MAIN NEWS
UK
സൂരജ് രാധാകൃഷ്ണൻ ആഴ്ചതോറും സിനിമകൾ കണ്ടിരുന്ന മലയാളികളിൽ പലരും ഇവിടെ യു കെ യിൽ വന്നതിന് ശേഷം സിനിമ കാണുന്നത് കുറച്ചു. അതിന് പല കാരണങ്ങൾ ഉണ്ടാകാം. അതിൽ ആദ്യത്തേത് ടിക്കറ്റ് ചാർജ്ജ് തന്നെയാണ്. നാല് പേരടങ്ങുന്ന ഒരു ഫാമിലിക്ക് നാൽപ്പത് പൗണ്ടെങ്കിലും ടിക്കറ്റിന് മാത്രം ചിലവാകും. എന്നാൽ ഇതേ നാല് ടിക്കറ്റ് വെറും നാല് പൗണ്ടിനു ലഭിച്ചാലോ. ഈ മാസം, ജൂലൈ 25 മുതൽ ആഗസ്റ്റ് 28 വരെ Cineworldil ഒരു ടിക്കറ്റിന് ഒരു പൗണ്ട് മാത്രം. എല്ലാ സിനിമകൾക്കും ഈ ഓഫർ ഇല്ലാ കേട്ടോ. പക്ഷേ ഈ അടുത്ത കാലത്ത് ഇറങ്ങിയ പ്രേക്ഷക പ്രശംസ നേടിയ ഒട്ടു മിക്ക എല്ലാ ഫാമിലി ചിത്രങ്ങളും ഈ ഒരു ഓഫറിൽ കാണാം. എല്ലാ ദിവസവും രാവിലെ പത്ത് മണിക്കാണ് ഷോ. സമ്മർ അവധിക്ക് നാട്ടിലോട്ട് പോകാത്ത വായനക്കാർ ഈ ഒരു അവസരം പ്രയോജനപ്പെടുത്തുമെന്ന് കരുതുന്നു. സിനിമകളും ദിവസങ്ങളും ചുവടെ കൊടുത്തിരിക്കുന്നു. എല്ലാ സിനിമാസിലും The Wild Robot - July 25 to July 31 Sonic the Hedgehog 3-August 1 to August 7 Moana 2 - August 8 to August 14 Paddington in Peru - August 15 to August 21 A Minecraft Movie – August 22 to August 28 തിരഞ്ഞെടുക്കപ്പെട്ട സിനിമാസിൽ മാത്രം Mufasa: The Lion King – July 25 to July 31 Flow – August 1 to August 7 Transformers One – August 8 to August 14 Disney’s Snow White – August 15 to August 21 Dog Man – August 22 to August 28
ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് സ്‌കോര്‍ 100 പിന്നിട്ടു. നിലവില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് അവര്‍. ഓപ്പണര്‍മാരെ നഷ്ടമായ ശേഷം നിലയുറപ്പിച്ച് കളിക്കുന്ന ഒലി പോപ്പും ജോ റൂട്ടുമാണ് ക്രീസില്‍. പച്ചപ്പിന്റെ അതിപ്രസരമില്ലാത്ത പിച്ചാണ് ലോര്‍ഡ്‌സില്‍ ഒരുക്കിയിരിക്കുന്നതെങ്കിലും ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജും അടങ്ങിയ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ തുടക്കത്തില്‍ ശ്രദ്ധയോടെയായിരുന്നു ഇംഗ്ലീഷ് ഓപ്പണര്‍മാരുടെ ബാറ്റിങ്. ഇത്തരത്തില്‍ 13 ഓവര്‍ വരെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ശ്രദ്ധയോടെ പിടിച്ചുനിന്ന സാക്ക് ക്രോളിക്കും ബെന്‍ ഡക്കറ്റിനും പക്ഷേ നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 13-ാം ഓവറില്‍ പിഴച്ചു. തന്റെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഡക്കറ്റിനെയും (23), ആറാം പന്തില്‍ ക്രോളിയേയും (18) നീതീഷ്, വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച പോപ്പ് - റൂട്ട് സഖ്യം ഇതുവരെ 96 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. നേരത്തേ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു ശേഷം പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍ ഇടംപിടിച്ചപ്പോള്‍ ഇന്ത്യന്‍ നിരയില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം ജസ്പ്രീത് ബുംറ ഇടംനേടി. ജോഷ് ടങ്ങിന് പകരമാണ് ആര്‍ച്ചറെത്തിയത്.
