back to homepage

Posts From News Desk 2

മൂന്നു നോമ്പ് തിരുന്നാളിന് ഞായറാഴ്ച്ച കൊടിയേറും.. ചരിത്ര പ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം ചൊവ്വാഴ്ച. അനുഗ്രഹം പ്രാപിക്കാന്‍ ജാതിമതഭേതമെന്യേ എല്ലാവരേയും ക്ഷണിച്ചു കൊണ്ട് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. കൂട്ടിയാനിയില്‍.. 0

പരി. ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയെന്ന് പൗരസ്ത്യ കത്തോലിക്കര്‍ വിശ്വസിക്കുന്ന കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ പ്രധാന തിരുന്നാളായ മൂന്നു നോമ്പ് തിരുന്നാള്‍ ജനു. 25, 26, 27 തീയതികളില്‍ കൊണ്ടാടുകയാണ്.
ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച രാവിലെ 6.45 ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കൊടിയേറ്റ് തിരുക്കര്‍മ്മം നടത്തും. തുടര്‍ന്ന് വൈകുന്നേരം ആറു മണിവരെ ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ നടക്കും.

Read More

പാറ്റാനി ഡോക്ടര്‍ പറയുന്നു. പ്രമേഹ രോഗമുള്ള ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍.. 0

പ്രമേഹ രോഗമുള്ള ഒരു സ്ത്രീ ഗര്‍ഭിണിയാകുമ്പോള്‍ സംഭവിക്കാന്‍ സാധ്യതയുള്ള കാര്യങ്ങള്‍..

Read More

വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ഓര്‍മ്മ ദിനം ഇന്ന് കൊണ്ടാടുന്നു.. 0

വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തപ്പെട്ട ആദ്യ അല്‍മായനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ഓര്‍മ്മ ദിനം ഇന്ന് കൊണ്ടാടുന്നു. 2012 ഡിസംബര്‍ 2 ന് ബെനഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പ ദൈവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഭാരതത്തില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ എത്തുന്ന ആദ്യ അല്‍മായനാണ് ദൈവസഹായം പിള്ള.

Read More

നിനക്കുമുണ്ട് മോനെ ഒരു ഡോബര്‍മാന്റെ കാലം. ഫാ. പുത്തന്‍പുരയ്ക്കല്‍. അല്പം പഴകിയതാണ്. ഇപ്പോള്‍ ഇത് പുതിയതും 0

ഭര്‍ത്താവ് ഭാര്യാ ബന്ധം എന്നു പറഞ്ഞാല്‍ ഭര്‍ത്താവ് ശിരസ്സാണ്. ഭാര്യ പിടലിയാണ്. പക്ഷേ കല്യണം കഴിച്ചു കഴിഞ്ഞാല്‍ പിടലി എങ്ങനെ തിരിയുന്നുവോ അതുപോലെയേ തലയ്ക്ക് പോകുവാന്‍ പറ്റത്തുള്ളൂ..
ഒരു ഭര്‍ത്താവ് പറഞ്ഞു വീട്ടിലെ എന്തു കാര്യവും എന്റെ ഭാര്യ തീരുമാനിക്കും. പക്ഷേ അവസാന വാക്ക് എന്റെതാണ്. എന്താണ് അവസാന വാക്ക്??
അവള്‍ എന്തു പറഞ്ഞാലും

Read More

ലതാ മങ്കേഷ്‌കര്‍ പാടിയ റിം ജിം ഗിരേ സാവന്‍.. എന്ന ഗാനത്തിന്റെ പുനരാവിഷ്‌കാരം അതിരംമ്പുഴയില്‍ നിന്ന്. ദീപാ ബിനു പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. 0

ആയിരത്തി തൊള്ളായിരത്തി എഴുപത്തൊമ്പതില്‍ പുറത്തിറങ്ങിയ മന്‍സില്‍ (MANZIL) എന്ന ഹിന്ദി ചിത്രത്തില്‍ R D ബുര്‍മാന്റെ സംഗീത സംവിധാനത്തില്‍ ലതാ മങ്കേഷ്‌കര്‍ പാടിയ റിം ജിം ഗിരേ സാവന്‍ സുനക് സുനക്… എന്നു തുടങ്ങുന്ന മനോഹരഗാനം അതിരംമ്പുഴയുടെ പശ്ചാത്തലത്തില്‍
ക്രിസ്തീയ ഭക്തിഗാന ശാഖയിലെ സഞ്ജീവ സാന്നിധ്യമായ ദീപാ ബിനുവിന്റെ ശബ്ദത്തില്‍ പുനര്‍ജ്ജനിച്ചിരിക്കുകയാണ്. മുപ്പത്തഞ്ച് വര്‍ഷത്തിലധികമായി ക്രിസ്ത്രീയ ഭക്തിഗാന രംഗത്ത് പ്രവര്‍ത്തിക്കുന്ന ദീപ പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ ആയിരങ്ങളാണ് ഇതിനോടകം കണ്ടു കഴിഞ്ഞത്. മനോഹരമായ രീതിയില്‍ കീബോഡില്‍ ചിട്ടപ്പെടുത്തി ഈ ഗാനം പാടാന്‍ ദീപയെ സഹായിച്ചത് ഭര്‍ത്താവും കീബോഡ് പ്രോഗ്രാമറുമായ ബിനു മാതിരംമ്പുഴയാണ്.

