MAIN NEWS
UK
സ്റ്റോക്ക് ഓൺ ട്രെന്റ്:  ഇന്ത്യയിലെ ഭാഷകൾക്കതീതമായി എല്ലാ മാധ്യമങ്ങളും ഒരു പോലെ റിപ്പോർട്ട് ചെയ്ത വാർത്തയായിരുന്നു യുകെ മലയാളി നഴ്‌സായ സിമി ഫിലിപ്പിന്റെ ലണ്ടൻ ഹീത്രുവിൽനിന്നും  നാട്ടിലേക്കുള്ള യാത്രാ മധ്യേ വിമാനത്തിൽ ഉണ്ടായ പ്രസവം. വാർത്തകൾ പല രീതിയിൽ അവതരിപ്പിക്കപ്പെട്ടു. ആരൊക്കെയാണ്, എങ്ങനെയായിരുന്നു എന്നൊന്നും അറിയാതെ പലരും വാർത്തകൾ പടച്ചു വിടുകയായിരുന്നു. എന്നാൽ എന്താണ്  വിമാനത്തിൽ നടന്നതെന്നും ആരൊക്കെയായാണ് പ്രവസമയത്തെ ജീവൻ മരണ പോരാട്ടത്തിൽ ഉണ്ടായിരുന്നതെന്നും വസ്തുനിഷ്ടമായി മലയാളം യുകെ യുകെ മലയാളികളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുകയാണ്. ഈ സംഭവങ്ങളുടെ ലീഡ് ചെയ്‌ത നഴ്സുമാരിൽ ഒരാളായിരുന്നു സസ്സെക്‌സ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഓൺകോളജി നഴ്‌സായ ലീല ബേബി. എല്ലാത്തിനും സാക്ഷിയായ എയർ ഇന്ത്യ പോലും ഇവരെ അവഗണിച്ച സംഭവമാണ് യുകെയിലെ മലയാളികളുമായി പങ്കുവെക്കുന്നത്. എന്നാൽ ലീല ബേബി ചെയ്ത കാര്യങ്ങൾ സഹപ്രവർത്തകർ വഴി കേട്ടറിഞ്ഞ സസ്സെക്‌സ് NHS ട്രസ്ററ് വളരെ പ്രാധാന്യത്തോടെ അവരുടെ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു. 15 വർഷത്തെ അബുദാബി നഴ്സിംഗ് സേവനത്തിന് ശേഷമാണ് 2003 ൽ ലീല ബേബി കുടുംബസമേതം യുകെയിൽ എത്തുന്നത്. കോലഞ്ചേരി സ്വദേശിനി. ഭർത്താവ് പിറവം മാമ്മലശ്ശേരി സ്വദേശി ബേബി ജോസഫ്, മക്കൾ  രൂപ നൈസിൽ, ദീപ നിബിൻ, ലോ വിദ്യാർത്ഥിനിയായ അനുപമ ബേബി എന്നിവരടങ്ങുന്നതാണ് ലീല യുടെ കുടുംബം. ഹീത്രുവിൽനിന്നും പുറപ്പെട്ട് എല്ലാവരും ഉറക്കത്തിലേക്ക് വീണുകൊണ്ടിരിക്കുന്നു സമയം. പെട്ടെന്നാണ് പൈലറ്റ് അറിയിപ്പ് വരുന്നത്. രണ്ടാമത്തെ അറിയിപ്പാണ് ലീല ബേബി കേൾക്കുന്നതും സീറ്റിൽ നിന്നും എഴുന്നേൽക്കുന്നതും. ഈ സമയം കുറച്ചുപേർ എഴുന്നേറ്റ് നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടയിൽ മറിയാമ്മ നേഴ്സ് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. ആരോഗ്യ പരമായ കാരണങ്ങളാൽ ചികിത്സാർത്ഥം ആണ് മറിയാമ്മ നാട്ടിലേക്ക് പുറപ്പെട്ടത്. ചെറുപ്പക്കാർ ഉണ്ടല്ലോ എന്ന് കരുതിയാണ് മറിയാമ്മ ഒന്ന് മടിച്ചത്.  ആദ്യമായി എഴുന്നേറ്റത് ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ചയാണ്. ഡോക്ടർ ബിരുദം നേടിയശേഷം നാട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു റിച്ച. ഒരമ്മയുടെയും കുഞ്ഞിന്റെയും ജീവനാണ് എന്ന തിരിച്ചറിവ് ലീല ബേബിയെ സിമിയുടെ അടുക്കലെത്തിച്ചു. ഈ സമയം എയർ ഹോസ്റ്റസ് ലീലയായോടായി  ചോദിച്ചത് പ്രസവ ശ്രുശൂഷയുമായി പരിചയം ഉണ്ടോ എന്ന് മാത്രം. ഞാൻ ഓൺകോളജി നഴ്‌സാണ് എങ്കിലും വർഷങ്ങൾക്ക് മുൻപ് നാട്ടിലെ ആശുപത്രിയിൽ ചെയ്ത പരിജ്ഞാനം ഉണ്ടെന്നും ലീല ബേബി  വ്യക്തമാക്കി. സിമിയുടെ അടുക്കലെത്തിയ ലീല കാണുന്നത് കാര്യ വിവരങ്ങൾ തിരക്കുന്ന ഡോക്ടർ റിച്ചയെയാണ്. ലീലയെ കണ്ടതും ഡോക്ടർ റിച്ച ഫിലിപ്പ് ലീലക്കായി മാറിക്കൊടുത്തു. പിന്നീട് നടന്നത് വളരെ പെട്ടെന്ന് ആയിരുന്നു. ഇതിനകം വിമാനത്തിൽ ഉണ്ടായിരുന്ന ക്വിൽറ്റ് ഫ്ലോറിൽ നിരത്തി അതിലാണ് സിമിയെ കിടത്തിയത്. ഇതിനകം പറവൂർ സ്വദേശിയായ ഡോക്ടർ ഇൻഷാദ് ഇബ്രാഹിം റിച്ചയോടും