back to homepage

Posts From News Desk 1

ഷ്രൂസ്ബെറി ക്നാനായ ചാപ്ലിയന്‍സി വാര്‍ഷികവും ലിവര്‍പൂള്‍ ക്നാനായ യൂണിറ്റ് ക്രിസ്തുമസ് ആഘോഷവും വര്‍ണ്ണാഭമായി

ടോം ജോസ് തടിയംപാട്  കോട്ടയം രൂപതക്ക് പുറത്തു ലോകത്ത് ആദ്യമായി ഇംഗ്ലണ്ടിലെ ഷൂസ്‌ബെറി രൂപതയില്‍ ലഭിച്ച ക്‌നാനായ ചാപ്ലെന്‍സിയുടെ വാര്‍ഷികവും, ക്രിസ്തുമസ് ആഘോഷവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ലിവര്‍പൂള്‍ ക്‌നാനായ ഫോറത്തിന്റെ അധികാരകൈമാറ്റവും ബെര്‍കിന്‍ഹെഡ് സെന്റ് ജോണ്‍ ഇവാന്ജലിസ് പള്ളിയില്‍ വച്ച് ഞായറാഴ്ച

Read More

അദ്വൈതത്തിലെ മനോഹര ഗാനവുമായി ടീന ജിനു യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍

യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 വില്‍ അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ…. എന്ന സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ച് ടീന ജിനുവിന്‍റെ മനോഹര പ്രകടനം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതം എന്ന ഹിറ്റ്‌ സിനിമയിലെ ഈ ഗാനം രചിച്ചിരിക്കുന്നത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. അന്തരിച്ച സംഗീത സംവിധായകന്‍ എം. ജി. രാധാകൃഷ്ണന്‍ ആണ് ഇതിലെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. എം. ജി ശ്രീകുമാറും കെ.എസ്. ചിത്രയും ചേര്‍ന്ന് ആലപിച്ച ഈ വരികള്‍ പാടിയാണ് ടീന ജിനു പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുന്നത്.

Read More

പുതുമ നിറഞ്ഞ പുതുവത്സര ആഘോഷം വോക്കിങ്ങില്‍ ഗംഭീരമായി

വോക്കിംഗ് മലയാളി അസോസിയേഷന്‍റെ അഭ്യമുഖ്യത്തില്‍ നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷം മുന്‍ വര്‍ഷങ്ങളിലെ ആഘോഷങ്ങളെയെല്ലാം കടത്തി വെട്ടി അതിഗംഭീരമായി മാറി . അസോസിയേഷന്‍ ഭാരവാഹികള്‍ പ്രതീക്ഷിച്ചതിലും വലിയ ഒരു ജന പങ്കാളിത്തം ആയിരുന്നു ഈ വര്‍ഷത്തെ ആഘോഷ പരിപാടിക്ക് . കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയും പുതിയ ഭരണ സമിതിയും സംയുക്തമായി നടത്തിയ ആഘോഷ പരിപാടി അസോസിയേഷന്‍ പ്രസിഡണ്ട് വര്‍ഗീസ് ജോണിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു . നേപ്പാള്‍ കമ്മ്യുണിറ്റിയുടെ പ്രതിനിധി രാജ് ഷെട്ടി മുഖ്യ പ്രഭാഷണം നടത്തി . മുന് പ്രസിഡന്റ് അഗസ്റ്റിന്‍ ജോസഫ് ക്രിസ്തുമസ് കേക്ക് മുറിച്ച് , കേക്കും വൈനും അംഗങ്ങള്‍ക്ക് പങ്കു വച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി .

Read More

കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് നേരെ കയ്യേറ്റ ശ്രമം

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ്‌എംപിക്കു നേരെ കയ്യേറ്റ ശ്രമം. കുടുംബ വഴക്ക് തീര്‍ക്കാന്‍ എത്തിയതിനിടെയാണ് ഒരു കൂട്ടം ആളുകള്‍ എംപിക്കു നേരെ പ്രതിഷേധ പ്രകടനവുമായി എത്തിയത്. സംഭവത്തെ തുടര്‍ന്ന് മ്യൂസിയം പൊലീസ് കേസെടുത്തു. പരുക്കേറ്റ എംപിയെ തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച

Read More

ബ്ലാക്ക് ഫോറസ്റ്റ് കേക്ക് – വീക്കെന്‍ഡ് കുക്കിംഗ്

ബേസില്‍ ജോസഫ്  വളരെ പേര് കേട്ട ഒരു കേക്ക് ആണ് ഇന്നിവിടെ നിങ്ങള്‍ക്കായി വീക്ക് ഏന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. ബ്ലാക്ക് ഫോറസ്റ്റ് കേക്ക് വിവിധ രീതിയില്‍ ബേക്ക് ചെയ്യാവുന്നതാണ്. ചിലപ്പോള്‍ നിങ്ങള്‍ പലരും കണ്ടിട്ടുണ്ടാവും ബേക്ക് ചെയ്യാതെ സ്റ്റീം കുക്കിംഗ് വഴി

