MAIN NEWS
UK
ജില്ലിങ്ങാമിലെ വുഡ്‌ലാൻഡ്‌സ് അക്കാദമിയിൽ സെപ്റ്റംബർ 21 മുതൽ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് ബോളിവുഡ് ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നു. 7 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായാണ് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസുകൾ. കുട്ടികളുടെ ആരോഗ്യവും സൗന്ദര്യവും കൂടി പരിഗണിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു. ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് സ്ഥാപകനായ ശ്രീ രതീഷ് ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി, ആർട്ടിസ്റ്റിക് പ്രകടനം വളർത്താനും, ശാരീരിക ഫിറ്റ്നസ് ഉറപ്പാക്കാനുമുള്ള അവസരമായിരിക്കും ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് 07442669185, 07478728555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
ബർമിംഗ്ഹാമിലെ സോഹോ റോഡിൽ (351–359 Soho Road, B21 9SE) മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ യുകെയിലെ നാലാമത്തെ   ഷോറൂം സെപ്റ്റംബർ 6-ന് വൈകിട്ട് 2 മണിക്ക് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. ബോളിവുഡ് താരം കരീന കപൂർ ഖാൻ ഉദ്ഘാടനം നിർവഹിക്കും. 1993-ൽ കേരളത്തിൽ നിന്നു തുടക്കം കുറിച്ച മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്ന് ലോകമെമ്പാടും 13 രാജ്യങ്ങളിലായി 391-ത്തിലധികം ഷോറൂമുകളുമായി പ്രവർത്തിക്കുന്ന ഏറ്റവും വലിയ ആഭരണ ബ്രാൻഡുകളിലൊന്നാണ്. യുകെയിൽ ലണ്ടൻ, ലെസ്റ്റർ എന്നിവിടങ്ങളിൽ വിജയകരമായി ഷോറൂമുകൾ ആരംഭിച്ച ശേഷം, ബർമിംഗ്ഹാമിൽ തുറക്കുന്ന പുതിയ ഫ്ലാഗ്ഷിപ്പ് ഷോറൂം ആഭരണ പ്രേമികൾക്കായി ഒരു പുതിയ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ അറിയിച്ചു.
LATEST NEWS
INDIA / KERALA
തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ശനിയാഴ്ച രാവിലെ ഈ മെയിൽ മുഖേന ബോംബ് ഭീഷണി ലഭിച്ചത് കടുത്ത പരിഭ്രാത്തിക്ക് ഇടയാക്കി. രണ്ട് ക്ഷേത്രങ്ങളിലും സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പൊട്ടിത്തെറിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം. വിവരം ലഭിച്ചതോടെ പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി. നീണ്ട പരിശോധനകൾക്കൊടുവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നേരത്തെയും തിരുവനന്തപുരം നഗരത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും കോടതികൾക്കും സമാന സ്വഭാവത്തിലുള്ള ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അവയെല്ലാം ഡാർക്ക് നെറ്റ് വഴി അയച്ചവയായിരുന്നു. ഇതിനിടെ, തലസ്ഥാനത്ത് നടന്ന സംഭവവുമായി സാമ്യമുള്ള രീതിയിൽ, ഡൽഹിയിലെ താജ് പാലസ് ഹോട്ടലിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. തുടർച്ചയായി ഉയർന്നുവരുന്ന ഇത്തരം ഭീഷണിസന്ദേശങ്ങൾ സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുകയാണ്.