ലീലയോടൊപ്പം ചേർന്നു. തുടർന്നെത്തിയവർ ചെങ്ങന്നൂർ സ്വദേശിനിയായ മറിയാമ്മ, മാലിനി, സ്റ്റെഫി, MALE  നഴ്സുമ്മാരായ ജെയ്സൺ, വിൻചെസ്റ്ററിൽ താമസിക്കുന്ന, മാതാവിന്റെ മരണവിവരമറിഞ്ഞു മറിഞ്ഞു നാട്ടിലേക്കു പുറപ്പെട്ട മനു മദനൻ, പ്രജേഷ്  (ITU MALE) നേഴ്സ്. ഇവരാണ് ഈ പ്രസവസമയത്തെ സഹപ്രവർത്തകർ. ഇതിനകം സിമിയെ പരിശോധിച്ച ലീലയുടെ മനസ്സിലേക്ക് ഒരായിരം ചിന്തകൾ ആണ് ഞൊടിയിടയിൽ കടന്നുപോയത്. കുഞ്ഞിന്റെ തല വന്നു കൊണ്ടിരിക്കുന്നു. വെറും 7 മാസം മാത്രം വളർച്ചയുള്ള കുഞ്ഞ്. യാത്രയൊരു വിധ സൗകര്യങ്ങളും ഇല്ല. ലീലയും ഡോക്ടർ ഇൻഷാദും എല്ലാ കാര്യങ്ങളും ചെയ്യുന്നത് മുട്ടിൽ നിന്നുകൊണ്ടാണ്. ആത്മവിശ്വാസത്തെയും െദെവത്തെയും മനസ്സിൽ കരുതി... രണ്ടു പേരുടെ ജീവനാണ് എന്റെ കൈയിൽ എന്ന ചിന്ത... എന്തെങ്കിലും സംഭവിച്ചാൽ നഷ്ടമാവുന്നത് എന്റെയും ഡോക്ടർ ഇൻഷാദിന്റെയും പിൻ നമ്പർ ആണ് (യു കെയിൽ ജോലിചെയ്യാനുള്ള അംഗീകാരം). എന്നാൽ രണ്ട് ജീവനേക്കാൾ മേലെ എന്റെ പിൻ ഒന്നും  അല്ല എന്ന തിരിച്ചറിവ്... കുഞ്ഞിനെ പുറത്തെടുത്തപ്പോൾ ആണ് പൊക്കിൾ കോടി മുറിക്കാൻ ഒരു ബ്ലേഡ് പോലും ഇല്ല എന്ന് തിരിച്ചറിയുന്നത്. ഉച്ചത്തിൽ വിളിച്ച ലീലയുടെ വാക്കുകൾ കേട്ട് ഒരു MALE നഴ്‌സാണ് പൊക്കിൾ കൊടി മുറിച്ചത്.  ഒരു ടീമായി ഒരു മനസ്സായി എല്ലാവരും സഹായിച്ചു. കുഞ്ഞിനെ നഴ്‌സായ ലീല ബേബിയും ഡോക്ടർ ഇൻഷാദിന് ചേർന്നാണ് എടുത്തത്. തിരിച്ചു സിമിയിലേക്ക് തിരിഞ്ഞപ്പോൾ  എല്ലാവരുടെയും മുഖഭാവം ഭീതിയിലേക്ക് വഴുതിവീണു. സിമിയുടെ ബ്ലഡ് പ്രഷർ താഴുന്നു. ഈ പ്രതികൂല സാഹചര്യത്തിലും റിച്ച എന്ന ഡോക്ടറുടെ ആശയവിനമയം... കൃത്യമായി സിമിയുടെ ഭർത്താവായ ചെറിയാനെ  വിവരങ്ങൾ പറഞ്ഞു ആശ്വസിപ്പിക്കുന്ന, സാധ്വനമേകുന്ന ഒരമ്മയെപ്പോലെ... സിമിയുടെ ആരോഗ്യ നില കാത്തുസൂക്ഷിക്കാൻ ഐ വി കൊടുക്കണം. വിമാനത്തിൽ ആകെയുള്ളത്  രണ്ടെണ്ണം മാത്രം. ആദ്യത്തെ ശ്രമങ്ങൾ പരാജയപ്പെട്ടു. അത്രമാത്രം മുൾമുനയിൽ നിന്നാണ് എല്ലാവരും കാര്യങ്ങൾ ചെയ്യുന്നത്. രണ്ടാമത് കുത്തിയിട്ടും ലഭിക്കാതായതോടെ എല്ലാവരും പരിഭ്രമിക്കാൻ തുടങ്ങിയ സമയത്താണ് ഐ വി ഇടാൻ  പ്രജീഷ് തയ്യാറായി മുൻപോട്ടു വരികയും ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കുകയും ചെയ്തതോടെ എല്ലാവരുടെയും ടെൻഷൻ അൽപം അയഞ്ഞു. കുഞ്ഞിന്റെ താപനില നിലനിർത്താൻ പറ്റിയ ഒന്നും വിമാനത്തിൽ ഇല്ലായിരുന്നു. കുട്ടിയെ പിതാവായ ചെറിയാനെ കാണിക്കണം. പുതപ്പിൽ കുഞ്ഞിനെ പൊതിയാൻ സാധിക്കുന്നില്ല. നഴ്‌സായ മറിയാമ്മ പെട്ടെന്ന് കുട്ടികൾ സഹിതം സഞ്ചരിക്കുന്ന യാത്രക്കാരായ അമ്മമാരെ സമീപിച്ചു. ഒരമ്മ ഉറങ്ങിക്കിടന്ന തന്റെ കുഞ്ഞിനെ പൊതിഞ്ഞിരുന്ന ടവൽ മറിയാമ്മക്ക് എടുത്തു കൊടുത്തു. കാരണം മറ്റൊന്ന് ആരുടെയും അടുത്ത് മറ്റൊന്ന് എടുക്കാൻ ഇല്ലായിരുന്നു. പിന്നീട് നഴ്‌സായ മറിയാമ്മ തന്നെ കുഞ്ഞിനെ പിതാവായ ചെറിയാന് കൊടുക്കുകയാണ് ഉണ്ടായത്. ഇതിനിടയിൽ പൈലറ്റുമായി സംസാരിച്ച ഇർഷാദ്.. കൂടുതൽ ചർച്ചകൾ മറ്റു സഹപ്രവർത്തകരോടും. ഏത്രയും പെട്ടന്ന് അടുത്തുള്ള എവിടെയെങ്കിലും ഇറക്കണമെന്നും ആശുപത്രിയിലേക്ക് മാറ്റണമെന്നും എല്ലാവരും ഒരേ സ്വരത്തിൽ നിർദ്ദേശം വച്ചു. കാരണം 8 മണിക്കൂർ സഞ്ചരിച്ചു നാട്ടിൽ എത്താനുള്ള ആരോഗ്യസ്ഥിതി കുഞ്ഞിനില്ല എന്ന് ടീം ഒന്നാകെ അറിയിക്കുകയിരുന്നു. എയർ ഇന്ത്യ ബെയ്സുകളിൽ മാത്രമേ ഇറങ്ങാൻ അനുമതി ലഭിക്കു എന്ന് വെളിപ്പെടുത്തിയ പൈലററ്റിന്റെ നിന്തരമായ ശ്രമം ഫലം കണ്ടു.  