസ്എയുടെ ക്രിസ്റ്റിയന് പുലിസിച്ചിന്റെ പാസില് നിന്ന് തിമോത്തി വിയയുടെ ഫിനിഷ്. എന്നാല് രണ്ടാം പകുതിയില് വെയില്സ് ആക്രമിച്ചിറങ്ങിയതോടെ യുഎസ്എ പതറി.
ബന് ഡേവിസിന്റെ ഹെഡ്ഡര് അത്ഭുതകരമായാണ് വെയില്സ് ഗോളി തടുത്തിട്ടത്. 80ാം മിനിറ്റില് വെയില്സിന്റെ ആക്രമണ നീക്കങ്ങള് ഫലം കണ്ടു. ബെയ്ലിനെ ബോക്സില് വീഴ്ത്തിയതിന് റഫറി പെനാല്റ്റി വിധിച്ചു. യുഎസ്എയുടെ ടിം റീം ആണ് ബെയ്ലിനെ വീഴ്ത്തിയത്. ബെയ്ലിന് പിഴയ്ക്കാതിരുന്നതോടെ വെയില്സ് 1-1ന്റെ സമനിലയിലേക്ക് എത്തി.

മിശിഹായും കൂട്ടരും ഇന്നിറങ്ങും
ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അർജന്റീന ഇന്ന് സൗദി അറേബ്യയെ നേരിടുന്നു. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് ഫുട്ബാളിന്റെ മിശിഹയുടെ രംഗപ്രവേശത്തിന് കാത്തിരിക്കുകയാണ് ആരാധക ലോകം. തന്റെ അഞ്ചാമത്തെയും ഏറെക്കുറെ അവസാനത്തേതുമായ ലോകകപ്പിനായി മെസി ബൂട്ട് കെട്ടി ഇറങ്ങുന്നു. മെസിയുടെ ഒറ്റയാൻ മുന്നേറ്റങ്ങളെ മാത്രം ആശ്രയിക്കാതെ മികച്ച ഒരു ടീമിനെ വാർത്തെടുക്കാൻ ലയണൽ സ്കലോണിയെന്ന യുവ പരിശീലകന് കഴിഞ്ഞിട്ടുണ്ട്. ഇത്തവണ തോൽവിയറിയാതെ 36 മത്സരങ്ങൾ പൂർത്തിയാക്കിയാണ് അർജന്റീന ലോകകപ്പിനെത്തിയിരിക്കുന്നത്. മെസിക്കൊപ്പം പൗളോ ഡൈബാല, ലൗതാരോ മാർട്ടിനെസ്, യൂലിയാൻ അൽവാരസ്, യൊവാക്വിൻ കോറിയ, എൻജൽ ഡി മരിയ, റോഡ്രിഗോ, എൻസോ, അലക്സിസ്, പാപു ഗോമസ്, ലിയാൻഡ്രോ, ഗ്വെയ്ഡോ തുടങ്ങിയവരുമുണ്ടാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: യു കെ യിലെ വാഹന ഉപയോക്താകൾക്ക് നിർണായക മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. കാറുകളിൽ നിർബന്ധമായും ഡേടൈം റണ്ണിംഗ് ലൈറ്റുകൾ(ഡി ആർ എൽ) ഉണ്ടാകണമെന്നാണ് ഏറ്റവും പുതിയ പ്രഖ്യാപനം. മോശം കാലാവസ്ഥയിൽ ഹെഡ് ലൈറ്റ് ഉപയോഗിക്കാതെ ഡ്രൈവർമാർ പായുന്നതിനെ തുടർന്നാണ് നടപടി.രാജ്യത്ത് തുടർച്ചയായി അപകടങ്ങൾ സംഭവിക്കുന്ന പശ്ചാതലത്തിലാണ് ഈ തീരുമാനം. ഗുണമേന്മയുള്ള ലൈറ്റ് ഒഴിവാക്കി മോശം ബ്രാണ്ടുകൾ ഉപയോഗിക്കുന്നവർക്കെതിരെയും, ലൈറ്റ് ഉപയോഗിക്കാത്തവർക്കെതിരെയും 1000 പൗണ്ട് വരെ പിഴ ചുമത്താമെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്.

