18-10-2017   Wednesday   05:50:12 pm
Breaking News
 
show all main news

MAIN NEWS

ബ്രിട്ടന്‍ നേരിടുന്നത് അതിൻറെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയെ; മുന്നറിയിപ്പുമായി എംഐ5 തലവന്‍. ചാരസംഘടനയിലെ അംഗങ്ങളുടെ എണ്ണം 4000ല്‍…

ലണ്ടന്‍: ബ്രിട്ടന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണ ഭീഷണിയെയാണ് നേരിടുന്നതെന്ന് എംഐ5 ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രൂ പാര്‍ക്കര്‍. ഭീഷണികളില്‍ നാടകീയമായ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ആക്രമണങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണെന്നും അവ ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക് തീവ്രവാദത്തിന്റെ ഭീഷണിയിലാണ് വര്‍ദ്ധനയുണ്ടായിരിക്കുന്നത്. വെസ്റ്റ്മിന്‍സ്റ്റര്‍, മാഞ്ചസ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് ആക്രമണങ്ങള്‍ ഇതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

Read More
show all main news

Latest News

show all latest news

അസോസിയേഷന്‍സ്

ഗുരുദേവന്റെ ആശയപ്രചരണങ്ങള്‍ ലോകനന്മയ്ക്ക്; സേവനം യുകെയെ നയിക്കാനുള്ള ചരിത്രനിയോഗവുമായി പുതിയ സാരഥികള്‍

ജാതിമത ചിന്തകള്‍ക്ക് അതീതമായ ചിന്താധാരയിലൂടെ സഞ്ചരിക്കാനും, അതുവഴി മനുഷ്യരാശിക്ക് ഗുണകരമായ സേവനങ്ങള്‍ നല്‍കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സേവനം യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനമായി മാറിയിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങള്‍ ലോകൈക ദര്‍ശനങ്ങളാണെന്നും, അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ സ്വത്തായി സൂക്ഷിക്കുന്നതിന് പകരം ലോകനന്മയ്ക്കായി പ്രയോഗിക്കുകയുമാണ് സേവനം യുകെയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍. ഇക്കഴിഞ്ഞ കാലയളവില്‍ സേവനം യുകെയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്ത വ്യക്തികള്‍ ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണത്തിനായി രാവും പകലും പരിശ്രമിച്ചു. സേവനം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ പുതിയ സാരഥികളെ തെരഞ്ഞെടുത്ത് ഈ ദൗത്യത്തിനായി നിയോഗിച്ചിരിക്കുകയാണ്.

Read More
show all അസോസിയേഷന്‍സ്

സ്പിരിച്വല്‍

ഹിന്ദു സമൂഹം ലോകത്തെവിടെയാണെങ്കിലും അവരുടെ നന്മകാണിക്കും; അതാണ് നോര്‍ത്ത് അലേര്‍ട്ടനില്‍ മാതാവിന്റെ തിരുന്നാള്‍ ആഘോഷത്തിലും കണ്ടത്

അലഞ്ഞു വന്ന ലോകത്തെ മുഴുവന്‍ മനുഷ്യര്‍ക്കും സാന്ത്വനമേകിയ ഭാരതത്തിന്റെ മക്കള്‍ ലോകത്ത് എവിടെയാണെങ്കിലും അവരുടെ സഹിഷ്ണുതയുടെ സ്ഫടികം പോലെയുള്ള മുഖം ഉയര്‍ത്തിപ്പിടിക്കും എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ഞായറാഴ്ച നോര്‍ത്ത് അലേര്‍ട്ടനിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടന്ന മാതാവിന്റെ തിരുന്നാള്‍ ആഘോഷങ്ങള്‍. കേവലം 15 മലയാളി കുടുംബങ്ങള്‍ മാത്രമാണ് നോര്‍ത്ത് അലേര്‍ട്ടനില്‍ താമസിക്കുന്നത്. അതില്‍ മൂന്നു കുടുംബങ്ങള്‍ ഹിന്ദു വിശ്വാസികള്‍, രണ്ടു കുടുംബങ്ങള്‍ ഓര്‍ഡോക്‌സ് സഭാവിശൈ്വസികള്‍, ബാക്കി വരുന്നവര്‍ കത്തോലിക്കാ വിശ്വാസികള്‍. എന്നാല്‍ ഇവര്‍ എല്ലാം കൂടിയാണ് സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ തിരുന്നാള്‍ ആഘോഷിച്ചത്.

Read More
show all സ്പിരിച്വല്‍

സ്പെഷ്യല്‍

കണ്ണ് കെട്ടി പ്രതിഷേധവുമായി അലന്‍സിയര്‍ ചവറ പോലീസ് സ്റ്റേഷനില്‍; പ്രതികരണ ശേഷി നശിച്ചിട്ടില്ലെന്നും താരം

കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ  അക്രമങ്ങളുണ്ടാായാല്‍ ആദ്യം പ്രതികരിക്കുന്ന കലാകാരന്മാരിലൊരാളാണ് അലന്‍സിയര്‍. സംവിധായകന്‍ കമല്‍ പാക്കിസ്ഥാനില്‍ പോകണമെന്ന് ആര്‍എസ്എസ്സുകാര്‍ പറഞ്ഞപ്പോള്‍  പ്രതികരണവുമായെത്തിയ ഈ നടന്‍ ഇത്തവണയും പതിവ് കൈവിട്ടില്ല. സിപിഎമ്മുകാരുടെ കണ്ണു കുത്തിപ്പൊട്ടിക്കുമെന്ന ബിജെപി നേതാവ് സരോജ് പാണ്ഡെയുടെ പ്രസ്താവനയ്ക്കു പ്രതിഷേധവുമായാണ് അദേഹം

Read More
show all സ്പെഷ്യല്‍

വിദ്യാഭ്യാസം

സാറ്റ് പരീക്ഷകള്‍ നിര്‍ത്തുന്നു; ഏഴ് വയസുകാര്‍ക്കുള്ള സാറ്റ് 2023 മുതല്‍ ഒഴിവാക്കാന്‍ തീരുമാനം

ലണ്ടന്‍: വിവാദമായ സാറ്റ് പരീക്ഷകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. ഇതിനു പകരം 9 വയസുള്ള കുട്ടികള്‍ക്കായി ടൈംടേബിള്‍ ടെസ്റ്റുകള്‍ ഏര്‍പ്പെടുത്തും. സാറ്റ് പരീക്ഷകള്‍ 2023 മുതല്‍ ഒഴിവാക്കാനാണ് പദ്ധതി. ടൈം ടേബിള്‍ ടെസ്റ്റുകള്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പിലാകും. കുട്ടികളുടെ ബൗദ്ധിക വളര്‍ച്ചയേക്കുറിച്ചുള്ള ചിത്രം അധ്യാപകര്‍ക്ക് ലഭിക്കുന്നതിന് ഈ പരീക്ഷ ഉപകരിക്കുമെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി പറഞ്ഞു. കീ സ്റ്റേജ് 1 ടെസ്റ്റില്‍ വായന, എഴുത്ത്, കണക്ക്, സയന്‍സ് എന്നിവയിലുള്ള പരീക്ഷകളാണ് നിര്‍ബന്ധിതമായി നടത്തിയിരുന്നത്.

