ഈശോ മിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മ. മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം ദിവസത്തില്‍ എത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ മിശിഹായുടെ പരസ്യ ജീവിതത്തില്‍ പരിശുദ്ധ അമ്മയ്ക്കുള്ള സ്ഥാനം പോലെ, നമ്മുടെ ജീവിതത്തിലും പരിശുദ്ധ അമ്മയുടെ സ്ഥാനം എന്താണ് എന്ന് വിശദീകരിക്കുകയാണ് ഫാ. ബിനോയ് ആലപ്പാട്ട് CMF. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കേള്‍ക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ ഗ്രഹിക്കുവാന്‍ സാധിക്കുന്നത് എന്നാണ് ഫാ. ബിനോയിയുടെ അഭിപ്രായം. ശ്രോതാക്കള്‍ക്ക് മനസ്സിലാകുവാന്‍ പാകത്തിന് വളരെ ലളിതമായ ഭാഷയില്‍ വണക്കമാസ പുസ്തകത്തിന്റെ അതേ രൂപത്തില്‍ തന്നെയാണ് മാതാവിന്റെ വണക്കമാസം ഇരുപത്തിയൊന്നാം തീയതി അവതരിപ്പിച്ചിരിക്കുന്നത്.
ഭാര്യ പറഞ്ഞു. അമ്മയെന്നും അടുക്കളയിലാണെന്ന്’. അന്യം നിന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ തനതായ രുചികള്‍ മലയാളികളുടെ അടുക്കളയില്‍ വീണ്ടും എത്തിക്കുക എന്ന ആശയവുമായി മലയാളം യുകെ ആരംഭിച്ച പംക്തിക്ക് ആദ്യ എപ്പിസോഡില്‍ തന്നെ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ജനശ്രദ്ധയാകര്‍ഷിച്ച ഈ പംക്തിയില്‍ ഇത്തവണയെത്തുന്നത് കോട്ടയം ജില്ലയിലെ കുറവിലങ്ങാട്ടു നിന്നും ഗ്രേസി ദേവസ്യായാണ്. പതിനഞ്ച് ദിവസമെടുത്തുണ്ടാക്കുന്ന കരിനെല്ലിക്ക അച്ചാറാണ് ഗ്രേസിയുടെ സ്പെഷ്യല്‍.
നിങ്ങള്‍ എന്നെ അന്വേഷിച്ചതെന്തിന്? ഞാനെന്റെ പിതാവിന്റെ ഭവനത്തിലായിരിക്കേണ്ടതാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലേ? ഈശോ ജോസഫിന്റെയും മേരിയുടെയും ശ്രദ്ധയില്‍പ്പെടാതെ ഇപ്രകാരം പ്രവര്‍ത്തിച്ചത് രണ്ടു പേര്‍ക്കും വളരെ വലിയ ദു:ഖത്തിന് കാരണമായി. പ.കന്യകയ്ക്കു മറ്റെല്ലാ വ്യാകുലതകളിലും ഉഗ്രമായ വേദന അനുഭവപ്പെട്ടു.
ഏറ്റുമാനൂര്‍. ഒരു ഗ്രാമത്തിനെ മുഴുവന്‍ കണ്ണീരിലാഴ്ത്തി കൊടും കൊല ചെയ്ത് മുങ്ങിയ പ്രതിയെ കുറവിലങ്ങാട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കാണക്കാരിയില്‍ അമ്മിണിശ്ശേരി ബെന്നി വധക്കേസുമായി ബന്ധപ്പെട്ട് കാണക്കാരി കുറുമുള്ളൂര്‍ സ്വദേശി കുറ്റിപ്പറമ്പില്‍ വര്‍ക്കിയെയാണ് കുറവിലങ്ങാട് പൊലീസ് സംഘം ഇന്ന് രാവിലെ സഹോദരനായ കുട്ടച്ചന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ പ്രതിയായ വര്‍ക്കി സഹോദരന്റെ വീട്ടില്‍ എത്തിയിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. DYSP വിനോദ് പിള്ളയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുറവിലങ്ങാട് ഏറ്റുമാനൂര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതിയായ വര്‍ക്കി. ഇന്ന് രാവിലെ സഹോദരനായ വേദഗിരിയില്‍ താമസിക്കുന്ന കുട്ടച്ചന്റെ വീട്ടില്‍ എത്തിയ പോലീസ് സംഘമാണ് വര്‍ക്കിയെ അറസ്റ്റ് ചെയ്തത്.
യാത്രയും പ്രവാസ ജീവിതവും പ്രത്യാഗമനവും പരി. കന്യകയ്ക്ക് വളരെ ദുഃഖമുളവാക്കി. എന്നുള്ളത് നിസ്തര്‍ക്കമാണ്. എങ്കിലും അവര്‍ ഈശോയോടുള്ള സ്നേഹത്തെപ്രതി അതിനെയെല്ലാം സഹര്‍ഷം സ്വാഗതം ചെയ്തു. പരിശുദ്ധ കന്യകയെ അനുകരിച്ച് നാം നമ്മുടെ ജീവിത ക്ലേശങ്ങളെ ക്ഷമാപൂര്‍വ്വമെങ്കിലും അഭിമുഖീകരിക്കുവാന്‍ പരിശ്രമിക്കണം. ദൈവത്തേയും സഹോദരങ്ങളെയും പഴിക്കാതെ ക്രൈസ്തവ മായ ധീരതയോടും പ്രത്യാശയോടും കൂടി സഹനത്തെ അഭിമുഖീകരിക്കേണ്ടതാണ്.