മോശം കാലാവസ്ഥയിൽ രാജ്യത്ത് അപകടങ്ങൾ തുടർകഥയാണ്. ഡി ആർ എൽ പ്രവർത്തിക്കുന്നതിലൂടെ ഇത് ഒരുപരിധി വരെ കുറയ്ക്കാൻ കഴിയുമെന്നാണ് സെലക്ട് കാർ ലീസിംഗ് മാനേജിംഗ് ഡയറക്ടർ ഗ്രഹാം കോൺവേ പറയുന്നത്. ഇതിന്റെ പ്രവർത്തനരീതി സംബന്ധിച്ചു ആളുകൾ കുറേക്കൂടെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. മറ്റു ലൈറ്റുകളെക്കാൾ ഡി ആർ എല്ലുകൾക്ക് വെളിച്ചം കൂടുതലാണ്. ഇതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്താൻ പ്രധാന കാരണം.

തുടർച്ചയായി നിയമം പാലിക്കാത്ത ആളുകളുടെ എണ്ണം വളരെ കൂടുതലാണ്. ഡി ആർ എല്ലുകൾ കൃത്യമായി പ്രവർത്തിപ്പിക്കാത്ത ആളുകളാണ് അതിൽ ഏറെയും. ഇവരുടെ പക്കൽ നിന്നും പിഴ ഈടാക്കുമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞയാഴ്ച യുകെയിലുടനീളം ഉണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് നിർണായക നീക്കം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്ത്യയിലേയ്ക്ക് വരുന്ന യാത്രക്കാർ നിർബന്ധമായും എയർ സുവിധ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. നവംബർ 21-ാം തീയതി രാത്രി 12 മണി മുതൽ ഇത് പ്രാബല്യത്തിൽ വന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് മാർഗ്ഗനിർദേശം പുറപ്പെടുവിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ലോകത്ത് ഇപ്പോൾ കോവിഡ് കേസുകൾ കാര്യമായി കുറഞ്ഞ പശ്ചാത്തലത്തിലാണ് സുവിധ പോർട്ടലിൽ രജിസ്ട്രേഷൻ പിൻവലിക്കുന്നതെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപന നിരക്ക് ഉയരുകയാണെങ്കിൽ സുവിധ രജിസ്ട്രേഷൻ പുനസ്ഥാപിക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

യുകെ മലയാളികൾ ഉൾപ്പെടെ വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേയ്ക്ക് വരുന്ന യാത്രക്കാർക്ക് എയർ സുവിധ പോർട്ടലിലെ രജിസ്ട്രേഷൻ കടുത്ത ബുദ്ധിമുട്ട് ഉളവാക്കിയിരുന്നു. പലരും യാത്രയ്ക്കായി എയർപോർട്ടിൽ ചെല്ലുമ്പോളായിരുന്നു പോർട്ടൽ രജിസ്ട്രേഷനെ കുറിച്ച് അറിഞ്ഞിരുന്നത്. പല സാങ്കേതിക പ്രശ്നങ്ങൾ മൂലം പോർട്ടൽ ലഭ്യമാകാതിരുന്നതിനെ കുറിച്ചുള്ള പരാതികളും ഒട്ടേറെയായിരുന്നു.

യുകെ ഉൾപ്പെടെ ഒട്ടുമിക്ക ലോകരാഷ്ട്രങ്ങളും കോവിഡ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞിട്ടും ഇന്ത്യ എയർ സുവിധ ആപ്പിലെ രജിസ്ട്രേഷൻ തുടരുന്നതിൽ അന്താരാഷ്ട്ര യാത്രക്കാരിൽ നിന്ന് കടുത്ത പ്രതിഷേധം ഉയർന്നുവന്നിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തർ: ലോകകപ്പ് ആവേശത്തിലാണ് എല്ലാ കായിക പ്രേമികളും. ഗ്രൂപ്പ് ബി യിലെ ആദ്യ മത്സരത്തിൽ ഇന്ന് നടന്ന ഇംഗ്ലണ്ട് ഇറാൻ പോരാട്ടത്തിൽ ഇംഗ്ലണ്ട് അഞ്ചു ഗോളുകൾക്ക് വിജയിച്ചു. 35 ആം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോൾ പിറന്നത്. ജൂഡ് ബെല്ലിങ്ഹാം (35), ബുകായോ സാക (43,62), റഹിം സ്റ്റെർലിങ് (45+1) ഗ്രീലിഷ് (90)എന്നിവരാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്. ലൂക്ക് ഷാ, ഹാരി മഗ്വയർ, ക്യാപ്റ്റൻ ഹാരി കെയ്ൻ സ്റ്റെർലിങ്, വിൽസൺ എന്നിവർ ഗോളുകളെ അസ്സിസ്റ്റ് ചെയ്തു.

മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കേവലം രണ്ട് ഗോൾ മാത്രമാണ് ഇറാന് നേടാനായത്. രണ്ടാം പകുതിയിൽ 65 ആം മിനിറ്റിൽ ടറോമിയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ തന്നെ ഇംഗ്ലണ്ട് തങ്ങളുടെ മേൽകൈ ഉറപ്പാക്കി. രണ്ടിനെതിരെ ആറ് ഗോളുകളിലൂടെ ഇംഗ്ലണ്ടിനു മറുപടി നൽകിയ നിമിഷത്തെ ആരാധകർ ഒന്നടങ്കം നെഞ്ചേറ്റിയിരിക്കുകയാണ്.
സഹതാരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പർ ഗോൾകീപ്പർ അലിറേസ ബെയ്റാൻവൻഡിനെ നഷ്ടമായതാണ് ഇറാന് തിരിച്ചടിയായത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ഇംഗ്ലണ്ടിന്റെ ആക്രമണം തടയുന്നതിനിടയിൽ ഇറാൻ ഗോൾകീപ്പറും പ്രതിരോധനിരക്കാരനും തമ്മിൽ കൂട്ടിയിടിച്ചാണ് പരിക്കേറ്റത്. ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് വലത് വിങ്ങിൽ നിന്ന് ഹാരി കെയ്ൻ മികച്ച ക്രോസ്സ് നൽകി. ഇത് പ്രതിരോധിക്കുന്നതിനിടയിലാണ് ഇറാൻ ടീമംഗങ്ങൾ കൂട്ടിയിടിച്ചത്. ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്റാൻവാൻഡും മജിദ് ഹൊസ്സെയിനിയുമാണ് കൂട്ടിയിടിച്ചത്.

തലയ്ക്ക് പരിക്കേറ്റ താരങ്ങളെ ഉടൻ തന്നെ മെഡിക്കൽ സംഘം പരിശോധിച്ചു. കുറച്ച് സമയത്തിന് ശേഷം മത്സരം പുനരാരംഭിച്ചു. എന്നാൽ സെക്കന്റുകൾക്കകം ഗോൾകീപ്പർ ബെയ്റാൻവാൻഡ കളിക്കാനാവാതെ മൈതാനത്ത് കിടന്നു. അതോടെ താരത്തെ പിൻവലിച്ചു. പകരം ഗോൾകീപ്പറായി ഹൊസെയ്ൻ ഹോസ്സെയ്നി കളത്തിലിറങ്ങിയെങ്കിലും ഇംഗ്ലണ്ടിന്റെ ഗോൾ മഴയെ തടയാൻ സാധിച്ചില്ല.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ഖത്തർ : ഖത്തർ ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇരട്ടഗോളുകളുമായി തിളങ്ങിയ എന്നർ വലൻസിയയുടെ മികവിൽ ഇക്വഡോറിന് വിജയം. ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ ഖത്തറിനെ വീഴ്ത്തിയത്. ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയർ തോൽക്കുന്നത് ഇതാദ്യമായാണ്. ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ചാമ്പ്യൻമാരായ സെനഗലും മൂന്ന് തവണ ഫൈനലിസ്റ്റുകളായ നെതർലാൻഡും ആണ് ഖത്തറിന് ഇനി എതിരാളികൾ. അതിനാൽ ഖത്തറിന് എളുപ്പമുള്ള ഒരു മത്സരം എന്ന് വിലയിരുത്തപ്പെട്ടത് ഇതായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 31 മിനിറ്റുകളിലായിരുന്നു വലൻസിയയുടെ ഗോളുകൾ. വലൻസിയയെ ഖത്തർ ഗോൾകീപ്പർ സാദ് അൽ ഷീബ് ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് 16–ാം മിനിറ്റിൽ റഫറി ഇക്വഡോറിന് പെനാൽറ്റി അനുവദിച്ചത്. അത് വലൻസിയ തന്നെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 31–ാം മിനിറ്റിൽ വലതുവിങ്ങിൽനിന്ന് എയ്ഞ്ചലോ പ്രസിയാഡോ ഉയർത്തി നൽകിയ പന്തിനെ ബോക്സിന്റെ ഇടതുമൂലയിലേക്ക് വഴിതിരിച്ചുവിട്ട് വലൻസിയ രണ്ടാം ഗോൾ നേടി. മൂന്നാം മിനിറ്റിൽ തകർപ്പൻ ഹെഡർ ഗോൾ ഓഫ്സൈഡ് ആയിരുന്നില്ലെങ്കിൽ ഹാട്രിക് നേടാമായിരുന്നു വലൻസിയക്ക്.