Read More
show all വിദ്യാഭ്യാസം

VIDEO GALLERY

ജിമിക്കി കമ്മലിന് ചുവട് വച്ച് റഷ്യന്‍ സുന്ദരിമാര്‍; പുതിയ ചരിത്രം കുറിച്ച് ജിമിക്കി കമ്മല്‍ മുന്നേറുന്നു
ജിമിക്കി കമ്മലിന് ചുവട് വച്ച് റഷ്യന്‍ സുന്ദരിമാര്‍; പുതിയ ചരിത്രം കുറിച്ച് ജിമിക്കി കമ്മല്‍ മുന്നേറുന്നു
ഇരുപത് ലക്ഷത്തിൽപരം കാഴ്ചക്കാരുമായി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ പെൺകുട്ടികളുടെ അടിപൊളി ഡാൻസ്… 
ഇരുപത് ലക്ഷത്തിൽപരം കാഴ്ചക്കാരുമായി ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ പെൺകുട്ടികളുടെ അടിപൊളി ഡാൻസ്… 
ബിഎംഡബ്യു കാറുകളുടെ എന്‍ജിന്‍ നിര്‍മിക്കുന്നത് എങ്ങനെയെന്ന് കാണാം……
ബിഎംഡബ്യു കാറുകളുടെ എന്‍ജിന്‍ നിര്‍മിക്കുന്നത് എങ്ങനെയെന്ന് കാണാം……
അലക്ഷ്യമായി റോഡു മുറിച്ച് ടുവീലറിൽ  യാത്ര ചെയ്ത യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; വീഡിയോ കാണാം
അലക്ഷ്യമായി റോഡു മുറിച്ച് ടുവീലറിൽ യാത്ര ചെയ്ത യുവതിയെ കാർ ഇടിച്ചു തെറിപ്പിച്ചു; വീഡിയോ കാണാം
ലണ്ടനിൽ യുവതിയെ ബസിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ലണ്ടനിൽ യുവതിയെ ബസിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മരണത്തിനു മുൻപിൽ യുവാക്കളുടെ   പേ കൂത്ത്; 2000 അടി താഴ്ചയിൽ വീണ യുവാക്കളുടെ പൊടിപോലും കാണ്മാനില്ല,  വീഡിയോ ദൃശ്യങ്ങൾ
മരണത്തിനു മുൻപിൽ യുവാക്കളുടെ പേ കൂത്ത്; 2000 അടി താഴ്ചയിൽ വീണ യുവാക്കളുടെ പൊടിപോലും കാണ്മാനില്ല, വീഡിയോ ദൃശ്യങ്ങൾ
രാത്രി രണ്ടു മണിക്ക് കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയവനു വീട്ടമ്മ നല്‍കിയ പണി; വീഡിയോ വൈറല്‍
രാത്രി രണ്ടു മണിക്ക് കിടപ്പുമുറിയില്‍ ഒളിഞ്ഞുനോക്കാനെത്തിയവനു വീട്ടമ്മ നല്‍കിയ പണി; വീഡിയോ വൈറല്‍
ഒന്നരവയസ്സുകാരൻ അൽസാമിന്റെ തലയിൽ കുടുങ്ങിയ കലം മലപ്പുറം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുറിച്ചുനീക്കി; വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്
ഒന്നരവയസ്സുകാരൻ അൽസാമിന്റെ തലയിൽ കുടുങ്ങിയ കലം മലപ്പുറം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുറിച്ചുനീക്കി; വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്
ഒന്നരവയസ്സുകാരൻ അൽസാമിന്റെ തലയിൽ കുടുങ്ങിയ കലം മലപ്പുറം ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മുറിച്ചുനീക്കി; വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റ്
ഇത് കടന്നു പോയില്ലേ !!!സോഷ്യൽ മീഡിയ ഒന്നടക്കം ചോദിക്കുന്നു? പ്രിയ മണിയുടെ  അതീവ ഗ്ലാമർ ഫോട്ടോ ഷൂട്ട്
ഇത് കടന്നു പോയില്ലേ !!!സോഷ്യൽ മീഡിയ ഒന്നടക്കം ചോദിക്കുന്നു? പ്രിയ മണിയുടെ അതീവ ഗ്ലാമർ ഫോട്ടോ ഷൂട്ട്