Read More

ഡിവൈഎസ്പിക്കെതിരായ ലൈംഗികാരോപണം: യുവതി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന് പരിശോധനാഫലം

കോട്ടയം ഡിവൈഎസ്പി ആയിരുന്ന ടി എ ആന്റണിക്കെതിരായ ബലാല്‍സംഗ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഡിവൈഎസ്പി ബലാല്‍സംഗം ചെയ്തു എന്ന് പറയപ്പെടുന്ന കഴിഞ്ഞ ഞായറാഴ്ച യുവതി ബലാല്‍സംഗത്തിന് ഇരയായിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അന്നേ ദിവസം യുവതി ലൈംഗിക ബന്ധത്തില്‍ പോലും ഏര്‍പ്പെട്ടില്ലെന്ന് വൈദ്യ പരിശോധനാഫലത്തില്‍ പറയുന്നതായി പൊലീസ് അറിയിച്ചു.

Read More

മുതിര്‍ന്ന സിപിഐ നേതാവ് എ ബി ബര്‍ദന്‍ അന്തരിച്ചു; അന്ത്യം പക്ഷാഘാതത്തെ തുടര്‍ന്ന്

ന്യൂഡല്‍ഹി: സി.പി.ഐ മുന്‍ ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എബി ബര്‍ദന്‍ അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം ഏഴിനാണ് ഇദ്ദേഹത്തെ ഡല്‍ഹിയിലെ ജി ബി പന്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരുവശം പൂര്‍ണമായും തളര്‍ന്നിരുന്നു. 92 വയസ്സാണ് അദ്ദേഹത്തിന്.

Read More

അശ്വിന്‍മോന് തിങ്കളാഴ്ച യാത്രാമൊഴി, പുതുവത്സരാഘോഷങ്ങള്‍ റദ്ദ് ചെയ്ത് പീറ്റര്‍ബോറോ മലയാളികള്‍

കഴിഞ്ഞ ദിവസം പീറ്റര്‍ബോറോയില്‍ മരണമടഞ്ഞ മലയാളി ബാലന്‍ അശ്വിന്‍ മോന് (7 വയസ്സ്) തിങ്കളാഴ്ച യുകെ മലയാളി സമൂഹം അവസാന യാത്രാമൊഴിയേകും. ഇന്ന്‍ എട്ടാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെ ആയിരുന്നു പീറ്റര്‍ബോറോ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായിരുന്ന അശ്വിന്‍ മോനെ വിധി തട്ടിയെടുത്തത്. ഡിസംബര്‍

Read More

ഇംഗ്ലണ്ടിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മാർപാപ്പ മൈനർ ബസലിക്ക പദവി നൽകി

ഇംഗ്ലണ്ടിലെ ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മാര്‍പാപ്പ മൈനര്‍ ബസലിക്ക പദവി നല്‍കി. ചരിത്രപ്രധാനങ്ങളായ പ്രാര്‍ത്ഥനാ കേന്ദ്രങ്ങള്‍ക്കാണ് സാധാരണ ഈ വിശിഷ്ട പദവി നല്‍കുന്നത്.
തിരു കുടുംബത്തിന്റെ തിരുന്നാള്‍ ദിനമായ ഡിസംബര്‍ 27ന്, ബഷപ്പ് അലന്‍ ഹോപ്‌സ്, ഇംഗ്ലണ്ടിന്റെ നസ്രേത്ത് എന്നറിയപ്പെടുന്ന ഔര്‍ ലേഡി ഓഫ് വാല്‍ഷിംഗ്ഹാം ദേവാലയത്തിന് മൈനര്‍ ബസലിക്ക പദവി നല്‍കി കൊണ്ടുള്ള മാര്‍പാപ്പയുടെ കല്‍പ്പന വായിച്ചു.

Read More

അസിന്‍ വിവാഹിതയാകുന്നു, ആരാധകര്‍ക്കായി ക്ഷണക്കത്ത് ട്വീറ്റ് ചെയ്തു

തമിഴിലും ബോളിവുഡിലും വെന്നിക്കൊടി പാരിച്ച മലയാളി സുന്ദരി അസിന്‍ വിവാഹ തിരക്കിലാണ്. ജനുവരി 23നു ഡല്‍ഹിയില്‍ വച്ചാണ് വിവാഹം. മൈക്രോമാക്‌സ് സ്ഥാപകനായ രാഹുല്‍ ശര്‍മയെയാണ് അസിന്‍ വിവാഹം കഴിക്കുന്നതെന്ന വാര്‍ത്ത കേട്ടപ്പോള്‍മുതല്‍ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരുടെയും വിവാഹക്ഷണക്കത്താണ് ഇപ്പോഴത്തെ

Read More