ആദ്യ മത്സരത്തിന് ഇംഗ്ലണ്ട്
ലോകകപ്പിൽ ഇന്ന് ഇംഗ്ലണ്ട് ഇറാനെ നേരിടും. വംശീയതയ്ക്കും അസമത്വത്തിനുമെതിരായ പ്രതിഷേധം എന്നോണം ഇംഗ്ലണ്ട് താരങ്ങൾ മത്സരത്തിന് മുൻപ് കളത്തിൽ മുട്ടുകുത്തുമെന്ന് പരിശീലകൻ ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു. ഹാരി കെയ്ൻ, ഫോഡൻ, സ്റ്റെർലിംഗ്, റൈസ്, സാക്ക പോലെ ഉള്ള മിന്നുംതാരങ്ങൾ ടീമിൽ ഉണ്ട്. ഇറാൻ, അമേരിക്ക, വെയിൽസ് എന്നി ടീമുകൾ അടങ്ങിയ ബി ഗ്രൂപ്പിൽ നിന്ന് ആദ്യസ്ഥാനക്കാരായി അടുത്ത റൗണ്ടിൽ കടക്കാനാണ് ഇംഗ്ലണ്ടിന്റെ പ്ലാൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജീവിതം വഴി മുട്ടുമ്പോൾ എന്തു ചെയ്യും ? ഒട്ടുമിക്കവരും ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ചോദ്യമാണിത്. ചിലരതിനെ ധൈര്യപൂർവ്വം തരണം ചെയ്യുമ്പോൾ ഭൂരിപക്ഷവും കാലിടറി തളർന്നു വീഴുന്നതിന്റെ വാർത്തകൾ നമുക്ക് ചുറ്റും ആത്മഹത്യയായും മറ്റ് ദുരന്തങ്ങളായും ഒട്ടേറെയുണ്ട്. ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നേരിടാൻ വിശ്വാസത്തിന്റെ കൈത്താങ്ങ് എങ്ങനെ സഹായിച്ചു എന്ന പ്രശസ്ത സിനിമാ സീരിയൽ നടി ധന്യാമേരി വർഗീസിന്റെ അനുഭവസാക്ഷ്യമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
തന്റെ ജീവിതത്തെ പിടിച്ചുലച്ച സംഭവങ്ങളെ കുറിച്ചും അവ തരണം ചെയ്യാൻ വിശ്വാസത്തിൻറെ കരങ്ങൾ എങ്ങനെ സഹായിച്ചു എന്നുമാണ് ധന്യ വെളിപ്പെടുത്തുന്നത്. 130 കോടിയോളം വരുന്ന സാമ്പത്തിക തട്ടിപ്പു കേസിൽ ധന്യയെയും ഭർത്താവിനെയും ഭർത്താവിൻറെ വീട്ടുകാരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭർത്താവിന്റെ വീട്ടുകാരുടെ കുടുംബ ബിസിനസിന്റെ തകർച്ചയും തുടർന്നുള്ള അനുഭവും തൻറെ സ്വന്തം സഹോദരന്റെ വിവാഹം മുടങ്ങുന്ന ദാരുണമായ അവസ്ഥയിൽ നിന്ന് താൻ എങ്ങനെ കരകേറിയെന്നാണ് ധന്യ വീഡിയോയിൽ പ്രധാനമായും വിവരിക്കുന്നത്. സഹോദരന് ഉന്നത സർക്കാർ ജോലി ഉണ്ടായിട്ടും തന്റെയും ഭർത്താവിൻെറ വീട്ടുകാരുടെയും ഫാമിലി ബിസിനസ് തകർച്ചയും ജയിൽവാസവും മൂലം സഹോദരൻ ഡിക്സൻെറ വിവാഹാലോചനകൾ മുടങ്ങിയ സംഭവത്തിന്റെ വിവരണം കണ്ഠമിടറിയാണ് ധന്യ പറയുന്നത് . ഒപ്പം ക്യാൻസർ ബാധിതയായ അമ്മയുടെ ചികിത്സാ സമയത്ത് പ്രാർത്ഥനാ ജീവിതം തന്നെ എങ്ങനെ സഹായിച്ചു എന്നും ധന്യ പങ്കുവയ്ക്കുന്നുണ്ട്. ധന്യ മേരി വർഗീസ് കൃപാസനത്തിൽ നടത്തിയ അനുഭവസാക്ഷ്യത്തിലെ വാക്കുകൾ ജീവിതത്തിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് പ്രചോദനം നൽകുന്നവയാണ്. തനിക്ക് ലഭിച്ച ദൈവാനുഗ്രഹത്തിന്റെ മഹത്വം മറ്റുള്ളവർക്ക് മുൻപിൽ പറയണമെന്ന് ആഗ്രഹിച്ചിട്ടും ചെയ്യാതിരുന്നതിനെക്കുറിച്ചും എന്നാൽ ഒരു കല്യാണത്തിന് പോകുന്ന വഴിയിൽ വാഹനം തകരാറിലായതു മൂലം അതിന് സാധിച്ചതിന്റെ ആകസ്മികതയും ധന്യ വെളിപ്പെടുത്തുന്നുണ്ട്.
പത്തുവർഷമായി വിജയകരമായി പോവുകയായിരുന്ന കുടുംബ ബിസിനസിന്റെ വീഴ്ചകളാണ് എല്ലാം തകർത്തതെന്ന് ധന്യയും ഭർത്താവ് ജോണും പല വേദികളിലും പരസ്യമായി വെളിപ്പെടുത്തിയിരുന്നു. എന്നാൽ തകർച്ചകളിൽ നിന്ന് ധന്യയുടെ തിരിച്ചുവരവ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു . സീതാ കല്യാണം തുടങ്ങിയ ജനപ്രിയ സീരിയലുകളിലൂടെ ധന്യ ഇന്ന് കുടുംബപ്രേക്ഷകരുടെ ആരാധനാപാത്രമാണ്. ജൂനിയർ ആർട്ടിസ്റ്റായി തന്റെ കരിയർ ആരംഭിച്ച ധന്യ തിരുടി എന്ന തമിഴ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ബിഗ് ബോസ് മലയാളം റിയാലിറ്റി ടിവി ഷോയിലെ അവസാനഘട്ട മത്സരാർത്ഥിയായത് ധന്യയ്ക്ക് ഒട്ടേറെ ആരാധകരെയാണ് നേടിക്കൊടുത്തത്. ധന്യയുടെ അനുഭവസാക്ഷ്യത്തിന്റെ വീഡിയോ കാണാം.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- നോട്ടിങ്ഹാമിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്നും ഒന്നും വയസ്സുള്ള രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. കുട്ടികളുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ ക്ലിഫ്ടണിലെ ഫെയർലിസ്ലെ ക്ലോസിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് കുട്ടികൾ മരണപ്പെട്ടത്. ഒരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് നോട്ടിംഗ്ഹാംഷെയർ പോലീസ് അറിയിച്ചു. ക്ലിഫ്ടണിൽ നിന്നുള്ള 31 കാരനായ ഒരാളെ കൊലക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകശ്രമമാണോയെന്ന സംശയത്തിൽ ഇയാളെയും ചോദ്യം ചെയ്തുവരികയാണ്. ഏകദേശം 4 മണിയോടെ തീ അണയ്ക്കുവാൻ സാധിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് നിലകളുള്ള ഫ്ളാറ്റിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ തീയണയ്ക്കുന്ന സമയത്ത് സമീപത്തെ വീടുകളിൽ നിന്ന് താൽക്കാലികമായി ഒഴിപ്പിച്ചു.

ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് അന്വേഷണം നടത്തുകയാണ്. പോലീസും ഫയർഫോഴ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ തീപിടിത്തം ആസൂത്രിതമായി ഉണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ 30 വയസ്സുള്ള ഒരു യുവതിക്കും ഗുരുതരമായി പരിക്കേറ്റു. ഇവരുടെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രദേശവാസികളെ നടുക്കിയ ഒരു സംഭവമാണ് ഇവിടെ അരങ്ങേറിയതെന്ന് തീപിടുത്തത്തിന് ശേഷം കമ്മ്യൂണിറ്റിയിൽ പട്രോളിംഗിന് നേതൃത്വം നൽകിയ ഇൻസ്പെക്ടർ ബെൻ ലോറൻസ് പറഞ്ഞു. അന്വേഷണങ്ങൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തുടരുകയാണ്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻതന്നെ അധികൃതരുമായി ബന്ധപ്പെടണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ: പതിനേഴുകാരൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കേംബ്രിഡ്ജിലെ ലോഗൻസ് മെഡോയ്ക്ക് സമീപം ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. പതിനേഴുകാരനായ യുവാവിനെ പ്രതികളായ മൂവരും ചേർന്ന് കുത്തികൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ ഒരാൾ പതിനാല് വയസുകാരനും മറ്റു രണ്ടും പേർ പതിനേഴുകാരുമാണ്. കുത്തേറ്റു മരിച്ച യുവാവിനെ ഇവർ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയാണ് ഉപദ്രവിച്ചത്. പല സ്ഥലങ്ങളിൽ നിന്ന് പിടിയിലായ പ്രതികൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്. മരണകാരണം ആഴത്തിലുള്ള മുറിവാണെന്നും, ആക്രമണത്തെ തുടർന്നാണ് അത് സംഭവിച്ചതെന്നും പോലീസ് അറിയിച്ചു.

സംഭവത്തിൽ ദൃക്സാക്ഷികളായിട്ടുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ് . കൊലപാതകത്തെക്കുറിച്ച് കൂടുതൽ അറിയുന്നവർ മുന്നോട്ടു വന്ന് വിവരങ്ങൾ കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
അത്തറിന്റെ മണമുള്ള ഖത്തറിലേക്ക് ലോകം ചുരുങ്ങുകയാണ്. ഒരു പന്തിനോളം വലിപ്പം മാത്രം. കേരളത്തിന്റെ രണ്ടുമൂന്ന് ജില്ലകൾ ചേർത്തുവെച്ചാലുള്ള വിസ്തീർണം മാത്രമേ ഉള്ളൂ ഖത്തറിന്. ഇത്ര ചെറിയ രാജ്യത്ത് ഇതിന് മുൻപ് ലോകകപ്പ് നടന്നിട്ടുമില്ല. എന്നാൽ, ലോകം ഇന്ന് മുതൽ ആ രാജ്യമായി മാറും. ഖത്തറിലേ പുൽമൈതാനങ്ങളിൽ പന്തുരുളാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിയാവുമ്പോൾ ആരാധകഹൃദയങ്ങളിൽ അലയടിക്കുന്നത് ഒരേയൊരു ചോദ്യമാണ്; ആര് കപ്പുയർത്തും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ അർജന്റീനയോ ബ്രസീലോ കപ്പുയർത്തുമോ? അതോ യൂറോപ്യൻ രാജ്യങ്ങളുടെ മേധാവിത്വം തുടരുമോ?
ജൂൺ ജൂലൈയിൽ നടക്കേണ്ട ലോകകപ്പ് ഖത്തറിലെ കാലാവസ്ഥ പരിഗണിച്ച് നവംബർ – ഡിസംബറിലേക്ക് മാറ്റിയപ്പോൾ സൂപ്പർ താരങ്ങളുടെ വരവ് ക്ലബ് ഫുട്ബോൾ സീസണിന്റെ മദ്ധ്യേയാണ്. അതുകൊണ്ടുതന്നെ പല ടീമുകളും പൂർണമായി ഒരുങ്ങിയെന്ന് പറയാനാവില്ല.

