MAIN NEWS
UK
സമീക്ഷ യുകെയുടെ നേതൃത്വത്തിൽ യുകെയിലെ 17 റീജണുകളിലായി ആവേശകരമായി സംഘടിപ്പിച്ച പ്രാദേശിക ബാഡ്മിന്റൺ ടൂർണമെന്റുകൾ വിജയകരമായി പൂർത്തിയായി. ഈ വിജയത്തിന്റെ കൊടുമുടിയായി സമീക്ഷ യുകെ മൂന്നാമത് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റ് 32 ടീമുകളെ മത്സരിപ്പിച്ച് കൊണ്ടുള്ള ഗ്രാൻഡ്ഫിനാലെ 2025 നവംബർ 9-ന് ഞായറാഴ്ച ഷെഫീൽഡിലെ പ്രശസ്തമായ English Institute of Sport (EIS), Sheffield വെച്ച് സംഘടിപ്പിക്കുന്നു. യുകെയിലെ 35-ത്തിലധികം സമീക്ഷ യൂണിറ്റുകളിൽ നിന്നും പ്രവർത്തകരും മത്സരാർത്ഥികളും എത്തിച്ചേരുന്നു ഈ മത്സര വേദിയിലേക്ക് മുഴുവൻ സ്പോർട്സ് പ്രേമികളെയും ബാഡ്മിന്റൺ ആസ്വാദകരെയും സ്വാഗതം ചെയ്യുന്നു.. പരിപാടി സമയക്രമം 08:30 AM – രജിസ്ട്രേഷൻ 09:00 AM – ഔപചാരിക ഉദ്ഘാടനം 09:30 AM – ആദ്യ റൗണ്ട് മത്സരങ്ങൾ ആരംഭം 04:30 PM – വിജയികൾക്കും റണ്ണേഴ്സിനും സമ്മാനദാനം ഈ വർഷം സമീക്ഷ uk ആദ്യമായി അവതരിപ്പിക്കുന്ന Ever-Rolling Trophy കൈവരിക്കാൻ ശക്തമായ മത്സരം നടക്കും. ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ടൂർണമെന്റ് കോ-ഓർഡിനേറ്റർമാരായ ശ്രീ. സ്വരൂപ് കൃഷ്ണൻ, ശ്രീ. ആന്റണി ജോസഫ്, മീഡിയ കമ്മിറ്റി ചെയർമാൻ ശ്രീ. ഗ്ലിറ്റർ കോട്ട്പോൾ, പ്രോഗ്രാം കോൺവീനർ ശ്രീ. ഷാജു ബേബി, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. അജേഷ് ഗാനപതിയൻ, വെന്യു കമ്മിറ്റി ചെയർമാൻ ശ്രീ. ജോഷി ഇറക്കത്തിൽ, ഫുഡ് കമ്മിറ്റി ചെയർപേഴ്സൺ അതിര രാമകൃഷ്ണൻ എന്നിവർ അറിയിച്ചു. Venue English Institute of Sport (EIS), Sheffield Coleridge Rd, Sheffield S9 5DA 📍 Google Maps: https://www.google.com/maps/place/English+Institute+of+Sport+Sheffield/data=!4m2!3m1!1s0x487977f0df9038e9:0x8802a136286ad509?sa=X&ved=1t:155783&ictx=111 Travel Information 🚆 Nearest Railway Station: Sheffield Station Map: https://goo.gl/maps/3bG8pmZyoL2q8v4C6 ✈️ Nearest Airports: Manchester Airport (MAN) Map: https://goo.gl/maps/B8rA3d9gx1WZUNa18 🏨 Nearby Accommodation Premier Inn – Attercliffe Common Rd, Sheffield S9 2FA https://goo.gl/maps/tUfuXH1X5UxTfvdr7 Travelodge Sheffield Meadowhall – 299 Barrow Rd, Sheffield S9 1JQ https://goo.gl/maps/KFt1Xxn9VFkKMjZu6 Contact കൂടുതൽ വിവരങ്ങൾക്ക്, സമീക്ഷ UK നാഷണൽ സ്‌പോർട് കോർഡിനേറ്റർമാരായ ശ്രീ. സ്വരൂപ് കൃഷ്ണൻ - +44 7500 741789 ശ്രീ. ആന്റണി ജോസഫ് - +44 7474 666050 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. Sameeksha uk National badminton tournament Meedia & publicity.