LATEST NEWS
INDIA / KERALA
നേരത്തെ നിശ്ചയിച്ചിരുന്നതില്‍ നിന്ന് 10 മിനിറ്റ് വൈകി ഇന്ത്യന്‍ സമയം വൈകുന്നേരം 4.45 നാണ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക് ചെയ്തത്. അവസാനഘട്ട പരിശോധനകള്‍ നീണ്ടതിനാലാണ് അണ്‍ഡോക്കിങ് അല്‍പം വൈകിയത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നോടെ പേടകം കാലിഫോര്‍ണിയ തീരത്തിനടുത്ത് ശാന്ത സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അതിനു ശേഷം യാത്രികരെ പേടകത്തില്‍ നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസ കേന്ദ്രത്തില്‍ എത്തിക്കും. ബഹിരാകാശ നിലയത്തിൽ 18 ദിവസം പൂർത്തിയാക്കി ശുഭാംശുവും സംഘവും ഭൂമിയിലേയ്ക്ക് . പേടകം നാളെ ഭൂമിയിൽ എത്തും ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴ് ദിവസം സംഘം അവിടെ തുടരും. നാസയുടെയും സ്പേസ് എക്സിന്റെയും മിഷന്‍ കണ്‍ട്രോളില്‍ നിന്ന് അന്തിമ അനുമതി ലഭിച്ച ശേഷമാണ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുത്തിയത്. പേടകത്തിന്റെ ഫ്ളൈറ്റ് കമ്പ്യൂട്ടറാണ് മടക്കയാത്ര നിയന്ത്രിക്കുന്നത്. നാല് ബഹിരാകാശ യാത്രികരും മടക്കയാത്രയ്ക്കിടെ നിര്‍ദേശങ്ങളൊന്നും നല്‍കേണ്ടതില്ല. പൂര്‍ണമായും സ്വയം നിയന്ത്രിച്ചാവും ഡ്രാഗണ്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് മടങ്ങുക. അണ്‍ഡോക്ക് ചെയ്യുന്നതിനു മുമ്പ് പേടകത്തിന്റെ വാതില്‍ അടയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്. എക്സ്പെഡിഷന്‍ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വൈകുന്നേരം നാല്‍വര്‍ സംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കിയിരുന്നു. ആറ് രാജ്യങ്ങളില്‍ നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇവര്‍ നേരത്തേ സംഘാംഗങ്ങള്‍ക്ക് വിരുന്നും നല്‍കിയിരുന്നു. മാമ്പഴം കൊണ്ടുള്ള മറാത്തി വിഭവമായ ആംരസും കാരറ്റ് ഹല്‍വയും ഉള്‍പ്പെട്ട വിരുന്നാണ് ശാസ്ത്രജ്ഞര്‍ ശുഭാംശു ഉള്‍പ്പെട്ട സംഘത്തിന് നല്‍കിയത്.
VIDEO GALLERY
Travel
ടോം ജോസ് ,തടിയംപാട് ,ജോസ് മാത്യു കൊയോട്ടയിൽ നിന്നും ബുള്ളറ്റ് ട്രെയിനിൽ ഞങ്ങൾ ഹക്കോനായിലെക്കു യാത്രയായി, റെയിൽവേ സ്റ്റേഷനിൽ വലിയ തിരക്കുണ്ടായിരുന്നു. ബുള്ളറ്റ് ട്രെയിനിലെ യാത്ര എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു , മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ ഓടുന്നത് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ഞങ്ങൾ മിഷിമ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ബസിൽ ഹക്കോനായിൽ എത്തിച്ചേർന്നു . ഹാക്കനയിലെ അഷിനോക്കോ തടാകത്തിലൂടെയുള്ള ബോട്ടുയാത്ര അതിമനോഹരമായിരുന്നു. ഇടുക്കി ഡാം പോലെ മലകളാൽ ചുറ്റപ്പെട്ടതാണ് തടാകം. പിന്നീട് റോപ്പ് കാറിൽ കയറി വലിയൊരു മലയിലേക്കു പോയി. മലയുടെ മുകളിൽ ചെന്നപ്പോൾ കണ്ട മനോഹരമായ പ്രകൃതി മനോഹാരിത വിവരണനാതീതമാണ് . ഞങ്ങൾ ഹാകോനോയിൽ താമസിച്ച ഹോട്ടലും പരിസരവും പൂന്തോട്ടവും മറക്കാൻ കഴിയുന്നതല്ല . ഹക്കോനോയിൽ നിന്നും പിറ്റേദിവസം