VIDEO GALLERY
Travel
ടോം ജോസ് ,തടിയംപാട് ,ജോസ് മാത്യു കൊയോട്ടയിൽ നിന്നും ബുള്ളറ്റ് ട്രെയിനിൽ ഞങ്ങൾ ഹക്കോനായിലെക്കു യാത്രയായി, റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്കുണ്ടായിരുന്നു. ബുള്ളറ്റ് ട്രെയിനിലെ യാത്ര എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു , മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ മിഷിമ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ബസിൽ ഹക്കോനായിൽ എത്തിച്ചേർന്നു . ഹാക്കനയിലെ അഷിനോക്കോ തടാകത്തിലൂടെയുള്ള ബോട്ടുയാത്ര അതിമനോഹരമായിരുന്നു. ഇടുക്കി ഡാം പോലെ മലകളാൽ ചുറ്റപ്പെട്ടതാണ് തടാകം. പിന്നീട് റോപ്പ് കാറിൽ കയറി വലിയൊരു മലയിലേക്കു പോയി. മലയുടെ മുകളിൽ ചെന്നപ്പോൾ കണ്ട മനോഹരമായ പ്രകൃതി മനോഹാരിത വിവരണനാതീതമാണ് . ഞങ്ങൾ ഹാകോനോയിൽ താമസിച്ച ഹോട്ടലും പരിസരവും പൂന്തോട്ടവും മറക്കാൻ കഴിയുന്നതല്ല . ഹക്കോനോയിൽ നിന്നും പിറ്റേദിവസം ടോക്കിയോയിലേക്കു യാത്ര തിരിച്ചു പോകുന്ന വഴിയിൽ ജപ്പാനിലെ പരമ്പരാഗത ഗ്രാമവും ഫുജി പാർവ്വതവും കണ്ടു പാർവ്വതത്തെ പറ്റി മുൻപു എഴുതിയതുകൊണ്ടു ഇവിടെ വിവരിക്കുന്നില്ല . State വിൽ withering away’ എന്ന് കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്നാൽ സ്റ്റേറ്റിന്റെ സാന്നിധ്യം അനുഭപ്പെടാത്ത സ്ഥലമാണ് ജപ്പാൻ ,കാരണം ഒരു പോലീസുകാരനെയോ പോലീസ് വണ്ടിയോ റോഡിൽ കാണാനില്ല അതുകൊണ്ടു ഭകഷണം കഴിക്കാൻ വണ്ടിനിർത്തിയപ്പോൾ ഒരു പോലീസ് സ്റ്റേഷൻകണ്ടു നമ്മുടെ നാട്ടിലെ പെട്ടിക്കടയുടെ വലിപ്പമേ പോലീസ് സ്റ്റേഷന് ഉള്ളൂ . ഞാൻ ചെന്ന് പോലീസ് സ്റ്റേഷനിൽ മണിയടിച്ചു രണ്ടു പോലീസുകാർ ഓടിവന്നു അപ്പോൾ ഞാൻ പറഞ്ഞു ഇവിടുത്തെ പോലീസുകാരുടെ യൂണിഫോം കാണുന്നതിനു വേണ്ടിയാണു വന്നെതെന്ന് അവർ കുശലം പറഞ്ഞു കൂടെ നിന്ന് ഫോട്ടോയും എടുത്തു പിരിഞ്ഞു . ഞങ്ങൾ ടോക്കിയോയിൽ എത്തി ടോക്കിയോ എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള പട്ടണമാണ് 1,43,0000 ജനസംഖ്യ . ഒരു വർഷം 19 .8 മില്യൺ സന്ദർശകർ ഈ പട്ടണം സന്ദർശിക്കുന്നു. ഫാഷൻ, ടെക്‌നോളജി ,രാഷ്ട്രീയം എന്നിവയുടെ കേന്ദ്രം കൂടിയാണിത്. ടോക്കിയോ ടവറിൽ കയറിനിന്നു ഞങ്ങൾ ടോക്കിയോ പട്ടണം ദർശിച്ചു. 1958 ൽ പണി പൂർത്തീകരിച്ച ടവറിനു 332.9 മീറ്ററാണ് ഉയരം . പാരിസിലെ ഈഫൽ ടവറിന്റെ മാതൃകയിലാണ് ഇതു പണിതിരിക്കുന്നത് ജപ്പാന്റെ ഭാഗ്യ നിറമായ ഓറഞ്ച് കളറിൽ ടവർ തിളങ്ങുകയാണ് . ആദ്യകാലത്തു റേഡിയോ ടവർ ആയിട്ടാണ് ഉപയോഗിച്ചിരുന്നത് ഇന്ന് ഇതുനിറയെ കടകളാണ് . പിന്നീട് ടോക്കിയോയിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടത്തിൽ കയറി അതിലെ സുപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്തി.. 