back to homepage

Posts From News Desk 1

തിരുനെല്‍വേലി ബസപകടം: മരിച്ചവരില്‍ രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു

തിരുനെല്‍വേലി: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ രാവിലെയുണ്ടായ ബസപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ടു മൃതദേഹങ്ങള്‍ കൂടി ഉച്ചയ്ക്കു ശേഷം തിരിച്ചറിഞ്ഞു. വലിയതുറ സ്വദേശികളായ വിനോദ്, ഭാര്യ ആന്‍സി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇനി 35 വയസ്സ തോന്നിക്കുന്ന ഒരു പുരുഷനെ കൂടിയാണ് തിരിച്ചറിയാനുള്ളത്.

Read More

പതിനൊന്നാം വയസ്സില്‍ മെന്‍സ ടെസ്റ്റില്‍ മാക്സിമം മാര്‍ക്ക് വാങ്ങി മലയാളി പെണ്‍കുട്ടി

ലണ്ടന്‍: ഐല്‍വര്‍ത്തില്‍ നിന്നുള്ള പതിനൊന്ന്കാരിയായ മലയാളി പെണ്‍കുട്ടിയ്ക്ക് അപൂര്‍വ്വ നേട്ടം. യുകെയില്‍ ഒരു ശതമാനം മാത്രം വരുന്ന അതിബുദ്ധിശാലികളുടെ ഗണത്തിലേക്കാണ് അനുഷ്ക ബിനോയ്‌ എന്ന മലയാളി പെണ്‍കുട്ടി നടന്നു കയറിയത്. യുകെയിലെ ഏതൊരു മലയാളിക്കും അഭിമാനത്തോടെ പറയാവുന്ന നേട്ടമാണ് ചെറു പ്രായത്തില്‍ തന്നെ അനുഷ്ക ബിനോയ്‌ സ്വന്തമാക്കിയിരിക്കുന്നത്. പതിനൊന്നാം വയസ്സില്‍ യുകെയിലെ പ്രശസ്തമായ മെന്‍സ ടെസ്റ്റില്‍ മാക്സിമം മാര്‍ക്ക് വാങ്ങിയാണ് അനുഷ്ക ബിനോയ്‌ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. മെന്‍സ ടെസ്റ്റില്‍ സ്കോര്‍ ചെയ്യാവുന്ന പരമാവധി മാര്‍ക്ക്‌ ആയ 162 മാര്‍ക്ക് ആണ് ഈ മിടുക്കി സ്കോര്‍ ചെയ്ത് ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്.

Read More

യുക്മ ട്രഷറര്‍ ഷാജി തോമസിന് ജന്മദിനാശംസകള്‍

യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസിന് ഇന്ന് ജന്മദിനം. ഭാര്യ ആന്‍സി ഷാജി, മക്കളായ  ഫെബിന്‍ ഷാജി, ഫേബ ഷാജി എന്നിവര്‍ പ്രിയപ്പെട്ട ഡാഡിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ഷാജി തോമസിന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍ നേരുന്നു.  

Read More

നഴ്സുമാര്‍ക്ക് വന്‍ അവസരം; യുകെയിലേക്കും ക്യാനഡയിലേക്കും കേരള ഗവണ്മെന്‍റ് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നു

സാജന്‍ സത്യന്‍ കേരളത്തില്‍ മികച്ച രീതിയില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇടനിലക്കാരുടെ കൊള്ളയും ചതിക്കുഴികളും ഇല്ലാതെ യുകെയിലേക്കും ക്യാനഡയിലേക്കും പോകാന്‍ അവസരം ഒരുങ്ങി. ബി.എസ്. സി നേഴ്‌സിംഗ് കഴിഞ്ഞ് രണ്ടു വര്‍ഷം പ്രവര്‍ത്തിപരിചയവും IELTSന് ആവശ്യമായ സ്കോറും ഉണ്ടെങ്കില്‍ യുകെയിലും കാനഡയിലും

Read More

ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ പന്ത്രണ്ടാമത് പുതുവത്സരാഘോഷങ്ങള്‍ ശനിയാഴ്ച

ഇപ്സ്വിച്ച്: കലാമേന്മ കൊണ്ടും നേതൃത്വ പാടവം കൊണ്ടും ഒരു ദശാബ്ദത്തിലേറെയായി ഇപ്സ്വിച്ചിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി മനസ്സുകള്‍ക്കൊപ്പം തദ്ദേശീയ മനസ്സുകളിലും ചിരപ്രതിഷ്ഠ നേടിയ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ പന്ത്രണ്ടാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 09 ന് ശനിയാഴ്ച 03.00 മണി മുതല്‍ സെന്റ്‌. ആല്‍ബന്‍സ് കത്തോലിക്ക് ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്നു.

Read More

ഹീത്രൂവില്‍ നിന്നും ദുബായിലേക്ക് പോയ വിമാനത്തില്‍ യാത്രക്കാരന്‍ ബോംബ്‌ ഭീഷണി മുഴക്കി

ഹീത്രോവില്‍ നിന്നും ദുബായിലേക്ക് പോയ വിമാനത്തില്‍ നാടകീയ രംഗങ്ങള്‍. ഒരു യാത്രക്കാരന്‍ തന്‍റെ കയ്യില്‍ ബോംബ്‌ ഉണ്ടെന്ന്‍ ഭീഷണിപ്പെടുത്തിയതോടെ ആണ് വിമാന യാത്രക്കാര്‍ ഭയചകിതരായത്. ഇന്നലെ രാത്രി 08.05 ന് ഹീത്രൂവില്‍ നിന്നും പുറപ്പെട്ട വിമാനത്തിലെ ഒരു യാത്രക്കാരന്‍ എഴുന്നേറ്റ് നിന്ന് തന്‍റെ കയ്യില്‍ ബോംബ്‌ ഉണ്ടെന്നും നിങ്ങള്‍ എല്ലാവരും മരിക്കാന്‍ പോവുകയാണെന്നും യാത്രക്കാരോട് പറയുകയായിരുന്നു. തുടര്‍ന്ന്‍ പ്ലെയിനില്‍ കൂട്ട നിലവിളി മുഴങ്ങി.

Read More

അല്ലിയിളം പൂവോ… ഇല്ലിമുളം തേനോ…..ദിലീപ് രവിയെന്ന ബഹുമുഖ പ്രതിഭയുടെ സ്വരമാധുരി കേള്‍ക്കൂ

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിലൂടെ ഒരു ബഹുമുഖ പ്രതിഭ കൂടി യുകെ മലയാളികള്‍ക്ക് മുന്‍പിലേക്ക് എത്തുന്നു. വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച ദിലീപ് രവി എന്ന ഗായകനാണ് സ്റ്റാര്‍ സിംഗര്‍ സുവര്‍ണ്ണഗീതം റൗണ്ടിലൂടെ യുകെ മലയാളികള്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. ചെറുപ്പം മുതല്‍ തന്നെ സംഗീതത്തില്‍ താത്പര്യം ഉണ്ടായിരുന്ന ദിലീപ് രവി അന്ന് മുതല്‍ തന്നെ സംഗീതം അഭ്യസിച്ചും തുടങ്ങിയിരുന്നു. കൊച്ചിന്‍ കലാഭവനില്‍ അഞ്ച് കൊല്ലം സംഗീതം പഠിച്ച രവി സംഗീത പഠനത്തോടൊപ്പം അക്കാദമിക് രംഗത്തും മികവു പുലര്‍ത്തിയിരുന്നു. തൃപ്പൂണിത്തുറ ആര്‍.എല്‍.വി. സംഗീത കോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദം നേടിയ ദിലീപ് രവി തുടര്‍ന്ന്‍ പോയത് എല്‍.എല്‍.ബി. പഠിക്കാന്‍ ആയിരുന്നു.

Read More

സ്വാന്‍സി മലയാളി അസോസിയേഷന്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായി

സ്വാന്‍സി മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ ശനിയാഴ്ച സ്വാന്‍സിയില്‍ നടന്ന ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമായി. വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികളും വിഭവ സമൃദ്ധമായ ന്യൂ ഇയര്‍ ഡിന്നറും ഉള്‍പ്പെടെ നടന്ന ക്രിസ്തുമസ്പുതുവത്സര ആഘോഷങ്ങളില്‍ വളരെയധികം ആളുകള്‍ പങ്കെടുത്തു. സ്വാന്‍സിയിലെ പോണ്ടിലിവ് വില്ലേജ് ഹാളില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികള്‍ സമാപിച്ചത് രാത്രി പത്ത് മണിയോടെ ആയിരുന്നു.

Read More

തന്‍റെ നഗ്ന വീഡിയോ പ്രത്യക്ഷപ്പെട്ടുവെന്നറിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലോ എന്ന്‍ ആലോചിച്ച് പോയതായി ആശാ ശരത്

പാപനാശം, ദൃശ്യം എന്നീ ചിത്രങ്ങളില്‍ വനിതാ പോലീസായി വേഷമിട്ട് ഏവരുടെയും പ്രശംസകള്‍ ഏറ്റുവാങ്ങിയ ആശാശരത്ത് ‘തൂങ്കാവനം’ ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. തന്‍റെ വിവസ്ത്ര വീഡിയോ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കപ്പെട്ടത് സംബന്ധിച്ച് ആശ ശരത് പ്രതികരിക്കുന്നു. മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ്

Read More

മോഹം കൊണ്ട് ഞാന്‍ ….. അനു നിശാന്തിന്‍റെ മോഹിപ്പിക്കുന്ന ശബ്ദം യുക്മ സ്റ്റാര്‍ സിംഗറില്‍

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വിന്‍റെ ഓഡിഷന്‍ പുരോഗമിക്കുമ്പോള്‍ നിരവധി സംഗീത പ്രതിഭകളെയാണ് യുകെ മലയാളികള്‍ക്ക് പരിചയപ്പെടാന്‍ കഴിയുന്നത്. അവരുടെ ശ്രേണിയിലേക്ക് കടന്ന്‍ വന്നിരിക്കുകയാണ് അനു നിശാന്ത് എന്ന ഗായിക കൂടി. വര്‍ഷം എന്ന സിനിമയ്ക്ക് വേണ്ടി കോന്നിയൂര്‍ ഭാസ് രചന നിര്‍വ്വഹിച്ച് ജോണ്‍സണ്‍ മാഷ് ഈണം നല്‍കി എസ്. ജാനകി പാടിയ മോഹം കൊണ്ട് ഞാന്‍….. എന്ന മനോഹര ഗാനം പാടിയാണ് സുവര്‍ണ്ണഗീതം റൗണ്ടില്‍ അനു നിശാന്ത് പ്രേക്ഷക മനസ്സില്‍ ഇടം നേടിയിരിക്കുന്നത്.

Read More