ടോക്കിയോയിലേക്കു യാത്ര തിരിച്ചു പോകുന്ന വഴിയിൽ ജപ്പാനിലെ പരമ്പരാഗത ഗ്രാമവും ഫുജി പാർവ്വതവും കണ്ടു പാർവ്വതത്തെ പറ്റി മുൻപു എഴുതിയതുകൊണ്ടു ഇവിടെ വിവരിക്കുന്നില്ല . State വിൽ withering away’ എന്ന് കമ്മ്യൂണിസം പഠിപ്പിക്കുന്നു എന്നാൽ സ്റ്റേറ്റിന്റെ സാന്നിധ്യം അനുഭപ്പെടാത്ത സ്ഥലമാണ് ജപ്പാൻ ,കാരണം ഒരു പോലീസുകാരനെയോ പോലീസ് വണ്ടിയോ റോഡിൽ കാണാനില്ല അതുകൊണ്ടു ഭകഷണം കഴിക്കാൻ വണ്ടിനിർത്തിയപ്പോൾ ഒരു പോലീസ് സ്റ്റേഷൻകണ്ടു നമ്മുടെ നാട്ടിലെ പെട്ടിക്കടയുടെ വലിപ്പമേ പോലീസ് സ്റ്റേഷന് ഉള്ളൂ . ഞാൻ ചെന്ന് പോലീസ് സ്റ്റേഷനിൽ മണിയടിച്ചു രണ്ടു പോലീസുകാർ ഓടിവന്നു അപ്പോൾ ഞാൻ പറഞ്ഞു ഇവിടുത്തെ പോലീസുകാരുടെ യൂണിഫോം കാണുന്നതിനു വേണ്ടിയാണു വന്നെതെന്ന് അവർ കുശലം പറഞ്ഞു കൂടെ നിന്ന് ഫോട്ടോയും എടുത്തു പിരിഞ്ഞു . ഞങ്ങൾ ടോക്കിയോയിൽ എത്തി ടോക്കിയോ എന്നത് ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള പട്ടണമാണ് 1,43,0000 ജനസംഖ്യ . ഒരു വർഷം 19 .8 മില്യൺ സന്ദർശകർ ഈ പട്ടണം സന്ദർശിക്കുന്നു. ഫാഷൻ, ടെക്‌നോളജി ,രാഷ്ട്രീയം എന്നിവയുടെ കേന്ദ്രം കൂടിയാണിത്. ടോക്കിയോ ടവറിൽ കയറിനിന്നു ഞങ്ങൾ ടോക്കിയോ പട്ടണം ദർശിച്ചു. 1958 ൽ പണി പൂർത്തീകരിച്ച ടവറിനു 332.9 മീറ്ററാണ് ഉയരം . പാരിസിലെ ഈഫൽ ടവറിന്റെ മാതൃകയിലാണ് ഇതു പണിതിരിക്കുന്നത് ജപ്പാന്റെ ഭാഗ്യ നിറമായ ഓറഞ്ച് കളറിൽ ടവർ തിളങ്ങുകയാണ് . ആദ്യകാലത്തു റേഡിയോ ടവർ ആയിട്ടാണ് ഉപയോഗിച്ചിരുന്നത് ഇന്ന് ഇതുനിറയെ കടകളാണ് . പിന്നീട് ടോക്കിയോയിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടത്തിൽ കയറി അതിലെ സുപ്പർമാർക്കറ്റിൽ ഷോപ്പിംഗ് നടത്തി.. 48 നിലകളുള്ള അംബരചുംബികളായ സൗധം ഉൾപ്പെടെ ധരാളം കണ്ണെത്താത്ത കെട്ടിടങ്ങൾ നമുക്ക് ടോക്കിയോയിൽ കാണാം. ഇത്തരം കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ കണ്ട് ഞങ്ങൾ ഹോട്ടലിലേക്ക് പോയി. രാവിലെ ഞങ്ങൾ ജപ്പാൻ നാഷണൽ മ്യൂസിയം കാണുന്നതിന് പോയി മ്യൂസിയത്തിൽ ജപ്പാന്റെ പഴയകാല കലാസാംസ്കാരിക തനിമ പുലർത്തുന്ന ചിത്രങ്ങളും സ്തൂപങ്ങളും ബുദ്ധപ്രതിമകളിലൂടെയും ജപ്പാന്റെ സമ്പന്നമായ പ്രാചീന ചരിത്രം നമുക്ക് വായിച്ചെടുക്കാൻ കഴിയും . ഞങ്ങളുടെ യാത്ര സംഘത്തിലെ ലിവർപൂൾ സ്വദേശി മേരി ജോർജിന്റെ അഭ്യർത്ഥന പ്രകാരം ഞങ്ങൾ ഒരു ക്രിസ്ത്യൻ പള്ളി കാണുകയുണ്ടായി ടോക്കിയോയിലെ സെയിന്റ് ഇഗ്‌നേഷന്സ് കത്തോലിക്ക പള്ളിയാണ് ഞങ്ങൾ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കുർബാന നടക്കുന്നുണ്ടായിരുന്നു. എല്ലാവരും കുർബാനയിൽ സംബന്ധിച്ചു. പള്ളിയിലെ ബഞ്ചിനു മുൻപിൽ ഭൂകമ്പം ഉണ്ടായാൽ എന്തുചെയ്യണം എന്ന മാർഗരേഖ വിവരിക്കുന്ന പേപ്പർ ഉണ്ടായിരുന്നു. കൂടാതെ എല്ലാ സീറ്റിലും ഭൂകമ്പം ഉണ്ടായാൽ ഉപയോഗിക്കേണ്ട ഹെൽമെറ്റും വച്ചിട്ടുണ്ട്. ഈ പള്ളി രണ്ടാം ലോകയുദ്ധത്തിന് ബോംബ് വീണു തകർന്നുപോയതാണ് പിന്നീട് പുനരുദ്ധീകരിച്ചു പള്ളിയുടെ മണി യുദ്ധാനന്തരം പട്ടാളം ഉപയോഗിച്ച തോക്ക് ഉരുക്കി ഉണ്ടാക്കിയതാണ് എന്നാണ് അറിയുന്നത്. ഇതിലൂടെ യുദ്ധത്തിനെതിരെ മനസാക്ഷി