back to homepage

Posts From Thomas Chacko

ക്രിപ്റ്റോ കറൻസി ഉടമകൾക്ക് സുവർണ്ണ കാലഘട്ടം ; ആദ്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ്‌കോയിനിന്റെ വില 20000 ഡോളറിലേയ്ക്ക് നീങ്ങുന്നു ; റഷ്യ ക്രിപ്‌റ്റോ കറൻസിയെ സ്വത്തായി അംഗീകരിക്കുന്നു. 0

ക്രിപ്റ്റോ കറൻസികളെപ്പറ്റി ലോക രാജ്യങ്ങൾക്ക് ഉണ്ടായിരുന്ന വിശ്വാസമില്ലായ്‌മ വിട്ടൊഴിയുന്നു . ലോകം ക്രിപ്റ്റോ കറൻസി യുഗത്തിലേയ്ക്ക് ദിനംപ്രതി മാറികൊണ്ടിരിക്കുന്നു. ഒരിക്കൽ ക്രിപ്റ്റോ കറൻസികളെ എതിർത്തിരുന്നവരും  , തെറ്റായും വ്യാഖ്യാനിച്ചിരുന്നവരുമായ ഒട്ടുമിക്ക സാമ്പത്തിക ശാസ്ത്രജ്ഞന്മാരും ക്രിപ്റ്റോ കറൻസികളെ അടുത്ത തലമുറയിലെ പണമായും , വിനിമയ മാർഗ്ഗമായും ഇന്ന് അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നു .

Read More

ജി എം എ യുടെ മുൻ സെക്രട്ടറി സതീഷ് വെളുത്തേരിലിന്റെ പിതാവ് നിര്യാതനായി 0

ഗ്ലോസ്റ്റർഷെയർ മലയാളി അസ്സോസിയേഷന്റെ മുൻ സെക്രട്ട്രറി സതീഷ് വെളുത്തേരിലിന്റെ പിതാവ് ചെങ്ങന്നൂർ ആലയിൽ ജോയ് വെളുത്തേരിൽ ( 75 ) നാട്ടിൽ വച്ച് നിര്യാതനായി.

Read More

ചൈനീസ് ഗവണ്മെന്റ് അവരുടെ ക്രിപ്റ്റോ കറൻസിയായ യുവാൻ ജനങ്ങൾക്ക് സമ്മാനമായി നൽകുന്നു : സമ്മാനം നൽകുന്നതിനായി 10 ദശലക്ഷത്തോളം യുവാൻ ചൈനീസ് സെൻട്രൽ ബാങ്ക് ഷെൻ‌ഷെൻ സിറ്റിക്ക് കൈമാറി ; ബ്ലോക്ക് ചെയിനിലും , ക്രിപ്റ്റോ കറൻസിയിലും ആധിപത്യം നേടാനുള്ള ചൈനയുടെ പരിശ്രമത്തിന് ഈ നടപടി ഗുണം ചെയ്യും 0

ചൈനീസ് ജനതയ്ക്ക് സമ്മാനം നൽകുന്നതിനായി ചൈനയുടെ സെൻട്രൽ ബാങ്ക് അവരുടെ ക്രിപ്റ്റോ കറൻസിയായ 10 ദശലക്ഷം യുവാൻ ഷെൻ‌ഷെൻ സിറ്റിക്ക് കൈമാറി . ചൈനീസ് നഗരമായ ഷെൻ‌ഷെൻ ഈ വാരാന്ത്യത്തിൽ രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ 10 ദശലക്ഷം യുവാനാണ് സമ്മാനമായി നൽകുന്നത്. അടുത്തയാഴ്ച 3,389 സ്റ്റോറുകളിൽ ചൈനീസ് ജനതയ്ക്ക് അവരുടെ ഡിജിറ്റൽ കറൻസിയായ യുവാൻ ഉപയോഗിക്കാം. സർക്കാർ പിന്തുണയുള്ള പുതിയ ഡിജിറ്റൽ കറൻസിയുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനാണ് ചൈന അവരുടെ ഡിജിറ്റൽ കറൻസിയായ യുവാൻ ലോട്ടറിയിലൂടെ സമ്മാനമായി നൽകുന്നത് .