Cuisine

വീക്കെന്‍ഡ് കുക്കിംഗ്: ഈ ദീപാവലിക്ക് ചോക്ലേറ്റ് ബര്‍ഫി ആയാലോ

ബര്‍ഫി ഉണ്ടാക്കുന്നതിനു മുന്‍പ് ഒരു ബൗളില്‍ പൊടിച്ച ബിസ്‌ക്കറ്റും പഞ്ചസാരയും ഉപ്പുമായി ചേര്‍ത്ത് വയ്ക്കുക. ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യത്തില്‍ ചൂടാക്കി വയ്ക്കുക. ഒരു ബൗളില്‍ ഉരുകിയ ബട്ടര്‍ എടുക്കുക. ഇതിലേക്ക് ബിസ്‌ക്കറ്റ് മിശ്രിതം ഇട്ടു ബട്ടറില്‍ നന്നായി ഇളക്കുക. ബേക്കിങ് ട്രേയിലേക്ക് ഇത് ഒഴിക്കുക. അതിനെ നന്നായി പരത്തുക. ഇതിനു മുകളിലേക്ക് തേങ്ങ വിതറുക. തേങ്ങയുടെ ഒരു പാളി തീര്‍ക്കുക. ഇതിനു മുകളിലേക്ക് ചോക്കലേറ്റ് ചിപ്‌സ് വിതറുക. അതിനും മുകളില്‍ കണ്ടെന്‍സ്ഡ് മില്‍ക്ക് ഒഴിക്കുക. അവസാനമായി നട്ട്‌സ് വിതറുക. 20-30 മിനിറ്റ് ബേക്ക് ചെയ്ത ശേഷം ബര്‍ഫിയുടെ ആകൃതിയില്‍ മുറിക്കുക. നിങ്ങളുടെ ചോക്കലേറ്റ് ബര്‍ഫി തയ്യാറായിക്കഴിഞ്ഞു.

Read More
show all cuisine

Movies

`പ്രണയം സ്വപ്ങ്ങൾ എല്ലാം തകർത്തു; എങ്കിലും വിവാഹ സ്വപ്നങ്ങളിൽ പ്രതീക്ഷയോടെ തന്നെ , മൈഥിലി പറയുന്നു

പക്ഷെ, ആ സമയത്ത് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ വീട്ടുകാര്‍ പറഞ്ഞതൊന്നും കേട്ടില്ല. കരിയറാണ് വലുതെന്ന് പറഞ്ഞ് കല്യാണം തല്‍ക്കാലം വേണ്ടെന്ന് വെച്ചു. മാണിക്യം ശ്രദ്ധിക്കപ്പെട്ടതോടെ മാണിക്യം മൈഥിലിയായി. മലയാളത്തില്‍ തുടരെ തുടരെ അവസരങ്ങള്‍ ലഭിച്ചതോടെ വിവാഹമൊക്കെ മറന്നു.

Read More
show all movies

Sports

‘യുവരാജ് കഞ്ചാവ് വലിക്കാറുണ്ടായിരുന്നു; ഗാര്‍ഹിക പീഡനം ഉൾപ്പെടെ യുവരാജ് സിംഗിനെതിരെ ഗുരുതര ആരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ താരം ആകാന്‍ക്ഷ വീണ്ടും രംഗത്ത്

”ഞാന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത്. ഞാന്‍ എന്റെ ഭര്‍ത്താവിനോടൊപ്പമിരുന്ന് പുക വലിച്ചിട്ടുണ്ട്. യുവരാജ് സിങ് കഞ്ചാവ് വലിച്ചിട്ടുണ്ട്. അത് അദ്ദേഹം എന്നോട് ഒരിക്കല്‍ പറയുകയും ചെയ്തു. ഇതൊക്കെ വളരെ സാധാരണ കാര്യമാണ്. ഇപ്പോള്‍ എന്റെ അമ്മായിയമ്മക്ക് പലതും ന്യായീകരിക്കണം. അതിന് എന്നെ ഉപയോഗിക്കുകയാണ്”-ആകാന്‍ക്ഷ വ്യക്തമാക്കി.

