MAIN NEWS
UK
മാരത്തോൺ റണ്ണർ ശ്രീ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത് മാരത്തോൺ ചാരിറ്റി ഫണ്ട് റൈസിംഗ് ഇവന്റ് ഈ വരുന്ന ഞായറാഴ്ച (25/ 01/26) സെൽസ് ഡൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തപ്പെടുന്നു. മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 മുതൽ വിവിധ കലാപരിപാടികളോടു കൂടി ആരംഭിക്കുന്ന പരിപാടിയിൽ ക്രോയ്ഡോൺ മേയറും, സിവിക് മേയറും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുക്കുo. ചാരിറ്റി ഇവന്റിലൂടെ ഇതുവരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ ലഭിക്കുന്ന തുക പ്രശസ്ത മജീഷ്യൻ ശീ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിന്റെ പുരോഗതിക്കായാണ് നൽകുന്നത്. തന്റെ 53-ാമത്തെ വയസ്സിൽ 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ടാണ് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥി അപ്രതീക്ഷിതമായി മരണമടഞ്ഞു. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് സ്റ്റെഫാൻ വർഗീസ് വിടപറഞ്ഞത്. 23 വയസ് മാത്രമായിരുന്നു പ്രായം. ലെസ്റ്റർ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിയായിരുന്ന സ്റ്റെഫാൻ കഴിഞ്ഞ ഒരു മാസമായി സ്റ്റുഡന്റ് പ്ലേസ്‌മെന്റിന്റെ ഭാഗമായി വിറ്റംബ്രോയിൽ താമസിച്ചു വരികയായിരുന്നു. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രി പതിവുപോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസം രാവിലെ താമസ സ്ഥലത്ത് ലാപ്‌ടോപ്പിന് മുന്നിൽ കസേരയിൽ മരിച്ച നിലയിൽ ഇരിക്കുന്നതായാണ് കണ്ടെത്തിയത്. മൃതദേഹം തുടർനടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സിംഗപ്പൂരിൽ നിന്നും യുഎഇയിലേക്ക് കുടിയേറിയ പത്തനംതിട്ട തിരുവല്ല പുതുശേരി സ്വദേശികളായ ഡോ. വിനോദ് വർഗീസ്, ഗ്രേസ് വർഗീസ് എന്നിവരാണ് മാതാപിതാക്കൾ. ലൂട്ടനിൽ ആണ് ഇവർ താസിക്കുന്നത് . സോഫിയ വർഗീസ് ഏക സഹോദരിയാണ്. ഏതാനും ആഴ്ചകൾ കൂടി കഴിഞ്ഞാൽ ഡോക്ടർ ആകേണ്ടിയിരുന്ന മകന്റെ അപ്രതീക്ഷിത വേർപാടിൻറെ വേദനയിലാണ് കുടുംബവും യുകെ മലയാളികളും. സ്റ്റെഫാൻ വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
LATEST NEWS
INDIA / KERALA
ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകുന്നതോടെ യൂറോപ്യൻ വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ശക്തമാകും. സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് മികച്ച വിലയും സ്ഥിരമായ ആവശ്യവും ഉണ്ടാകുമെന്നതാണ് പ്രധാന നേട്ടം. വയനാടൻ റോബസ്റ്റ കാപ്പി പോലുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉള്ള ഉത്പന്നങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കും. ആയുർവേദ ഉത്പന്നങ്ങൾക്കും ചികിത്സാ കേന്ദ്രങ്ങൾക്കും യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം എളുപ്പമാകുന്നതോടെ കേരളത്തിന്റെ പരമ്പരാഗത ശക്തികൾക്ക് ആഗോള അംഗീകാരം ലഭിക്കും. റബ്ബർ അധിഷ്ഠിത ഉത്പന്നങ്ങൾ, കശുവണ്ടി, മെഡിക്കൽ ഉപകരണങ്ങൾ, ടെക്സ്റ്റൈൽ മേഖലകൾക്ക് കയറ്റുമതി വർധിപ്പിക്കാൻ കരാർ സഹായിക്കും. എന്നാൽ, ഗുണനിലവാര മാനദണ്ഡങ്ങളും യൂറോപ്യൻ ഉത്പന്നങ്ങളുമായുള്ള മത്സരവും നേരിടാൻ കേരളം കൂടുതൽ സജ്ജമാകേണ്ടിവരും.