ഇറ്റലി, സ്വീഡൻ, തുർക്കി, നോർവേ, നൈജീരിയ, ഈജിപ്ത്, ഐവറി കോസ്റ്റ് തുടങ്ങി കരുത്തരായ പല ടീമുകളും യോഗ്യത നേടിയില്ല. നാലുതവണ ലോക കപ്പ് ജയിച്ച, നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയുടെ അസാന്നിദ്ധ്യം ശ്രദ്ധേയമാണ്. അതും തുടർച്ചയായ രണ്ടാം തവണയാണ് ഇറ്റലി ഇല്ലാതെ ലോകകപ്പ് നടക്കുന്നത്. മുപ്പത്തിരണ്ടു ടീമുകൾ എട്ട് ഗ്രൂപ്പുകളിലായി ആദ്യ റൗണ്ടിൽ ഇറങ്ങുമ്പോൾ അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കിൽ പ്രമുഖരെല്ലാം അടുത്ത റൗണ്ടിൽ കടക്കും. അതായത് ഒരു ഗ്രൂപ്പിൽ മൂന്ന് പ്രമുഖ ടീമുകൾ വരുമ്പോൾ അതിലൊന്നിന് അടുത്ത റൗണ്ട് ബുദ്ധിമുട്ടാകുന്ന സ്ഥിതി ഇത്തവണ ഇല്ലെന്നു പറയാം. പക്ഷേ,അട്ടിമറികളുണ്ടായാൽ കഥ മാറും. ആതിഥേയരെന്ന നിലയിൽ ഖത്തർ യോഗ്യത നേടിയപ്പോൾ മത്സരിച്ചെത്തിയ ആദ്യ ടീം ജർമനിയാണ്. രണ്ടു യോഗ്യതാ മത്സരം ബാക്കി നിൽക്കെ 2021 ഒക്ടോബറിൽ തന്നെ ജർമനി ബർത്ത് ഉറപ്പിച്ചു. ഏറ്റവും ഒടുവിൽ, 2022 ജൂണിൽ കോസ്റ്ററിക്ക മുപ്പത്തിരണ്ടാമത്തെ ടീമായി യോഗ്യത കൈവരിച്ചു.

യുക്രെയിനെ ആക്രമിച്ചതിന്റെ പേരിൽ വിലക്ക് വന്നത് കാരണം 2018ലെ ലോകകപ്പിന് ആതിഥേയത്വം വഹിച്ച റഷ്യ ഇത്തവണയില്ല. ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ബ്രസീൽ മുതൽ അറുപതാം റാങ്കുള്ള ഘാന വരെ ഖത്തറിൽ മത്സരിക്കുന്നു. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും സാന്നിദ്ധ്യമറിയിച്ച ബ്രസീൽ ഇരുപത്തിരണ്ടാം തവണയും ലോക കപ്പിനെത്തുന്നു. ജർമനിയും അർജന്റീനയുമാണ് ബ്രസീൽ കഴിഞ്ഞാൽ ഏറ്റവുമധികം തവണ ലോകകപ്പ് കളിച്ച രാജ്യങ്ങൾ. ഖത്തറിന് ഇത് അരങ്ങേറ്റവും.
അർജന്റീനയുടെ ലയണൽ മെസി, പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ, ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ച്, ഫ്രാൻസിന്റെ കരിം ബെൻസമ ,ജർമനിയുടെ മാനുവൽ ന്യൂയർ എന്നിവർക്കിത് മിക്കവാറും അവസാന ലോകകപ്പാകും. നെയ്മറും പരുക്കുകൾ തുടരെ അലട്ടുന്നതിനാൽ ഈ ലോകകപ്പോടെ വിടവാങ്ങിയേക്കും. അതുകൊണ്ടുതന്നെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കാൻ അവർ ശ്രമിക്കുമെന്ന് ഉറപ്പാണ്.