അപ്പച്ചൻ കണ്ണഞ്ചിറ നോർവിച്ച്: യു കെ യിൽ മക്കളെ സന്ദർശിക്കുവാനും, പേരക്കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിലും, ജ്ഞാനസ്നാനത്തിലും പങ്കുചേരുവാനുമായി നാട്ടിൽ നിന്നെത്തിയ വേളയിൽ, ഹൃദായാഘാതം മൂലം നിര്യാതനായ സേവ്യർ ഫിലിപ്പോസ് മരങ്ങാട്ടിന് (അപ്പച്ചൻകുട്ടി 73) നോർവിച്ചിൽ അന്ത്യവിശ്രമം ഒരുക്കുന്നു. അന്ത്യോപചാര തിരുക്കർമ്മങ്ങളിലും, സംസ്ക്കാര ശുശ്രുഷകളിലും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ കാർമ്മികത്വം വഹിക്കും. ചാൻസലർ റവ.ഡോ.മാത്യു പിണക്കാട്ട് സഹ കാർമ്മികത്വം വഹിക്കുന്നതാണ്. സെന്റ് ജോർജ്ജ് കത്തോലിക്കാ ദേവാലയത്തിൽ വെച്ചാണ് അന്ത്യോപചാര തിരുക്കർമ്മങ്ങൾ നടക്കുക. തിരുക്കർമ്മങ്ങൾക്കും, പൊതുദർശ്ശനത്തിനും ശേഷം, നോർവിച്ച് സിറ്റി സിമത്തേരിയിൽ സംസ്ക്കാരം നടത്തുന്നതാണ്. സെന്റ് തോമസ് സീറോമലബാർ മിഷൻ നോർവിച്ച് വികാരി ഫാ. ജിനു മുണ്ടുനടക്കൽ അന്ത്യോപചാര-സംസ്ക്കാര ശുശ്രുഷകൾക്കും, അനുബന്ധ ചടങ്ങുകൾക്കും അജപാലന നേതൃത്വം വഹിക്കും. ഫാ. ഡാനി മോളോപ്പറമ്പിൽ, ഫാ.ഫിലിഫ് പന്തമാക്കൽ, ഫാ.ഇമ്മാനുവേൽ ക്രിസ്റ്റോ നെരിയാംപറമ്പിൽ, ഫാ. ജോസ് അഞ്ചാനിക്കൽ തുടങ്ങിയ വൈദികർ സഹ കാർമ്മികത്വം വഹിക്കുന്നതാണ്. കൂടാതെ സിറോ മലബാർ വൈദികരും, ക്നാനായ ജാക്കോബിറ്റ്, ഓർത്തഡോക്സ് വൈദികരും വിടവാങ്ങൽ ശുശ്രുഷകളിൽ സന്നിഹിതരാവും. കോട്ടയം തുരുത്തി സ്വദേശിയായ പരേതൻ, ചങ്ങനാശ്ശേരി അതിരൂപതയിലെ, മർത്ത് മറിയം ഫൊറോനാ പള്ളി ഇടവകാംഗമാണ്. ഭാര്യ പരേതയായ ലിസമ്മ സേവ്യർ, തുരുത്തി, കരിങ്ങട കുടുംബാംഗം. അൻസ് സേവ്യർ, നോർവിച്ചിൽ താമസിക്കുന്ന അനിത, അമല, അനൂപ് എന്നിവർ മക്കളും, ജിൻറ്റാ മാലത്തുശ്ശേരി (ഇഞ്ചിത്താനം), നോർവിച്ചിൽ താമസിക്കുന്ന ജെറീഷ് പീടികപറമ്പിൽ (കുറിച്ചി), സഞ്‌ജു കൈനിക്കര (വലിയകുളം), സോണിയ നെല്ലിപ്പള്ളി (ളായിക്കാട്) എന്നിവർ മരുമക്കളുമാണ്. പരേതനായ തങ്കച്ചൻ മരങ്ങാട്ട്, ആന്റണി ഫിലിപ്പ് (തുരുത്തി) എന്നിവർ സഹോദരങ്ങളും. ഏറെ സന്തോഷപൂർവ്വം നോർവിച്ചിൽ എത്തുകയും, മലയാളി സമൂഹവും, നാട്ടുകാരും, ബന്ധക്കാരുമായി കുറഞ്ഞ സമയത്തിനിടയിൽ വലിയ സൗഹൃദബന്ധം സൃഷ്‌ടിക്കുകയും ചെയ്ത സേവ്യറച്ചായൻറെ പെട്ടെന്നുണ്ടായ വേർപാട് കുടുംബാംഗങ്ങളോടൊപ്പം , മലയാളി സമൂഹത്തെയാകെ വേദനിപ്പിച്ചിരിക്കുകയാണ്. പരേതന് അന്ത്യാജ്ഞലി അർപ്പിക്കുന്നതിനും, വിടയേകുന്നതിനുമായി ദേവാലയത്തിൽ പൊതുദർശ്ശനം ക്രമീകരിക്കുന്നുണ്ട്. നാളെ, ഒക്ടോബർ 29 നു ബുധനാഴ്ച്ച രാവിലെ 11:15 നു അന്ത്യോപചാര തിരുക്കർമ്മങ്ങൾ നോർവിച്ചിൽ ആരംഭിക്കുന്നതും, പൊതുദർശനത്തിനു ശേഷം നോർവിച്ച് സിറ്റി സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. Church Address: St George Catholic Church, Sprowston Road, Norwich, NR3 4HZ Cemetry: Norwich City (Earlham Cemetery), Farrow Road, NR5 8AH
LATEST NEWS
INDIA / KERALA
ചെന്നൈയിൽ 10-ാം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ അങ്കണവാടി ജീവനക്കാരിയായ ലളിതയ്‌ക്ക് 54 വർഷത്തെ തടവുശിക്ഷയാണ് തിരുച്ചിറപ്പള്ളിയിലെ മഹിളാ കോടതി വിധിച്ചത്. ബാലന് ആറു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സർക്കാരിനെ കോടതി നിർദേശിച്ചു. 2021-ൽ തിരുവാരൂരിലെ എളവഞ്ചേരിയിലാണ് സംഭവം നടന്നത്. അങ്കണവാടിയിൽ പാചകക്കാരിയായ ലളിത പ്രദേശത്തെ ബാലനുമായി അടുപ്പത്തിലായതിനെ തുടർന്ന്, ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ ബാലനെ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെനിന്ന് കാണാതായ ബാലനെ പൊലീസ് അന്വേഷണത്തിൽ വേളാങ്കണ്ണിയിൽ നിന്ന് കണ്ടെത്തിയപ്പോഴാണ് ലളിതയെയും ബാലനെയും വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി സ്ഥിരീകരിച്ചത്. പ്രായപൂർത്തിയാകാത്ത ബാലനെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനും കീഴ്‌വഴക്ക ലംഘനങ്ങൾക്കും ലളിതയ്‌ക്കെതിരെ പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തി. വിചാരണയിൽ രണ്ട് പോക്സോ വകുപ്പുകൾ പ്രകാരം 20 വർഷം വീതവും, തട്ടിക്കൊണ്ടുപോയ കുറ്റം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ 14 വർഷവും തടവ് വിധിച്ചു, ശിക്ഷകൾ ഒരുമിച്ച് അനുഭവിക്കണമെന്നാണ് കോടതി ഉത്തരവ്.
