UK
മെയ്ഡ്‌സ്റ്റോൺ: മലയാളി പ്രേക്ഷകർക്ക് ആവേശമുണർത്തി നടൻ ദിലീപും സംവിധായകൻ നാദിർഷായും അണിനിരക്കുന്ന ‘ദിലീപ് & നാദിർഷാ ഷോ @ UK-2K26’ സെപ്റ്റംബർ 4ന് മെയ്ഡ്‌സ്റ്റോണിൽ അരങ്ങേറും.
മെയ്ഡ്‌സ്റ്റോൺ ലെഷർ സെന്റർ, മോട്ട് പാർക്ക്, മെയ്ഡ്‌സ്റ്റോൺ, കെന്റ് (ME15 7RN) വേദിയാകുന്ന പരിപാടി വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ നടക്കും.
ദിലീപിനൊപ്പം നാദിർഷാ, റഹ്മാൻ/ബിജേഷ് ചെളാരി (മിമിക്രി), രഞ്ജിനി ജോസ്, സമദ് സുലൈമാൻ, ഡയാന ഹമീദ്, അശ്വന്ത് അനിൽകുമാർ (മിമിക്രി), സം ബത്ത് (സ്പെഷ്യൽ ആക്ട്), റോക്സൺ, ജിൻസോ, സുനിൽ മുണ്ടക്കയം തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ജോജോ മാത്യുവിന്റെ ലൈവ് ഓർക്കസ്ട്രയും ഡ്രീം ഡാൻസേഴ്സ് ടീം UKയും പരിപാടിക്ക് മാറ്റുകൂട്ടും.
നാദിർഷായാണ് ഷോ ഡയറക്ടർ. യുകെയിലെ മലയാളി സമൂഹത്തിന് സംഗീതവും മിമിക്രിയും നൃത്തവും കോർത്തിണക്കിയ ഒരു വ്യത്യസ്ത വിനോദാനുഭവം സമ്മാനിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വേദി: Maidstone Leisure Centre, Mote Park, Maidstone, Kent, ME15 7RN
തീയതി: സെപ്റ്റംബർ 4, 2026 (വെള്ളി)
സമയം: വൈകിട്ട് 5 മുതൽ രാത്രി 10 വരെ
പരിപാടിയുടെ കൂടുതൽ വിവരങ്ങൾക്ക് പോസ്റ്ററിൽ നൽകിയിരിക്കുന്ന ബന്ധപ്പെടാനുള്ള നമ്പറുകളിൽ സംഘാടകരെ സമീപിക്കാവുന്നതാണ്.
കൊച്ചി: കേരളത്തിലെ യുവ അഭിഭാഷകർക്കും നിയമബിരുദധാരികൾക്കും അന്താരാഷ്ട്ര നിയമരംഗത്തെ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി ഹോമെക്സ് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന യു.കെ. കോൺവെൻസിങ് ഇന്റേൺഷിപ്പ് പരിപാടിക്ക് കൊച്ചിയിലെ ഹോമെക്സ് ഗ്രൂപ്പ് ആസ്ഥാനത്ത് തുടക്കമായി. ഗവൺമെന്റ് പ്ലീഡറും അഭിഭാഷകനുമായ അഡ്വ. നിധിൻ പുല്ലുകാടൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹോമെക്സ് ഗ്രൂപ്പ് സി.ഇ.ഒ. രാജേഷ് ജോസഫ് അധ്യക്ഷത വഹിച്ചു. കോ-ഓർഡിനേറ്റർ അക്ഷര ബിജു, നിയമവിഭാഗം മേധാവി ശ്രീവിദ്യ ഗോപാലകൃഷ്ണൻ, പ്രവർത്തന വിഭാഗം മേധാവി സ്റ്റിനി മാർട്ടിൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഓഗസ്റ്റ് 10 മുതൽ 14 വരെ നടക്കുന്ന അഞ്ചുദിവസത്തെ പരിശീലനത്തിൽ യു.കെ. കോൺവെൻസിങ് രംഗത്തെ പ്രായോഗിക നടപടിക്രമങ്ങൾ, നിയമവ്യവസ്ഥ, പ്രൊഫഷണൽ നിലവാരങ്ങൾ, ഫയൽ കൈകാര്യം ചെയ്യൽ, ക്ലയന്റ് ആശയവിനിമയം, കേസ് പഠനങ്ങൾ എന്നിവയിൽ പരിശീലനം നൽകും. പ്രായോഗിക പരിചയത്തിനൊപ്പം വിദഗ്ധരുടെ മാർഗനിർദേശവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ യുവ നിയമപ്രതിഭകൾക്ക് ആഗോള നിയമരംഗത്തെ പ്രവർത്തനരീതികൾ നേരിട്ട് മനസ്സിലാക്കാനും പുതിയ കരിയർ സാധ്യതകൾ കണ്ടെത്താനും സഹായിക്കുന്ന ദീർഘകാല പരിശീലന സംരംഭങ്ങളുടെ തുടക്കമാണിതെന്ന് ഹോമെക്സ് ഗ്രൂപ്പ് അറിയിച്ചു. യുവതലമുറയിലെ നിക്ഷേപമാണ് ഭാവിയിലേക്കുള്ള ഏറ്റവും ശക്തമായ നിക്ഷേപമെന്ന ആശയത്തിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ യുവ അഭിഭാഷകരുടെ കഴിവുകൾ ആഗോള നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്നും സംഘാടകർ വ്യക്തമാക്കി.