VIDEO GALLERY
Travel
ടോം ജോസ് തടിയംപാട്,ജോസ് മാത്യു . പ്രകൃതിയുടെ വികൃതികൾ യഥാർത്ഥത്തിൽ കാണണമെങ്കിൽ ഐസ് ലാൻഡിൽ തന്നെ പോകണം ഒരു വശത്തു ഐസ് കട്ടപിടിച്ചു കാലങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന നദികൾ. മറുവശത്തു പൊട്ടിയൊഴുകാൻ റെഡിയായി നിൽക്കുന്ന അഗ്നി പർവ്വതങ്ങൾ , മറ്റൊരിടത്തു അഗ്നി പർവ്വതങ്ങൾ പൊട്ടുന്നതുപോലെ ഉയരത്തിലേക്കു കുതിച്ചുയരുന്ന അഗ്നിയേക്കാൾ ചൂടുള്ള വെള്ളം (Geyser) ഇതിനിടയിൽ അന്തരീഷം തണുത്തുറഞ്ഞു നിൽക്കുന്നു. മനുഷ്യർ രണ്ടു കണ്ണുകൾ ഒഴിച്ച് മുഴുവൻ മൂടികെട്ടിയാണ് നടക്കുന്നത്. ഇതൊക്കെ ആണെങ്കിലും അവിടുത്തെ ജീവിതസൗകര്യങ്ങൾ യൂറോപ്പിനെ കടത്തിവെട്ടുന്നതാണ് . റോഡുകൾ വീതികുറഞ്ഞവയാണെങ്കിലും വളരെ നന്നായി പരിരക്ഷിക്കുന്നുണ്ട്. നല്ല വീടുകളും മറ്റുസൗകര്യങ്ങളും അവിടുത്തെ മനുഷ്യർക്കുണ്ട് . ഭൂമിയിൽ നിന്നും കുതിച്ചുയരുന്ന ചൂടുവെള്ളം തേർമ്മൽ പ്ലാന്റിൽ എത്തിച്ചു വൈദുതി ഉൽപ്പാദിപ്പിക്കുന്നു അതുകൂടാതെ ഗ്യസ് ഉൽപ്പാദിപ്പിച്ചു വലിയ പൈപ്പുകളിലൂടെ പട്ടണങ്ങളിൽ എത്തിച്ചു വീടുകളെ ഉഷ്മളമാക്കുന്നു . Geyser ൽ ഉയരുന്ന വെള്ളം ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽ കുളങ്ങൾ നിർമ്മിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. കൃഷിയും പെട്രോളും ഒന്നും ഇല്ലെങ്കിലും രാഷ്ട്രം സമ്പന്നമായി നിൽക്കുന്നു. ആറ്റമിക് പ്ലാൻറ്റുകൾ വൈദുതി ഉൽപ്പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത് . കൂടുതൽ മനുഷ്യരും നോർവീജിൻ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും മറ്റു ഇതര സമൂഹങ്ങളും അവിടെയുണ്ട് അവരുടെ ഭാഷ ഐസ് ലാന്റിക്ക് ആണെങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് നന്നായി അറിയാം. അവിടെ ചെല്ലുന്ന ആർക്കും ഒരു യൂറോപ്പ്യൻ രാജ്യത്തു ചെല്ലുന്ന അനുഭവമാണ് ഉണ്ടാകുന്നത് . കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ലോകത്തിലെ സമാധാനരാജ്യങ്ങളിൽ ഒന്നായി ഐസ് ലാൻഡ് എണ്ണപ്പെടുന്നു . അഗ്നി പർവ്വതങ്ങൾ ഉള്ളതുകൊണ്ടും ഐസും മഞ്ഞുകട്ടയും ഉൾപ്പെട്ട കട്ടിയുള്ള വെള്ളം ഒഴുകുന്നതുകൊണ്ടു " Land of ice and fire "എന്ന ഇരട്ടപ്പേരിൽ ഐസ് ലാൻഡിനെ അറിയപ്പെടുന്നു . രാവിലെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കോച്ചിൽ കയറി യാത്ര ആരംഭിച്ചു കുറെ സമയത്തെ യാത്രക്ക് ശേഷം ബസ് ഒരു വലിയ അഗ്നി പർവ്വതത്തിനരികിൽ എത്തി .Eyjafjallajökull എന്നാണ് ഈ പർവ്വതത്തിന്റെ നാമം. ആ പരിസരം മുഴുവൻ ലാവ പരന്നു ഒഴുകിയിരിക്കുന്നതു കാണാം. ഈ അഗ്നി