VIDEO GALLERY
Travel
ടോം ജോസ് ,തടിയംപാട് ,ജോസ് മാത്യു കൊയോട്ടയിൽ നിന്നും ബുള്ളറ്റ് ട്രെയിനിൽ ഞങ്ങൾ ഹക്കോനായിലെക്കു യാത്രയായി, റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്കുണ്ടായിരുന്നു. ബുള്ളറ്റ് ട്രെയിനിലെ യാത്ര എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു , മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ മിഷിമ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ബസിൽ ഹക്കോനായിൽ എത്തിച്ചേർന്നു . ഹാക്കനയിലെ അഷിനോക്കോ തടാകത്തിലൂടെയുള്ള ബോട്ടുയാത്ര അതിമനോഹരമായിരുന്നു. ഇടുക്കി ഡാം പോലെ മലകളാൽ ചുറ്റപ്പെട്ടതാണ് തടാകം. പിന്നീട് റോപ്പ് കാറിൽ കയറി വലിയൊരു മലയിലേക്കു പോയി. മലയുടെ മുകളിൽ ചെന്നപ്പോൾ കണ്ട മനോഹരമായ പ്രകൃതി മനോഹാരിത വിവരണനാതീതമാണ് . ഞങ്ങൾ ഹാകോനോയിൽ താമസിച്ച ഹോട്ടലും പരിസരവും പൂന്തോട്ടവും മറക്കാൻ കഴിയുന്നതല്ല . ഹക്കോനോയിൽ നിന്നും പിറ്റേദിവസം ടോക്കിയോയിലേക്കു യാത്ര തിരിച്ചു പോകുന്ന വഴിയിൽ ജപ്പാനിലെ പരമ്പരാഗത ഗ്രാമവും ഫുജി പാർവ്വതവും കണ്ടു പാർവ്വതത്തെ പറ്റി മുൻപു എഴുതിയതുകൊണ്ടു ഇവിടെ വിവരിക്കുന്നില്ല . State വിൽ withering away’ എന്ന് കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്നാൽ സ്റ്റേറ്റിന്റെ സാന്നിധ്യം അനുഭപ്പെടാത്ത സ്ഥലമാണ് ജപ്പാൻ ,കാരണം ഒരു പോലീസുകാരനെയോ പോലീസ് വണ്ടിയോ റോഡിൽ കാണാനില്ല അതുകൊണ്ടു ഭകഷണം കഴിക്കാൻ വണ്ടിനിർത്തിയപ്പോൾ ഒരു പോലീസ് സ്റ്റേഷൻകണ്ടു നമ്മുടെ നാട്ടിലെ പെട്ടിക്കടയുടെ വലിപ്പമേ പോലീസ് സ്റ്റേഷന് ഉള്ളൂ . ഞാൻ ചെന്ന് പോലീസ് സ്റ്റേഷനിൽ മണിയടിച്ചു രണ്ടു പോലീസുകാർ ഓടിവന്നു അപ്പോൾ ഞാൻ പറഞ്ഞു ഇവിടുത്തെ പോലീസുകാരുടെ യൂണിഫോം കാണുന്നതിനു വേണ്ടിയാണു വന്നെതെന്ന് അവർ കുശലം പറഞ്ഞു കൂടെ നിന്ന് ഫോട്ടോയും എടുത്തു പിരിഞ്ഞു . ഞങ്ങൾ ടോക്കിയോയിൽ എത്തി ടോക്കിയോ എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള പട്ടണമാണ് 1,43,0000 ജനസംഖ്യ . ഒരു വർഷം 19 .8 മില്യൺ സന്ദർശകർ ഈ പട്ടണം സന്ദർശിക്കുന്നു. ഫാഷൻ, ടെക്‌നോളജി ,രാഷ്ട്രീയം എന്നിവയുടെ കേന്ദ്രം കൂടിയാണിത്. ടോക്കിയോ ടവറിൽ കയറിനിന്നു ഞങ്ങൾ ടോക്കിയോ പട്ടണം ദർശിച്ചു. 1958 ൽ പണി പൂർത്തീകരിച്ച ടവറിനു 332.9 മീറ്ററാണ് ഉയരം . പാരിസിലെ ഈഫൽ ടവറിന്റെ മാതൃകയിലാണ് ഇതു പണിതിരിക്കുന്നത് ജപ്പാന്റെ ഭാഗ്യ നിറമായ ഓറഞ്ച് കളറിൽ ടവർ തിളങ്ങുകയാണ് . ആദ്യകാലത്തു റേഡിയോ ടവർ ആയിട്ടാണ് ഉപയോഗിച്ചിരുന്നത് ഇന്ന് ഇതുനിറയെ കടകളാണ് . പിന്നീട് ടോക്കിയോയിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടത്തിൽ കയറി അതിലെ സുപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്തി.. 48 നിലകളുള്ള അംബരചുംബികളായ സൗധം ഉൾപ്പെടെ ധരാളം കണ്ണെത്താത്ത കെട്ടിടങ്ങൾ നമുക്ക് ടോക്കിയോയിൽ കാണാം. ഇത്തരം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് പോയി. രാവിലെ ഞങ്ങൾ ജപ്പാൻ നാഷണൽ മ്യൂസിയം കാണുന്നതിന് പോയി മ്യൂസിയത്തിൽ ജപ്പാന്റെ പഴയകാല കലാസാംസ്കാരിക തനിമ പുലർത്തുന്ന ചിത്രങ്ങളും സ്തൂപങ്ങളും ബുദ്ധപ്രതിമകളിലൂടെയും ജപ്പാന്റെ സമ്പന്നമായ പ്രാചീന ചരിത്രം നമുക്ക് വായിച്ചെടുക്കാൻ കഴിയും . ഞങ്ങളുടെ യാത്ര സംഘത്തിലെ ലിവർപൂൾ സ്വദേശി മേരി ജോർജിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ ഒരു ക്രിസ്ത്യൻ പള്ളി