48 നിലകളുള്ള അംബരചുംബികളായ സൗധം ഉൾപ്പെടെ ധരാളം കണ്ണെത്താത്ത കെട്ടിടങ്ങൾ നമുക്ക് ടോക്കിയോയിൽ കാണാം. ഇത്തരം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് പോയി. രാവിലെ ഞങ്ങൾ ജപ്പാൻ നാഷണൽ മ്യൂസിയം കാണുന്നതിന് പോയി മ്യൂസിയത്തിൽ ജപ്പാന്റെ പഴയകാല കലാസാംസ്കാരിക തനിമ പുലർത്തുന്ന ചിത്രങ്ങളും സ്തൂപങ്ങളും ബുദ്ധപ്രതിമകളിലൂടെയും ജപ്പാന്റെ സമ്പന്നമായ പ്രാചീന ചരിത്രം നമുക്ക് വായിച്ചെടുക്കാൻ കഴിയും . ഞങ്ങളുടെ യാത്ര സംഘത്തിലെ ലിവർപൂൾ സ്വദേശി മേരി ജോർജിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ ഒരു ക്രിസ്ത്യൻ പള്ളി കാണുകയുണ്ടായി ടോക്കിയോയിലെ സെയിന്റ് ഇഗ്‌നേഷന്സ് കത്തോലിക്ക പള്ളിയാണ് ഞങ്ങൾ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കുർബാന നടക്കുന്നുണ്ടായിരുന്നു. എല്ലാവരും കുർബാനയിൽ സംബന്ധിച്ചു. പള്ളിയിലെ ബഞ്ചിനു മുൻപിൽ ഭൂകമ്പം ഉണ്ടായാൽ എന്തുചെയ്യണം എന്ന മാർഗരേഖ വിവരിക്കുന്ന പേപ്പർ ഉണ്ടായിരുന്നു. കൂടാതെ എല്ലാ സീറ്റിലും ഭൂകമ്പം ഉണ്ടായാൽ ഉപയോഗിക്കേണ്ട ഹെൽമെറ്റും വച്ചിട്ടുണ്ട്. ഈ പള്ളി രണ്ടാം ലോകയുദ്ധത്തിന് ബോംബ് വീണു തകർന്നുപോയതാണ് പിന്നീട് പുനരുദ്ധീകരിച്ചു പള്ളിയുടെ മണി യുദ്ധാനന്തരം പട്ടാളം ഉപയോഗിച്ച തോക്ക് ഉരുക്കി ഉണ്ടാക്കിയതാണ് എന്നാണ് അറിയുന്നത്. ഇതിലൂടെ യുദ്ധത്തിനെതിരെ മനസാക്ഷി ഉയർത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നു അവിടെ വച്ച് കണ്ടുമുട്ടിയ മലയാളി ജെസ്യൂട്ട് വൈദികൻ കോട്ടയം പാല സ്വാദേശി ഫാദർ ബിനോയ് ജെയിംസ് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പള്ളിയും സെമിത്തേരിയും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ താഴെയുള്ള നിലയിലാണ് സെമിത്തേരി. അവിടെ മൃതദേഹങ്ങൾ കത്തിച്ച ശേഷം ചാരം ഒരു ബോക്സിൽ സൂക്ഷിക്കുന്നു നാട്ടിലെ പോലെ മണ്ണിൽ കുഴിച്ചിടാറില്ല അതാണ് അവിടുത്തെ നിയമം ...40 വർഷം മുൻപാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്ന് എന്ന് ഫാദർ പറഞ്ഞു . നിരന്തരം ഭൂകമ്പത്തെ നേരിടുന്ന ഒരു ജനതയാണ് ടോക്കിയോയിൽ ഉള്ളതെന്ന് ഫാദർ കൂട്ടിച്ചേർത്തു .. 1549 ൽ ജെസ്യൂട്ട് മിഷനറീസ് ജപ്പാനിൽ എത്തിയെങ്കിലും വലിയരീതിയിൽ ആളുകളെ പരിവർത്തനം ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ ഫ്രാൻസിസ് സേവ്യറിന്റെ സംഘം ജപ്പാനിൽ എത്തി മത പരിവർത്തനം നടത്തുകയും ജപ്പാന്റെ തനതു മതമായ ഷിന്ടോ മതത്തിന്റെ അമ്പലങ്ങൾ തകർക്കുകയും ബുദ്ധ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നാൽ ഇതിനു തിരിച്ചടിയായി ക്രിസ്ത്യൻസിനു നേരെ നടന്ന ആക്രമണത്തിൽ ഒട്ടേറെ വൈദികരെയും മിഷനറിമാരെയും കൊന്നൊടുക്കുകയും 1700 ആയപ്പോൾ ക്രിസ്‌ത്യൻ സമൂഹം പൂർണ്ണമായി നിരോധിച്ചു പിന്നീട് വിശ്വാസികൾ രഹസ്യമായിട്ടാണ് പ്രാർത്ഥിച്ചിരുന്നത് . 