Read More
show all sports

Obituary

മ​ന്ത്രി എം​എം മ​ണി​യു​ടെ സഹോദരന്‍ അ​ന്ത​രി​ച്ചു; രണ്ടു ദിവസം മുൻപ് കാണാതായ സനകനെ വ​ഴി​യ​രു​കി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ നാ​ട്ടു​കാരാണ് കണ്ടെത്തിയത്

ശ​നി​യാ​ഴ്ച രാ​ത്രി വെ​ള്ള​ത്തൂ​വ​ലി​ന് സ​മീ​പം കു​ത്തു​പാ​റ​യി​ൽ വ​ഴി​യ​രു​കി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ നാ​ട്ടു​കാ​ർ സനകനെ കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ പൊലീ​സ് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Read More
show all obituary

Social Media

അശ്ലീല സന്ദേശം അയച്ച യുവാവിന് ചുട്ടമറുപടിയുമായി മലയാളി നടി; ഞരമ്പ്‌ രോഗികള്‍ക്കെതിരെ ഒരുമിക്കാന്‍ ആഹ്വാനം

സോഷ്യല്‍മീഡിയയിലൂടെ സ്ത്രീകള്‍ക്കെതിരെ അശ്ലീലസന്ദേശം അയയ്ക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സിനിമാതാരങ്ങള്‍ക്ക് നേരെയും ഇങ്ങനെയുള്ള ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. പലരും ഇതുതുറന്നുപറയാറില്ലെന്ന് മാത്രം. അത്തരത്തിലുള്ള ഒരു അനുഭവം ആരാധകര്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് യുവനടി ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ നായികയാണ് ദുര്‍ഗ കൃഷ്ണ. സാമൂഹിക

Read More
show all social media

ആരോഗ്യം

‘കുട്ടിക്ക് ചുമയ്ക്കുള്ള മരുന്ന് വീണു സ്വർണ്ണം വെളുത്ത നിറമായി ‘ സമൂഹ മാധ്യമത്തിൽ വിവരം പോസ്റ്റ് ചെയ്ത കുടുംബത്തിന് മരുന്ന് കമ്പനിയുടെ ഭീഷണി

മരുന്നു വീണു സ്വർണം നിറം മാറിയതോടെ മരുന്നു കഴിച്ച കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി ഉത്ക്കണ്ഠാകുലരായ രക്ഷിതാക്കൾ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു. തുടർന്നു വൈകിട്ട് മരുന്നിന്റെ സാംപിൾ ആശുപത്രിയിലെത്തിച്ചു. ഇതിനുശേഷമാണു മെഡിക്കൽ പ്രതിനിധി എന്ന പേരിൽ ഒരാൾ വിളിച്ചു ഭീഷണിപ്പെടുത്തിയത്. പതിനായിരത്തിലധികം കുപ്പി മരുന്നാണു മാസം വിറ്റുപോകുന്നതെന്നും കാണിച്ചുതരാമെന്നുമായിരുന്നു ഭീഷണിയെന്നു കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

Read More
show all ആരോഗ്യം

നിയമം

മുന്‍കൂട്ടി വിസമ്മതം പറഞ്ഞില്ലേല്‍ അവയവങ്ങള്‍ മരണശേഷം ഇനി സര്‍ക്കാര്‍ ഏറ്റെടുക്കും; വെയില്‍സിലെ നിയമം യുകെയില്‍ മൊത്തം വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നു

  ലണ്ടൻ∙ മുൻകൂട്ടി വിസമ്മതം അറിയിക്കാത്തവരുടെ പ്രവർത്തനക്ഷമമായ അവയവങ്ങൾ മരണശേഷം ആവശ്യക്കാർക്ക് നൽകുന്ന പുതിയ നിയമനിർമാണത്തിന് ബ്രിട്ടൻ തയാറെടുക്കുന്നു. അവയവദാനരംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരാൻ ഉതകുന്നതാകും പുതിയ നിയമനിർമാണം. കഴിഞ്ഞദിവസം മാഞ്ചസ്റ്ററിൽ സമാപിച്ച ഭരണകക്ഷിയായ ടോറി പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി

Read More
show all നിയമം

NHS

രോഗികളുടെ കാത്തിരിപ്പ് സമയത്തില്‍ വന്‍ വര്‍ദ്ധന; എന്‍എച്ച്എസ് വിന്റര്‍ പ്രതിസന്ധിയിലേക്ക്

