back to homepage

Posts From News Desk 1

ഒറ്റ ഇന്നിംഗ്സില്‍ ആയിരം റണ്‍സ് നേടി പുറത്താകാതെ പ്രണവ്; പഴങ്കഥയായത് നൂറ്റാണ്ട് പഴക്കമുള്ള റിക്കോര്‍ഡ്

ക്രിക്കറ്റ് ചരിത്രത്തില്‍ ഐതിഹാസിക റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ് മുംബൈ സ്വദേശിയായ 15കാരന്‍ പ്രണവ് ധന്‍വാഡെ. ഒറ്റ ഇന്നിംഗ്‌സില്‍ പുറത്താകാതെ 1000 റണ്‍സ് എടുത്തിരിക്കുകയാണ് ഈ ഇന്ത്യന്‍ പയ്യന്‍. മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഭണ്ഡാരി കപ്പ് ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനവുമായി പ്രണവ് ധനവാഡെയാണ് ഒരു നൂറ്റോണ്ടോളം പഴക്കമുള്ള റെക്കോഡ് തകര്‍ത്തെറിഞ്ഞത്.

Read More

സോനാമോള്‍ക്ക് ജന്മദിനാശംസകള്‍

ഇന്ന്‍ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന സോന മോള്‍ക്ക് (സോന സെന്‍സ്, കൈതവേലില്‍) മലയാളം യുകെ ന്യൂസ് ടീമിന്‍റെ പിറന്നാള്‍ ആശംസകള്‍. മാതാ കാറ്ററിംഗ് ഉടമ സെന്‍സ് കൈതവേലിലിന്റെയും യുക്മ ദേശീയ വൈസ് പ്രസിഡണ്ട് ബീന സെന്‍സിന്‍റെയും മകളാണ്. സ്നേഹ സെന്‍സ് സഹോദരിയാണ്.

Read More

അശ്വിന്‍ മോന് യുകെ മലയാളി സമൂഹം വിട നല്‍കി, വിതുമ്പി കരഞ്ഞ് പീറ്റര്‍ബോറോ മലയാളികള്‍

ക്രിസ്തുമസ് ആഘോഷത്തിന് തൊട്ടു പിന്നാലെ യുകെ മലയാളികളെ ദുഖത്തിലാഴ്ത്തി ഈ ലോകത്തോട്‌ യാത്ര പറഞ്ഞ അശ്വിന്‍ മോന് ഇന്നലെ പീറ്റര്‍ബോറോയില്‍ യുകെ മലയാളി സമൂഹം വിട നല്‍കി. പീറ്റര്‍ബോറോ സെന്റ്‌ ജൂഡ്സ് ദേവാലയത്തില്‍ ഇന്നലെ അശ്വിന്‍ മോന്‍റെ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ആയിരക്കണക്കിന് മലയാളികളാണ് യുകെയുടെ നാനാ ഭാഗങ്ങളില്‍ നിന്നായി എത്തി ചേര്‍ന്നത്. ഒരു ചെറിയ മലയാളി സമൂഹം മാത്രം താമസിക്കുന്ന പീറ്റര്‍ബോറോയിലേക്ക് അശ്വിനെ അവസാനമായി ഒരു നോക്ക് കാണാനും അശ്വിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കനുമായി എത്തി ചേര്‍ന്നത് അനേകം പേര്‍ ആയിരുന്നു.

Read More

അനീറ്റ മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍

ഇന്ന്‍ ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന അനീറ്റ മോള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.. യുകെ മലയാളികളുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍ ബിജു മൂന്നാനപ്പള്ളിയുടെയും രാജി ബിജുവിന്റെയും മകളാണ് അനീറ്റ ബിജു.

Read More

ക്രിസ്ത്യാനികള്‍ക്ക് സംഘടനയുണ്ടാക്കാന്‍ ഒരുങ്ങി ആര്‍.എസ്.എസ്.; രാഷ്ട്രീയ ഇസൈ മഞ്ച് എന്ന്‍ പേരിടാന്‍ സാദ്ധ്യത

ന്യൂഡല്‍ഹി: ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ വേരോട്ടമുണ്ടാക്കുന്നതിനായി ക്രൈസ്തവ സംഘടന രൂപീകരിക്കാനുള്ള ശ്രമങ്ങളുമായി ആര്‍എസ്എസ്. നേരത്തെ ആര്‍എസ്എസ് നേതൃത്വത്തില്‍ രൂപീകരിച്ച മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടന രൂപീകരിച്ച് ക്രിസ്ത്യാനികളെക്കൂടി തങ്ങളിലേക്ക് അടുപ്പിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം. സംഘടന രൂപീകരണവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാക്കള്‍ ക്രൈസ്തവ മത നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് ഇക്കണോമിക് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മുസ്ലീംങ്ങള്‍ക്കായി ആര്‍എസ്എസ് മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്.

Read More

ഇന്ത്യന്‍ സമൂഹം ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും ജീവിതത്തിനും നല്കുന്ന സേവനങ്ങള്‍ മഹത്തരം.. മേരി ക്രേഗ് എം.പി.

വെയ്ക്ഫീല്‍ഡ്. ഇന്ത്യന്‍ സമൂഹം ബ്രട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്കും ജീവിതത്തിനും നല്കുന്ന സേവനങ്ങള്‍ മഹത്തരമെന്ന് യോര്‍ക്ഷയര്‍ മലയാളി ക്ലബിന്റെ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്തു കൊണ്ട് ബ്രിട്ടണിലെ മുതിര്‍ന്ന പാര്‍ലമെന്റംഗവും മുന്‍ ഷാഡോ സെക്രട്ടറിയുമായ മേരി ക്രേഗ് എം.പി പ്രസ്ഥാപിച്ചു. ഇന്ത്യ സന്ദര്‍ശിപ്പോള്‍ ഉണ്ടായ മധുരമായ അനുഭവങ്ങളേയും ഇന്ത്യയുടെ പ്രകൃതി സൗന്ദര്യത്തേയും മേരി ക്രേഗ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു.

Read More

ഷ്രൂസ്ബെറി ക്നാനായ ചാപ്ലിയന്‍സി വാര്‍ഷികവും ലിവര്‍പൂള്‍ ക്നാനായ യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും വര്‍ണ്ണാഭമായി

ടോം ജോസ് തടിയംപാട്  കോട്ടയം രൂപതക്ക് പുറത്തു ലോകത്ത് ആദ്യമായി ഇംഗ്ലണ്ടിലെ ഷൂസ്‌ബെറി രൂപതയില്‍ ലഭിച്ച ക്‌നാനായ ചാപ്ലെന്‍സിയുടെ വാര്‍ഷികവും, ക്രിസ്തുമസ് ആഘോഷവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ ക്‌നാനായ ഫോറത്തിന്റെ അധികാരകൈമാറ്റവും ബെര്‍കിന്‍ഹെഡ് സെന്റ് ജോണ്‍ ഇവാന്ജലിസ് പള്ളിയില്‍ വച്ച് ഞായറാഴ്ച

Read More

അദ്വൈതത്തിലെ മനോഹര ഗാനവുമായി ടീന ജിനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…. എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ച് ടീന ജിനുവിന്‍റെ മനോഹര പ്രകടനം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതം എന്ന ഹിറ്റ്‌ സിനിമയിലെ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. അന്തരിച്ച സംഗീത സംവിധായകന്‍ എം. ജി. രാധാകൃഷ്ണന്‍ ആണ് ഇതിലെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. എം. ജി ശ്രീകുമാറും കെ.എസ്. ചിത്രയും ചേര്‍ന്ന് ആലപിച്ച ഈ വരികള്‍ പാടിയാണ് ടീന ജിനു പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നത്.

Read More

പുതുമ നിറഞ്ഞ പുതുവത്സര ആഘോഷം വോക്കിങ്ങില്‍ ഗംഭീരമായി

വോക്കിംഗ് മലയാളി അസോസിയേഷന്‍റെ അഭ്യമുഖ്യത്തില്‍ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളെയെല്ലാം കടത്തി വെട്ടി അതിഗംഭീരമായി മാറി . അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതീക്ഷിച്ചതിലും വലിയ ഒരു ജന പങ്കാളിത്തം ആയിരുന്നു ഈ വര്‍ഷത്തെ ആഘോഷ പരിപാടിക്ക് . കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയും പുതിയ ഭരണ സമിതിയും സംയുക്തമായി നടത്തിയ ആഘോഷ പരിപാടി അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു . നേപ്പാള്‍ കമ്മ്യുണിറ്റിയുടെ പ്രതിനിധി രാജ് ഷെട്ടി മുഖ്യ പ്രഭാഷണം നടത്തി . മുന് പ്രസിഡന്റ് അഗസ്റ്റിന്‍ ജോസഫ് ക്രിസ്തുമസ് കേക്ക് മുറിച്ച് , കേക്കും വൈനും അംഗങ്ങള്‍ക്ക് പങ്കു വച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി .

Read More

കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ്‌എംപിക്കു നേരെ കയ്യേറ്റ ശ്രമം. കുടുംബ വഴക്ക് തീര്‍ക്കാന്‍ എത്തിയതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ എംപിക്കു നേരെ പ്രതിഷേധ പ്രകടനവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. പരുക്കേറ്റ എംപിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച

Read More