കാണുകയുണ്ടായി ടോക്കിയോയിലെ സെയിന്റ് ഇഗ്‌നേഷന്സ് കത്തോലിക്ക പള്ളിയാണ് ഞങ്ങൾ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കുർബാന നടക്കുന്നുണ്ടായിരുന്നു. എല്ലാവരും കുർബാനയിൽ സംബന്ധിച്ചു. പള്ളിയിലെ ബഞ്ചിനു മുൻപിൽ ഭൂകമ്പം ഉണ്ടായാൽ എന്തുചെയ്യണം എന്ന മാർഗരേഖ വിവരിക്കുന്ന പേപ്പർ ഉണ്ടായിരുന്നു. കൂടാതെ എല്ലാ സീറ്റിലും ഭൂകമ്പം ഉണ്ടായാൽ ഉപയോഗിക്കേണ്ട ഹെൽമെറ്റും വച്ചിട്ടുണ്ട്. ഈ പള്ളി രണ്ടാം ലോകയുദ്ധത്തിന് ബോംബ് വീണു തകർന്നുപോയതാണ് പിന്നീട് പുനരുദ്ധീകരിച്ചു പള്ളിയുടെ മണി യുദ്ധാനന്തരം പട്ടാളം ഉപയോഗിച്ച തോക്ക് ഉരുക്കി ഉണ്ടാക്കിയതാണ് എന്നാണ് അറിയുന്നത്. ഇതിലൂടെ യുദ്ധത്തിനെതിരെ മനസാക്ഷി ഉയർത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നു അവിടെ വച്ച് കണ്ടുമുട്ടിയ മലയാളി ജെസ്യൂട്ട് വൈദികൻ കോട്ടയം പാല സ്വാദേശി ഫാദർ ബിനോയ് ജെയിംസ് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പള്ളിയും സെമിത്തേരിയും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ താഴെയുള്ള നിലയിലാണ് സെമിത്തേരി. അവിടെ മൃതദേഹങ്ങൾ കത്തിച്ച ശേഷം ചാരം ഒരു ബോക്സിൽ സൂക്ഷിക്കുന്നു നാട്ടിലെ പോലെ മണ്ണിൽ കുഴിച്ചിടാറില്ല അതാണ് അവിടുത്തെ നിയമം ...40 വർഷം മുൻപാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്ന് എന്ന് ഫാദർ പറഞ്ഞു . നിരന്തരം ഭൂകമ്പത്തെ നേരിടുന്ന ഒരു ജനതയാണ് ടോക്കിയോയിൽ ഉള്ളതെന്ന് ഫാദർ കൂട്ടിച്ചേർത്തു .. 1549 ൽ ജെസ്യൂട്ട് മിഷനറീസ് ജപ്പാനിൽ എത്തിയെങ്കിലും വലിയരീതിയിൽ ആളുകളെ പരിവർത്തനം ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ ഫ്രാൻസിസ് സേവ്യറിന്റെ സംഘം ജപ്പാനിൽ എത്തി മത പരിവർത്തനം നടത്തുകയും ജപ്പാന്റെ തനതു മതമായ ഷിന്ടോ മതത്തിന്റെ അമ്പലങ്ങൾ തകർക്കുകയും ബുദ്ധ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നാൽ ഇതിനു തിരിച്ചടിയായി ക്രിസ്ത്യൻസിനു നേരെ നടന്ന ആക്രമണത്തിൽ ഒട്ടേറെ വൈദികരെയും മിഷനറിമാരെയും കൊന്നൊടുക്കുകയും 1700 ആയപ്പോൾ ക്രിസ്‌ത്യൻ സമൂഹം പൂർണ്ണമായി നിരോധിച്ചു പിന്നീട് വിശ്വാസികൾ രഹസ്യമായിട്ടാണ് പ്രാർത്ഥിച്ചിരുന്നത് . 1871 ബ്രിട്ടീഷ് നേവി ഓഫീസർ ആയിരുന്ന ക്യാപ്റ്റൻ ഹെർബെർട് ക്ലിഫ്‌ഫോർഡിന്റെ പ്രവർത്തനഫലമായി ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷ ലഭിക്കുകയും അവിടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു ജനസംഖ്യയിൽ 1.1 % മാത്രമാണ് ക്രിസ്ത്യൻസ് ഇന്നുള്ളത് .   മറ്റൊരു കാഴ്ചയാണ് ടോക്കിയോയിലെ ബീച്ചിൽ സ്ഥപിച്ചിരിക്കുന്ന Statue of Liberty , ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിഹ്നമായി ടോക്കിയോ ബീച്ചിനെ ഈ പ്രതിമ അലങ്കരിക്കുന്നു .1999 ൽ ഫ്രഞ്ച് ജനത ജപ്പാൻ ജനതയ്ക്ക് നൽകിയതാണിത്..അമേരിക്കയിലെ Statue of Liberty യുടെ തനിപ്പകർപ്പാണിത് . വൈകുന്നേരം ഹോട്ടലിൽ എത്തിയ ഞങ്ങൾ രാത്രിയിലെ ഭക്ഷണം കഴിക്കാൻ പോയത് പാരമ്പര്യ മലയാളി വസ്ത്രങ്ങൾ അണിഞ്ഞാണ് ഞങ്ങൾ റോഡിലൂടെ നടന്നപ്പോൾ ജപ്പാൻകാർക്കു അതൊരു പുതിയ കാഴ്ചയായിരുന്നു റെസ്റ്റോറന്റിൽ എത്തി ഭക്ഷണം കഴിച്ചു അവിടെ വച്ച് കൂട്ടത്തിൽ വിവാഹവാർഷികം ആഘോഷിക്കുന്നവരും ജന്മ ദിനം ആഘോഷിക്കുന്നവരും ചേർന്ന് കേക്ക് മുറിച്ചു. തിരിച്ചു ഹോട്ടലിൽ ചെന്ന് ഇത്രയും ആസ്വാദ്യജനകമായ ഒരു യാത്ര സംഘടിപ്പിച്ചതിനു ആഷിൻ സിറ്റി ടൂർ ആൻഡ് ട്രാവെൽസ് ഉടമ ജിജോ മാധവപ്പിള്ളിയോട് നന്ദി പറഞ്ഞു, ഞങ്ങളുടെ മൂന്നുദിവസത്തെ ടോക്കിയോ സന്ദർശനവും 10 ദിവസത്തെ ജപ്പാൻ സന്ദർശനവും അവസാനിപ്പിച്ച് യു കെ യിലേക്ക് തിരിച്ചു . 