പർവ്വതം 2010 ഏപ്രിൽ 14 മുതൽ 20 വരെ പുറത്തേക്കു വിട്ട ചാരം അന്തിരിക്ഷത്തെ മുഴുവൻ മലിനസമാക്കി യൂറോപ്പിലെ 20 രാഷ്ട്രങ്ങൾ അവരുടെ എയർ സ്‌പേസ് അടച്ചു. ഒരു കോടിയോളം വിമാന യാത്രക്കാരെ ഈ പർവതം ബുദ്ധിമുട്ടിച്ചു. ഐസ് ലാൻഡിൽ നിന്നുയർന്ന ചാരം ഇങ്ങു സ്കോട്ട് ലാൻഡ് വരെ എത്തി. പിന്നീട് ഒഴുകിയ ലാവ അവിടുത്തെ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി . എല്ലാ മനുഷ്യരെയും അപകടമുണ്ടാകുന്നതിനുമുൻപേ മാറ്റി പാർപ്പിച്ചു . പർവ്വതത്തിൽ നിന്നുയർന്ന ചാരത്തിന്റെയും തീ ജ്വാലകളുടെയും ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ പോയത് ഒരു നദി മുഴുവൻ ഐസ് വന്നു മൂടി കിടക്കുന്നതു കാണുന്നതിനുവേണ്ടിയാണ് ഞങ്ങൾ ബസ് പാർക്ക് ചെയ്ത സ്ഥലംവരെ നേരത്തെ ഐസ് മൂടികിടന്നതാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഐസ് മലകൾ ഉരുകി ഒഴുകി പോയതാണെന്നും ഗൈഡ് പറഞ്ഞു. നദിയിൽ നിറഞ്ഞു നിൽക്കുന്ന ഐസ് മലയുടെ അടുത്തുപോയി കണ്ടു അവിടെ ധാരാളം വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഐസ് മല സഞ്ചാരികൾ (Glacier hike) എത്തിയിരുന്നു ഗൈഡുകളുടെ സഹായത്തോടെ നമുക്കും മഞ്ഞുമലകളിലൂടെ നടന്നുപോകാം. പക്ഷെ അതിനു നേരത്തെ ബുക്ക് ചെയ്തു അനുവാദം വാങ്ങണം. അതിനുള്ള ഉപകരണങ്ങളൂം അവിടെനിന്നു ലഭിക്കും കൂടുതലും യുവാക്കളാണ് ഈ ഉദ്യമത്തിന് മുതിരുന്നതായി കണ്ടത് . അവിടെനിന്നും ഞങ്ങൾ ബ്ലാക്ക് ബീച്ച് കാണാൻ പോയി അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഈ ബീച്ച്. അഗ്നി പർവ്വതം പൊട്ടി ഒഴുകിവന്നു സ്വയം നിർമിച്ച ഒരു മല അവിടെ കാണാം . അതിമനോഹരമാണ് ഈ ബീച്ച് ,ഐസ് ലാൻഡിലെ ഏറ്റവും അപകടം പിടിച്ച ബീച്ചാണ് അതി ശ്കതമായ കാറ്റു നമ്മളെ കൊണ്ടുപോയി കടലിൽ വിഴിച്ചേക്കാം അതുകൊണ്ടു ആളുകൾ സമുദ്രത്തിനടുത്തേക്കു പോകരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട് കറുത്ത മണലുകളാണ് ഈ ബീച്ചിൽ ഉള്ളത് അതുകൊണ്ടാണ്‌ ഇതിനെ ബ്ലാക്ക് ബീച്ച് എന്നറിയപ്പെടാൻ കാരണം ഐസ് ലാൻഡിനെ ചുറ്റി നിൽക്കുന്ന അറ്റ്ലാന്റിക് സമുദ്രം വളരെ അപകടകാരിയാണ് എന്ന് കഴിഞ്ഞ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു അതുകൊണ്ടു തന്നെ ഷിപ്പിംഗ് ഐസ് ലാൻഡിന്റെ ഭാഗത്തുകൂടി കഴിയില്ല . തുടർന്ന് ഞങ്ങൾ പോയത് seljalandsfoss waterfall കാണാനായിരുന്നു ഇവിടുത്തെ പ്രകൃതിയെ അതിമനോഹരമായി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങളും സർക്കാരും എത്രയോ പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് അറിയാൻ കഴിയും