back to homepage

Posts From Thomas Chacko

ജി എം എ യുടെ വനിതകള്‍ മെഗാ തിരുവാതിരയും , ചെണ്ടമേളവുമായി മാവേലിയെ വരവേല്‍ക്കുവാന്‍ തയ്യാറായി കഴിഞ്ഞു . ശ്രാവണം 2019 സെപ്റ്റംബര്‍ 22 ഞായറാഴ്ച ഗ്ലോസ്റ്ററില്‍. 0

ഇംഗ്ലണ്ടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് കോട്‌സ് വേള്‍ഡ് മല നിരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ എന്ന സ്ഥലത്ത് ഇരുന്നൂറില്‍ പരം മലയാളി കുടുംബങ്ങള്‍ അടങ്ങുന്ന ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ (GMA ) ശ്രാവണം 2019 എന്ന പേരില്‍ വളരെ വിപുലമായ രീതിയില്‍ ഓണാഘോഷങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് . മാവേലിയും , മുത്തുക്കുടയും , താലപ്പൊലിയും , ചെണ്ടമേളവും എല്ലാമായി എല്ലാ വര്‍ഷവും വളരെ ഗംഭീരമായി സംഘടിപ്പിക്കുന്ന ഓണാഘോഷം ഈ വർഷം വളരെ വ്യത്യസ്തവും മികവാര്‍ന്നതും ആക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

Read More

ജി എം എ യുടെ പ്രിന്‍സ് ആല്‍വിന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇന്ന് ഗ്ലോസ്റ്ററിലെ കോണിഹിൽ മൈതാനത്ത്. 0

കല സാംസ്‌കാരിക സാമൂഹിക മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് മുന്നേറുന്ന ജി എം എ നടത്തുന്ന പ്രിന്‍സ് ആല്‍വിന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഗ്ലോസ്റ്റെര്‍ഷെയറില്‍ ഉള്ള കായിക പ്രേമികളായ മുഴുവന്‍ മലയാളികളും

Read More

അമ്പലപ്പറമ്പിലെ ഹാസ്യസാമൂഹ്യ നാടകം റിഥം തിയേറ്റര്‍സിന്റെ വേദിയിലെത്തിക്കാന്‍ റോബി മേക്കരയും സംഘവും ; റിഥം കലാസന്ധ്യ 2019ല്‍ പ്രശസ്ത നടി സരയുവിന്‍റെ നൃത്താവിഷ്കാരവും 0

മലയാളി ജീവിതത്തിന്റെ രാഷ്ട്രീയ , സാമൂഹ്യ , സാംസ്‌കാരിക മേഖലകളെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള കലാരൂപമാണ് നാടകം. നാടകങ്ങളിലൂടെ പങ്കു വയ്ക്കപ്പെട്ട ആശയങ്ങളും സന്ദേശങ്ങളും സാധാരണക്കാരായ വലിയ കൂട്ടം ജനങ്ങളുടെ മനസ്സില്‍ പരിവര്‍ത്തനത്തിന്റെ വിത്തുകള്‍ വിതയ്ക്കാന്‍ തന്നെ കാരണമായി. കേരള രാഷ്ട്രീയ ചരിത്രത്തിലും സാമൂഹ്യ ചരിത്രത്തിലും മായാത്ത സ്ഥാനം പിടിച്ച ഒട്ടേറെ നാടകങ്ങളും നാടക സമിതികളും മലയാളികള്‍ക്കും സുപരിചിതമാണ്.

Read More

ദേശീയ കലാമേളയിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താനായി കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിയും സംഘവും ശനിയാഴ്ച ഷെഫീല്‍ഡിലേയ്ക്ക് . മുന്നാം തവണയാണ് ബിന്ദു സോമന്‍  കലാതിലകപട്ടം നേടുന്നത് . അഞ്ച് തവണ റീജണല്‍ കലാമേളയില്‍ ചാമ്പ്യന്മാരായ ജി എം യുടെ ചുണക്കുട്ടികള്‍ ഇപ്രാവശ്യത്തെ ദേശീയ കലാമേളയിലും താരങ്ങളാകും. 0

സ്വന്തം ലേഖകന്‍ ഗ്ലോസ്റ്റര്‍ : ഒക്ടോബര്‍ 27 ശനിയാഴ്ച സൗത്ത് യോർക്ക് ഷെയറിലെ ഷെഫീൽഡിൽ നടക്കുന്ന യുക്മ ദേശീയ കലാമേളയിൽ താരങ്ങളാകുവാന്‍ കലാതിലകം ബിന്ദുസോമനും , വ്യക്തിഗത ചാമ്പ്യൻ സംഗീത ജോഷിക്കുമൊപ്പം ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ ഒരുങ്ങിക്കഴിഞ്ഞു.  കഴിഞ്ഞ വർഷത്തെ ദേശീയ

Read More

മക്കള്‍ക്ക് ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാത്തതിന്റെ പേരില്‍ വേദനിച്ച മലയാളി മാതാപിതാക്കളെ നിങ്ങളുടെ മക്കളോട് പറയുക അവര്‍ ഭാവ്യാ ബൈജുവിനെ മാത്യകയാക്കാന്‍ ; ഭവ്യ പഠിച്ചത് ഗ്ലോസ്റ്ററിലെ വെറും സാധാരണ സ്ക്കൂളില്‍ എന്നാല്‍ മാര്‍ക്ക് നേടിയത് ഗ്രാമര്‍ സ്ക്കൂളില്‍ പഠിച്ച കുട്ടികളെക്കാള്‍ മികവോടെ ; ഇംഗ്ലീഷ് ഭാഷയ്ക്കും ഇംഗ്ലീഷ് സാഹിത്യത്തിനും ഗ്രേഡ് 9 ( ഡബിള്‍‍ സ്റ്റാര്‍ ) നേടി ഭവ്യ ; ഗ്ലോസ്റ്റര്‍ഷെയറിലെ ഈ മിടുക്കി യുകെയിലെ മലയാളി കുട്ടികള്‍ക്കിടയില്‍ താരമാകുന്നു. 0

ഈ കഴിഞ്ഞ ആഴ്ചയില്‍ ജി സി എസ് ഇ പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ പലരും ചര്‍ച്ച ചെയ്തതും , വാര്‍ത്തകളില്‍ ഇടം നേടിയതുമൊക്കെ യുകെയിലെ ഗ്രാമര്‍ സ്കൂളുകളെപ്പറ്റിയും അവിടെ പഠിച്ച് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച മലയാളി കുട്ടികളെ പറ്റിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സാധാരണ സ്ക്കൂളില്‍ മക്കളെ പഠിപ്പിക്കുന്ന എല്ലാ യുകെ മലയാളി മാതാപിതാക്കള്‍ക്കും ആശ്വാസകരവും അതോടൊപ്പം അഭിമാനകരവുമായ ഒരു വാര്‍ത്തയാണ്. അത് മറ്റൊന്നുമല്ല ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാത്തതിന്റെ പേരില്‍ വേദനിക്കുകയും , അവസാനം സാധാരണ സ്ക്കൂളില്‍ ചേര്‍ന്ന് പഠിച്ച് ഗംഭീര വിജയം നേടുകയും ചെയ്ത ഒരു മലയാളി പെണ്‍കുട്ടിയെപ്പറ്റിയാണ് . ഗ്ലോസ്റ്റര്‍ഷെയറിലെ ഇംഗ്ലീഷ് മാധ്യമങ്ങളടക്കം ഈ മിടുക്കി കുട്ടിയുടെ വിജയം വാര്‍ത്തയാക്കി കഴിഞ്ഞു.

Read More

ആണൊരുത്തന്റെ മുന്നില്‍ മുട്ടുമടക്കി സോഷ്യല്‍ മീഡിയയിലെ 56 ഇഞ്ചിന്റെ സൂര്യതേജസ്സും , ജനം തെരഞ്ഞെടുക്കാത്ത ഗവര്‍ണ്ണറും , ധാര്‍ഷ്ട്യം നിറഞ്ഞ ഐ എ എസ്സുകാരും , കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും , കോര്‍പ്പറേറ്റ് പണം കൊണ്ട് തടിച്ചു കൊഴുത്ത മാധ്യമങ്ങളും… ഇവര്‍ക്ക് മുന്നില്‍ ജയിച്ചത് അഭിമാനം പണയം വയ്ക്കാത്ത ഇന്ത്യന്‍ ജനതയും കെജരിവാള്‍ എന്ന ജനനായകനും 0

കെജരിവാള്‍ എന്ന ജനനായകനൊപ്പം ആര്‍ത്തിരമ്പി വന്ന ആം ആദ്മികളുടെ മുന്നില്‍ തകര്‍ന്നടിഞ്ഞത്  സോഷ്യല്‍ മീഡിയയില്‍ 56 ഇഞ്ചുകാരനെന്നും , ഭാരതത്തിന്റെ സൂര്യതേജസ്സെന്നും സംഘപരിവാറുകാര്‍ വാഴ്ത്തിപ്പാടിയ സാക്ഷാല്‍ നേരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ . ആം ആദ്മി പാര്‍ട്ടിയും , കോണ്ഗ്രസ് ഒഴികെയുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കഴിഞ്ഞ ഒന്‍പത് ദിവസമായി നടത്തിയ ഐതിഹാസിക സമരം വിജയം നേടിയപ്പോള്‍ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പകരക്കാരന്‍ ഇല്ലാത്ത  പ്രതിപക്ഷ നേതാവായി അരവിന്ദ് കെജരിവാള്‍ എന്ന വീരപുരുഷന്‍ ലോകം മുഴുവനിലുമുള്ള ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ വീണ്ടും ഇടം നേടിയിരിക്കുന്നു . രാജ്യത്തെ കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ ഇഷ്ടതോഴനായ മോദി കെജരിവാള്‍ എന്നോ , ആം ആദ്മി പാര്‍ട്ടിയെന്നോ പോലും പറയാന്‍ ധൈര്യമില്ലാതെ കഴിഞ്ഞ ഒന്‍പത് ദിവസമായി ദില്ലിയെ വിറപ്പിച്ച ജനസാഗരത്തിന്റെ പ്രതിക്ഷേധ സമരത്തിന് മുന്നില്‍ ആയുധം വച്ച് കീഴടങ്ങിരിക്കുന്നു .

Read More

” മൊഴിമുറ്റം അക്ഷരസംഗമം 2018 ” മെയ് 13 ഞായറാഴ്ച സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ 0

കൊച്ചി : ” മൊഴിമുറ്റം അക്ഷരസംഗമം 2018 ”  മെയ് 13 ഞായറാഴ്ച സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ. കലയുടെ ഈറ്റില്ലമായ സാഹിത്യ അക്കാദമിയിൽ ചങ്ങമ്പുഴ സംസ്കാരിക കേന്ദ്രത്തിൽ രാവിലെ 10.00 മണിക്ക് തുടക്കം കുറിക്കുന്നു. വേദിയും സദസ്സുമെന്ന വേർതിരിവുകളില്ലാതെ അക്ഷരസുമനസുകളൊത്തുകൂടുന്ന വേളയിൽ വായനയുടെ വഴിയിലേക്ക് ഓരോരുത്തരേയും കൈപിടിച്ചു നടത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കൊരു ചുവടുവെപ്പായ് മുഖ്യധാരാ എഴുത്തുകാരുടെ സൃഷ്ടികൾ ഉള്‍ക്കൊള്ളുന്ന അക്ഷരസംഗമം 2018.

Read More

യുകെയില്‍ മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കുന്നു ; മലയാളി നഴ്സുമാര്‍ ഈ സംശുദ്ധ രാഷ്ട്രീയത്തെ നെഞ്ചിലേറ്റുന്നു ; ലക്ഷ്യം കേരളത്തിലെ ആം ആദ്മി പാര്‍ട്ടിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുക 0

” എന്തുകൊണ്ടാണ് യുകെയിലെ മലയാളികള്‍ക്കായി ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിക്കാത്തത് ?. കേരളത്തിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നിരുന്നുവെങ്കില്‍ എത്ര നന്നായേനെ ?. കൊല്ലും കൊലയും നടത്തുന്ന , അഴിമതിയില്‍ കുളിച്ച കേരളത്തിലെ ഈ കപട രാഷ്ട്രീയക്കാരെയും ഒരു പാഠം പഠിപ്പിക്കണം . അതിനുവേണ്ടി യുകെയില്‍ ഒരു ആം ആദ്മി പാര്‍ട്ടി ഘടകം രൂപീകരിച്ചുകൊണ്ട് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കണം . അത് വളരെ അത്യാവശ്യമാണ് ” . ഇങ്ങനെ ചിന്തിക്കുകയും , പരസ്പരം  കണ്ടുമുട്ടുമ്പോള്‍ ഈ ആശങ്ക പങ്ക് വയ്ക്കുകയും ചെയ്യുന്ന യുകെ മലയാളികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. യുകെയിലുള്ള മലയാളികള്‍ക്കായി ആം ആദ്മി പാര്‍ട്ടി നിലവില്‍ വരുന്നു. അഴിമതിക്കും , വര്‍ഗ്ഗീയതയ്ക്കും , കൊലപാതക രാഷ്ട്രീയത്തിനും ഏക പരിഹാരമായ ഈ സംശുദ്ധ രാഷ്ട്രീയത്തെ സ്വീകരിക്കാന്‍ യുകെ മലയാളികളും തയ്യാറെടുക്കുന്നു.

Read More

വികാരിയെ കുര്‍ബാന ചൊല്ലാൻ അനുവദിച്ചില്ല; തടഞ്ഞുവെച്ച് വിശ്വാസികളുടെ പ്രതിഷേധം 0

കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വീണ്ടും പ്രതിഷേധം. താല്‍ക്കാലികമായി ചുമതലയേല്‍ക്കാന്‍ എത്തിയ വികാരിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു. കാണിക്ക സ്വര്‍ണം വിറ്റതില്‍ പള്ളിയ്ക്കു നഷ്ടപ്പെട്ട തുക തിരിച്ചടയ്ക്കാതെ ഒത്തുതീര്‍പ്പിന് ഇല്ലെന്ന കടുത്ത നിലപാടിലാണ് ഇടവക വിശ്വാസികള്‍

Read More

വീട്ടില്‍ കയറരുതെന്ന് ബിജെപിക്കാരോട് ചെങ്ങൂന്നൂരുകാര്‍ ; വോട്ട് ചോദിച്ചെത്തുന്ന ചെങ്ങന്നൂരിലെ ബിജെപിക്കാരോട് ഈ വീട്ടില്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടിയുണ്ട് , വീട്ടില്‍ കയറരുത്, നോട്ടീസ് ഗേറ്റിന് പുറത്തിടുക എന്നും അറിയിപ്പ് ; ആസിഫയുടെ കൊലപാതകത്തില്‍ ഇന്ത്യ മുഴുവനും പ്രതിഷേധം ആളിക്കത്തുന്നു 0

 ‘ ഈ വീട്ടില്‍ പത്ത് വയസില്‍ താഴെയുള്ള കുട്ടിയുണ്ട് , വീട്ടില്‍ കയറരുത് , നോട്ടീസ് ഗേറ്റിന് പുറത്തിടുക ’ , നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ചെങ്ങന്നൂരിലെ വീടുകള്‍ക്ക് പുറത്തുള്ള നോട്ടീസിലെ വരികളാണിത്. കശ്മീരില്‍ സംഘപരിവാര്‍ അരും കൊലചെയ്ത ആസിