back to homepage

Posts From News Desk 1

ലെസ്റ്റര്‍ അഥീനയില്‍ നടക്കുന്ന ശ്രീരാഗം 2019ന്‍റെ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു; ആദ്യടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത് എല്‍കെസി ഭാരവാഹികള്‍ 0

പ്രശസ്ത ചലച്ചിത്ര പിന്നണിഗായകന്‍ എം. ജി. ശ്രീകുമാറും സംഘവും നയിക്കുന്ന ഗാനമേള ശ്രീരാഗം 2019ന്‍റെ ലെസ്റ്റര്‍ ഷോയുടെ ഔപചാരിക ഉദ്ഘാടനം ലെസ്റ്ററില്‍ നടന്നു. ശ്രീരാഗം 2019ന്‍റെ സംഘാടകരായ യുകെ ഇവന്‍റ് ലൈഫ് ഡയറക്ടര്‍ സുദേവ് കുന്നത്ത് ആണ് ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികള്‍ക്ക് ആദ്യടിക്കറ്റുകള്‍ കൈമാറിയത്. എല്‍കെസി പ്രസിഡന്റ് ബിന്‍സു ജോണ്‍, സെക്രട്ടറി ബിജു ചാണ്ടി, എക്സിക്യുട്ടീവ്‌ കമ്മറ്റി അംഗങ്ങളായ ടോമി ജോസഫ്, അജീഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റുകള്‍ ഏറ്റുവാങ്ങിയത്.

Read More

ഫാല്‍കിര്‍ക്കില്‍ റാന്നി സ്വദേശിയായ എബ്രഹാം ചാക്കോ മരണമടഞ്ഞു; യുകെ മലയാളികളെ തേടി തുടര്‍ച്ചയായ മൂന്നാമത്തെ മരണവാര്‍ത്ത 0

കവന്‍ട്രി: മാര്‍ച്ച് പിറന്ന ഉടനെ യുകെ മലയാളികളെ തേടിയെത്തിയത് തിരുവനന്തപുരം കണ്ണമൂല സ്വദേശി രാജീവിന്റെ മരണമാണ്. പിന്നാലെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഡോര്‍സെറ്റിലെ പൂളില്‍ നിന്നും ഒന്‍പതുവയസുകാരന്‍ റെയ്‌സിന്റെ മരണമെത്തി. തൊട്ടു പിന്നാലെ ഇന്നലെ സ്‌കോട്ട്ലന്റിലെ ഫല്‍കിര്‍ക്കില്‍ നിന്നും റാന്നി സ്വദേശിയായ

Read More

ഓള്‍ യുകെ ഇന്റര്‍മീഡിയറ്റ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ ആറിന് ലെസ്റ്ററില്‍ 0

ഓള്‍ യുകെ ഇന്റര്‍മീഡിയറ്റ് ഡബിള്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഏപ്രില്‍ ആറിന് ലെസ്റ്ററില്‍ നടക്കും. റുഷിമീഡ് അക്കാഡമിയില്‍ വച്ച് രാവിലെ 9.30 മുതല്‍ വൈകിട്ട് ഏഴു മണിവരെയാണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റില്‍ വിജയിക്കുന്ന ടീമിന് 200 പൗണ്ടാണ് സമ്മാനമായി ലഭിക്കുക. കൂടാതെ, രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 125 പൗണ്ട്, 75 പൗണ്ട്, 50 പൗണ്ട് എന്നിങ്ങനെയും ലഭിക്കും.

Read More

149 യാത്രക്കാരുമായി എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നു വീണു; രക്ഷാ പ്രവര്‍ത്തനം തുടരുന്നു 0

നെയ്‌റോബി (കെനിയ): അഡിസ് അബാബയില്‍നിന്ന് കെനിയ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനം ഞായറാഴ്ച രാവിലെ തകര്‍ന്നുവീണു. വിമാനത്തില്‍ 149 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന് എത്യോപ്യന്‍ എയര്‍ലൈന്‍സ് വൃത്തങ്ങള്‍ എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അപകടത്തില്‍പ്പെട്ടവരുടെ

Read More

യുക്മ മിഡ്‌ലാണ്ട്സ് റീജിയന് നവനേതൃത്വം; ബെന്നി പോൾ പ്രസിഡന്റ് , നോബി കെ ജോസ് സെക്രട്ടറി, സോബിൻ ജോൺ ട്രഷറർ 0

നോബി കെ ജോസ്  യുക്മയുടെ എക്കാലത്തെയും നെടുംതൂണായ  മിഡ്‌ലാണ്ട്സ്  റീജിയന് 2019-21 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയില്‍ നിന്നുള്ള ബെന്നി പോള്‍ ആണ് പ്രസിഡന്‍റ്. സംഘടനാ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാല പാരമ്പര്യമുള്ള ബെന്നി കോളേജ് തലം മുതല്‍ വിവിധ