1871 ബ്രിട്ടീഷ് നേവി ഓഫീസർ ആയിരുന്ന ക്യാപ്റ്റൻ ഹെർബെർട് ക്ലിഫ്‌ഫോർഡിന്റെ പ്രവർത്തനഫലമായി ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷ ലഭിക്കുകയും അവിടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു ജനസംഖ്യയിൽ 1.1 % മാത്രമാണ് ക്രിസ്ത്യൻസ് ഇന്നുള്ളത് .   മറ്റൊരു കാഴ്ചയാണ് ടോക്കിയോയിലെ ബീച്ചിൽ സ്ഥപിച്ചിരിക്കുന്ന Statue of Liberty , ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിഹ്നമായി ടോക്കിയോ ബീച്ചിനെ ഈ പ്രതിമ അലങ്കരിക്കുന്നു .1999 ൽ ഫ്രഞ്ച് ജനത ജപ്പാൻ ജനതയ്ക്ക് നൽകിയതാണിത്..അമേരിക്കയിലെ Statue of Liberty യുടെ തനിപ്പകർപ്പാണിത് . വൈകുന്നേരം ഹോട്ടലിൽ എത്തിയ ഞങ്ങൾ രാത്രിയിലെ ഭക്ഷണം കഴിക്കാൻ പോയത് പാരമ്പര്യ മലയാളി വസ്ത്രങ്ങൾ അണിഞ്ഞാണ് ഞങ്ങൾ റോഡിലൂടെ നടന്നപ്പോൾ ജപ്പാൻകാർക്കു അതൊരു പുതിയ കാഴ്ചയായിരുന്നു റെസ്റ്റോറന്റിൽ എത്തി ഭക്ഷണം കഴിച്ചു അവിടെ വച്ച് കൂട്ടത്തിൽ വിവാഹവാർഷികം ആഘോഷിക്കുന്നവരും ജന്മ ദിനം ആഘോഷിക്കുന്നവരും ചേർന്ന് കേക്ക് മുറിച്ചു. തിരിച്ചു ഹോട്ടലിൽ ചെന്ന് ഇത്രയും ആസ്വാദ്യജനകമായ ഒരു യാത്ര സംഘടിപ്പിച്ചതിനു ആഷിൻ സിറ്റി ടൂർ ആൻഡ് ട്രാവെൽസ് ഉടമ ജിജോ മാധവപ്പിള്ളിയോട് നന്ദി പറഞ്ഞു, ഞങ്ങളുടെ മൂന്നുദിവസത്തെ ടോക്കിയോ സന്ദർശനവും 10 ദിവസത്തെ ജപ്പാൻ സന്ദർശനവും അവസാനിപ്പിച്ച് യു കെ യിലേക്ക് തിരിച്ചു . 10 ദിവസത്തെ ഞങ്ങളുടെ ജപ്പാൻ സന്ദർശനത്തിൽനിന്നും മനസ്സിലായി ജപ്പാൻ ജനത വളരെ അധ്വാനശീലരും, ചിട്ടയായും ആത്മാർഥമായും ജോലി ചെയ്യുന്നവരും, രാജ്യസ്നേഹികളും, ശാന്തശീലരും ആണെന്ന്. മറ്റുള്ളവരെ ഉപദ്രവിയ്ക്കുകയോ, അന്യരുടെ മുതൽ നശിപ്പിക്കുമായോ , ഉത്പാദനം കുറയും തക്കവിധം കമ്പനികളിൽ സമരമൊ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുകയില്ല. അവരുടെ ആഹാരരീതിയും വളരെ വ്യത്യസ്ഥമാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മൽസ്യം, മാംസം - എല്ലം ഉള്ള സമീക്രത ആഹാരമാണ് അവർ കഴിക്കുന്നത്. കൂടാതെ അമിതമായി ആഹാരം കഴിക്കുകയില്ല. 75% വയർ നിറയെ മാത്രമെ ആഹാരം കഴിക്കുകയുള്ളു. അതുകൊണ്ടായിരിക്കാം ഞങ്ങൾ അമിത വണ്ണക്കാരെയോ കുടവയർ ഉള്ളവരെയോ ജപ്പാനിൽ കണ്ടില്ല. അവരുടെ ജീവിതശൈലിയും ആഹാരരീതിയും കൊണ്ടായിരിക്കാം 100 വയസിനു മുകളിൽ ആരോഗ്യത്തോടുകൂടി ജീവിക്കുന്നവരുടെ എണ്ണം വളരെകൂടുതാണ് ജപ്പാനിൽ ... അവരുടെ രാജ്യസ്നേഹം മൂലം ജപ്പാൻകാർ മറ്റു രജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് വളരെ വിരളമാണ്. അതുപോലെ പുറം