ഫ്രാങ്ക്ഫർട്ടിൽ നിന്നും അനുമതി ലഭിച്ചതോടെ  അമ്മയെയും കുഞ്ഞിനേയും ഫ്രാങ്ക്ഫർട്ടിൽ ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാട്ടിൽ ഇറങ്ങിയപ്പോൾ ഇത്രയും കാര്യങ്ങൾ ചെയ്ത ലീലക്ക് കേരള റോട്ടറി ക്ലബ് ഗവേണർ ഒരു ഫലകം സമ്മാനിച്ചതാണ് ആകെയുള്ള അംഗീകാരം. ഒരു നന്ദി വാക്ക് എയർ ഇന്ത്യ പോലും പറഞ്ഞില്ല എന്നത് പോട്ടെ തിരിച്ചു യുകെക്ക് വരാനായി ടിക്കറ്റ് മാറ്റാനായി എയർ ഇന്ത്യ ഓഫീസിൽ എത്തിയ ലീല, കാര്യങ്ങൾ എല്ലാം ധരിപ്പിച്ചെങ്കിലും അവർക്കു ഇതുമായി യാതൊരു വിവരവും ഇല്ല എന്നാണ് അറിയിച്ചത്. എന്നാൽ സിമിയുടെ ഹാൻഡ് ഓവർ ബാഗ് മാത്രം തയ്യാറാക്കിയ മറ്റൊരു നേഴ്സ് നാട്ടിലെ വാർത്ത ചാനലിൽ നിറയുകയായിരുന്നു അതിനർഹതപ്പെട്ടവർ പുറത്തുനിൽക്കുമ്പോൾ... മറ്റൊരു കാര്യം യുകെയിലെ മുൻനിര മാധ്യമങ്ങളിൽ നമ്മൾ മലയാളികൾ വാർത്തകൊടുക്കുമ്പോൾ ചെയ്യാത്ത കാര്യം സ്വന്തം പേരിൽ അവകാശപ്പട്ട് വാർത്ത വരുകയും പിന്നീട്  യഥാർത്ഥ അവകാശികൾ ഇതേ മാധ്യമങ്ങളെ സമീപിച്ചാൽ മെഡിക്കൽ ഫീൽഡിൽ തന്നെയുള്ള നമ്മൾ മലയാളികൾ നുണയൻമ്മാരാണ് എന്ന് അവർ മനസ്സിലാക്കുകയും പിന്നീട് ഏതൊരു കാര്യത്തിന് സമീപിച്ചാലും അവരുടെ മനോഭാവം എന്തായിരിക്കുമെന്ന് ഒന്ന് ചിന്തിക്കുക.  കാരണം എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായ ആ പ്രസവത്തിൽ 80 ശതമാനം കാര്യങ്ങളും ചെയ്‌തത്‌ ഡോക്ടർ ഇൻഷാദ്, ബിർമിങ്ഹാമിൽ നിന്നുള്ള ഡോക്ടർ റിച്ച, നഴ്‌സായ ലീല ബേബി എന്നിവർ ചേർന്നാണ്. ഒന്നിലും പരാതിയില്ലെന്ന് ആവർത്തിച്ച ലീല ബേബി ഒന്ന് പറഞ്ഞു.... വാർത്ത എനിക്ക് നൽകുന്ന സംതൃപ്തിയേക്കാൾ അധികമായി സംതൃപ്‌തി തോന്നുന്നത് ആ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിച്ചതിൽ ആണ് എന്ന് മലയാളം യുകെയുമായി പങ്ക്‌ വെച്ചു. ഇതുതന്നെയല്ലേ ഇവർ തന്നെയല്ലേ ആ മാലാഖ എന്ന വിശേഷണത്തിന് അർഹ...  
ഫാ. ഹാപ്പി ജേക്കബ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പ്രത്യാശയുടെയും തിരുജനനത്തിന്റെ ഒരുക്ക ശുശ്രൂഷയിലേക്ക് നാം കടക്കുകയാണ്. ഒരു അനുസ്മരണം മാത്രമാണ് തിരുജനനം എങ്കിൽ ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതാണ്. എന്നാൽ തിരുജനനം അനുഭവം ആണെങ്കിൽ അതിനു വേണ്ടി നാം ഒരുങ്ങേണ്ടിയിരിക്കുന്നു. അവൻ അന്യനൻ ആണെങ്കിൽ പിന്നെ നാം എന്തിന് ഒരുങ്ങണം ? എന്തിന് കാത്തിരിക്കണം ? തിരുജനനത്തിൻറെ ആദ്യ വാക്കുകൾ വന്നു പതിച്ചത് പരിശുദ്ധ മറിയത്തിന്റെ കാതുകളിലാണ്. കൃപ നിറഞ്ഞവളെ നിനക്ക് സമാധാനം . കർത്താവ് നിന്നോടുകൂടെ. വി. ലൂക്കോസ് 1: 28. ആധുനിക കാലങ്ങളിൽ വിശ്വാസം വ്യതിചലിക്കുകയും ഭൗതികത ആശ്രയം ആകുകയും ചെയ്യുമ്പോൾ നാം അറിയാതെ തന്നെ ഈ മംഗളവാർത്ത നമ്മിൽ നിന്ന് അകലുന്നു. താൻ പേനിമയും ,ആസക്തിയും, മായാ മോഹങ്ങളും ഈ അകൽച്ചയ്ക്ക് ആക്കം കൂട്ടുന്നു. ഒരിക്കൽ നാം അകന്നു കഴിയുമ്പോൾ തിരിച്ചുവരവിന്റെ പാത അന്യമായി തീരുന്നു. "കർത്താവു നിന്നോട് കൂടെ " എന്ന ദൈവവചനം എന്ന് നമ്മിൽ നിന്ന് മാറുന്നുവോ അന്ന് തുടങ്ങും നമ്മുടെ പതനവും . വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഒന്നാം അദ്ധ്യായം ഒന്നാം വാക്യം മുതൽ നാം വായിക്കുന്നു, ആദിയിൽ വചനം ഉണ്ടായിരുന്നു . വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവം ആയിരുന്നു . ആ വചനം ആണ് മാലാഖ മറിയത്തോട് അരുളിച്ചെയ്തത് . ആ വചനം സ്വീകരിച്ച് വചനം ജഡമായി അവതരിക്കുവാൻ മറിയം പറഞ്ഞു "ഇതാ ഞാൻ കർത്താവിൻറെ ദാസി, അവിടുത്തെ ഹിതം പോലെ ഭവിക്കട്ടെ " . ഇവിടെ നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നത് പരിശുദ്ധ കന്യാമറിയത്തിന്റെ വിധേയത്വവും വിശ്വാസവുമാണ്. രക്ഷകൻ ജനിക്കുവാനുള്ള അടിസ്ഥാന കാരണങ്ങളായി ഇതിനെ നമുക്ക് കാണാം. ഇനി നമ്മിലേക്ക് ഒന്ന് നോക്കിയാൽ ഇവ രണ്ടും നാം എന്നേ മറന്നൂ. ജീവിത യാത്രയിൽ ഇവ രണ്ടുമില്ലാതെ ഇത്രയും സഞ്ചരിച്ചു. ഒരു തിരിച്ചറിവിനേക്കാൾ കൂടുതലായി പിന്തുടർന്ന വഴികൾ അല്ലേ നമ്മെ കൊണ്ടുപോകുന്നത്. അവൻ അന്യനല്ല എൻറെ ഇമ്മാനുവേൽ ആണെങ്കിൽ നാം അവനെ നമ്മുടെ ഉള്ളിൽ സ്വീകരിച്ചേ മതിയാവൂ. പഴയനിയമത്തിൽ അവന് ധാരാളം നാമങ്ങൾ നൽകിയിട്ടുണ്ട്. അവൻ രക്ഷകൻ ആണ് , വീണ്ടെടുപ്പ് ആണ് , അത്യുന്നതൻ ആണ് , നല്ലിടയൻ ആണ് അവൻ എല്ലാം എല്ലാം ആണ് . അത്തരത്തിൽ നാം മനസ്സിലാക്കുമ്പോൾ നമ്മുടെ എല്ലാ ആവശ്യങ്ങൾക്കും , പ്രയാസങ്ങൾക്കും . ആഗ്രഹങ്ങൾക്കും മതിയായവൻ അവൻ തന്നെ . മറ്റെവിടെ നാം പോയാലും നിത്യ സമാധാനം ലഭിക്കണമെങ്കിൽ തിരിച്ച് വന്നേ മതിയാവുകയുള്ളൂ. 'അവൻ നമ്മോടു കൂടെ ' എന്ന അർഥപൂർണമായ വാഗ്ദത്തം നാം ഉൾകൊണ്ടേ മതിയാവുകയുള്ളൂ. അവൻ ബലവാനും സർവ്വശക്തനും ആണെങ്കിലും നമ്മുടെ വിധേയത്വവും സമർപ്പണവും ഇല്ല എങ്കിൽ എങ്ങനെ ഇമ്മാനുവേൽ ആകും . "ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു ; ആരെങ്കിലും എൻറെ ശബ്ദം കേട്ട് വാതിൽ തുറന്നാൽ ഞാൻ അവൻറെ അടുക്കൽ ചെന്ന് അവനോടും അവൻ എന്നോടും കൂടെ അത്താഴം കഴിക്കും". വെളിപാട് 3: 20 ഇമ്മാനുവേൽ എത്ര കാലമായി നമ്മുടെ ഹൃദയ വാതിൽക്കൽ നിൽക്കുന്നു. എത്ര ക്രിസ്തുമസ് നാം പിന്നിട്ടു. അന്യനായി അല്ലേ നാം അവനെ കണ്ടിരുന്നത്. ലോകം മുഴുവൻ മഹാരോഗത്തിൽ വലഞ്ഞപ്പോഴും ഇപ്പോഴും ആശങ്കയും അവ്യക്തതയും നിലനിൽക്കുമ്പോഴും നാം തിരിച്ചറിയുക. ദൈവ പുത്രന് ജനിക്കുവാൻ ഒരിടം വേണം. അവൻ എൻറെ ഹൃദയ വാതിലിൽ നിന്നും മുട്ടുമ്പോൾ വാതിൽ തുറക്കുവാൻ എൻറെ വിശ്വാസവും വിധേയത്വവും കന്യകയെ പോലെ സമർപ്പിക്കുവാൻ കഴിയട്ടെ . നാം ഇന്നും ജീവനോടെ നിലനിൽക്കുന്നുവെങ്കിൽ അവൻ നിലനിർത്തി എങ്കിൽ അവന് ഞാൻ അന്യനല്ല. എനിക്ക് അവൻ എൻറെ ഇമ്മാനുവേൽ . ലോകരക്ഷകൻ ബലം നൽകി നമ്മെ ആ നല്ല ദിനത്തിലേയ്ക്ക് ഒരുക്കട്ടെ . പ്രാർത്ഥനയോടെ ഹാപ്പി ജേക്കബ് അച്ചൻ റവ. ഫാ. ഹാപ്പി ജേക്കബ്ബ് മലങ്കര ഓർത്ത്ഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ ഭദ്രാസ   സെക്രട്ടിയായി ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു. കൂടാതെ മാഞ്ചെസ്റ്റർ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവകയിലും, ന്യൂകാസിൽ സെൻറ് തോമസ്സ് ഇടവകയിലും, നോർത്ത് വെയിൽസ് സെൻറ് ബെഹന്നാൻസ് ഇടവകയിലും വികാരിയായിട്ട് ശുശ്രൂഷിക്കുന്നു. യോർക്ക്ഷയറിലെ ഹറോഗേറ്റിലാണ് താമസം.