ഈ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു . പിന്നീട് ഞങ്ങൾ ഐസ് ലാൻഡിലെ ഏറ്റവും വലിയ പള്ളിയായ Hallgrímskirkja പള്ളി കാണുന്നതിനുവേണ്ടി പോയി ഇതു ഒരു ലൂഥറൻ പള്ളിയാനാണ് .1945 പണി തുടങ്ങിയ പള്ളിപണി പൂർത്തീകരിച്ചത് 1986 ൽ ആയിരുന്നു പള്ളിയുടെ അകത്തു രൂപങ്ങൾ ഒന്നും കാണാനില്ലായിരുന്നു പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഐസ്‌ലന്റിലെ അഗ്നി പർവ്വതങ്ങളെയും പ്രകൃതിയെയും സംസ്ക്കാരത്തെയും എല്ലാം ഉൾപ്പെടുത്തിയാണ്. അവിടെനിന്നും ഞങ്ങൾ തിരിച്ചുവന്നു ഹോട്ടലിൽ വിശ്രമിച്ച ശേഷം 7 മണിയോടെ skylagoon ലേക്ക് പോയി ഇതു റൈക്കാവിക്കു പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തോട്‌ ചേർന്ന് നിർമിച്ചിരിക്കുന്ന അതിമനോഹരമായ സിമ്മിങ് പൂളാണ് .. പ്രകൃതിയിൽ നിന്നും വരുന്ന ചൂടുള്ള വെള്ളം ഉപയോഗിച്ചു പ്രകൃതിദത്തമായി നിർമിച്ചിരിക്കുന്നതാണിത് , നൂറുകിക്കിന് ആളുകൾക്ക് ഒരേ സമയം ഇവിടെ നീന്തി തുടിക്കാം . പൂളിൽ നീന്തികൊണ്ട് നമുക്ക് മദ്യ൦ മോന്തി രസിക്കുവാൻവേണ്ടി ബാറുകൾ പൂളിൽ കൃമികരിച്ചിട്ടുണ്ട്, പൂളിൽ നീന്തിയ ശേഷം ശരീരത്തു ഉപ്പു ലായനി പുരട്ടി സോണയിൽ ഇരുന്നു ശരീരം ചൂടാക്കി സൾഫർ കൂടുതലുളള പ്രകൃതി ഒരുക്കിയ ചൂടുവെള്ളത്തിൽ കുളിച്ചാൽ തൊലിപ്പുറമെയുള്ള രോഗങ്ങൾക്ക് ശാന്തികിട്ടുമെന്നാണ് അവിടെനിന്നും അറിയുന്നത് എന്താണെകിലും ഞങ്ങൾ രണ്ടുമണിക്കൂർ പൂളിൽ നീന്തി തുടിച്ചു . എല്ലാവരും പൂളിൽ കിടന്നു ബിയർ കുടിച്ചസ്വദിച്ചു . പൂളിലെ നീന്തൽ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു പൂളിനുള്ളിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നീന്തുന്നത് അതിൽ . ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ അപാരം തന്നെ, നമ്മൾ അവിടെപ്രവേശിക്കുമ്പോൾ കൈയിൽ കെട്ടാൻ തരുന്ന സ്ട്രാപ്പ്,സ്കാൻ ചെയ്താൽ നമുക്ക് എന്തും വാങ്ങാം കുളി കഴിഞ്ഞിറങ്ങുമ്പോൾ പണം അടച്ചാൽ മതി . ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം ,ചരിത്രവും നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസവും പ്രകൃതിദത്തമായ സിമ്മിങ് പൂളുമാണ് .സൂര്യനിൽ നിന്നും വിരമിക്കുന്ന ചെറിയ കണികകൾ ആകാശത്തിലെ വാദകങ്ങളുമായി കൂട്ടിമുട്ടി ഭൂമിയുടെ ഉപരിതലത്തിൽ അതിശയിപ്പിക്കുന്നതും ,വളരെ ആകർഷകവുമായ പല നിറങ്ങളിൽ (പച്ച, നീല, ചുവപ്പു )സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഫസമാണ് നോർത്തേൺ ലൈറ്റ്സ് .