10 ദിവസത്തെ ഞങ്ങളുടെ ജപ്പാൻ സന്ദർശനത്തിൽനിന്നും മനസ്സിലായി ജപ്പാൻ ജനത വളരെ അധ്വാനശീലരും, ചിട്ടയായും ആത്മാർഥമായും ജോലി ചെയ്യുന്നവരും, രാജ്യസ്നേഹികളും, ശാന്തശീലരും ആണെന്ന്. മറ്റുള്ളവരെ ഉപദ്രവിയ്ക്കുകയോ, അന്യരുടെ മുതൽ നശിപ്പിക്കുമായോ , ഉത്പാദനം കുറയും തക്കവിധം കമ്പനികളിൽ സമരമൊ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുകയില്ല. അവരുടെ ആഹാരരീതിയും വളരെ വ്യത്യസ്ഥമാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മൽസ്യം, മാംസം - എല്ലം ഉള്ള സമീക്രത ആഹാരമാണ് അവർ കഴിക്കുന്നത്. കൂടാതെ അമിതമായി ആഹാരം കഴിക്കുകയില്ല. 75% വയർ നിറയെ മാത്രമെ ആഹാരം കഴിക്കുകയുള്ളു. അതുകൊണ്ടായിരിക്കാം ഞങ്ങൾ അമിത വണ്ണക്കാരെയോ കുടവയർ ഉള്ളവരെയോ ജപ്പാനിൽ കണ്ടില്ല. അവരുടെ ജീവിതശൈലിയും ആഹാരരീതിയും കൊണ്ടായിരിക്കാം 100 വയസിനു മുകളിൽ ആരോഗ്യത്തോടുകൂടി ജീവിക്കുന്നവരുടെ എണ്ണം വളരെകൂടുതാണ് ജപ്പാനിൽ ... അവരുടെ രാജ്യസ്നേഹം മൂലം ജപ്പാൻകാർ മറ്റു രജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് വളരെ വിരളമാണ്. അതുപോലെ പുറം രാജ്യക്കാർ ജപ്പാനിൽ ജോലി ചെയ്യുന്നതും വളരെ കുറവാണു. അലസമായി അവർ തെരുവുകളിൽകൂടി അലഞ്ഞു നടക്കാറില്ല. ബാറുകൾ വിരളമായി ഉണ്ടെകിലും മദ്യപാനം അവർക്കു കുറവാണു. ഭിക്ഷക്കാരെ കാണാനില്ല , ഭക്ഷണം വെയ്സ്റ്റ് ആക്കുന്ന ശീലം അവർക്കില്ല ,വ്യായാമം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങൾ താമസിച്ച മിക്ക ഹോട്ടലുകളിലും ജിം, സ്പാ, നീന്തൽ കുളങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ 95% ആൾക്കാരും ജോലിയിൽ നിന്നു വിരമിച്ചവർ അല്ലെങ്കിൽ 60 വയസിൽ കൂടുതൽ ഉള്ളവർ ആയിരുന്നു. ഈ യാത്രയിൽ ആർക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളോ ,ആരും തമ്മിൽ അഭിപ്രായ വ്യത്യസങ്ങളോ ഉണ്ടായില്ല എന്നത് വലിയൊരു സന്തോഷമായി മാറി. 20/25 വര്‍ഷം മുൻപ് യുകെയിൽ കുടിയേറിയവരാണ് എല്ലാവരും അന്ന് ഒട്ടേറെ ബാധ്യതകൾ എല്ലാവർക്കും ഉണ്ടായിരുന്നു . കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്യണം , നാട്ടിൽ വീട് വക്കണം, മാതാപിതാക്കൾക്ക് പണം അയക്കണം ഇങ്ങിനെ പല ഉത്തരവാദിത്യങ്ങൾ ഉള്ളതിനാൽ വിനോദ സഞ്ചാരത്തിനൊ, സുഖമായി /ആർഭാടമായി ജീവിക്കാനോ സാധിച്ചില്ല. എന്നാൽ ഇപ്പോൾ എല്ലാ ഉത്തരവാദിത്യങ്ങളും തീർന്നു , മക്കൾ എല്ലാം പഠിച്ചു ജോലിയായി, അതുകൊണ്ടു സമ്പാദിച്ച പണംകൊണ്ട് ഇപ്പോൾ മിക്കവരും വേൾഡ് ടൂർ നടത്തുകയാണ്. “Life is short, enjoy it. Tomorrow is not guaranteed, so live today” എന്ന ആശയം എല്ലാവരും ഉൾക്കൊണ്ടു എന്ന് തോന്നുന്നു. “If you have dream to achieve, forget age, you will become young” എന്ന അബ്ദുൽ കലാമിന്റെ വാക്കുകൾ എല്ലാവരും പിന്തുടരുന്നതായി തോന്നി . ഞങ്ങളുടെ യാത്രയെ പൊട്ടിച്ചരിപ്പിക്കുന്ന നർമ്മം കൊണ്ട് സമ്പന്നമാക്കിയ റാണി ,ഉഷ ,സണ്ണി രാഗാമാലിക .ഫിലിപ്പ് ,ജിജോ മാധവപ്പള്ളി .എന്നിവരെയും ഞങ്ങളുടെ ഗൈഡ് ആയി പ്രവർത്തിച്ച ജാക്ക് ,കെൻ ,ഹെന്ന ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു .യാത്രാവിവരണം അവസാനിച്ചു . https://malayalamuk.com/japan-yathravivaranam-part-1/     https://malayalamuk.com/japan-yathravivaranampart-2/ https://malayalamuk.com/japan-yathravivaranampart-3/ https://malayalamuk.com/japan-yathravivaranampart-4/  
