back to homepage

Posts From Thomas Chacko

യൂ ട്യൂബിലൂടെ ഡ്രൈവിങ് പഠിച്ച്‌ അച്ഛന്റെ വാന്‍ ഓടിച്ച്‌ 8 വയസുകാരന്‍ 0

ഓഹിയോ : യൂ ട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച്‌ അച്ഛന്റെ വാന്‍ ഓടിച്ച്‌ 8 വയസുകാരന്‍. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഹിയോവിലാണ് സംഭവം. വാന്‍ എടുത്ത് ഒരു മൈലോളം അകലെയുള്ള മാക്ക്ഡൊണാള്‍ഡ്സിലേക്ക് ആണ് ഡ്രൈവ് ചെയ്തത്. കൂട്ടിന് സഹോദരിയുമുണ്ടായിരുന്നു.

Read More

കുര്‍ബാന നടത്തുന്നത് പെണ്‍കുട്ടികളുടെ നഗ്‌ന ശരീരത്തില്‍, പരസ്യ ലൈംഗിക ബന്ധവും; കേരളത്തെ ഞെട്ടിപ്പിക്കുന്ന സാത്താന്‍ സേവ 0

കൊച്ചി: കേരളം ഞെട്ടി വിറയ്ക്കുന്ന സത്യങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നാലെ സാത്താന്‍ സേവയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള സാത്താന്‍ സേവ കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങള്‍ നന്തന്‍കോട് കൂട്ടകൊല അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. കൊച്ചി സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. കളമശ്ശേരി, ഇടപ്പള്ളി, മട്ടാഞ്ചേരി എന്നിവിടങ്ങളാണ് ഇവരുടെ താവളം.

Read More

രാമക്ഷേത്ര നിര്‍മ്മാണം എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് ബിജെപി എം.എല്‍.എ. ടി രാജസിങ്ങ് 0

ഹൈദരാബാദ് : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് എതിര്‍ക്കുന്നവരുടെ തല വെട്ടുമെന്ന് ബി .ജെ. പി എംഎല്‍എ ടി രാജസിങ്ങ് .രാമനവമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം.തെലങ്കാനയിലെ ബിജെപി എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗത്തിനെതിരെ മജ് ലിസ് ബചാവോ തെഹ് രീക് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ദാബിര്‍പുര പൊലീസ് സ്റ്റേഷന്‍ എംഎല്‍എയ്ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

Read More

കാവ്യ മാധവന്‍ തിരിച്ചു വരുന്നു 0

കാവ്യ മാധവന്‍ സിനിമാ രംഗത്തേക്ക് തിരിച്ചു വരവിനൊരുങ്ങുന്നു. എന്നാല്‍ നടിയായി അല്ല ഇക്കുറി ഗായികയായിട്ടാണ് കാവ്യയുടെ തിരിച്ചുവരവ്. നടന്‍ ദിലീപുമായുള്ള വിവാഹത്തിന് ശേഷം കാവ്യ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഉണ്ണി പ്രണവം സംവിധാനം ചെയ്യുന്ന ഹാദിയ എന്ന ചിത്രത്തിലാകും കാവ്യ മാധവന്‍ ഗായിക എന്ന നിലയില്‍ തിരിച്ചുവരിക. അഭിനയത്തിനൊപ്പം സംഗീതത്തെയും ആലാപനത്തെയും ഇഷ്ടപ്പെടുന്ന കാവ്യ മുന്‍പും സിനിമകളിലും ആല്‍ബങ്ങളിലുമായി പാടിയിട്ടുണ്ട്. മാറ്റിനി എന്ന ചിത്രത്തിലെ മൗനം മനസില്‍ എന്ന ഗാനവും 2012ല്‍ കാവ്യദളങ്ങള്‍ എന്ന പേരില്‍ സ്വയം രചിച്ച് ആലപിച്ച ആല്‍ബവും ഏറെ സ്വീകാര്യത കൈവരിച്ചിരുന്നു.

Read More

ശശി തരൂര്‍ ബിജെപിയിലേക്ക്!! തരൂരിന് പറയാനുള്ളത് 0

തിരുവനന്തപുരം: പ്രമുഖ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍ പാര്‍ട്ടി വിട്ടേക്കാമെന്ന അഭ്യൂഹങ്ങള്‍ കുറച്ച് ദിവസമായി ശക്തമാണ്. തരൂര്‍ ബിജെപിയുടെ തട്ടകത്തിലേക്കാണ് ചേക്കേറുന്നതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇതിനെല്ലാം വിശദീകരണവുമായി തരൂര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.

Read More

വിജയേട്ടനെ നോക്കി കുരച്ചാല്‍ കെ.എം ഷാജഹാനെപ്പോലെ ഗോതമ്പുണ്ട തിന്നേണ്ടി വരും! അഡ്വ.ജയശങ്കര്‍ 0

തിരുവനന്തപുരം: ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സമരത്തില്‍ കെ.എം ഷാജഹാനെ അറസ്റ്റു ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടി വരും, കെ.എം ഷാജഹാന്റെ അറസ്റ്റ് എല്ലാ അലവലാതികള്‍ക്കുള്ള മുന്നറിയിപ്പാണ് എന്നും അഡ്വ.ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Read More

ബ്രിട്ടണില്‍ നിന്ന് ചൈനയിലേക്ക് വിസ്കിയും വഹിച്ച്‌ ആദ്യ ട്രെയിന്‍; ഏഴ് രാജ്യങ്ങള്‍ കടന്നുള്ള യാത്ര 0

ലണ്ടന്‍: ബ്രിട്ടണില്‍ നിന്ന് വിസ്കിയും വഹിച്ചുകൊണ്ടുള്ള ആദ്യ ട്രെയിന്‍ ഇന്ന് ചൈനയിലേക്ക് പുറപ്പെടും. ഏഴ് രാജ്യങ്ങള്‍ കടന്ന് 75,000 മൈല്‍ താണ്ടിയാണ് ഇൗ ചരക്ക്‌ട്രെയിന്‍റെ യാത്ര. എക്സൈസ് സ്റ്റേഷനില്‍ നിന്ന് യാത്ര തിരിക്കുന്ന ട്രെയിനില്‍ 30 കണ്ടെയ്നറുകളില്‍ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ നിറച്ചിരിക്കുന്നത്. ഇവയില്‍ വിസ്കി, സോഫ്ട് ഡ്രിങ്ക്സ്, വൈറ്റമിന്‍സ്, മരുന്നുകള്‍ എന്നിവയുണ്ടെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Read More