Read More

കോവിഡ് പ്രതിസന്ധിയിലും ഒരുമയുടെ താളബോധവുമായി പന്ത്രണ്ടാമത് കുട്ടനാട് സംഗമം ഓൺലൈനിലൂടെ സംഘടിപ്പിച്ചു ; യുകെയിലെ മുപ്പതോളം കുടുംബങ്ങളിൽ നിന്നുള്ള കുട്ടനാട്ടുകാർ പങ്കെടുത്തു. 0

കഴിഞ്ഞ 11 വർഷങ്ങളായി യുകെയിലെ കുട്ടനാട്ടുകാർ യുകെയുടെ വിവിധ നഗരങ്ങളിൽ വർണാഭമായി നടത്തിയിരുന്ന കുട്ടനാട് സംഗമം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വച്ചിരുന്നു . എങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന പോലെ  കഴിഞ്ഞ ശനിയാഴ്ച ( 27 – 6 – 2020 ) പകൽ 11 മണി മുതൽ രണ്ട് മണിവരെ വീഡിയോ കോൺഫ്രൻസിലൂടെ നടത്തപ്പെട്ടു. എടത്വാ സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു.

Read More

സിനിമ നടി മേനകയുടെ വിധി നിർണ്ണയത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് കുട്ടികളുടെ പടയോട്ടം…. വിജയികൾ ഇനിയെത്തുന്നത് യുകെയിലെ പ്രസിദ്ധമായ ടീവി പരിപാടിയിൽ.. 0

സ്വന്തം ലേഖകൻ ലണ്ടൻ: കൊറോണ എന്ന മഹാമാരിയുടെ കടന്നുവരവോടെ ലോകജനതയുടെ ജീവിത രീതികൾ തന്നെ മാറ്റിമറിക്കപ്പെട്ടു. പിന്നീട് കണ്ടത് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ ഉള്ള സർക്കാർ നിർദ്ദേശങ്ങളായിരുന്നു. കൊറോണയോട് പടവെട്ടിയ ആരോഗ്യപ്രവർത്തകരും പോലീസും മറ്റ് അനുബന്ധ പ്രവർത്തികൾ ചെയ്യുന്നവരും മാത്രമാണ് വീടിന്

Read More

യുകെയിൽ തന്നെ സഹായിക്കാൻ വന്ന അമ്മ മരിച്ചതറിയാതെ നഴ്‌സായ മകൾ വെന്റിലേറ്ററിൽ… കൊറോണയുടെ വിളയാട്ടത്തിൽ ഒരു വയസ്സ് മാത്രം പ്രായം മാത്രമുള്ള കുഞ്ഞും എന്തുചെയ്യണമെന്ന് അറിയാതെ കണ്ണ് നിറഞ്ഞ് ഭർത്താവും… സാമ്പത്തിക പ്രതിസന്ധിയിൽ ആയ ഇവരെ സഹായിക്കാൻ ഉള്ള അഭ്യർത്ഥനയുമായി മലയാളി സമൂഹം..   0

സ്വന്തം ലേഖകൻ  നോർഫോക്ക്: പ്രവാസികളായി ഇവിടെയെത്തി ഒരു കൊച്ചു ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ ആണ് കൊറോണയുടെ കരുണയില്ലാത്ത ആക്രമണത്തിൽ പല മനുഷ്യ ജീവനുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ മലയാളി സമൂഹത്തിന് വേദന പകർന്നു 

Read More

ഡോക്ടറായ എന്റെ ഭർത്താവിനെ കൂടി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമോ ?. വൈദ്യ സഹായം ലഭിക്കാതെ ഒരു മലയാളി പോലും യുകെയിൽ മരണപ്പെടരുതെന്ന ദൗത്യവുമായി മലയാളിയായ ലേഡി ഡോക്ടർ ; ബ്രിട്ടണിൽ കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാൻ ഒരുക്കിയ കൂട്ടായ്മയിലേയ്ക്ക് കൂടുതൽ ഡോക്ടർമാർ കടന്നു വരുന്നു ; നമ്മുക്ക് അഭിനന്ദിക്കാം ഈ സന്മനസുകളെ.. 0