രാജ്യക്കാർ ജപ്പാനിൽ ജോലി ചെയ്യുന്നതും വളരെ കുറവാണു. അലസമായി അവർ തെരുവുകളിൽകൂടി അലഞ്ഞു നടക്കാറില്ല. ബാറുകൾ വിരളമായി ഉണ്ടെകിലും മദ്യപാനം അവർക്കു കുറവാണു. ഭിക്ഷക്കാരെ കാണാനില്ല , ഭക്ഷണം വെയ്സ്റ്റ് ആക്കുന്ന ശീലം അവർക്കില്ല ,വ്യായാമം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങൾ താമസിച്ച മിക്ക ഹോട്ടലുകളിലും ജിം, സ്പാ, നീന്തൽ കുളങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ 95% ആൾക്കാരും ജോലിയിൽ നിന്നു വിരമിച്ചവർ അല്ലെങ്കിൽ 60 വയസിൽ കൂടുതൽ ഉള്ളവർ ആയിരുന്നു. ഈ യാത്രയിൽ ആർക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളോ ,ആരും തമ്മിൽ അഭിപ്രായ വ്യത്യസങ്ങളോ ഉണ്ടായില്ല എന്നത് വലിയൊരു സന്തോഷമായി മാറി. 20/25 വര്‍ഷം മുൻപ് യുകെയിൽ കുടിയേറിയവരാണ് എല്ലാവരും അന്ന് ഒട്ടേറെ ബാധ്യതകൾ എല്ലാവർക്കും ഉണ്ടായിരുന്നു . കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്യണം , നാട്ടിൽ വീട് വക്കണം, മാതാപിതാക്കൾക്ക് പണം അയക്കണം ഇങ്ങിനെ പല ഉത്തരവാദിത്യങ്ങൾ ഉള്ളതിനാൽ വിനോദ സഞ്ചാരത്തിനൊ, സുഖമായി /ആർഭാടമായി ജീവിക്കാനോ സാധിച്ചില്ല. എന്നാൽ ഇപ്പോൾ എല്ലാ ഉത്തരവാദിത്യങ്ങളും തീർന്നു , മക്കൾ എല്ലാം പഠിച്ചു ജോലിയായി, അതുകൊണ്ടു സമ്പാദിച്ച പണംകൊണ്ട് ഇപ്പോൾ മിക്കവരും വേൾഡ് ടൂർ നടത്തുകയാണ്. “Life is short, enjoy it. Tomorrow is not guaranteed, so live today” എന്ന ആശയം എല്ലാവരും ഉൾക്കൊണ്ടു എന്ന് തോന്നുന്നു. “If you have dream to achieve, forget age, you will become young” എന്ന അബ്ദുൽ കലാമിന്റെ വാക്കുകൾ എല്ലാവരും പിന്തുടരുന്നതായി തോന്നി . ഞങ്ങളുടെ യാത്രയെ പൊട്ടിച്ചരിപ്പിക്കുന്ന നർമ്മം കൊണ്ട് സമ്പന്നമാക്കിയ റാണി ,ഉഷ ,സണ്ണി രാഗാമാലിക .ഫിലിപ്പ് ,ജിജോ മാധവപ്പള്ളി .എന്നിവരെയും ഞങ്ങളുടെ ഗൈഡ് ആയി പ്രവർത്തിച്ച ജാക്ക് ,കെൻ ,ഹെന്ന ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു .യാത്രാവിവരണം അവസാനിച്ചു . https://malayalamuk.com/japan-yathravivaranam-part-1/     https://malayalamuk.com/japan-yathravivaranampart-2/ https://malayalamuk.com/japan-yathravivaranampart-3/ https://malayalamuk.com/japan-yathravivaranampart-4/  
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടപ്പിലാക്കിയ താരിഫ് നയം യുകെയ്ക്ക് വൻ തിരിച്ചടിയാണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് . പുതിയ സാഹചര്യത്തിൽ യുകെ സമ്പദ് വ്യവസ്ഥ കടുത്ത വളർച്ചാ ആഘാതം നേരിടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവിൽ യുകെ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മീറ്റിംഗുകളിൽ പങ്കെടുത്താണ് ബെയ്‌ലി അഭിപ്രായം പ്രകടിപ്പിച്ചത് . താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരി വരെ പ്രതീക്ഷിച്ചിരുന്ന 1.6% ൽ നിന്ന് 2025 ലെ യുകെയുടെ വളർച്ചാ പ്രവചനം ഈ ആഴ്ച ആദ്യം IMF 1.1% ആയി താഴ്ത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണ്. ഇതിനെ തുടർന്ന് പണപ്പെരുപ്പം കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുകയും ചെയ്തിരുന്നു. ഐഎംഎഫിന്റെ വളർച്ചാ നിരക്കിലെ തരംതാഴ്ത്തൽ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഫെബ്രുവരിയിലെ യു കെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വളർച്ചാ നിരക്ക് കൈവരിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികൾ ഉദ്ദേശിച്ചതിലും കൂടുതൽ ക്രയവിക്രയങ്ങൾ നടത്തിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചാൻസലറായ റേച്ചൽ റീവ്സ് ഈ ആഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കാണുമ്പോൾ യുഎസ്-യുകെ വ്യാപാര കരാറിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും രാജ്യ താത്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള ഒരു കരാറിനായി യുകെ മുന്നിട്ടിറങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ നൽകിയത്.
SPECIALS
MOVIES / CHANNELS
Read more >>
WORLD
അമേരിക്കയിലെ ഡാലസിൽ ഇന്ത്യക്കാരനായ ഹോട്ടൽ മാനേജരുടെ തലവെട്ടി കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെയും കുടുംബത്തെയും നടുക്കി. അൻപത് വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യയെയാണ് സഹപ്രവർത്തകനായ 37കാരൻ യോർദാനിസ് കോബോസ് മാർട്ടിനെസ് ആക്രമിച്ചത്. ഭാര്യയുടെയും മകൻറെയും മുന്നിൽ വെച്ച് നടന്ന കൊലപാതകത്തിൽ കുടുംബം ഭീതിയിലും ദുരിതത്തിലും മുങ്ങുകയാണ്. ഡൗൺ ടൗൺ സ്യൂട്ട്സ് മോട്ടലിലാണ് സംഭവം. മുറി വൃത്തിയാക്കുന്നതിനിടെ ജീവനക്കാരിയോട് വാഷിങ് മെഷീൻ കേടായതായി അറിയിക്കാൻ നാഗമല്ലയ്യ നിർദേശിച്ചതിനെതിരെ പ്രകോപിതനായ മാർട്ടിനെസ് വെട്ടുകത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച നാഗമല്ലയ്യയെ പിന്തുടർന്ന് പല തവണ കുത്തിയ ശേഷം തലവെട്ടി. ഭാര്യയുടെയും മകന്റെയും ശ്രമങ്ങളെ തള്ളി മാറ്റിയാണ് പ്രതി കൊല നടത്തിയത്. അറുത്തെടുത്ത തല മോട്ടലിലെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ രക്ഷാപ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി. കൊലപാതക കുറ്റം ചുമത്തിയ പ്രതിയെ ഡാലസ് കൗണ്ടി ജയിലിൽ അടച്ചു. ഇയാൾക്കെതിരെ ഫ്ലോറിഡയിലും ഹൂസ്റ്റണിലും നേരത്തെ ക്രിമിനൽ കേസുകൾ ഉണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു.