ഇതു രാത്രികാലങ്ങളിൽ കാണുന്നത് വളരെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണ് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഇതു കാണാമെങ്കിലും ഏറ്റവും മനോഹരമായി കാണാവുന്നത് ഐസ് ലാൻഡിൽ നിന്നുമാണ് അതിനാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇതുകാണുവാൻ ഐസ് ലാൻഡിൽ എത്തുന്നു . ഹൃദയത്തിൽ തീ പുകഞ്ഞുപൊങ്ങുമോളും വെള്ള പുതച്ചു ഹൃദയത്തിലെ തീ ആരെയും കാണിക്കാതെ ഐസ് ലാൻഡ് എന്ന സുന്ദരി നൈർമലിയ ഹൃദയമുള്ള ഒരു അമ്മയെപ്പോലെ ലോകത്തെ മുഴുവൻ ടൂറിസ്റ്റുകളെയും സന്തോഷിപ്പിച്ചു കൊണ്ട് അവൾ ജൈത്രയാത്ര തുടരുന്നു. . യാത്ര വിവരണം അവസാനിച്ചു .
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നിലവിൽ കോൺടാക്റ്റ്‌ലസ് കാർഡ് പേയ്‌മെന്റുകൾക്ക് ബാധകമായ £100 എന്ന പരമാവധി പരിധി നീക്കാൻ തീരുമാനമായതായി ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ) അറിയിച്ചു. മാർച്ച് മുതൽ ബാങ്കുകൾക്കും കാർഡ് സേവനദാതാക്കൾക്കും പിൻ നമ്പർ നൽകാതെ ഒരൊറ്റ ഇടപാടിൽ കൂടുതൽ തുക അടയ്ക്കാൻ അനുമതി നൽകാം. ആവശ്യാനുസരണം പരമാവധി തുക നിശ്ചയിക്കാനോ, ചില സാഹചര്യങ്ങളിൽ പരിധിയില്ലാത്ത കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് അനുവദിക്കാനോ ബാങ്കുകൾക്ക് അധികാരം ലഭിക്കും. ഇതോടെ ദിനംപ്രതി വലിയ തുക ചെലവാക്കുന്ന ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ എളുപ്പമാകും. അതേസമയം, സുരക്ഷ പരിഗണിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് പരിധി സ്വയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് എഫ്‌സിഎ ബാങ്കുകളോട് നിർദേശിച്ചു. ആവശ്യമെങ്കിൽ ഈ സൗകര്യം താൽക്കാലികമായോ പൂർണമായോ ഓഫ് ചെയ്യാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടാകും. മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയും ഓൺലൈൻ അക്കൗണ്ട് സംവിധാനങ്ങളിലൂടെയും ഈ ക്രമീകരണങ്ങൾ ചെയ്യാനാകും. ചില ബാങ്കുകൾ ഇതിനകം തന്നെ ഇത്തരം നിയന്ത്രണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ നിലവിലുള്ള £100 പരിധിയിൽ മാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ ഉപഭോക്താക്കൾക്കും കാർഡ് വ്യവസായ മേഖലയ്ക്കും വലിയ താൽപര്യമില്ലെന്ന് കാണിക്കുന്ന സർവേ ഫലവും എഫ്‌സിഎ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ ആശങ്കകളും അനാവശ്യ ചെലവുകളും വർധിക്കുമെന്ന ഭയം ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ എല്ലാ ബാങ്കുകളും ഉടൻ തന്നെ പരിധി നീക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഓരോ ബാങ്കിന്റെയും നയങ്ങൾക്കും ഉപഭോക്തൃ ആവശ്യത്തിനും അനുസരിച്ചായിരിക്കും മാറ്റങ്ങൾ നടപ്പാക്കുകയെന്നും എഫ്‌സിഎ അറിയിച്ചു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