LATEST NEWS
INDIA / KERALA
ന്യൂഡൽഹി ∙ ഒരുകാലത്ത് ഡൽഹിയിലെ ആശുപത്രികളിലെ നേഴ്സിങ് റൂമുകളിൽ നിറഞ്ഞുകേട്ടിരുന്ന മലയാളം ഇന്ന് അപൂർവമാകുന്നു. സർക്കാർ–സ്വകാര്യ ആശുപത്രികളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി ശക്തമായിരുന്ന മലയാളി നേഴ്സുമാരുടെ സാന്നിധ്യത്തിനാണ് ഇടിവുണ്ടായത്. നേഴ്സിങ് സംഘടനകളുടെ കണക്കനുസരിച്ച് 2008–12 കാലത്ത് ഡൽഹി–എൻസിആറിലെ പല സ്വകാര്യ ആശുപത്രികളിലും 50 മുതൽ 65 ശതമാനം വരെ മലയാളി നേഴ്സുമാരായിരുന്നു. 2013–16 കാലത്ത് ഇത് 40 ശതമാനത്തിൽ താഴെയായി. 2021നുശേഷം പല ആശുപത്രികളിലും മലയാളി നേഴ്സുമാരുടെ എണ്ണം 10–25 ശതമാനമായി ചുരുങ്ങി. കോവിഡ് കാലത്തിനു പിന്നാലെ ചിലയിടങ്ങളിൽ ഇത് 10 ശതമാനത്തിൽ താഴെയുമെത്തി. മികച്ച ശമ്പളവും ജീവിതസാഹചര്യങ്ങളും തേടി മലയാളി നേഴ്സുമാർ ഗൾഫ് രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുടിയേറുന്നതാണ് പ്രധാന കാരണങ്ങളിലൊന്ന്. ഡൽഹിയിലെ എയിംസ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലേക്കും ഇതിന്റെ പ്രതിഫലനം ഉണ്ടായി. ഡൽഹിയിലെ കടുത്ത വായുമലിനീകരണവും മറ്റൊരു പ്രധാന വെല്ലുവിളിയാണ്. മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എയിംസിലെ നേഴ്സിങ് ഓഫിസർ ജോലി ഉപേക്ഷിച്ച് വിദേശത്തേക്കു പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. താമസച്ചെലവുൾപ്പെടെയുള്ള ഉയർന്ന ജീവിതച്ചെലവും ഡൽഹിയിൽ തുടരുന്നതിന് തടസ്സമാകുന്നതായി നേഴ്സുമാർ പറയുന്നു. സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ ശമ്പളവും മലയാളി നേഴ്സുമാരുടെ ഡൽഹിയിലേക്കുള്ള വരവ് കുറയാൻ കാരണമാണ്. വിദേശജോലിക്കുള്ള പ്രവൃത്തിപരിചയം നേടാൻ ഒരു പതിറ്റാണ്ട് മുൻപ് ഡൽഹിയിലെ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ കേരളത്തിൽനിന്നു തന്നെ പരിചയം നേടുകയാണ്. അതേസമയം എയിംസിലെ നേഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റ് പരീക്ഷയായ നോർസെറ്റിനായി ഉത്തരേന്ത്യയിൽ പരിശീലനകേന്ദ്രങ്ങളും സജീവമായിട്ടുണ്ട്. രാജസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഇത്തരം സ്ഥാപനങ്ങൾക്കു പുറമെ ഹരിയാനയിലും ഡൽഹിയിലും കോച്ചിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള ഉദ്യോഗാർഥികൾക്കും സർക്കാർ ആശുപത്രികളിലെ അവസരങ്ങളിലേക്ക് കൂടുതൽ മത്സരിക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
VIDEO GALLERY
Travel
ചങ്ങനാശ്ശേരി: പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ നടക്കുന്ന ഭാരത പര്യടന സംഘം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം രാജസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ജയ്‌സൽമേർ കോട്ടയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 9-ന് ചങ്ങനാശ്ശേരി പായിപ്പാട്ടിൽ നിന്ന് യാത്ര തിരിച്ച സംഘം ഇതിനോടകം 3500 കിലോമീറ്ററിലധികം ദൂരം പിന്നിട്ടു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന സംഘത്തിന്റെ യാത്ര കേരളത്തിൽ നിന്ന് ആരംഭിച്ച് നോർത്ത് ഗോവ, ഗുജറാത്തിലെ അഹമ്മദാബാദ്, സബർമതി ആശ്രമം, സ്റ്റാച്യു ഓഫ് യൂണിറ്റി, വുഡ് ഫോസിൽ പാർക്ക്, വൈറ്റ് ഡെസേർട്ട്, ഗ്രേറ്റ് റൺ ഓഫ് കച്ച് എന്നിവ സന്ദർശിച്ചാണ് മുന്നേറിയത്. ഭുജിന് വടക്കായി വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഉപ്പുമരുഭൂമികളിലൊന്നായ ഗ്രേറ്റ് റൺ ഓഫ് കച്ച് സംഘത്തിന് വ്യത്യസ്തമായ അനുഭവമായി. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും നേരിട്ട് അനുഭവിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങളിലെ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കുന്നത്.   സിന്ധു നദീതട നാഗരികതയുടെ അവശേഷിപ്പുകളുമായി ബന്ധപ്പെട്ട ഹാരപ്പ–മൊഹൻജൊദാരോ പ്രദേശങ്ങളും സംഘം സന്ദർശിച്ചു. തുടർന്ന് പഞ്ചാബിലെ അമൃത്സർ, വാഗാ അതിർത്തി, ജമ്മു–കശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, നേപ്പാൾ എന്നിവിടങ്ങളിലേക്കാണ് യാത്ര തുടരുക. രാജ്യത്തിന്റെ വൈവിധ്യമാർന്ന സംസ്കാരവും പൈതൃകവും ജനജീവിതവും അടുത്തറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പര്യടനം മുന്നേറുന്നത്.   ```
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
ന്യൂസ് ഡെസ്ക്, മലയാളം യുകെ തൃശൂർ/കോട്ടയം ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തി സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അപ്പാർട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് അഞ്ജനയെ എസ്‌യുവി ഇടിച്ചുവീഴ്ത്തിയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തുകയും സമീപത്ത് മുൻഭാഗം തകർന്ന നിലയിൽ വാഹനം കണ്ടെത്തുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന അനിലയെ പിന്നീട് കസ്റ്റഡിയിലെടുത്തു. അതേസമയം, അഞ്ജന കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഫ്ലാറ്റിലെത്തിയ ആൻ മേരിയുടെ ഭർത്താവാണ് ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ ആൻ മേരിയെ കണ്ടെത്തിയത്. ആദ്യം ആൻ മേരിയെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ചതാകാമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ദിവസങ്ങൾക്ക് മുൻപ് ഓണാഘോഷത്തിലും സിനിമ കാണാനുമായി ഒരുമിച്ച് പോയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലവും പ്രതിയുടെ പ്രേരണയും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
LITERATURE
ന്യൂസ് ഡെസ്ക്, മലയാളം യുകെ തൃശൂർ/കോട്ടയം ∙ യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ ഒരേ അപ്പാർട്മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ അവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ (32) പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ മണ്ണുത്തി സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആൻ മേരി മാത്യു (40) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. അപ്പാർട്മെന്റിന്റെ പാർക്കിങ് സ്ഥലത്ത് അഞ്ജനയെ എസ്‌യുവി ഇടിച്ചുവീഴ്ത്തിയതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്ത് എത്തിയ പൊലീസ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടെത്തുകയും സമീപത്ത് മുൻഭാഗം തകർന്ന നിലയിൽ വാഹനം കണ്ടെത്തുകയും ചെയ്തു. വാഹനം ഓടിച്ചിരുന്ന അനിലയെ പിന്നീട് കസ്റ്റഡിയിലെടുത്തു. അതേസമയം, അഞ്ജന കൊല്ലപ്പെട്ട വിവരം അറിഞ്ഞ് ഫ്ലാറ്റിലെത്തിയ ആൻ മേരിയുടെ ഭർത്താവാണ് ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ ആൻ മേരിയെ കണ്ടെത്തിയത്. ആദ്യം ആൻ മേരിയെ കൊലപ്പെടുത്തിയ ശേഷം അഞ്ജനയെ പുറത്തേക്ക് വിളിച്ചുവരുത്തി വാഹനം ഇടിപ്പിച്ചതാകാമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും ദിവസങ്ങൾക്ക് മുൻപ് ഓണാഘോഷത്തിലും സിനിമ കാണാനുമായി ഒരുമിച്ച് പോയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലവും പ്രതിയുടെ പ്രേരണയും സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
Copyright © . All rights reserved