LITERATURE
പ്രൊഫ. കവിയൂർ ശിവപ്രസാദ് കേട്ടു ഗ്രഹിച്ച കഥകൾ വിശകലനം ചെയ്ത് ഓണത്തിൻറെ പ്രസക്തിയും പൊരുളും ഗ്രഹിക്കുമ്പോൾ ചതിയിലൂടെ കീഴ്പ്പെടുത്തിയ (കീഴ്പ്പെട്ട) പരാജിതനായ ഒരു അസുര ചക്രവർത്തിയുടെ വിജയകഥയായി കരുതാം. മൂല്യങ്ങൾക്കു വേണ്ടി പരാജിതരായവരുടെ ചരിത്രം കാലത്തെ അവഗണിച്ച് ജന മനസ്സിൽ എന്നും നിലനിൽക്കും. ഹിരണ്യ കശിപുവിൻറെ പുത്രനായ പ്രഹ്ലാദന് വിരോചനൻ എന്ന പുത്രൻ ഉണ്ടായിരുന്നു. വിരോചന പുത്രനായ ഇന്ദ്രസേനൻ ആണ് മഹാബലി എന്ന പേരിൽ അറിയപ്പെട്ട പ്രതാപശാലിയായ അസുര ചക്രവർത്തി. ബലി എന്ന പേര് , ത്യാഗ സുരഭിലമായ ആ ജീവിതത്തിന് പിൽക്കാലത്ത് സ്മരണ നിലനിർത്താൻ കൊടുത്തതാവണം. ബലിയുടെ ഭരണകാലത്താണ് പാലാഴിമഥനം നടന്നത്. തുടർന്നു ലഭിച്ച അമൃത കുംഭത്തിനായുണ്ടായ യുദ്ധത്തിൽ ബലി വധിക്കപ്പെട്ടു. അസുര ഗുരുവായ ശുക്രാചാര്യർ ദിവ്യ ഔഷധപ്രയോഗത്തിലൂടെ ബലിയെ പുനർജീവിപ്പിച്ചു. പിന്നീട് മഹാബലി ദേവലോകം ആക്രമിച്ച് കീഴ്പ്പെടുത്തി. ദേവന്മാർ വനാന്തരങ്ങളിൽ അഭയം പ്രാപിച്ചു. ദേവമാതാവായ അദിതി ദ്വാദശിവൃതം അനുഷ്ഠിച്ച് വിഷ്ണുവിനെ പ്രസാദിപ്പിച്ച് സങ്കടം പറഞ്ഞു. മഹാവിഷ്ണു ദേവമാതാവിൽ നിന്നും അവതാരം എടുത്തു. വാമനൻ ! മഹാബലി നടത്തിയ യജ്ഞത്തിൽ വാമനൻ ഒരു മുനികുമാരന്റെ വേഷത്തിൽ മഹാബലിയെ സമീപിച്ച് മൂന്നു ചുവട് സ്ഥലം ദാനം വേണമെന്ന് അഭ്യർത്ഥിച്ചു. ഇതിലെ ചതി മനസ്സിലാക്കിയ ശുക്രാചാര്യർ ബലിയെ ദാന കർമ്മം ചെയ്യുന്നതിൽ നിന്നും വിലക്കിയെങ്കിലും ബലി ഗുരുവാക്യം നിരാകരിച്ച് ചതിയാണെന്നറിഞ്ഞു കൊണ്ടുതന്നെ സ്വയം സമർപ്പിതനായി. ഇഷ്ടം ഉള്ള സ്ഥലം അളന്ന് എടുത്തു കൊള്ളുവാൻ അഭ്യർത്ഥിച്ചു. പെട്ടെന്ന് സ്വയം വളർന്ന് വലുതായി ഭൂമി മുഴുവനും ഒരു ചുവടു കൊണ്ടും സ്വർലോകം മുഴുവനും രണ്ടാമത്തെ ചുവടുകൊണ്ടും ആളെന്നെടുത്തു കഴിഞ്ഞപ്പോൾ മൂന്നാമത്തെ ചുവടിന് സ്ഥലമെവിടെ എന്ന് വാമനൻ ചോദിച്ചു. തൻറെ ശരീരം മാത്രമേ ശേഷിക്കുന്നുള്ളൂ എന്നു പറഞ്ഞ് അദ്ദേഹം തല കുമ്പിട്ടു. വാമനൻ തലയിൽ ചവിട്ടി മഹാബലിയെ പാതാളത്തിലേയ്ക്ക് അയച്ചു. അന്നുമുതൽ അസുരന്മാർ പാതാള വാസികളായി. ഇവിടെ സത്യ ധർമ്മാദികൾക്ക് മൂല്യച്യുതി സംഭവിച്ചു. ധർമ്മം