ഉയർത്തുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നു അവിടെ വച്ച് കണ്ടുമുട്ടിയ മലയാളി ജെസ്യൂട്ട് വൈദികൻ കോട്ടയം പാല സ്വാദേശി ഫാദർ ബിനോയ് ജെയിംസ് പറഞ്ഞു. അദ്ദേഹം ഞങ്ങളെ പള്ളിയും സെമിത്തേരിയും കൊണ്ടുപോയി കാണിച്ചു. പള്ളിയുടെ താഴെയുള്ള നിലയിലാണ് സെമിത്തേരി. അവിടെ മൃതദേഹങ്ങൾ കത്തിച്ച ശേഷം ചാരം ഒരു ബോക്സിൽ സൂക്ഷിക്കുന്നു നാട്ടിലെ പോലെ മണ്ണിൽ കുഴിച്ചിടാറില്ല അതാണ് അവിടുത്തെ നിയമം ...40 വർഷം മുൻപാണ് ഈ നിയമം പ്രാബല്യത്തിൽ വന്നതെന്ന് എന്ന് ഫാദർ പറഞ്ഞു . നിരന്തരം ഭൂകമ്പത്തെ നേരിടുന്ന ഒരു ജനതയാണ് ടോക്കിയോയിൽ ഉള്ളതെന്ന് ഫാദർ കൂട്ടിച്ചേർത്തു .. 1549 ൽ ജെസ്യൂട്ട് മിഷനറീസ് ജപ്പാനിൽ എത്തിയെങ്കിലും വലിയരീതിയിൽ ആളുകളെ പരിവർത്തനം ചെയ്യാൻ കഴിഞ്ഞില്ല എന്നാൽ ഫ്രാൻസിസ് സേവ്യറിന്റെ സംഘം ജപ്പാനിൽ എത്തി മത പരിവർത്തനം നടത്തുകയും ജപ്പാന്റെ തനതു മതമായ ഷിന്ടോ മതത്തിന്റെ അമ്പലങ്ങൾ തകർക്കുകയും ബുദ്ധ ക്ഷേത്രങ്ങൾ നശിപ്പിക്കുകയും ചെയ്തു എന്നാൽ ഇതിനു തിരിച്ചടിയായി ക്രിസ്ത്യൻസിനു നേരെ നടന്ന ആക്രമണത്തിൽ ഒട്ടേറെ വൈദികരെയും മിഷനറിമാരെയും കൊന്നൊടുക്കുകയും 1700 ആയപ്പോൾ ക്രിസ്‌ത്യൻ സമൂഹം പൂർണ്ണമായി നിരോധിച്ചു പിന്നീട് വിശ്വാസികൾ രഹസ്യമായിട്ടാണ് പ്രാർത്ഥിച്ചിരുന്നത് . 1871 ബ്രിട്ടീഷ് നേവി ഓഫീസർ ആയിരുന്ന ക്യാപ്റ്റൻ ഹെർബെർട് ക്ലിഫ്‌ഫോർഡിന്റെ പ്രവർത്തനഫലമായി ക്രിസ്ത്യാനികൾക്ക് നിയമപരിരക്ഷ ലഭിക്കുകയും അവിടെ പ്രവർത്തിക്കാൻ അനുമതി ലഭിക്കുകയും ചെയ്തു ജനസംഖ്യയിൽ 1.1 % മാത്രമാണ് ക്രിസ്ത്യൻസ് ഇന്നുള്ളത് .   മറ്റൊരു കാഴ്ചയാണ് ടോക്കിയോയിലെ ബീച്ചിൽ സ്ഥപിച്ചിരിക്കുന്ന Statue of Liberty , ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ചിഹ്നമായി ടോക്കിയോ ബീച്ചിനെ ഈ പ്രതിമ അലങ്കരിക്കുന്നു .1999 ൽ ഫ്രഞ്ച് ജനത ജപ്പാൻ ജനതയ്ക്ക് നൽകിയതാണിത്..അമേരിക്കയിലെ Statue of Liberty യുടെ തനിപ്പകർപ്പാണിത് . വൈകുന്നേരം ഹോട്ടലിൽ എത്തിയ ഞങ്ങൾ രാത്രിയിലെ ഭക്ഷണം കഴിക്കാൻ പോയത് പാരമ്പര്യ മലയാളി വസ്ത്രങ്ങൾ അണിഞ്ഞാണ് ഞങ്ങൾ റോഡിലൂടെ നടന്നപ്പോൾ ജപ്പാൻകാർക്കു അതൊരു പുതിയ കാഴ്ചയായിരുന്നു റെസ്റ്റോറന്റിൽ എത്തി ഭക്ഷണം കഴിച്ചു അവിടെ വച്ച് കൂട്ടത്തിൽ വിവാഹവാർഷികം ആഘോഷിക്കുന്നവരും ജന്മ ദിനം ആഘോഷിക്കുന്നവരും ചേർന്ന് കേക്ക് മുറിച്ചു. തിരിച്ചു ഹോട്ടലിൽ ചെന്ന് ഇത്രയും ആസ്വാദ്യജനകമായ ഒരു യാത്ര സംഘടിപ്പിച്ചതിനു ആഷിൻ സിറ്റി ടൂർ ആൻഡ് ട്രാവെൽസ് ഉടമ ജിജോ മാധവപ്പിള്ളിയോട് നന്ദി പറഞ്ഞു, ഞങ്ങളുടെ മൂന്നുദിവസത്തെ ടോക്കിയോ സന്ദർശനവും 10 ദിവസത്തെ ജപ്പാൻ സന്ദർശനവും അവസാനിപ്പിച്ച് യു കെ യിലേക്ക് തിരിച്ചു . 10 ദിവസത്തെ ഞങ്ങളുടെ ജപ്പാൻ സന്ദർശനത്തിൽനിന്നും മനസ്സിലായി ജപ്പാൻ ജനത വളരെ അധ്വാനശീലരും, ചിട്ടയായും ആത്മാർഥമായും ജോലി ചെയ്യുന്നവരും, രാജ്യസ്നേഹികളും, ശാന്തശീലരും ആണെന്ന്. മറ്റുള്ളവരെ ഉപദ്രവിയ്ക്കുകയോ, അന്യരുടെ മുതൽ നശിപ്പിക്കുമായോ , ഉത്പാദനം കുറയും തക്കവിധം കമ്പനികളിൽ സമരമൊ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുകയില്ല. അവരുടെ ആഹാരരീതിയും വളരെ വ്യത്യസ്ഥമാണ്. ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ, മൽസ്യം, മാംസം - എല്ലം ഉള്ള സമീക്രത ആഹാരമാണ് അവർ കഴിക്കുന്നത്. കൂടാതെ അമിതമായി ആഹാരം കഴിക്കുകയില്ല. 75% വയർ നിറയെ മാത്രമെ ആഹാരം കഴിക്കുകയുള്ളു. അതുകൊണ്ടായിരിക്കാം ഞങ്ങൾ അമിത വണ്ണക്കാരെയോ കുടവയർ ഉള്ളവരെയോ ജപ്പാനിൽ കണ്ടില്ല. അവരുടെ ജീവിതശൈലിയും ആഹാരരീതിയും കൊണ്ടായിരിക്കാം 100 വയസിനു മുകളിൽ ആരോഗ്യത്തോടുകൂടി ജീവിക്കുന്നവരുടെ എണ്ണം വളരെകൂടുതാണ് ജപ്പാനിൽ ... അവരുടെ രാജ്യസ്നേഹം മൂലം ജപ്പാൻകാർ മറ്റു രജ്യങ്ങളിൽ പോയി ജോലി ചെയ്യുന്നത് വളരെ വിരളമാണ്. അതുപോലെ പുറം രാജ്യക്കാർ ജപ്പാനിൽ ജോലി ചെയ്യുന്നതും വളരെ കുറവാണു. അലസമായി അവർ തെരുവുകളിൽകൂടി അലഞ്ഞു നടക്കാറില്ല. ബാറുകൾ വിരളമായി ഉണ്ടെകിലും മദ്യപാനം അവർക്കു കുറവാണു. ഭിക്ഷക്കാരെ കാണാനില്ല , ഭക്ഷണം വെയ്സ്റ്റ് ആക്കുന്ന ശീലം അവർക്കില്ല ,വ്യായാമം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഞങ്ങൾ താമസിച്ച മിക്ക ഹോട്ടലുകളിലും ജിം, സ്പാ, നീന്തൽ കുളങ്ങൾ എന്നിവ ഉണ്ടായിരുന്നു. ഞങ്ങളുടെ ഗ്രൂപ്പിൽ 95% ആൾക്കാരും ജോലിയിൽ നിന്നു വിരമിച്ചവർ അല്ലെങ്കിൽ 60 വയസിൽ കൂടുതൽ ഉള്ളവർ ആയിരുന്നു. ഈ യാത്രയിൽ ആർക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളോ ,ആരും തമ്മിൽ അഭിപ്രായ വ്യത്യസങ്ങളോ ഉണ്ടായില്ല എന്നത് വലിയൊരു സന്തോഷമായി മാറി. 20/25 വര്‍ഷം മുൻപ് യുകെയിൽ കുടിയേറിയവരാണ് എല്ലാവരും അന്ന് ഒട്ടേറെ ബാധ്യതകൾ എല്ലാവർക്കും ഉണ്ടായിരുന്നു . കുടുംബം പുലർത്താൻ കഠിനാധ്വാനം ചെയ്യണം , നാട്ടിൽ വീട് വക്കണം, മാതാപിതാക്കൾക്ക് പണം അയക്കണം ഇങ്ങിനെ പല ഉത്തരവാദിത്യങ്ങൾ ഉള്ളതിനാൽ വിനോദ സഞ്ചാരത്തിനൊ, സുഖമായി /ആർഭാടമായി ജീവിക്കാനോ സാധിച്ചില്ല. എന്നാൽ ഇപ്പോൾ എല്ലാ ഉത്തരവാദിത്യങ്ങളും തീർന്നു , മക്കൾ എല്ലാം പഠിച്ചു ജോലിയായി, അതുകൊണ്ടു സമ്പാദിച്ച പണംകൊണ്ട് ഇപ്പോൾ മിക്കവരും വേൾഡ് ടൂർ നടത്തുകയാണ്. “Life is short, enjoy it. Tomorrow is not guaranteed, so live today” എന്ന ആശയം എല്ലാവരും ഉൾക്കൊണ്ടു എന്ന് തോന്നുന്നു. “If you have dream to achieve, forget age, you will become young” എന്ന അബ്ദുൽ കലാമിന്റെ വാക്കുകൾ എല്ലാവരും പിന്തുടരുന്നതായി തോന്നി . ഞങ്ങളുടെ യാത്രയെ പൊട്ടിച്ചരിപ്പിക്കുന്ന നർമ്മം കൊണ്ട് സമ്പന്നമാക്കിയ റാണി ,ഉഷ ,സണ്ണി രാഗാമാലിക .ഫിലിപ്പ് ,ജിജോ മാധവപ്പള്ളി .എന്നിവരെയും ഞങ്ങളുടെ ഗൈഡ് ആയി പ്രവർത്തിച്ച ജാക്ക് ,കെൻ ,ഹെന്ന ,എന്നിവരെയും നന്ദിയോടെ ഓർക്കുന്നു .യാത്രാവിവരണം അവസാനിച്ചു . https://malayalamuk.com/japan-yathravivaranam-part-1/     https://malayalamuk.com/japan-yathravivaranampart-2/ https://malayalamuk.com/japan-yathravivaranampart-3/ https://malayalamuk.com/japan-yathravivaranampart-4/  