ടെക്സാസ് സർക്കാർ ഏജൻസികളിലും സർവ്വകലാശാലകളിലും പുതിയ എച്ച്-1ബി വിസ അപേക്ഷകൾ 2027 മേയ് 31 വരെ മരവിപ്പിക്കാൻ ഗവർണർ ഗ്രെഗ് അബോട്ട് നിർദ്ദേശം നൽകി. യോഗ്യരായ അമേരിക്കൻ പൗരന്മാരെ നിയമിക്കാതെ കുറഞ്ഞ വേതനത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന രീതിയിലേക്ക് ഈ പദ്ധതി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചില സ്ഥാപനങ്ങളിൽ അമേരിക്കൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസയിലുള്ളവരെ നിയമിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന്, ടെക്സാസ് വർക്ക്ഫോഴ്സ് കമ്മീഷന്റെ എഴുത്തുപരമായ അനുമതിയില്ലാതെ പുതിയ അപേക്ഷകൾ സമർപ്പിക്കാൻ വിലക്ക് ഏർപ്പെടുത്തി. 2026 മാർച്ച് 27-നകം 2025-ൽ നൽകിയ അപേക്ഷകൾ, നിലവിലുള്ള വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, തൊഴിൽ തരം, പ്രാദേശിക തൊഴിലാളികളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ എന്നിവ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക വൈദഗ്ധ്യമുള്ള തസ്തികകളിൽ പ്രാദേശികമായി ആളുകളില്ലാത്ത സാഹചര്യത്തിൽ മാത്രമേ എച്ച്-1ബി വിസ ഉപയോഗിക്കാവൂ എന്നാണ് ഗവർണറുടെ നിലപാട്. 2024-ൽ അനുവദിച്ച എച്ച്-1ബി വിസകളിൽ 71 ശതമാനവും ഇന്ത്യൻ പൗരന്മാർക്കായിരുന്നെങ്കിലും, 2025-ൽ ഇന്ത്യൻ ഐടി കമ്പനികൾക്ക് ലഭിച്ച അംഗീകാരങ്ങളിൽ വൻ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
LITERATURE
റ്റിജി തോമസ്  ലണ്ടനിലെ ഗ്രീൻവിച്ചിലേയ്ക്ക് ഞങ്ങൾ എത്തിയത് ബസ് മാർഗ്ഗമാണ്. ചരിത്രവും ശാസ്ത്രവും അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യങ്ങളും അടങ്ങിയ സവിശേഷമായ യാത്രാനുഭവം പ്രധാനം ചെയ്യുന്ന സ്ഥലമാണ് ഇത്. ലണ്ടനിൽ തന്നെയാണോ ഗ്രീൻവിച്ച് പാർക്ക് എന്ന് നമ്മൾ അത്ഭുതപ്പെട്ടു പോകും. കാരണം അത്രമാത്രം പച്ചപ്പ് നിറഞ്ഞതായാണ് ഈ ഭൂപ്രദേശം സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ലണ്ടനിലെ തിരക്കേറിയ തെരുവുകളിൽ നിന്ന് വ്യത്യസ്തമായി ഗ്രീൻവിച്ച് പ്രധാനം ചെയ്യുന്ന ശാന്തതയും പ്രകൃതിരമണീയതയും ഗ്രാമീണ ഭംഗിയും പ്രസാദാത്മകതയും ഏതൊരു സഞ്ചാരിയുടെയും മനം കവരും. ഭൂമിയുടെ ഭൂമധ്യരേഖ കടന്നുപോകുന്ന പ്രൈം മെരിഡിയൻ രേഖയാണ് ഇവിടെ സഞ്ചാരികളുടെ മുഖ്യ ആകർഷണം.  ഗ്രീനിച്ചിലെ റോയൽ ഒബ്സർവേറ്ററി പ്രൈം മെറിഡിയൻ രേഖയ്‌ക്ക് മുകളിലൂടെ ഒരു കാൽ കിഴക്കിലും മറ്റേ കാൽ പാശ്ചാത്യത്തിലുമായി നിൽക്കാനുള്ള അപൂർവ നിമിഷമാണ് ഇവിടെ ലഭിക്കുന്നത് . പ്രൈം മെരിഡിയൻ എന്നത് ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേയ്ക്ക് കടന്നുപോകുന്ന ഒരു സങ്കൽപ്പിക രേഖയാണ്. ഇത് ഗ്രീൻവിച്ചിലൂടെ കടന്നുപോകുന്നതായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇവിടം 0° രേഖാംശമായാണ് നിർവചിക്കപ്പെട്ടിരിക്കുന്നത് . മറ്റ് സ്ഥലങ്ങളെയും സമയത്തെയും നിർവചിക്കുന്നതിനും നിർണയിക്കുന്നതിനു മുള്ള അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത് ഭൂമധ്യരേഖ ഉപയോഗിച്ചാണ്. 19-ാം നൂറ്റാണ്ടിന് മുൻപ് വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയക്രമം ആണ് സ്വീകരിച്ചിരുന്നത്. എന്നാൽ 1884 - ൽ വാഷിംഗ്ടണിൽ നടന്ന അന്താരാഷ്ട്ര സമ്മേളനമാണ് ഗ്രീൻവിച്ച് മെരിഡിയൻ ഔദ്യോഗിക പ്രൈം മെരിഡിയൻ ആയി അംഗീകരിച്ചത്. ഗ്രീൻവിച്ച് മെരിഡിയൻ ഉപയോഗിച്ചിരുന്ന ബ്രിട്ടൻ്റെ നിർദ്ദേശമാണ് ഇതിന് ഒരു പ്രധാന കാരണമായത്. നമ്മുടെ ലാപ്ടോപ്പുകളുടെയും കമ്പ്യൂട്ടറുകളുടെയും സമയം ക്രമീകരിക്കുമ്പോൾ കാണിക്കുന്ന GMT യും GTC യും എല്ലാം ഈ ഗ്രീൻവിച്ചിൽ കൂടിയുള്ള ഭൂമധ്യരേഖയെ അടിസ്ഥാനമാക്കി ഉള്ളതാണ്. ഇവിടെ ഉള്ള നാഷണൽ മറൈറ്റൈം മ്യൂസിയം വളരെ പ്രശസ്തമാണ് . മ്യൂസിയത്തിനുള്ളിലെ പ്രദർശനങ്ങൾ കടലുമായി മനുഷ്യൻ പുലർത്തിയ ദീർഘകാല ബന്ധം വ്യക്തമാക്കുന്നു. ലോകം മുഴുവൻ സാമ്രാജ്യങ്ങൾ വിപുലീകരിച്ച ബ്രിട്ടന്റെ സമുദ്രചരിത്രം ഇവിടെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. നാവികോപകരണങ്ങൾ, കപ്പൽമാതൃകകൾ, മാപ്പുകൾ, ചിത്രങ്ങൾ, ശിൽപ്പങ്ങൾ എന്നിവയിലൂടെ ചരിത്രവും ശാസ്ത്രവും ഇവിടെ സമുന്വയിപ്പിച്ചിരിക്കുന്നു. കടൽയാത്രകളും നാവികസേനയുടെ വളർച്ചയും ഇവിടെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. പഴയ കപ്പലുകളുടെ മാതൃകകളും നാവിക ഉപകരണങ്ങളും മ്യൂസിയത്തിൽ കാണാം. ഒപ്പം പ്രസ്തരായ ഐസക് ന്യൂട്ടൺ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സംഭാവനകളെ അടുത്തറിയാൻ മ്യൂസിയം നമ്മളെ സഹായിക്കും. റ്റിജി തോമസ്  റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡും കോട്ടയം സാഹിതി സഖ്യത്തിൻറെ ചെറുകഥാ പുരസ്കാരവും ലഭച്ചിട്ടുണ്ട് . മലയാളം യുകെ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച അവ്യക്തതയുടെ സന്ദേഹങ്ങൾ എന്ന ചെറു കഥാസമാഹാരത്തിന്റെ കർത്താവ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാക്‌ഫാസ്റ്റ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.  
Copyright © . All rights reserved