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടപ്പിലാക്കിയ താരിഫ് നയം യുകെയ്ക്ക് വൻ തിരിച്ചടിയാണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് . പുതിയ സാഹചര്യത്തിൽ യുകെ സമ്പദ് വ്യവസ്ഥ കടുത്ത വളർച്ചാ ആഘാതം നേരിടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവിൽ യുകെ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മീറ്റിംഗുകളിൽ പങ്കെടുത്താണ് ബെയ്‌ലി അഭിപ്രായം പ്രകടിപ്പിച്ചത് . താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരി വരെ പ്രതീക്ഷിച്ചിരുന്ന 1.6% ൽ നിന്ന് 2025 ലെ യുകെയുടെ വളർച്ചാ പ്രവചനം ഈ ആഴ്ച ആദ്യം IMF 1.1% ആയി താഴ്ത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണ്. ഇതിനെ തുടർന്ന് പണപ്പെരുപ്പം കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുകയും ചെയ്തിരുന്നു. ഐഎംഎഫിന്റെ വളർച്ചാ നിരക്കിലെ തരംതാഴ്ത്തൽ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഫെബ്രുവരിയിലെ യു കെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വളർച്ചാ നിരക്ക് കൈവരിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികൾ ഉദ്ദേശിച്ചതിലും കൂടുതൽ ക്രയവിക്രയങ്ങൾ നടത്തിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചാൻസലറായ റേച്ചൽ റീവ്സ് ഈ ആഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കാണുമ്പോൾ യുഎസ്-യുകെ വ്യാപാര കരാറിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും രാജ്യ താത്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള ഒരു കരാറിനായി യുകെ മുന്നിട്ടിറങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ നൽകിയത്.
SPECIALS
MOVIES / CHANNELS
Read more >>
WORLD
ന്യൂയോർക്കിൽ ഇന്ത്യൻ വംശജനായ ടെലികോം എക്സിക്യൂട്ടീവ് ബങ്കിം ബ്രഹ്‌മഭട്ട് 500 മില്യൺ ഡോളർ (ഏകദേശം 4400 കോടി രൂപ) തട്ടിയെടുത്ത് കാണാതായതായി റിപ്പോർട്ടുകൾ. വ്യാജ ഇമെയിൽ വിലാസങ്ങളും കൃത്രിമ ഇൻവോയ്‌സുകളും ഉപയോഗിച്ച് ആഗോള നിക്ഷേപ ഭീമനായ ബ്ലാക്ക്‌റോക്കിനെയും ഫ്രഞ്ച് ബാങ്കായ ബിഎൻപി പാരിബയെയും കബളിപ്പിച്ചെന്നാണ് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നത്. ബ്രഹ്‌മഭട്ടിന്റെ ബ്രോഡ്ബാൻഡ് ടെലികോം, ബ്രിഡ്ജ് വോയ്‌സ് തുടങ്ങിയ കമ്പനികൾ സാമ്പത്തികമായി കരുത്തുറ്റവയെന്ന വ്യാജ രേഖകളാണ് വായ്പയ്ക്കായി സമർപ്പിച്ചത്. ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കുമാണ് മാറ്റിയതെന്നാണ് അന്വേഷണ ഏജൻസികളുടെ സംശയം. 2020 മുതൽ എച്ച്പിഎസ് ഇൻവെസ്റ്റ്മെന്റ് പാർട്ട്നേഴ്സ് വഴി കോടികളുടെ വായ്പ ലഭിച്ചെങ്കിലും 2025 ജൂലൈയിൽ ഇമെയിൽ രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. ബ്രഹ്‌മഭട്ട് ഇപ്പോൾ ഒളിവിലാണ് . ന്യൂയോർക്കിലെ ഗാർഡൻ സിറ്റിയിലുളള ഓഫീസുകൾ പൂട്ടിയ നിലയിലാണ് കണ്ടെത്തിയത്. ആഡംബര കാറുകൾ നിറഞ്ഞ വീടും ഇപ്പോൾ ശൂന്യമാണ്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം വീണ്ടെടുക്കാൻ ബ്ലാക്ക്‌റോക്കും മറ്റ് വായ്പാ ദാതാക്കളും നിയമനടപടികൾ ആരംഭിച്ചു.
LITERATURE
സുരേഷ് തെക്കീട്ടിൽ പെരിന്തൽമണ്ണയുടെ സിനിമാസ്വപ്നങ്ങൾക്ക് നാല് പതിറ്റാണ്ടോളം സ്വർണത്തിളക്കം ചാർത്തി നിന്ന അലങ്കാർ തിയേറ്റർ (കെ.സി)ഓർമകളിലേക്ക് മടങ്ങുന്നു. പട്ടാമ്പി റോഡിൽ സിനിമാസ്വാദകരുടെ അഭിമാനമായി സന്തോഷമായി വികാരമായി ശിരസ്സുയർത്തി നിന്നിരുന്ന അലങ്കാർ തിയേറ്റർ ഇല്ലാതാകുമ്പോൾ ആ സ്ഥാപനത്തിൻ്റെ രാജകീയ വരവ് പഴയ തലമുറ ഓർക്കാതിരിക്കുന്നതെങ്ങനെ. അവിടെയാണ് അലങ്കാർ തിയേറ്റർ വരുന്നതെന്ന് പറഞ്ഞ് എത്രയെത്ര പേർ കൈ ചൂണ്ടിയിട്ടുണ്ടാകും. പട്ടാമ്പി ഭാഗത്തേക്കും തിരിച്ചും കടന്നു പോകുന്ന ബസ്സിലിരുന്നും നിന്നും സിനിമാ പ്രേമികളുടെ കണ്ണുകൾ ആകാംക്ഷയോടെ ആ ഭാഗത്തേക്ക് നീണ്ടിട്ടുണ്ടാകും. എൺപത്തിനാല് രണ്ടാം മാസം അഞ്ചാം തിയ്യതി നാടിൻ്റെ ആഘോഷമായി ഉദ്ഘാടനം നടന്നു.സംവിധായകൻ ഭരതനും മാള അരവിന്ദനും ഉദ്ഘാടനത്തിനെത്തി. ഉദ്ഘാടന ചിത്രമായി വസന്തോത്സവം നിറഞ്ഞ സദസ്സുകളിൽ . പിന്നീട് എത്രയോറിലീസ് സിനിമകൾവാരങ്ങൾ കൊണ്ടാടിയത്.തിയേറ്റർ കോമ്പൗണ്ട് നിറഞ്ഞ് കവിഞ്ഞ് വരി പുറത്തേക്ക് നീണ്ട് പലപ്പോഴും റോഡാകെ ബ്ലോക്കായത്. കാണുകയാണെങ്കിൽ സിനിമ അലങ്കാറിൽ നിന്നും കാണണമെന്ന് പരസ്പരം വീരസ്യം പറഞ്ഞത്. മനോഹരമായ കർട്ടൻ കണ്ടും കർട്ടൻ ഉയരുന്ന ആ സംഗീതം കേട്ടും പൈസ മുതലായി ഇനി സിനിമ ലാഭം എന്ന് മനസ്സിൽ പറഞ്ഞത്.പുകവലി ശിക്ഷാർഹം എന്ന് താക്കീതിൽ കൂർപ്പൻ തൊപ്പിയും കൊമ്പൻ മീശയും വെച്ചയാൾ പ്രേക്ഷകനെ കഴുത്ത് പിടിച്ച് തൂക്കിയെടുക്കുന്ന ചിത്രവും മുൻ സീറ്റിൽ കാൽ വെക്കരുത് എന്ന് എഴുതി കഴുതയിരിക്കുന്ന പോസ്റ്ററ്റുമൊക്കെ കണ്ട് ശീലമായിരുന്ന പാവം പ്രേക്ഷകർ ''ഇത് നിങ്ങളുടെ തിയേറ്ററാണ് സഹകരണം പ്രതീക്ഷിക്കുന്നു '' എന്നെഴുതി കാണിച്ചതു കണ്ട് അങ്ങനെയൊന്നുമല്ല എന്നറിയാമായിരുന്നിട്ടുംപുളകിതരായി അഭിമാനത്തോടെ സീറ്റിൽ ഞെളിഞ്ഞിരുന്നത് .അലങ്കാർ തിയേറ്ററിൻ്റെ പ്രൗഢിയെ കുറിച്ച് മറ്റു നാട്ടുകാരോട് ഉള്ളതും അല്പം കൂട്ടിയും പറഞ്ഞത്. ഒരു തലമുറയുടെ ആഘോഷമായിരുന്ന റിലീസ് സിനിമകൾക്കായി വിവിധ പ്രദേശങ്ങളിൽ നിന്ന് സ്റ്റാൻഡിൽ ബസ്സിറങ്ങി മാറ്റിനിക്കും ഫസ്റ്റ് ഷോയ്ക്കുമൊക്കെ പട്ടാമ്പി റോഡിലേക്ക് നടന്നും ഓടിയും നീങ്ങുന്ന കൗമാര യൗവനങ്ങൾ. മുണ്ട് മടക്കിക്കുത്തിയ മധ്യവയസ്കർ... ഒരു ലക്ഷ്യം മനസ്സിലുറപ്പിച്ച് ധൃതിയിലങ്ങനെ.... വിയർത്തൊലിച്ചങ്ങനെ.... സിനിമ വിട്ടാൽ പരന്നൊഴുകുന്ന തിരക്ക്. പട്ടാമ്പി റോഡിന് അതൊരു ശീലമായ കാലം ... സിനിമ കാണണമെങ്കിൽ കൂക്കിവിളികളും ബഹളവും തെറി വിളികളുമൊക്കെ സഹിക്കേണ്ടി വന്നിരുന്ന കാലത്ത് അതൊന്നുമില്ലാതെ സിനിമ കാണാൻ കുടുംബസമേതം അലങ്കാർ തിയേറ്ററിലേക്ക് ഒഴുകിയവരുടെ കാലം ... (അലങ്കാർ പോലുള്ള തിയേറ്ററിൽ കൂക്കാൻ പാടുമോ എന്ന മെയിൻകുക്കലിസ്റ്റുകൾ പോലും സംശയിച്ചിരുന്നു) അപ്പർ സർക്കിൾ അതായത് ബാൽക്കണി അഞ്ച് രൂപ,മിഡിൽ സർക്കിൾ മൂന്ന് രൂപ ലോവർ സർക്കിൾ രണ്ട് രൂപ .