Read More

‘ഇണയും തുണയും’ എന്നതിന്റെ ആള്‍ രൂപങ്ങളായി അവര്‍ ഒരുമിച്ചായിരുന്നു.. ഒരു ഇളം കാറ്റുപോലെ ജോണങ്കിള്‍.. ശാന്തനായിരുന്നു. പക്ഷേ, അദ്ദേഹത്തേയും കോവിഡ് കൊണ്ടുപോയി.. ഒരു വൈദീകന്‍ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെ.! 0

കര്‍ത്താവിന്റെ സന്നിധിയിലേയ്ക്ക് ജോണ്‍ വര്‍ഗ്ഗീസ് ഇന്ന് യാത്രയായി.
കോവിഡ് 19 തുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചികിത്സയിലായിരുന്നു. ലണ്ടണില്‍ സ്ഥിരതാമസമായിരുന്ന ജോണ്‍ വര്‍ഗ്ഗീസിന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് യുകെയിലെ മലയാളി സമൂഹം ഏറ്റെടുത്തത്. യുകെയുടെ പല ഭാഗങ്ങളില്‍ നിന്നും നിരവധി അനുശോചന സന്ദേശങ്ങളാണ് ഇപ്പോള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

Read More

ജനുവരി മൂന്ന് മാന്നാനത്ത്! വി. ചാവറയച്ചനു വേണ്ടി സമര്‍പ്പിക്കുന്നു… സ്വര്‍ഗ്ഗീയ സിംഹാസനം. 0

പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്തിഥിയില്‍ പ്രകാശം പരത്തിയ ദിവ്യതേജസ്സ്. കേരള സഭയില്‍ വലിയ നവോധാനം കൊണ്ടുവന്ന വിശുദ്ധന്‍. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍.

Read More

കുറവിലങ്ങാടിന്റെ സുവിശേഷം. ലോകം കൊറോണയില്‍ വിറങ്ങലടിച്ച് നില്‍ക്കുകയാണ്. ദൈവത്തില്‍ നിന്നകലുമ്പോള്‍ നിന്റെ ശിക്ഷ ആരംഭിക്കുകയാണ്. റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍. 0

നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവചനങ്ങുടെ പൂര്‍ത്തീകരണവും വളരെയധികം ആളുകളുടെ ഹൃദയ വിജാരങ്ങളില്‍ നിന്നും പ്രാര്‍ത്ഥനയായി സ്വര്‍ഗ്ഗത്തിലേയ്ക്കുയര്‍ന്ന യാചനകളുടെ പരിണിത ഫലമായി ദൈവം തന്റെ തിരുകുമാരനെ തന്നെ ലോകത്തിന്റെ രക്ഷയ്ക്ക് വേണ്ടി നല്കിയ നന്മയുടെ ഓര്‍മ്മയാണ് ഈശോയുടെ പിറവി തിരുന്നാള്‍. കാലം ഏറെ പിന്നിട്ടിട്ടും ഇന്നും അതിന്റെ മിഴിവ് കുറഞ്ഞിട്ടില്ല എന്നത് ചരിത്ര വസ്തുത തന്നെയാണ്.

Read More

യുകെയിൽ അമ്മ ഏഴാമതും ഗര്‍ഭിണിയായ വിവരം സുഹൃത്തുക്കളെയും ബന്ധുക്കളെയും അറിയിച്ചത് പതിനഞ്ചുകാരി പെൺകുട്ടി ജോര്‍ജിയ.. കൂടുതല്‍ കുഞ്ഞുങ്ങളുണ്ടായാല്‍ അതൊരു ബാധ്യതയും, നാണക്കേടുമാണെന്നു ധരിക്കുന്ന നമ്മൾ മലയാളികൾ അറിയണം ഇവരുടെ ജീവിതത്തെ…  0

സീനിയര്‍ അസ്സോസിയേറ്റ് എഡിറ്റര്‍.
സന്തോഷകരമായ ഒരു ക്രിസ്തുമസ്സ്.
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. നാല്പ്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിര്‍ത്താറായില്ലേ എന്നു ചോദിക്കുന്ന അമ്മായിയമ്മമാരുടെ കാലം.

Read More

മണ്ണിനെ വിശുദ്ധീകരിച്ച വലിയ ദിനമാണ് തിരുപ്പിറവി. താരക വഴിയിലൂടെ ഫാ. ആലപ്പാട്ട് നേരുന്നു ഹൃദയത്തില്‍ നിറഞ്ഞ ക്രിസ്തുമസ്സാശംസകള്‍.. 0

താരകവഴിയിലൂടെ ഇരുപത്തിയഞ്ച് ദിവസം സഞ്ചരിച്ചു. താരകത്തിന്റെ കൃപ സ്വീകരിച്ച് നമ്മുടെ യാത്ര എത്തിച്ചേരുന്നത് ഒരു കൈ കുഞ്ഞിന്റെയടുത്താണ്. എല്ലാ സ്വര്‍ഗ്ഗീയ മഹിമകളും അഴിച്ച് വെച്ച് സാധാരണത്വത്തിലേയ്ക്ക് ദൈവം താഴുന്ന അവസ്ഥ.

Read More