Read More

യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാൻ പ്രസിഡന്റായി ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറിയായി എം പി പദ്മരാജ് 0

ഓക്സ്ഫോർഡ്: ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഓക്സ്ഫോർഡിലെ നോർത്ത് വേ ഇവാഞ്ചലിക്കൽ ചർച്ച് ഹാളിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ തിരഞ്ഞെടുപ്പിൽ മുൻ യുക്മ സൗത്ത് വെസ്റ്റ് നാഷണൽ എക്സിക്യു്ട്ടീവ് അംഗം ഡോ ബിജു പെരിങ്ങത്തറ പ്രസിഡന്റായുള്ള ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. സൗത്ത് വെസ്റ്റ്

Read More

ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയ്ക്ക് നവനേതൃത്വം; ബിന്‍സു ജോണ്‍ പ്രസിഡന്‍റ്, ബിജു ചാണ്ടി സെക്രട്ടറി, ബിനു ശ്രീധരന്‍ ട്രഷറര്‍ 0

ലെസ്റ്റര്‍: അംഗത്വ ബലം കൊണ്ടും പ്രവര്‍ത്തന മികവ് കൊണ്ടും യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായി പേരെടുത്ത ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയ്ക്ക് (എല്‍കെസി) നവ നേതൃത്വം. ശനിയാഴ്ച ലെസ്റ്ററിലെ ബ്രോണ്‍സ്റ്റന്‍ സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് 2019 – ’20 പ്രവര്‍ത്തന വര്‍ഷത്തില്‍ എല്‍കെസിയെ നയിക്കാനുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തത്. എല്ലാ ഭാരവാഹികളെയും തെരഞ്ഞെടുത്തത് ഏകകണ്ഠമായിട്ടായിരുന്നു. 

Read More

സന്ദര്‍ലാന്‍ഡില്‍ മലയാളി യുവാവ് നിര്യാതനായി; മരിച്ചത് തൊടുപുഴ സ്വദേശി അരുൺ 0

സന്ദര്‍ലന്‍ഡ്: സന്ദര്‍ലന്‍ഡിൽ താമസിച്ചിരുന്ന തൊടുപുഴ സ്വദേശി അരുണ്‍ നെല്ലിക്കാനത്തില്‍ (37) ഇന്ന് നിര്യാതനായി. ബ്രെയിന്‍ ട്യൂമറിന് ചികിത്സയിലായിരുന്നു കൃത്യമായ ചികിത്സ വഴി അരുൺ രോഗമുക്തിയാവുകയും ചെയ്‌തിരുന്നു. എന്നാൽ കഴിഞ്ഞകുറച്ചു കാലമായി രോഗം വീണ്ടും അരുണിനെ പിടികൂടുകയായിരുന്നു. റയാന്‍ (6), റെയ്ച്ചല്‍ (4), റബേക്കാ (2) എന്നിവർ മക്കളാണ്.  

Read More

സ്വകാര്യ കോളേജുകളുടെ തട്ടിപ്പിനിരയായ വിദ്യാര്‍ത്ഥികളുടെ കടം ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ എഴുതിത്തള്ളും, ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമാകും 0

ഓസ്ട്രേലിയ: സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ ചതിക്കുഴിയില്‍പ്പെട്ട ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളാന്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. തട്ടിപ്പിനിരയായവര്‍ ഓംബുഡ്സ്മാനെ സമീപിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ VET FEE-HELP പദ്ധതിയെ ചൂക്ഷണം ചെയ്ത് സ്വകാര്യ കോളേജുകള്‍ നടത്തിയ ചതിയില്‍ കുടുങ്ങിയ

Read More

ഒന്നാം ചരമ വാര്‍ഷികം: പി എം ജോര്‍ജ്ജ് (അപ്പച്ചന്‍ പൂക്കാട്ടുചാലില്‍) 0

അടിമാലി: ഞങ്ങളുടെ വന്ദ്യ പിതാവ് പി.എം. ജോർജ്ജ് കർത്തൃ സന്നിധിയിൽ നിദ്ര പ്രാപിച്ചിട്ട് ജനുവരി 31 ന് ഒരു വർഷം തികയുന്നു. ജീവിതത്തിൽ താങ്ങും തണലുമായി നിന്ന പിതാവിന്റെ വിയോഗം ഇന്നും തീരാവേദനയും നഷ്ടവുമാണ്. കർത്തൃസന്നിധിയിൽ മക്കൾക്കും കൊച്ചുമക്കൾക്കും ആയി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന പിതാവിന്റെ കാൽക്കൽ ആയിരമായിരം സ്നേഹ പൂക്കൾ അർപ്പിക്കുന്നു. പ്രാർത്ഥനകളോടെ

Read More