ലണ്ടന്‍: ഓപ്പറേഷനുകള്‍ക്കും മറ്റുമായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് എന്‍എച്ച്എസിനെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. 9 വര്‍ഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ എന്‍എച്ച്എസ് കടന്നുപോകുന്നതെന്നാണ് റിപ്പോര്‍ട്ട്. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ക്ക് 18 ആഴ്ച വരെ കാത്തിരിപ്പ് സമയമാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനു മേല്‍ വെയ്റ്റിംഗ് ലിസ്റ്റില്‍ തുടരുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Read More
show all nhs

സാഹിത്യം

സിനിമയ്ക്കുള്ളിലെ മാന്ത്രികപ്പൂച്ചകള്‍; പുസ്തക നിരൂപണം

മനുഷ്യന്‍ ഏതാനും മണിക്കൂറുകള്‍ക്കൊണ്ട് ഊഷ്മളമായ പ്രകാശം പ്രസരിപ്പിച്ച് നിശ്ശബ്ദതയുടെ ഒരുവലയത്തിനുള്ളിലാക്കാന്‍ സിനിമയ്ക്ക് മാത്രമേ സാധിക്കൂ. ആര്യന്മാരുടെ ആഗമനത്തോടെ ദ്രാവിഡ ഭാഷയുടെമേല്‍ സംസ്‌കൃത ഭാഷയുടെ സ്വാധീനശക്തി വര്‍ദ്ധിക്കുന്നതുപോലെ കച്ചവട സിനിമകളുടെ സ്വാധീനശക്തി ദരിദ്ര രാജ്യങ്ങളില്‍ വളരുന്നുണ്ട്. സിനിമ ഒരു പട്ടിണിക്കാരന്റെ വിശപ്പടക്കുന്നില്ലെങ്കിലും പണം കൊടുത്തവന്‍ വിനോദമെന്ന വെള്ളം കുടിക്കുന്നു. അതിനവരെ സഹായിക്കുന്നത് ചിലന്തിവല പോലുള്ള പരസ്യങ്ങളാണ്. ആ ചാനല്‍-മാധ്യമ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ വീഴുന്നത് യുവ പ്രേക്ഷകരാണ്. ദരിദ്രരാജ്യമായാലും സമ്പന്ന രാജ്യമായാലും സിനിമ എന്ന കലയെ കച്ചവടം ചെയ്ത് ലാഭമുണ്ടാക്കാന്‍ അതിലെ ധനതത്വശാസ്ത്രം പഠിപ്പിക്കുന്നു. സിനിമയെ ഒരുല്‍പന്നമായി വിറ്റഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് സിനിമയെന്ന ദൃശ്യഭാഷയെ സൂക്ഷ്മതയോടെ പഠിക്കാന്‍ ശാസ്ത്ര- സാഹിത്യ- കായിക രംഗത്ത് വിജ്ഞാനപ്രദങ്ങളായ ധാരാളം കൃതികള്‍ മലയാളത്തിനു നല്‍കിയ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച കാരൂര്‍ സോമന്റെ ‘സിനിമ- ഇന്നലെ – ഇന്ന്- നാളെ’ എന്ന കൃതി സിനിമാ ലോകത്തുള്ളവര്‍ക്ക് മാത്രമല്ല സിനിമാ പ്രേമികള്‍ക്കും ലഭിക്കുന്നത്. മലയാള സിനിമയ്ക്ക് വിത്തും വളവും ഫലവും നല്കുന്ന ഈ കൃതി ഒരു പഠന ഗ്രന്ഥമായി കണ്ട് ഒരു വിദ്യാര്‍ത്ഥിയുടെ ജിജ്ഞാസയോടെയാണ് ഞാന്‍ വായിച്ചു തീര്‍ത്തത്.