സ്പെയിന്റെ അൻസു ഫാറ്റി, പെഡ്രി, ഗാവി, ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ, ജൂഡ് ബെല്ലിങ്ങാം, ജർമനിയുടെ മുസിയാല, ബ്രസീലിന്റെ ആന്റണി, വിനീസ്യൂസ്, ഫ്രാൻസിന്റെ കമവിംഗ തുടങ്ങിയ യുവതാരങ്ങൾ ഇത്തവണത്തെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ഗ്രൂപ്പ് ഘട്ടത്തിലെ മരണപോരാട്ടം സ്പെയിനും ജർമനിയും തമ്മിലാണ്.
36 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തുന്ന മെസിക്കും കൂട്ടർക്കും കപ്പുയർത്താൻ കഴിയുമോ.. അതോ കാനാറിപ്പടയോ? നിർഭാഗ്യം നിറഞ്ഞ ഓറഞ്ചുപടയോ? കറുത്ത കുതിരകളായ ബെൽജിയമോ? ഫ്രാൻസോ ഇംഗ്ലണ്ടോ ജർമ്മനിയോ സ്പെയിനോ പോർച്ചുഗലോ… അതോ മറ്റേതെങ്കിലും കൂട്ടരോ??? ആരാവും ചാമ്പ്യൻമാർ. മെയ്യും മനസും കളിയാരവത്തിലേക്ക്.. അൽ ബെയ്ത് സ്റ്റേഡിയത്തിലെ കിക്കോഫ് വിസിലിനായി ലോകം കാതോർത്തിരിക്കുന്നു..
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പ്രധാനമന്ത്രി ഋഷി സുനക് യുക്രെയിൻ പ്രസിഡൻറ് സെലെൻസ്കിയുമായി കൈവിൽ കൂടിക്കാഴ്ച നടത്തി. റഷ്യ യുക്രെയിൻ യുദ്ധത്തിൽ സാമ്പത്തിക സ്ഥിതി പരിങ്ങലിലായ യുക്രെയിനിന് 50 മില്യൺ പൗണ്ട് ആയുധ സഹായമാണ് റിഷി സുനക് വാഗ്ദാനം ചെയ്തിരിക്കുന്നത്. യുദ്ധത്തിൻറെ തുടക്കം മുതൽ രാജ്യത്തെ പരമാവധി സഹായിക്കുന്ന നയമാണ് യുകെ സ്വീകരിച്ചിരിക്കുന്നതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സെലെൻസ്കെ പറഞ്ഞു. 50 മില്യൺ പൗണ്ടിന്റെ പ്രതിരോധ സഹായത്തിൽ ആയുധങ്ങളെ കൂടാതെ ഡ്രോണുകളെ പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയും ഉൾപ്പെടുന്നു.

ഈ മാസം ആദ്യം യുകെയുടെ പ്രതിരോധ സെക്രട്ടറി വെൻ വാലസ് പ്രഖ്യാപിച്ച വ്യോമ പ്രതിരോധ മിസൈലുകളെ കൂടാതെയുള്ളതാണ് പുതിയ പാക്കേജ് . യുകെ ആദ്യം തൊട്ടുതന്നെ യുക്രെയിനൊപ്പം നിന്നതിനോട് താൻ അഭിമാനിക്കുന്നതായി പ്രധാനമന്ത്രി ഋഷി സുനക് വ്യക്തമാക്കി. അതോടൊപ്പം തന്നെ സാധാരണ ജനങ്ങളുടെ മേൽ റഷ്യ സൈന്യം ക്രൂരമായ വ്യോമാക്രമണം നടത്തുന്നതിന് അദ്ദേഹം കടുത്ത ഭാഷയിൽ അപലപിച്ചു.

യുകെയുടെ സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് റഷ്യ യുക്രെയിൻ യുദ്ധമാണ് . റഷ്യ യുക്രെയിൻ യുദ്ധം കാരണം രാജ്യത്തെ എനർജി ബില്ലിൽ കടുത്ത വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുക്രെയിൻെറ 50 ശതമാനം ഊർജ്ജ ഉൽപാദന സംരംഭങ്ങളെ റഷ്യ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. യുകെ, യു എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യയ്ക്ക് വാണിജ്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലോകത്തിലെ രണ്ടാമത്തെ വലിയ വാതക ഉത്പാതക രാജ്യമായ റഷ്യയിൽ നിന്ന് പ്രകൃതിവാതകം നേരിട്ട് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും യുകയിലേയ്ക്കുള്ള ആഗോള വാതക ലഭ്യതയെ സംഘർഷം കാര്യമായി ബാധിച്ചിട്ടുണ്ട്. എണ്ണയും പ്രകൃതിവാതക ഉത്പാദനത്തിനും മുൻപന്തിയിൽ നിൽക്കുന്ന റഷ്യയും ആയിട്ടുള്ള വാണിജ്യവിലക്ക് ബ്രിട്ടനെ നല്ല രീതിയിൽ ബാധിച്ചിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിനാണ് റഷ്യ യുക്രെയിൻ സംഘർഷം വഴിവച്ചത്.