LATEST NEWS
INDIA / KERALA
പഞ്ചാബിലെ ജലന്തറില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോണ്‍വെന്റ് ചാപ്പലിലെ ജനാലയില്‍ തൂങ്ങിമരിച്ച നിലയിലാണ് കത്തോലിക്കാ വിഭാഗത്തിലെ കന്യാസ്ത്രീയായ സിസ്റ്റര്‍ മേരി മേഴ്‌സിയുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയത്. 30 വയസായിരുന്നു. ആലപ്പുഴയിലെ ചേര്‍ത്തലയ്ക്കടുത്തുള്ള ആര്‍ത്തുങ്കലില്‍ നിന്നുള്ളയാളാണ് സിസ്റ്റര്‍ മേരി മേഴ്‌സി. 1881ല്‍ സ്ഥാപിതമായ ഇറ്റാലിയന്‍ സന്യാസിനി സമൂഹമായ ഫ്രാന്‍സിസ്‌കന്‍ ഇമ്മാകുലേറ്റൈന്‍ സിസ്റ്റേഴ്സിന്റെ ഭാഗമായിരുന്നു സിസ്റ്റര്‍ മേരി മേഴ്‌സി. മരണം സ്ഥിരീകരിച്ച് കൊണ്ട് ബിഷപ്പ് ഹൗസില്‍ നിന്നും അറിയിപ്പ് നല്‍കിയെങ്കിലും മരണകാരണം സംബന്ധിച്ചൊന്നുമുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല. സംസ്‌കാര ചടങ്ങുകള്‍ പിന്നീട് കന്യാസ്ത്രീയുടെ ചേര്‍ത്തലയിലെ ഇടവകയില്‍ വെച്ച് നടക്കുമെന്ന് ബിഷപ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറഞ്ഞു. ”നവംബര്‍ 30ന് രാവിലെ സിസ്റ്റര്‍ മേഴ്‌സിയുടെ മൃതദേഹം കോണ്‍വെന്റ് ചാപലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോപ്‌സിയ്ക്ക് ശേഷം മൃതദേഹം കേരളത്തിലേയ്ക്ക് എത്തിക്കും,” രൂപത ചാന്‍സലര്‍ ഫാദര്‍ ആന്തണി തുരുത്തി പറഞ്ഞതായി മാറ്റേഴ്‌സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
VIDEO GALLERY
SPIRITUAL
Travel
മുന്‍പെങ്ങും ഉണ്ടായി‌ട്ടില്ലാത്ത വിധത്തില്‍ സ്ത്രീ സ്വാതന്ത്ര്യവും ലിംഗസമത്വവും ചര്‍ച്ച ചെയ്യപ്പെ‌ടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. കടുത്ത പുരുഷാധിപത്യ രീതികളില്‍ നിന്നും മാറി ചിന്തിച്ച് സ്ത്രീയെയും പുരുഷനെയും ഒരുപോലെ കണക്കാക്കുന്ന രീതിയിലേക്കുള്ള യാത്രയിലും സ്ത്രീകള്‍ക്ക് പ്രവേശനം ലഭിക്കാത്ത ഇടങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ? അനീതിക്കെതിരെ വർഷങ്ങളായി വികാരാധീനമായ പ്രതിഷേധം ഉണ്ടായിട്ടും, നിരവധി സ്ത്രീകൾ നിരോധനങ്ങൾ ലംഘിച്ചിട്ടും, ഈ നിയമങ്ങൾ ഇപ്പോഴും ഉയർത്തിപ്പിടിക്കപ്പെടുന്നു. ഇതാ ലോകത്തില്‍ വിചിത്രമായ കാരണങ്ങള്‍ കാരണം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെ‌ട്ടിട്ടുള്ള ഇ‌ടങ്ങളെക്കുറിച്ച് വായിക്കാം. മൗണ്ട് ആഥോസ്, ഗ്രീസ് പൂര്‍ണ്ണമായും പുരുഷന്മാര്‍ മാത്രം വസിക്കുന്ന ഒരി‌ടമാണ് ടക്കുകിഴക്കൻ ഗ്രീസിലെ ചാൽസിഡൈസ് ഉപദ്വീപിന്‍റെ മുനമ്പിലെ മൗണ്ട് ആഥോസ്. 1,000 വർഷത്തിലേറെയായി സ്ത്രീ രൂപത്തെ - സ്ത്രീകളെ മാത്രമല്ല, മൃഗങ്ങളെയും ഇവിടെ നിരോധിച്ചിരിക്കുകയാണ്. ബൈസാന്‍റിയന്‍ വിശ്വാസത്തിന്റെ ഭാഗമായാണ് മൗണ്ട് ആഥോസിനെ കണക്കാക്കുന്നത്. അവര്‍ക്കിടയില്‍ വിശുദ്ധ മല എന്നാണത്രെ ഇത് അറിയപ്പെടുന്നത്. ഓര്‍ത്തഡോക്സ് വിഭാഗത്തില്‍ പെടുന്ന പുരുഷ സന്യാസിമാരും അവരു‌ടെ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ഇവിടെ വസിക്കുന്നത്. 2,262 പുരുഷന്മാരാണ് ഇവിടുത്തെ ആകെ ജനസംഖ്യ. മുൻകാലങ്ങളിൽ, സ്ത്രീകൾ പ്രതിഷേധത്തിന്റെ ഭാഗമായി ഈ മലയിലേക്ക് നുഴഞ്ഞു കയറിയിരുന്നുവെങ്കിലും അത് ഇവിടുത്തെ സന്യാസിമാരുടെ ആത്മീയ പ്രബുദ്ധതയിലേക്കുള്ള അവരുടെ പാതയെ മന്ദഗതിയിലാക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. മൗണ്ട് ഒമിന്‍, ജപ്പാന്‍ ഷുഗെന്‍ഡോ സന്യാസിമാരുടെ ഭവനമാണ് മൗണ്ട് ഒമിൻ. പർവതങ്ങളിൽ ഒരു സന്യാസിയുടെ കർശനമായ സ്വയം നിഷേധം ശീലിച്ചതിനാൽ, സന്യാസിമാരില്‍ പ്രലോഭനത്തെക്കുറിച്ചുള്ള ചിന്തകൾ ഒരിക്കലും ഉണ്ടാകാതിരിക്കുവാനാണത്രെ സ്ത്രീകളെ ഇവിടെ വിലക്കിയിരിക്കുന്നത്. കഴിഞ്ഞ 1300 ല്‍ അധികം വര്‍ഷമായി ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ജപ്പാനിലെ നാറാ പ്രവിശ്യയിലെ ഹോൺഷോയിലെ കൻസായി മേഖലയിലെ യോഷിനോ-കുമാനോ നാഷനൽ പാർക്കിലാണ് മൗണ്ട് ഒമിന്‍ സ്ഥിതി ചെയ്യുന്നത്. പര്‍വ്വതത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന ഒമിനേസൻജി ക്ഷേത്രം ഇവരുടെ ആത്മീയ കാര്യങ്ങളുടെ കേന്ദ്രമാണ്. രണക്പൂര്‍ ജൈനക്ഷേത്രം സാങ്കേതികമായി സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം അനുവദിക്കാറുണ്ട്. എന്നാല്‍ ക്ഷേത്രത്തിനു പുറത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ നിബന്ധനകള്‍ എല്ലാം പാവിച്ചു വേണമത്രെ ഉള്ളില്‍ കടക്കുവാന്‍. കർശനമായ വസ്ത്രധാരണ രീതിക്ക് പുറമേ, ആർത്തവമുള്ള സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. പട്ബൗസി സത്രം, അസം ഇന്ത്യയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്ത മറ്റൊരിടം അസമിലെ പട്ബൗസി സത്രം ആണ്. ശുദ്ധതയുടെ പേരില്‍ തന്നെയാണ് ഇവിടെയും സ്ത്രീകള് വിലക്ക് നേരിടുന്നത്. നിരോധനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആർത്തവം തന്നെയാണ്. 2010-ൽ, ആസാം ഗവർണർ ജെ.ബി. പട്‌നായിക്, ഈ പ്രദേശത്തെ ക്ഷേത്രങ്ങൾ സന്ദർശിക്കാനെത്തിയപ്പോള്‍ പട്ബൗസി സത്രത്തിന്റെ അധികാരികളുമായി സംസാരിക്കുകയും 20 സ്ത്രീകളെ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് അധികകാലം തുടര്‍ന്നില്ല. കാര്‍ത്തികേയ ക്ഷേത്രം, പുഷ്കര്‍ കാർത്തികേയ ഭഗവാന്റെ ബ്രഹ്മചാരി രൂപത്തെ ആരാധിക്കുന്ന ക്ഷേത്രമാണ് രാജസ്ഥാനിലെ പുഷ്കര്‍ കാര്‍ത്തികേയ ക്ഷേത്രം. ഇതിനാല്‍ സ്ത്രീകള്‍ ഈ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് പൂര്‍ണ്ണ വിലക്കാണ് നിലനില്‍ക്കുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകളെ അനുഗ്രഹിക്കുന്നതിനുപകരം ഭഗവാൻ ശപിക്കുന്നു എന്നൊരു ഐതിഹ്യമുണ്ട് . ഇറാനിലെ സ്പോട്സ് സ്റ്റേഡിയങ്ങള്‍ 1979 ലെ വിപ്ലവം മുതൽ, രാജ്യത്തുടനീളമുള്ള സ്റ്റേഡിയങ്ങളിൽ എല്ലാ കായിക മത്സരങ്ങളിലും പങ്കെടുക്കുന്നതിൽ നിന്ന് സ്ത്രീകൾക്ക് വിലക്കുണ്ട്. പുരുഷ കളിക്കാർ ഷോർട്ട്‌സ് ധരിക്കുന്നതിനാലും അസഭ്യമായ ഭാഷയും പെരുമാറ്റവും ഇവി‌ടെ സാധാരണമാണെന്നും അത് അവരുടെ കുടുംബത്തിന് പുറത്തുള്ള പുരുഷന്മാരുമായി അനാവശ്യമായി ഇടപഴകാൻ ഇടയാക്കുമെന്നതിനാലും സ്ത്രീകൾ ഈ പരിപാടികളിൽ പങ്കെടുക്കുന്നത് അനുചിതമാണെന്ന് നിരോധനത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നു. തുടക്കത്തിൽ സ്ത്രീകൾക്ക് എല്ലാ കായിക ഇനങ്ങളും കാണുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു, എന്നാൽ അടുത്തിടെയാണ് സ്ത്രീകൾക്ക് വോളിബോൾ ഗെയിമുകളിലും തിരഞ്ഞെടുത്ത ചില ഇവന്റുകളിലും പങ്കെടുക്കാൻ അനുമതി ലഭിച്ചത്. എന്നാൽ ഫുട്ബോൾ, നീന്തൽ, ഗുസ്തി തുടങ്ങിയ മിക്ക കായിക ഇനങ്ങൾക്കും സ്റ്റേഡിയങ്ങൾ പുരുഷന്മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഗാലക്‌സി വാട്ടർ പാർക്ക്, ബവേറിയ, ജർമനി യൂറോപ്പിലെ പ്രസിദ്ധമായ തെർമൽ ബാത്ത് കോംപ്ലക്സായ തേം എർഡിംഗിന്‍റെ ഭാഗമാണ് ഗാലക്‌സി വാട്ടർ പാർക്കില്‍ നിലവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഗാലക്സിയിലെ ഹൈ-സ്പീഡ് സ്ലൈഡുകളിലൊന്നിൽനിന്ന് കയറിയപ്പോള്‍ സ്ത്രീകള്‍ക്ക് ചില അപകടങ്ങള്‍ സംഭവിച്ചതിനാലാണ് ഇവിടെ നിലവില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്തത്. ഒകിനോഷിമ, ജപ്പാന്‍ ജപ്പാനില്‍ സ്ത്രീകളെ വിലക്കിയിരിക്കുന്ന മറ്റൊരു സ്ഥലമാണ് ഒകിനോഷിമ. ഫുകുവോക എന്നും ഇതറിയപ്പെടുന്നു. മുനാകട്ട പട്ടണത്തിന്റെ ഭാഗമായ ഈ ദ്വീപ് യുനസ്കോയു‌‌‌‌ടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലും ഇ‌ടം നേ‌ടിയിട്ടുണ്ട്. ദ്വീപിലെ ക്ഷേത്രത്തില്‍ വര്‍ഷം തോറും നടക്കുന്ന ആഘോഷത്തിന് മാത്രമാണ് പുറമേ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നത്. അതിലും പുരുഷന്മാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. എല്ലാ വർഷവും മേയ് 27-നാണ് ഇവിടം തുറക്കുന്നത്.  