ദൈവശാസ്ത്രത്തില്‍ കന്യകാത്വം ഒരു സുകൃതമാണ്. പരിശുദ്ധ കന്യകയുടെ കന്യാത്വമാണ് ലോക പരിത്രാതാവിനെ ജനിപ്പിച്ചത്. അതിനാല്‍ കന്യാത്വം ആദ്ധ്യാത്മിക ജനനത്തിന്റെ ഉറവിടമായി. പ. കന്യകയുടെ കന്യാത്വത്തിന്റെ കാന്തിപ്രചുരിമയ്ക്ക് യാതൊരു കോട്ടവും തട്ടാതെയാണ് മിശിഹാ ജനിച്ചത്.
പരിശുദ്ധ കന്യക അവളുടെ ദിവ്യസുതന്റെ പീഠാനുഭവങ്ങളോട് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത വ്യക്തമാക്കുന്നവയാണ് ശിമയോന്റെ വചസ്സുകള്‍. അവര്‍ ദൈവാലയത്തില്‍ ഈശോയെ സമര്‍പ്പിച്ചപ്പോള്‍ മനുഷ്യകുല പരിത്രാണാര്‍ത്ഥം ഒരിക്കല്‍ കാല്‍വരിയില്‍ സമര്‍പ്പിക്കുവാനിരുന്ന മഹായജ്ഞത്തെ മുന്‍കൂട്ടി കണ്ടിരിക്കണം. ദൈവം നമുക്ക് സന്താനങ്ങളെ നല്‍കുന്നത് അവരെ നല്ലവരായി വളര്‍ത്തി ദൈവത്തിന് സമര്‍പ്പിക്കുന്നതിനാണ്.
ഈശോയുടെ സ്വര്‍ഗ്ഗാരോഹണ തിരുന്നാളിന് ഇനി നാല് ദിവസം. ആത്മീയമായി ഒരുങ്ങാന്‍ അഭ്യര്‍ത്ഥിച്ച് ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഉയിര്‍പ്പിലെ ആറാം ഞായറാഴ്ചയില്‍ രൂപതയിലെ വിശ്വാസികള്‍ക്കായി നല്കിയ സന്ദേശത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞായറാഴ്ച ആചരണത്തിലൂടെയാണ് തിരുസഭ അതിന്റെ ദൗത്യം പൂര്‍ണ്ണമായും നിര്‍വ്വഹിക്കുക. തിരുസഭയുടെ ദൗത്യം സഭയുടെ ശിരസ്സായ ഈശോയുടെ ദൗത്യമാണ്.
കുട്ടിക്കാലത്ത് ഏപ്രില്‍, മെയ് മാസങ്ങള്‍ എന്നാല്‍ വീടിന്റെ മുന്‍വശത്തെ മാവാണ് ഓര്‍മയില്‍ വരിക. അന്നും ഇന്നും മാമ്പഴത്തിനു നല്ല വിലയാണ്. അടുത്തുള്ള ശോഭ റെഡിമേഡ്സ് ഉമ്മര്‍ക്ക, ശംബു അങ്കിള്‍, എഴുത്തച്ഛന്റെ വീട്ടില്‍, അല്ലെങ്കില്‍ സേതു ആന്റിയുടെ വീട്ടിലെ മാവുകള്‍ പൂത്താല്‍ പിന്നെ സംഗതി കുശാലാണ്
1991 ല്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൊതി മൂത്ത് അച്ഛന്റെ കൂടെ ഞാന്‍ വീടിനു മുന്‍വശത്ത് ഒരു കുഞ്ഞു മാവിന് തൈ നടുന്നത് . നട്ടതാകട്ടെ ഉമ്മറപ്പടിയുടെ തൊട്ടടുത്ത്. എന്റെ വാശിപ്രകാരമാണ് അച്ഛന് അവിടെ നട്ടത് . എന്റെ കണ്‍വെട്ടത്ത് ഉണ്ടെങ്കില്‍ വേഗം ഈ മരം പൂത്തു മാമ്പഴം തിന്നാം എന്ന ഒരു പത്തു വയസ്സുകാരിയുടെ ആഗ്രഹത്തിന് അച്ഛന് ശരി മൂളിയെങ്കിലും അമ്മക്ക് അതങ്ങട് പിടിച്ചില്ല .
വേദനിക്കുന്ന മനസ്സുകള്‍ക്ക് അല്പം ആശ്വാസം പകരാന്‍ തക്കവണ്ണം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനിയും വൈദീകരും വിശ്വാസികളും പ്രാര്‍ത്ഥനയ്ക്കായി ഒരുമിക്കുകയാണ്. യുകെ സമയം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്കാണ് ഈ പ്രാര്‍ത്ഥനായജ്ഞം സൂമില്‍ ഒരുക്കിയിരിക്കുന്നത്.