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുഎസ് പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം നടപ്പിലാക്കിയ താരിഫ് നയം യുകെയ്ക്ക് വൻ തിരിച്ചടിയാണെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് . പുതിയ സാഹചര്യത്തിൽ യുകെ സമ്പദ് വ്യവസ്ഥ കടുത്ത വളർച്ചാ ആഘാതം നേരിടുകയാണെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ ആൻഡ്രൂ ബെയ്‌ലി പറഞ്ഞു. നിലവിൽ യുകെ സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെങ്കിലും വളർച്ചാ നിരക്കിൽ ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മീറ്റിംഗുകളിൽ പങ്കെടുത്താണ് ബെയ്‌ലി അഭിപ്രായം പ്രകടിപ്പിച്ചത് . താരിഫുകൾ പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനുവരി വരെ പ്രതീക്ഷിച്ചിരുന്ന 1.6% ൽ നിന്ന് 2025 ലെ യുകെയുടെ വളർച്ചാ പ്രവചനം ഈ ആഴ്ച ആദ്യം IMF 1.1% ആയി താഴ്ത്തിയിരുന്നു. കഴിഞ്ഞ ജൂലൈയിൽ ലേബർ പാർട്ടിയുടെ പൊതുതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബ്രിട്ടൻ്റെ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയാണ്. ഇതിനെ തുടർന്ന് പണപ്പെരുപ്പം കുറയുകയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ പലതവണ കുറയ്ക്കുകയും ചെയ്തിരുന്നു. ഐഎംഎഫിന്റെ വളർച്ചാ നിരക്കിലെ തരംതാഴ്ത്തൽ പ്രതീക്ഷിച്ചതായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും ഫെബ്രുവരിയിലെ യു കെ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ചതിലും വളർച്ചാ നിരക്ക് കൈവരിച്ചിരുന്നു. ട്രംപ് പ്രഖ്യാപിച്ച താരിഫുകളെ മറികടക്കാൻ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിവിധ കമ്പനികൾ ഉദ്ദേശിച്ചതിലും കൂടുതൽ ക്രയവിക്രയങ്ങൾ നടത്തിയതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ചാൻസലറായ റേച്ചൽ റീവ്സ് ഈ ആഴ്ച യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കാണുമ്പോൾ യുഎസ്-യുകെ വ്യാപാര കരാറിൻ്റെ സാധ്യതകൾ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും രാജ്യ താത്പര്യങ്ങൾ ഹനിച്ചുകൊണ്ടുള്ള ഒരു കരാറിനായി യുകെ മുന്നിട്ടിറങ്ങില്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ നേരത്തെ നൽകിയത്.
SPECIALS
MOVIES / CHANNELS
Read more >>
WORLD
അമേരിക്കയിലെ ടെക്സസില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം നൂറ് കവിഞ്ഞു. 28 കുട്ടികള്‍ അടക്കം 104 പേര്‍ മരിച്ചതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 41 പേരെ കാണാനില്ലെന്ന് ടെക്സസ് മേയര്‍ വ്യക്തമാക്കി. ക്രിസ്റ്റ്യന്‍ സമ്മര്‍ ക്യാമ്പിലുണ്ടായിരുന്ന 27 പെണ്‍കുട്ടികളില്‍ 10 പേരും കൗണ്‍സലറും ഇനിയും കാണാമറയത്താണ്. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കെര്‍ കൗണ്ടിയില്‍ നിന്ന് മാത്രം 84 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതില്‍ 56 പ്രായപൂര്‍ത്തിയായവരും 28 കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ചെളി നിറഞ്ഞ ഗ്വാഡലൂപ് നദീതീരത്ത് ഹെലികോപ്ടറുകളും നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുകയാണ്. കൂടാതെ സൈന്യത്തിന്റെ ഡ്രോണുകളും തീരരക്ഷാ സേനയുടെ വിമാനങ്ങളും തിരച്ചിലിന് ഉപയോഗിക്കുന്നുണ്ട്. 50 ലക്ഷം പേരാണ് പ്രളയ ഭീതിയില്‍ കഴിയുന്നത്. കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വിഭാഗം വീണ്ടും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ടെക്സസിലെത്തും. പ്രളയക്കെടുതി തടയാന്‍ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