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക് മലയാളം യുകെ ഓസ്ട്രേലിയ : പ്രമുഖ ഓസ്ട്രേലിയൻ ബാങ്കുകളിൽ ഒന്നായ, കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ കസ്റ്റമേഴ്സിന് ക്രിപ്റ്റോ കറൻസികൾ വ്യാപാരം ചെയ്യാനുള്ള സൗകര്യം ഒരുക്കി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ബാങ്കിന്റെ ആപ്പിലൂടെയാണ് ഈ സൗകര്യം കസ്റ്റമേഴ്സിന് ലഭ്യമാകുന്നത്. യു എസ്‌ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് ജമിനിയുമായും, ബ്ലോക്ക്‌ചെയിൻ അനാലിസിസ് ഫേം ചെയിൻ അനാലിസിസുമായും ചേർന്നാണ് കോമൺവെൽത്ത് ബാങ്ക് തങ്ങളുടെ 6.5 മില്യൻ ആപ്പ് വഴി കസ്റ്റമേഴ്സിന് ക്രിപ്റ്റോകറൻസികൾ വ്യാപാരം ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ബിറ്റ് കോയിൻ, എതിറിയം, ലൈറ്റ് കോയിൻ ഉൾപ്പെടെ പത്തോളം ക്രിപ്റ്റോകറൻസികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള സൗകര്യങ്ങൾ കസ്റ്റമേഴ്സിന് ഈ ആപ്പിലൂടെ ലഭ്യമാകും. അടുത്ത ആഴ്ചകൾക്കുള്ളിൽ തന്നെ പരീക്ഷണാർഥത്തിൽ ഇത് നടപ്പിലാക്കുമെന്നും, 2022 ഓടെ ഇത് പൂർണ രീതിയിൽ പ്രവർത്തനമാരംഭിക്കുമെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ക്രിപ്റ്റോ കറൻസി ട്രേഡിങ്ങിന് പൂർണ്ണമായും സുരക്ഷിതമായ ഒരു പ്ലാറ്റ് ഫോമാണ് തങ്ങൾ ഉറപ്പാക്കാൻ ശ്രമിക്കുന്നതെന്ന് സി ബി എ ചീഫ് എക്സിക്യൂട്ടീവ് മാറ്റ് കോമിൻ വ്യക്തമാക്കി. ബാങ്ക് നടത്തിയ അന്വേഷണങ്ങളിൽ ഭൂരിഭാഗം കസ്റ്റമേഴ്സും ക്രിപ്റ്റോകറൻസികളിലുള്ള തങ്ങളുടെ താല്പര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ തന്നെ നിരവധി പേർ നിലവിൽ ക്രിപ്റ്റോകറൻസി ട്രേഡിങ് നടത്തുന്നവരുമാണ്. ഇതേ തുടർന്നാണ് ഇത്തരമൊരു സൗകര്യം ഒരുക്കി നൽകുവാൻ ബാങ്ക് മുന്നോട്ടു വന്നിരിക്കുന്നത്. മറ്റു പല എക്സ്ചേഞ്ച് പ്ലാറ്റ് ഫോമുകളിലും ജനങ്ങൾ വഞ്ചിക്കപ്പെടാൻ ഉള്ള സാധ്യതകളേറെ ആണെന്നും, എന്നാൽ അത്തരം ഭീഷണികളെ എല്ലാം ഒഴിവാക്കി പൂർണ്ണ സുരക്ഷിതത്വബോധം കസ്റ്റമേഴ്സിന് നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് മാറ്റ് കോമിൻ വ്യക്തമാക്കി. ഈ സൗകര്യം ലഭ്യമാക്കുന്ന ഓസ്ട്രേലിയയിലെ ആദ്യ പ്രമുഖ ബാങ്കുകളിൽ ഒന്നാണ് സി ബി എ. ഈ സംവിധാനം ക്രിപ്റ്റോകറൻസികൾക്ക് കൂടുതൽ സ്വീകാര്യത ഉണ്ടാക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. കോമൺവെൽത്ത് ബാങ്ക് ഇത്തരമൊരു മേഖലയിലേയ്ക്ക് ചുവടുവച്ചതിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്ന് സ്വൈൻബെൺ ബിസിനസ് സ്കൂൾ ലക്ചറർ ഡോക്ടർ ഡിമിട്രിയസ് സലംപാസിസ് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികളെ അവഗണിച്ചിരുന്ന ഒരു കാലഘട്ടത്തിന് മാറ്റമുണ്ടാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക മേഖലയിലുള്ള നിരവധി വിദഗ്ധരും ബാങ്കിന്റെ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
SPECIALS
MOVIES / CHANNELS
Read more >>
WORLD
തിരുവല്ല സ്വദേശിനിയുടെ വീട്ടിൽ ഉറങ്ങുമ്പോൾ മുകളിലത്തെ നിലയിൽ താമസിക്കുന്നയാളിന്റെ തോക്കിൽ നിന്നുള്ള വെടിയുണ്ടകൾ സീലിംഗ് തുളച്ച് ശരീരത്തിൽ പതിക്കുകയായിരുന്നു. തിരുവല്ല നോർത്ത് നിരണം ഇടപ്പള്ളി പറമ്പിൽ വീട്ടിൽ ബോബൻ മാത്യൂവിന്റെയും ബിൻസിയുടെയും മകളാണ്. ബിമൽ, ബേസൽ എന്നിവർ സഹോദരങ്ങളാണ്. നിരണം വടക്കുംഭാഗം സെൻറ് തോമസ് ഓർത്തോഡോക്സ് ഇടവകാംഗമായ ബോബൻ മാത്യൂ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന കൗൺസിൽ അംഗമാണ്. മസ്‌ക്കറ്റ് സെൻറ് ഗ്രിഗോറിയോസ് ഓർത്തോഡോക്സ് ഇടവക സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനത്തിനു വേണ്ടി മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ ഭദ്രാസന മെത്രാപ്പോലീത്താ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പോലിസ് അധികാരികളിൽ നിന്ന് മൃതുദേഹം ലഭിക്കുന്നതനുസരിച്ച് അലബാമയിൽ പൊതുദർശനത്തിനും, സംസ്കാര ശുശ്രൂഷകൾക്കും ശേഷം കേരളത്തിലേക്ക് കൊണ്ടുപോകുവാനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. For more details: 469-473-1140 or 334-546-0729
LITERATURE