ചെയ്യേണ്ടയാൾ അധർമ്മിയായി. ധർമ്മി പരാജിതനായി പാതാള വാസിയായി. പക്ഷേ ആത്യന്തികമായി ധർമ്മിയായ പരാജിതനെ മനുഷ്യവംശം ആരാധിച്ചു. അധർമ്മികളായ വിജയികൾ വിസ്മരിക്കപ്പെട്ടു. ഈ കഥ തന്നെ നൂറ്റാണ്ടുകൾ ആവർത്തിക്കപ്പെടുന്നു. സോക്രട്ടീസിലൂടെ ക്രിസ്തുവിലൂടെ തുടങ്ങി നിരവധി ആചാര്യന്മാരിലൂടെ ഈ ഓണക്കഥ മറ്റു പല പേരുകളിലായി പുനർജ്ജനിക്കുന്നു... അനശ്വരത്വം എന്നും പരാജിതന്റെ വിജയമായി കാണാവുന്നതാണ്. ഓണാശംസകൾ! പ്രൊഫ. കവിയൂർ ശിവപ്രസാദ് എട്ട് സിനിമകളുടെ സംവിധായകൻ, എണ്‍പതിലധികം ഷോട്ട് ഫിലിമുകള്‍, നിരവധി ഡോക്യുമെന്‍ററികള്‍, ടി.വി സീരിയലുകള്‍, പരസ്യ ചിത്ര സംവിധായകൻ അദ്ധ്യാപകൻ, എഴുത്തുകാരൻ എന്നീ ബഹു മുഖ റോളുകൾ ഭംഗിയായി ജീവിതത്തിന്റെ അരങ്ങിൽ ആടിയ പ്രതിഭ. 1994 ലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പുരസ്ക്കാരം ശിവ പ്രസാദിന് നേടി കൊടുത്തത് ഓര്‍മ്മയുടെ തീരങ്ങളില്‍ എന്ന നോൺ ഫീച്ചർ ചിത്രമായിരുന്നു. മുഖ്യധാരാ സിനിമാ പ്രവര്‍ത്തനത്തില്‍നിന്ന് മാറി സ്വന്തം ശൈലിയിലൂടെ സിനിമയെ അടയാളപ്പെടുത്താന്‍ പ്രൊഫ ശിവപ്രസാദിനായി. 1990ല്‍ പുറത്തിറങ്ങിയ ‘വേമ്പനാട്’ എന്ന സിനിമക്ക് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് ലഭിക്കാനുള്ള കാരണവും ഇതു തന്നെയായിരുന്നു. വേമ്പനാട് കായലിലെ മത്സ്യ ബന്ധന തൊഴിലാളികളുടെ ജീവിതമായിരുന്നു കഥാ തന്തു. 1992ല്‍ ടി. പത്മനാഭന്റെ ഗൗരി എന്ന കഥയെ അതേ പേരില്‍തന്നെ ശിവപ്രസാദ് സിനിമയാക്കി. കേരളത്തിലെ നക്സല്‍ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തില്‍ 2002ല്‍ ചെയ്ത ‘ഭേരി’ എന്ന സിനിമ ഒക്കെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ‘ഈ സ്നേഹതീരത്ത്’ എന്ന സിനിമയും ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി അവാർഡ് കുഞ്ചാക്കോ ബോബന് ഈ ചിത്രം നേടി കൊടുത്തു. അവസാനം 2012ല്‍ ചെയ്ത ‘സ്ഥലം’ എന്ന ചിത്രം തികച്ചുമൊരു പരിസ്ഥിതി സിനിമയായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകൻ കല്ലൻ പൊക്കുടൻ ആണ് ഇതിലെ കേന്ദ കഥാപാത്രത്തെ അവതരിപ്പിച്ചത്.
EDITORIAL
Copyright © . All rights reserved