Read More

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു;അനില്‍ സെയിന്‍ കഥയിലും ബീന റോയ് കവിതയിലും പ്രഥമ സ്ഥാനങ്ങള്‍ നേടി

ലണ്ടന്‍ മലയാള സാഹിത്യവേദി നടത്തിയ മൂന്നാമത് സാഹിത്യമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ചെറുകഥ, കവിത വിഭാഗങ്ങളില്‍ നടന്ന മത്സരത്തിന്റെ വിധികര്‍ത്താക്കള്‍ പ്രമുഖ കവി കുഴൂര്‍ വില്‍സണ്‍, സാഹിത്യ നിരൂപകന്‍ അജിത് നീലാഞ്ജനം എന്നിവര്‍ അടങ്ങിയ വിദഗ്ദ്ധ സമിതിയായിരുന്നു. പ്രാഥമിക തെരഞ്ഞടുപ്പിന് ശേഷം അവസാന ഘട്ടത്തില്‍ എത്തിയ ആറു കഥകളില്‍ നിന്നും ആറു കവിതകളില്‍ നിന്നുമാണ് ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കുള്ള രചനകള്‍ തെരെഞ്ഞെടുത്തത്.

‘രണ്ടു തെറിച്ച മുലകളും കാലുകൾക്കിടയിലൊരു തുരങ്കവും’ പിഞ്ചു ബാലിക ക്രൂര പീഡനത്തിന് ഇടയായി കൊല്ലപ്പെട്ട സംഭവം, ജലീഷ ഉസ്മാന്റെ വരികൾ വൈറൽ ആകുന്നു

ആവശ്യം കഴിഞ്ഞു,
പകർത്തിയ ഫോൺ
കീശയിലിട്ട്
‘പരാതി കൊടുക്കരുതെന്ന്,
കൊടുത്താൽ ഇത് വൈറൽ ആക്കുമെന്ന്’
മാത്രം പറഞ്ഞ്
പോവാൻ അനുവധിച്ചതിന്..

ട്രെയിനിൽ നിന്ന്
തള്ളിയിടാതിരുന്നതിന്.

show all സാഹിത്യം

Travel

നിങ്ങൾക്ക് അറിയാമോ ? വിമാന യാത്രയിൽ അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങള്‍ !!! സ്ഥിരം യാത്രക്കാർക്ക് പോലും ഇതൊരു പുതിയ അറിവായിരിക്കും

വിമാനകത്തു നിന്ന് വെടിവച്ചാല്‍? വിമാനത്തിനകത്ത്‌ വെടിവച്ചാല്‍ അത് പതിക്കുന്ന സ്ഥലമനുസരിച്ചിരിക്കും അതിന്‍റെ തീവ്രത. വിന്റോയില്‍ ആണ് വെടി കൊള്ളുന്നതെങ്കില്‍ ആ സ്ഥലത്തേക്ക് സകല മര്‍ദ്ദവും പതിക്കും ബെല്‍റ്റ്‌ ഉറപ്പിച്ചു വയ്ക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്യും. വിമാനത്തിന്‍റെ പുറം ചട്ടയിലാണെങ്കില്‍ വലിയ സ്ഫോടനങ്ങള്‍ക്ക് വരെ കാരണമായേക്കാം.

Read More
show all travel

 title=


Wishes

25ാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ജോര്‍ജ് വടക്കുംചേരിയ്ക്കും റാണി ജോര്‍ജിനും ആശംസകള്‍

വിവാഹ ജീവിതത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്ന മാഞ്ചസ്റ്ററിലെ മലയാളി സമൂഹത്തിലെ നിറസാന്നിധ്യവും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അസോസിയേഷന്‍ (MMA) ട്രഷററുമായ ജോര്‍ജ് വടക്കുംചേരിക്കും റാണി ജോര്‍ജിനും ഒരായിരം വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് എംഎംഎ ഭാരവാഹികളും ഒപ്പം ഫാമിലി ഫ്രണ്ട്‌സ് ഗ്രൂപ്പും.

Read More
show all wishes

Classifieds

പത്താം വര്‍ഷത്തില്‍ ഐഫോണ്‍ എക്‌സ് അവതരിപ്പിച്ച് ആപ്പിള്‍; 8, 8 പ്ലസ് മോഡലുകളും വിപണിയില്‍