ഇതായിരുന്നു ആദ്യ കാലടിക്കറ്റ് നിരക്കുകൾ.ജില്ലയിലെ പ്രധാന റിലീസ് കേന്ദ്രമായ പെരിന്തൽമണ്ണയിലെ മറ്റു തിയേറ്ററുകളിലെ അന്നത്തെ ടിക്കറ്റ് നിരക്കുമായി തട്ടിച്ചു നോക്കുമ്പോൾ ഒരല്പം കൂടുതൽ. എന്തു തന്നെയായാലും അലങ്കാർ ഒരു കാലം എന്ന് രേഖപ്പെടുത്താതെ. അങ്ങനെ പറയാതെ എഴുതാതെ വയ്യ.എത്രയെത്ര താരങ്ങളുടെ വമ്പൻ ഹിറ്റുകൾ നിറഞ്ഞാടിയ തിയേറ്റർ .എങ്ങനെയെഴുതിയാലും അധികമാകില്ല .എന്നാലും കുടുതൽ ഒന്നും എഴുതുന്നില്ല. ഇരുന്ന് ചിന്തിച്ചെഴുതിയതുമല്ല. എഴുതാനിരുന്നപ്പോൾ വന്ന വരികൾ മാത്രമാണിത്. പഴയ സിനിമാശാലകൾ ഇല്ലാതാകുമ്പോൾ അത് ഗ്രാമമായാലും നഗരമായാലും സങ്കടം തന്നെയാണ്. സംഗീത, സെയിൻ, ജഹനറ നിറമുള്ള സിനിമാസ്വപ് നങ്ങൾ ഓരോന്നായി പെരിന്തൽമണ്ണക്ക് നഷ്ടമായി . അലങ്കാറായും കെ .സി യായും പിന്നെയും പേരു മാറിയും എന്നാൽ പോരൊട്ടും കുറയാതെയും നിന്ന ഈ സ്വപ്നവും എന്നെന്നേക്കുമായി കാഴ്ചയിൽ നിന്നും മറയുന്നു. .കാലം മുന്നോട്ട് കുതിക്കുമ്പോൾ അങ്ങനെയാണല്ലോ..... പലതും മാറുകയും മായുകയും ചെയ്യും. പുതിയത് വരുമായിരിക്കും .. വരുമായിരിക്കും എന്നല്ല. വരും എന്നാലും ........ അവിടെ ടിക്കറ്റിനു കാത്തു നിന്ന പകലുകൾ സന്ധ്യകൾ .... രണ്ടാം കളി സിനിമ കഴിഞ്ഞിറങ്ങുന്നത് എല്ലാം വീണ്ടും ഓർമകളെ ....... അതെ എവിടെയോ ഒരു നൊമ്പരം ... ............................................ സുരേഷ് തെക്കീട്ടിൽ ..................................... കഥകളും, ഹ്രസ്വകഥകളും, കവിതകളുമായി രണ്ടായിരത്തോളം രചനകൾ. അഞ്ഞൂറിലധികം രചനകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. മുക്കം ഭാസി മാസ്റ്ററുടെ ആത്മകഥയുൾപ്പെടെ 26 കൃതികൾക്ക് അവതാരികയെഴുതി. ഏറ്റവും കൂടുതൽ കഥകളുമായി മലയാളത്തിൽ പ്രഥമ കൃതി ഇറക്കിയ എഴുത്തുകാരൻ. കഥ, കവിത, നോവൽ തുടങ്ങി വ്യത്യസ്ത ശാഖകളിലായി ഒൻപത് കൃതികൾ .പതിനെട്ട് പുരസ്കാരങ്ങൾ. 2016 നവംബർ 15 മുതൽ 2018 മാർച്ച് 30 വരെ ഫെയ്സ് ബുക്കിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ തുടർച്ചയായി " തെക്കീട്ടിൽ കഥകൾ" എന്ന പേരിൽ 500 കഥകൾ എഴുതി.ഇന്ത്യയിൽ ഒരു ഭാഷയിലും അതുവരെ ഒരു എഴുത്തുകാരനും നടത്തിയിട്ടില്ലാത്ത ഈ കഥാപ്രയാണത്തിലൂടെ 2018-ൽ യൂണിവേഴ്സൽ റെക്കാർഡ് ഫോറം നാഷണൽ റെക്കാർഡ് നേടി. 13/2/2023 മുതൽ 23/4/2025 വരെയുള്ള 801 ദിവസങ്ങളിൽ വാട്സ് അപ് സാഹിത്യ ഗ്രൂപ്പുകളിൽ ഒരു ദിവസം ഒരു കഥ എന്ന രീതിയിൽ 801 കഥകൾ എഴുതുകയും ആ കഥകൾ ആഗ്രൂപ്പുകളിൽ അവതരിപ്പിക്കുകയും ആ കഥകളിലൂടെ രണ്ടായിരത്തോളം കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുകയും ഈ 801 കഥകൾ 18/5/2025 തിയ്യതി പുലാമന്തോൾ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്ത് ടാലൻ്റ് റെക്കാർഡ് ബുക്ക് വേൾഡ് റെക്കാർഡ് നേടി. ...................................
EDITORIAL
Copyright © . All rights reserved