കേരളം കഴുത്തറ്റം വെള്ളത്തിൽ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തിൽ പടർന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാൻ മലയാളികൾ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങൾ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോൾ യുകെയിലെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തയ്യാറായി വന്ന ഇന്ത്യൻ ഡോക്ടർമാർ ഓരോ യുകെ മലയാളികളുടെയും മനസ്സിൽ ഇടം നേടി കഴിഞ്ഞു

Read More

ഗവർണറെ ഞങ്ങൾ മലയാളികൾ വേണ്ടവരെയെ ബഹുമാനിക്കൂ ; നിങ്ങൾ വെറും റബർ സ്റ്റാമ്പാണ് ; ഡൽഹിയിലെ ഗവർണറെ മൂലയ്ക്കിരുത്തിയത് ഓർമ്മയുണ്ടോ ? മലയാളിക്ക് വടി കൊടുത്ത് അടി വാങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . 0

കേരള ഗവർണർ മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ, ഞങ്ങൾ മലയാളികൾ വേണ്ടവരെയെ ബഹുമാനിക്കൂ , കെജ്രിവാളിനെതിരെ കളിച്ച ഡൽഹിയിലെ ലെഫ്റ്റന്റ് ഗവർണറെ സുപ്രീം കോടതി മൂലയ്ക്കിരുത്തിയത് ഓർമ്മയുണ്ടോ ? നിങ്ങൾ വെറും റബർ സ്റ്റാമ്പാണ് . സോഷ്യൽ മീഡിയയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പൊങ്കാലയുമായി മലയാളികൾ . ഇപ്പോൾ ഇതാ ഗവർണ്ണറുടെ അഴിമതി കഥകളും പുറത്ത് . ബി ജെ പിയുടെ ചട്ടുകമായി പ്രവർത്തിക്കാൻ വന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മലയാളിയിക്ക് വടി കൊടുത്ത് അടി വാങ്ങി .

Read More

കോൺഗ്രസേ.. എന്തേ നീ ഇനിയെങ്കിലും നന്നാവാത്തേ ?… നിന്നെ നന്നാവാൻ സമ്മതിക്കാത്തത് ഈ പാഴ് കിഴവന്മാരല്ലേ ? ഒന്നോർത്തോ …. ഇന്ത്യയുടെ വളർച്ചയ്ക്കും തകർച്ചയ്‌ക്കും നീ തന്നെയാണ് കാരണം 0

ഈ കോൺഗ്രസ് എന്തേ നന്നാവാത്തേ ?..  ഇവർ എന്തേ വോട്ടിംഗ് മെഷീനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കാത്തത് ?. ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരുവാൻ തെരുവിലിറങ്ങി സമരം ചെയ്യാൻ എന്തുകൊണ്ടാണ് ഇവർ തയ്യാറാകാത്തത് ?. പാർട്ടിയിലെ പാഴ് കിഴവന്മാരാണ് ഈ പാർട്ടിയെ നന്നാവാൻ സമ്മതിക്കാത്തത്. ഇവന്മാരെ ഒക്കെ ഒഴിവാക്കിയാലെ ഈ പാർട്ടി ( കോൺഗ്രസ്  ) നന്നാവൂ !

Read More

കഴിഞ്ഞ വർഷം നഷ്‌ടമായ ഓണത്തിന് പകരം ജി എം എ ഈ വർഷം ഒരുക്കിയത് പത്തരമാറ്റുള്ള പൊന്നോണം ; 2018 ൽ കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ജി എം എ ലോകശ്രദ്ധ നേടിയെങ്കിൽ 2019ൽ ജനശ്രദ്ധ നേടുന്നത് വ്യത്യസ്തമായ ഓണാഘോഷംകൊണ്ട് 0

പ്രളയം കേരളത്തെ വിഴുങ്ങിയ കഴിഞ്ഞ വർഷം പ്രവാസ ജീവിതത്തിലെ തങ്ങളുടെ ഏറ്റവും വലിയ ഉത്സവമായ ഓണാഘോഷം മാറ്റിവച്ചുകൊണ്ട് സഹജീവികൾക്ക് സഹായം തേടി തെരുവിലിറങ്ങിയ അംഗങ്ങൾക്കായി  ജി എം എ ഇക്കുറി ഒരുക്കിയത് പത്തരമാറ്റുള്ള പൊന്നോണം .

Read More