LITERATURE
ഡോ. ഐഷ വി മുപ്പതിലധികം രാജ്യങ്ങൾ സന്ദർശിച്ച അനുഭവം കൈമുതലായുള്ള സുജിലി സജി എന്ന എഴുത്തുകാരൻ, (പ്രിൻ്റിംഗ് രംഗത്തെ അതികായൻ, ടൂർ ഓപറേറ്റർ) യാത്രാനുഭവങ്ങളുടെ പുസ്തകമെഴുതേണ്ടി വന്നപ്പോൾ തിരഞ്ഞെടുത്തത് ജപ്പാൻ എന്ന അത്ഭുത രാജ്യത്തെ . കുറിയ മനുഷ്യരുടെ വലിയ മനോഹര ലോകത്തെ, ചാരത്തിൽ നിന്നും ഫീനിക്സ് പക്ഷിയേപ്പോലെ ഉയിർത്തെഴുന്നേറ്റ ജപ്പാനെയല്ലാതെ മറ്റേതു രാജ്യത്തെ തിരഞ്ഞെടുക്കാൻ കഴിയും? നല്ല കൈയ്യൊതുക്കമുള്ള യാത്രാവിവരണം , മനോഹരമായ പ്രിൻ്റിംഗ് ഫോട്ടോകൾ, യാത്രകളെങ്ങനെ വ്യക്തിത്വ വികസനത്തിനും അനുഭവസമ്പത്തിനും ഹേതുവാകുന്നു എന്ന് ഈ പുസ്തകം സൂചിപ്പിക്കുന്നു. ശ്രീമാൻ സജിയുടെ ജപ്പാനിലേക്കുള്ള ഒറ്റക്കുള്ള യാത്രയിലൂടെയാണ് യാത്രാവിവരണം ആരംഭിക്കുന്നത് . ഒരു സുഹൃത്തുമൊത്ത് ജപ്പാൻ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നപ്പോൾ അവസാന നിമിഷം സുഹൃത്ത് പിൻമാറിയതിനാൽ ശ്രീമാൻ സജിയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വന്നു. കൂടെ പഠിച്ച ഒരാൾ ജപ്പാനിലുണ്ടെന്ന ബലത്തിൽ യാത്ര തുടർന്ന ശ്രീമാൻ സജി, ജപ്പാനിലെത്തി ഒറ്റയ്ക്ക് രാജ്യത്തിൻ്റെ ഏത് മുക്കിലും മൂലയിലും വരെ എത്തുന്ന ജീവനാഡി പോലെയുള്ള റയിൽവേയിലൂടെ സന്ദർശിച്ച് ജപ്പാൻ്റെ സ്പന്ദനങ്ങൾ മനസ്സിലാക്കുന്നു. എല്ലാം നല്ല ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന ജപ്പാൻകാർ ഒരത്ഭുതം തന്നെ . ഒരു ടിക്കറ്റു കൊണ്ട് വിവിധ വാഹനങ്ങളിൽ കയറാനുളള സംവിധാനം. ജപ്പാൻ റെയിൽ പാസു കൊണ്ട് ജപ്പാനിലെവിടെയും സഞ്ചരിക്കാമെന്ന പ്രത്യേകത, മൊബൈൽ ഫോൺ , ഇൻ്റർനെറ്റ് വൈഫൈ എന്നിവ വാടകയ്ക്ക് എടുക്കാം. ഇടയ്ക്കിടെ മഴ പെയ്യുന്ന ജപ്പാനിൽ കുട എല്ലായിടത്തും പൊതുമുതലായി സൂക്ഷിച്ചിട്ടുണ്ട്. ക്ലോസ്ററ് മുതൽ കാർ കമ്പനി വരെ ജപ്പാനിൽ ഹൈടെക്കാണ് കാർ നിർമ്മാണത്തിൽ കമ്പനിയിൽ പണിയെടുക്കുന്നത് 99 ശതമാനം പേരും റോബോട്ടുകൾ തന്നെ . നല്ല സ്വഭാവമുള്ള , വെള്ളയും കറുപ്പും നിറമുള്ള വസ്ത്രങ്ങൾ ധരിക്കുന്ന, സമയത്തിന് വില കൽപിക്കുന്ന, അധ്വാനിക്കുന്ന, ആയുസ്സു കൂടിയ,നല്ല ആതിഥേയരായ , ശുചിത്വമുള്ള സംസ്കാരമുള്ള പകയും ചതിയുമില്ലാത്ത ജനങ്ങൾ ജപ്പാൻ്റെ പ്രത്യേകതയാണ്. അവർ ടൂറിസത്തിനായി ഒരു പരസ്യവും ചെയ്യുന്നില്ല. "നല്ലതിന് പരസ്യം വേണ്ടല്ലോ" എന്നത് എഴുത്തുകാരൻ്റെ ഭാഷ്യം. ധാരാളം ടൂറിസ്റ്റുകളെത്തുന്ന നദികളും തടാകങ്ങളും ഒരു പായലോ പ്ലാസ്റ്റിക് ബോട്ടിലോ വീഴാതെ സ്ഫടിക സമാനമായാണ് അവർ സൂക്ഷിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ 70% പ്രദേശവും അവർ വനമായി സംരക്ഷിക്കുന്നു. ഒരു കാരണവശാലും വനത്തിലേക്കുള്ള അധനിവേശം അവർ ചെയ്യില്ല. എല്ലാറ്റിനും ടെക്നോളജി ഉപയോഗിക്കുന്ന ജപ്പാൻകാരുടെ ബസ്സുകളിൽ ഒരു ഡ്രൈവർ മാത്രമേയുള്ളൂ. ടിക്കറ്റ് കൊടുക്കുന്നതും ബാലൻസ് കൊടുക്കുന്നു ഇന്ത്യൻ കറൻസിയുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ മൂല്യമേ അവിടത്തെ കറൻസിയായ യെനിനുള്ളൂ. എന്നാൽ ജീവിത ചിലവ് കൂടുതലാണ്. 