രാധാകൃഷ്ണൻ മാഞ്ഞൂർ സൂക്ഷ്മ മനോഹരങ്ങളായ പദാവലികൾ കൊണ്ട് ആഴവും, പരപ്പുമുള്ള കവിതകളും,  നാനോകഥകളും സമ്മാനിക്കുന്ന ഒരു എഴുത്തുകാരൻ നമുക്കുണ്ട് - സതീഷ് തപസ്യ. സാഹിത്യ വഴിയിൽ വ്യതിരിക്തമായൊരു വ്യക്തിത്വം, ഏതെങ്കിലും എഴുത്തു പൊങ്ങച്ചങ്ങളുടെയോ ,  സാങ്കേതികതകളുടെയോ, പദവി കസർത്തുകളുടെയോ  കൂട്ടുകൃഷിയിൽ പെട്ടു പോകാത്തവൻ. തീപിടിച്ച കിടക്കയും, പൊള്ളുന്ന കനൽ ജീവിതവും സ്വന്തമായുള്ള ഒരുവൻ.  നീതിബോധത്തിൽ ജ്വലിക്കുകയും തേങ്ങുകയും ചെയ്യുന്ന മനസ്സോടെ നമുക്ക് നേരെ നീട്ടുന്നത് നന്മയുടെ സാഹിത്യസൃഷ്ടികളാണ്.... കലർപ്പില്ലാത്ത ജീവിതത്തിൻറെ തുറസ്സായ തലങ്ങളിൽ നിന്ന് ഉരുവം കൊണ്ടത് ...... അരയ്ക്ക് കീഴ്പോട്ട് തളർന്നു കിടക്കുന്ന ഒരു കവിയെപ്പറ്റിയാണ് പറഞ്ഞുവരുന്നത്.  നിസ്സഹായതകളെ നിഷ്ക്കരുണം വകഞ്ഞുമാറ്റി ജീവിതത്തിൻറെ പുതിയ ബോധ്യങ്ങളിലേയ്ക്കാണ് ഈ കവി സഞ്ചരിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട എടുരുത്തി ഗ്രാമത്തിലാണ് സതീഷ് താമസിക്കുന്നത്.  സതീഷിന്‌ രണ്ടു വയസ്സുള്ളപ്പോൾ അപ്പൻ  ഉപേക്ഷിച്ചുപോയി.  പത്താം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് വീടിൻറെ മുറ്റത്തെ തെങ്ങിൽ കയറിയ സതീഷ് താഴേക്ക് പതിച്ചു. തൊണ്ണൂറിലെ  ഒരു സായാഹ്ന മഴയിൽ ജീവിതം തല കുത്തി വീണപ്പോൾ എല്ലാം അവസാനിച്ചുവെന്ന് കരുതി. നട്ടെല്ലിന് ക്ഷതം, നെഞ്ചിനു കീഴ്‌പോട്ടു തളർന്നു .... അനാഥത്വം, ഏകാന്തത,  രോഗങ്ങൾ എല്ലാം കവിതയിൽ കടന്നുവരുന്നുണ്ട് . ഈ ആത്മ പീഡകളാവും സതീഷിന്റെ കവിതകളെ വേറിട്ടു നിർത്തുന്നത്.  ചുറ്റുപാടുകൾ പൊള്ളിക്കുന്ന ചിത്രങ്ങളായി മുന്നിൽ നിൽക്കുമ്പോൾ മറ്റൊരു വിഷയവും തേടി അലയേണ്ടി വരുന്നില്ല.  ഇനി കവി പറയട്ടെ ജീവിതത്തെപ്പറ്റി ,  കാലത്തെപ്പറ്റി ......    കവിതയെ എങ്ങനെ കാണുന്നു ? കവിത എനിക്ക് അതിജീവനത്തിൻെറ നട വഴിയാണ്.  അവിടെനിന്ന് ഞാൻ പ്രതികരിക്കുകയും,  പ്രതിഷേധിക്കുകയും ചെയ്യുന്നു അഭയവും അതിജീവനവുമാവുന്നു. കവിതയെന്നെ ജാഗ്രതയുള്ളവനാക്കുന്നു ....  വളരെ സമ്പന്നമായ വായനക്കാലം? പ്രിയപ്പെട്ട എഴുത്തുകാർ? ഞാൻ വീണ് ഒരു വർഷം കഴിഞ്ഞപ്പോൾ മുതൽ പുസ്തക വായന തുടങ്ങി. വായന കരുത്തും വഴികാട്ടിയുമായി. വായിച്ച എല്ലാ പുസ്തകങ്ങളും എനിക്ക് പ്രിയപ്പെട്ടതാവുന്നു. എ.അയ്യപ്പൻ , സച്ചിദാനന്ദൻ ,കടമ്മനിട്ട, സുഗതകുമാരി സത്യചന്ദ്രൻ പൊയിൽക്കാവ് കിട്ടിയ പുരസ്കാരങ്ങൾ ?  ജയലക്ഷ്മി സാഹിത്യപുരസ്കാരം, പൊൻകുന്നം ജനകീയ വായനശാല ദശവാർഷിക പുരസ്കാരം ,ഗ്രന്ഥപ്പുര  കവിതാ പുരസ്കാരം, നാമ്പ് സാഹിത്യ പുരസ്ക്കാരം ,പരസ്പരം മാസികയുടെ വായനക്കൂട്ടം പുരസ്കാരം,  പ്രദീപ് മീനാത്തുശ്ശേരി സ്മാരക കവിതാ പുരസ്കാരം,  ഇൻഡിവുഡ് ഭാഷാ  സാഹിത്യ പുരസ്കാരം  സൈമൺ ബ്രിട്ടോയുമായുള്ള സൗഹൃദം? തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഫിസിക്കൽ മെഡിസിൻ ആൻഡ്  റിഹാബിലിറ്റേഷൻ സെൻററിൽ വച്ചാണ് സൈമൺ ബ്രിട്ടോയെ പരിചയപ്പെട്ടത്. അന്ന് ബ്രിട്ടോയും  ചികിത്സയ്ക്കായി എത്തിയതായിരുന്നു . ബ്രിട്ടോയാണ് വായനയും,  എഴുത്തും ആത്മബലം നൽകുന്നതാണെന്ന് പറയുന്നത്.  ഈ നിസ്സഹായതയാണ് തൻറെ കരുത്തെന്നും ഈ കരുത്ത് ഉപയോഗിച്ച് സിംഹത്തെ വേട്ടയാടണമെന്നും പറഞ്ഞു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ? മഞ്ഞുപൊഴിയുമ്പോൾ (കവിത - ചിത്രരശ്മി മലപ്പുറം) മരിച്ചവർ മരങ്ങൾക്ക് ഹരിതമാകുന്നു. ( നാനോ കഥകൾ - ജനകീയ വായനശാല പൊൻകുന്നം ) അതിരുകളിലൂടെ കുഞ്ഞുങ്ങൾ നടക്കുമ്പോൾ(കവിത - ഡിസി  കോട്ടയം ) തൊട്ടാവാടി (ബാലകവിതകൾ - പ്രിന്റ് ഹൗസ് തൃശ്ശൂർ) പൂവിനെയും,  പ്രണയത്തെയും, വെണ്മയെയും , ജീവിതത്തെയും ,  മരണത്തെയും ജീവിതത്തിൻറെ പളിത യുക്തികളിലേയ്ക്ക് മിഴി ചൂണ്ടി , വായനക്കാരന്റെ ആത്മസ്ഥലിയെ ഉണർത്തുന്നു. സതീഷിന്റെ പ്രശസ്തമായ ' വില്പന' എന്ന നാനോക്കഥ ഇങ്ങനെയാണ് "അവൾക്ക് വിൽപ്പനയെക്കുറിച്ച് ഒന്നും അറിയില്ല . അതുകൊണ്ടാണ് ഒരു പുരുഷനെയും അവൾക്ക് വിൽക്കാനാവാത്തത്". ഈ കഥ കച്ചവടത്തിന്റെ നീതി ശാസ്ത്രത്തെ ദയാരഹിതമായി കീറിമുറിച്ച് വെളിപ്പെടുത്തുന്നു. സ്ത്രീയെന്ന ഉപകരണത്തിന്റെ വില്പന സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന ആഗോള വ്യവസ്ഥയുടെ കപടതകളെയും ,  ആൺകോയ്മയെയും എത്ര ഒതുക്കത്തോടെ പകർത്തി വച്ചിരിക്കുന്നു. ഉപരേഖ ഈ കവിജീവിതത്തിനു പുറകിൽ ജാഗ്രതയും , കരുതലുമായ് ഒരാളുണ്ട്.  അമ്മ - ടി. കമലമ്മാൾ . ഈ അമ്മയുടെ പ്രാർത്ഥനകളിൽ നിന്നാണ്, വറ്റാത്ത പ്രതീക്ഷകളിൽ നിന്നാണ് ,വറ്റാത്ത പ്രതീക്ഷകളിൽ നിന്നാണ്  സതീഷിന്റെ  സർഗ്ഗാത്മകത പൂർണമാവുന്നത് ...... അതുകൊണ്ടുതന്നെയാണ് അതിജീവന കഥ നമുക്ക് പാഠപുസ്തകമാവുന്നത്.
Copyright © . All rights reserved