സംഗീത ലോകത്തെ ഒരു പറ്റം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഷിക്കാഗൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്സ് ആപ്പ് ഗ്രൂപ്പാണ് യൂണിഫോം മ്യൂസിക് ആന്റ് ബാന്റ് ഇന്റര്‍നാഷണല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സംഗീതത്തെ ഇഷ്ടപ്പെടുന്ന നിരവധിയാളുകള്‍ ഈ ഗ്രൂപ്പില്‍ അംഗങ്ങളായി ഉണ്ട്.
ഓണ്‍ലൈനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിലൂടെ ഭക്തിയില്‍ കുറവ് വന്നു എന്ന് തോന്നുന്നില്ല. ഇനിയുള്ള കാലത്തും ക്രൈസ്തവര്‍ ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ പോരേ..?? കൊറോണയുടെ കാലത്ത് ധാരാളം പേര് ചോദിക്കുന്ന ചോദ്യമിതാണ്. അതിനെക്കുറിച്ച് സഭ പഠിപ്പിക്കുന്നതെന്താണ്? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരമാണ് ക്ലാരിഷ്യന്‍ സന്യാസ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ട് നല്‍കുന്നത്. ഗുജറാത്തില്‍ ഗാന്ധിനഗര്‍ സീറോ മലബാര്‍ ഇടവകയില്‍ വികാരിയായി സേവനം അനുഷ്ഠിക്കുകയാണദ്ദേഹം. ഫാ. ബിനോയ് പറയുന്നതിങ്ങനെ.
ആരാധനക്രമ വത്സരത്തിലെ പള്ളിക്കൂദാശ കാലഘട്ടത്തിലേയ്ക്ക് പരിശുദ്ധ കത്തോലിക്കാ സഭ പ്രവേശിച്ചിരിക്കുകയാണ്. സഭയെ മഹത്വത്തോട് കൂടെ മിശിഹാ പിതാവായ ദൈവത്തിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുന്ന ചിന്തയാണ് പള്ളിക്കൂദാശ കാലത്തിന്റെ മുഖ്യ പ്രമേയം. ആഗോള തീര്‍ത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോനാ പള്ളിയില്‍ ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാനമദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റിന് കൂട്ടിയാനിയില്‍ നല്കിയ വചന സന്ദേശത്തിന്റെ പൂര്‍ണ്ണരൂപമാണ് മലയാളം യുകെ ന്യൂസ് പബ്ളീഷ് ചെയ്യുന്നത്.
സത്യം മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. മാർപ്പാപ്പ പറഞ്ഞതെന്ത്? ഇഷ്ടപ്പെട്ട മാധ്യമം പറയുന്നത് വിശ്വസിക്കുന്നതിനപ്പുറം എന്താണ് ഉള്ളത്?? ഇതല്ല സഭയുടെ വിശ്വാസ സത്യം. തെറ്റിധാരണകൾ മാറ്റേണ്ടതുണ്ട്. പാപ്പ പറഞ്ഞതിൻ്റെ അർത്ഥം മലയാളത്തിൽ അടിവരയിട്ട് പറഞ്ഞിട്ടുമുണ്ട്.
ഒക്ടോബര്‍ മാസം പരിശുദ്ധ അമ്മയോടുള്ള ആദരവ് സൂചകമായി ജപമാല മാസമായി ക്രൈസ്തവര്‍ ആചരിക്കുന്നു. പരിശുദ്ധ അമ്മയെ ഓര്‍ക്കുമ്പോള്‍ ഓരോ മലയാളിയുടെ മനസ്സിലും ഓടിയെത്തുന്നത് നന്മ നേരുമമ്മ.. വീണ്ണിന്‍ രാജകന്യ… എന്നു തുടങ്ങുന്ന ഗാനമാണ്. ഇതിന് പുറമേ നൂറ് കണക്കിന് ഗാനങ്ങള്‍ മലയാളത്തില്‍ വേറെയുമുണ്ട്.
രാമപുരം. പാടശേഖരങ്ങള്‍ കരഭൂമിയായി മാറി കൊണ്ടിരിക്കുന്ന കാലത്ത് ഉള്‍നാടന്‍ പാടശേഖരങ്ങള്‍ക്ക് മാതൃകയാകുന്നു കോട്ടയം ജില്ലയിലെ രാമപുരം. സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ നെല്‍കൃഷി പ്രോത്സാഹനത്തിനായി നടപ്പിലാക്കുന്ന പുതിയ പദ്ധതികളാണ് രാമപുരം പഞ്ചായത്ത് നടപ്പിലാക്കുന്നത്. വെള്ളിലാപ്പിളളി, പാലവേലി, അമനകര, കൊണ്ടാട്, മേതിരി, കിഴതിരി എന്നീ പാടശേഖരങ്ങളാണ് രാമപുരം പഞ്ചായത്തിലുള്ളത്.
ലണ്ടന്‍. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള കുട്ടിയടക്കം ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വെസ്റ്റ് ലണ്ടന്‍ ബ്രെന്റ് ഫോര്‍ഡില്‍ താമസിക്കുന്ന കുഹാരാജ് സിതംബരനാഥന്‍ (42) ഭാര്യ പൂര്‍ണ കാമേശ്വരി (36) മകന് കൈലാശ് കുഹാരാജ് (3) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയതിന് ശേഷം കുഹാരാജ് ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയില്‍ ഭാരതത്തിലെ ആദ്യ വിശുദ്ധ വി. അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷിച്ചു. അല്‍ഫോന്‍സാമ്മയുടെ നാമഥേയത്തിലുള്ള പ്രസ്റ്റണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഘോഷമായ ദിവ്യബലിയര്‍പ്പിച്ചു. കോവിഡ് 19 തുമായി ബന്ധപ്പെട്ട് ഗവണ്മെന്റിന്റെ നിയ്മങ്ങള്‍ കൃത്യമായി പാലിച്ച് ഓണ്‍ലൈനിലാണ് ദിവ്യബലിയര്‍പ്പിച്ചത്. ദിവ്യബലിയില്‍ അഭിവന്ദ്യ പിതാവ് വിശ്വാസികള്‍ക്കായി സന്ദേശം നല്കി.
ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര്‍ രൂപത രൂപം കൊണ്ടിട്ട് നാല് വര്‍ഷം തികഞ്ഞു. 2016 ജൂലൈ 16നാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ യൂറോപ്പില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പുതിയ രൂപത പ്രഖ്യാപിച്ചത്. രൂപതയുടെ പ്രഥമ മെത്രാന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാല് വര്‍ഷം പൂര്‍ത്തിയായ തന്റെ രൂപതയിലെ വിശ്വാസികള്‍ക്കായി എഴുതിയ ഇടയലേഖനം മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുകയാണ്.
ഷാജന് സ്കറിയയും കായിക താരം ബോബി അലോഷ്യസ്യം നടത്തിയത് രാജ്യദ്രോഹമെന്ന് മാധ്യമങ്ങള്‍. വിദേശത്ത് പഠിക്കാന്‍ കേന്ദ്രം നല്കിയ നാല്‍പ്പത്തിയൊമ്പത് ലക്ഷം രൂപ ബോബി ദുര്‍വിനിയോഗം ചെയ്തു. ബോബി അലോഷ്യസ് നടത്തിയത് ഗുരുതരമായ വീഴ്ചയാണ്. സ്വര്‍ണ്ണ കടത്ത് കേസില്‍ പിടിയിലായ സ്വപ്നാ സുരേഷിന്റെ ഇടപെടല്‍ മൂലം ഒതുക്കി തീര്‍ത്ത കായിക താരം ബോബി അലോഷ്യസിന്റെ അഴുമതി ആരോപണങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണിപ്പോള്‍.