70000 ത്തോളം പേർ കൊല്ലപ്പെട്ട ആറ്റം ബോംബാക്രമണത്തെ കുറിച്ചും സ്മാരകത്തെ കുറിച്ചും ഒബാമയുടെ ജപ്പാൻ സന്ദർശനത്തെ കുറിച്ചു മാനവികതയുടെ സ്മാരകങ്ങൾ എന്ന അധ്യായത്തിൽ വിവരിക്കുന്നു. ആണവായുധാക്രമണത്തിൻ്റെ പരിണത ഫലമായി അംഗവൈകല്യമുള്ള ധാരാളം പേർ അവിടെ ജനിക്കുന്നതിനാൽ അവർക്കു വേണ്ടി ഗവൺമെൻ്റ് ടെക്നോളജിയുടെ സഹായത്താൽ ഭിന്നശേഷി സൗഹൃദപരമായ സൗകര്യങ്ങളാണ് രാജ്യത്ത് എല്ലായിടത്തും ചെയ്തിട്ടുള്ളത്. ജപ്പാനിലെ ലോക പൈതൃക സ്മാരകങ്ങൾ, അഗ്നി പർവ്വതത്തിന് സമീപത്തെ ചൂടുറവയിൽ നിന്നും എത്തുന്ന വെള്ളത്തിലെ കുളി. ഭൂജിയിലെ സൾഫർ ലാവ ചീറ്റുന്ന അഗ്നിപർവ്വതം, ഒഴുകുന്ന ക്ഷേത്രം, പ്രധാന സ്ഥലങ്ങൾ, രാജ്യ തലസ്ഥാനമായ ടോക്കിയോ , പ്രകൃതിയുടെ വിശുദ്ധിയും സൗന്ദര്യവുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയമാണ്. ഒറ്റയ്ക്കുള്ള ആദ്യ യാത്രയുടെ അനുഭവ സമ്പത്തിൻ്റെ ബലത്തിൽ അദ്ദേഹം കൂട്ടുകാരേയും പ്രിൻ്റിംഗ് രംഗത്തുള്ളവരേയും പിന്നീട് സഞ്ചാരികളേയും കുറഞ്ഞ ചിലവിൽ ജപ്പാനിലെത്തിച്ച് ടൂർ ഓപറേറ്റർ കൂടിയാകുകയായിരുന്നുവത്രേ. കൂടെ പോയവർ കൂട്ടം തെറ്റിപ്പോയതും സാമാന്യ ബുദ്ധി പ്രയോഗിച്ചതുകൊണ്ട് തിരികെയെത്തിയതും വിവരിക്കുന്നുണ്ട്. പുസ്തകത്തിൽ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം പ്രിൻ്റിംഗ് രംഗത്തെ ഓസ്കാർ നേടിയ ദീനബന്ധു ചോട്ടു റാം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ആയിരുന്ന പ്രൊഫ . ഡോക്ടർ രാജേന്ദ്രകുമാർ ആനയത്തിനെ ( എൻ്റെ ക്ലാസ്സ്മേറ്റ് ഉണ്ണികൃഷ്ണൻ്റെ സഹോദരൻ) കുറിച്ചുള്ള ആചാര്യൻ സഹയാത്രികൻ എന്ന അധ്യായമാണ്. ജപ്പാനിലേയ്ക്ക് ഒരു യാത്ര പോകണമെന്ന് നമുക്ക് തോന്നിപ്പോകുന്ന നല്ലൊരു യാത്ര വിവരണമാണ് ഈ ഗ്രന്ഥം. ഡോ.ഐഷ . വി. മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പ്രിൻസിപ്പാൾ . കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർമ്മിത ബുദ്ധിയെ കുറിച്ചും ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചും ബുക്ക് ചാപ്റ്ററുകൾ എഴുതിയിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ അച്ചീവ്മെന്റ്റ് അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. 2022- ൽ " ഓർമ്മ ചെപ്പ് തുറന്നപ്പോൾ " എന്ന പേരിൽ മലയാളം യുകെ ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ചിരുന്ന ഓർമ്മകുറിപ്പുകളുടെ സമാഹാരം പ്രസിദ്ധീകരിച്ചു. " മൃതസഞ്ജീവനി" എന്ന പേരിൽ അടുത്ത പുസ്തകം തയ്യാറാകുന്നു. " Generative AI and Future of Education in a Nutshell' എന്ന പേരിൽ മറ്റൊരു പുസ്തകത്തിന്റെ എഡിറ്റിംഗ് നടക്കുന്നു..
EDITORIAL
Copyright © . All rights reserved