കാലിഫോര്‍ണിയ: ടെക് ലോകത്തെ വിസ്മയത്തിലാക്കിക്കൊണ്ട് ആപ്പിള്‍ ഐഫോണ്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി. ഐഫോണ്‍ എക്‌സ് ആണ് ശ്രേണിയില്‍ ഏറ്റവും വിസ്മയിപ്പിക്കുന്നത്. ഐഫോണുകളുടെ പത്താം വാര്‍ഷിക സമ്മാനമായാണ് ഐഫോണ്‍ എക്‌സ് അവതരിപ്പിച്ചിരിക്കുന്നത്. ഹോം ബട്ടനില്ലാത്ത ഈ മോഡലില്‍ ഫേസ് ഡിറ്റക്ഷന്‍ സംവിധാനമാണ് സുരക്ഷയ്ക്കായി അവതരിപ്പിച്ചിരിക്കുന്നത്. ഇരുട്ടത്തും ഉപയോക്താവിനെ തിരിച്ചറിയാന്‍ ഈ ഫോണിന് കഴിയും.

Read More
show all classifieds

Matrimonial

പാരീസില്‍ ജോലി ചെയ്യുന്ന ബിരുദധാരിയായ മലയാളി യുവാവിന്‌ യുറോപ്പിലുള്ള ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു

പാരീസ് : ചങ്ങനാശ്ശേരിക്കാരായ ഡോക്ടര്‍ ജോണിന്റെയും ഷേര്‍ളി ജോണിന്റെയും മകനായ ടെന്നീസ് ജോണിന് ( 28 ) യുറോപ്പിലുള്ള ക്രിസ്ത്യന്‍ യുവതികളില്‍ നിന്ന് വിവാഹ ആലോചനകള്‍ ക്ഷണിക്കുന്നു. ടെന്നീസ് ജോണ്‍ ഇപ്പോള്‍ പാരീസില്‍ ആണ് ജോലി ചെയ്യുന്നത്. മാധവന്‍പടി സെന്റ്‌ തോമസ്‌ പള്ളി ഇടവകാഗമാണ് ടെന്നീസ് ജോണ്‍. അങ്കമാലി മഡോണ ഹോസ്പിറ്റലിലെ ഡോക്ടര്‍ ജോണിന്റെയും, അക്കൌണ്ടന്റ് ആയി ജോലി ചെയ്യുന്ന ഷേര്‍ലി ജോണിന്റെയും ഏകമകനാണ് ബിടെക് ബിരുദധാരിയായ ടെന്നീസ് ജോണ്‍.

Read More
show all matrimonial

Business

ഇന്ത്യയിലെ മള്‍ട്ടി കറന്‍സി എക്‌സ്‌ചേഞ്ച് രണ്ടാഴ്ചക്കുള്ളില്‍ ബിറ്റ്‌കോയിന്‍ ലിസ്റ്റ് ചെയ്യുമെന്ന് ക്രിപ്‌റ്റോകറന്‍സി സമൂഹം

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ക്രിപ്‌റ്റോകറന്‍സിക്ക് അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തക്കു പിന്നാലെ മള്‍ട്ടി കറന്‍സി എക്‌സ്‌ചേഞ്ച് ബിറ്റ്‌കോയിന് അംഗീകാരം നല്‍കുന്നുവെന്ന അവകാശവാദവുമായി ക്രിപ്‌റ്റോകറന്‍സി സമൂഹം. ഡിജിറ്റല്‍ അസറ്റ് മാര്‍ക്കറ്റില്‍ കോയിനെക്‌സ് എന്ന ക്രിപ്‌റ്റോകറന്‍സിക്ക് ഇന്ത്യ അംഗീകാരം നല്‍കുന്നുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. രൂപയ്‌ക്കൊപ്പം പദവിയുള്ള ഓള്‍ട്ട്‌കോയിന്‍ ട്രേഡിംഗ് പ്ലാറ്റ്‌ഫോമായി കോയിനെക്‌സ് മാറുമെന്ന് കോയിനെക്‌സ് സ്ഥാപകരിലൊരാളായ രാഹുല്‍ രാജ് പറഞ്ഞതായി ബിറ്റ്‌കോയിന്‍ഡോട്ട്‌കോം എന്ന വെബ്‌സൈറ്റ് പറയുന്നു.

Read More
show all business
show all photo gallery

PHOTO GALLERY


error: Content is protected !! Content right under MalayalamUK.com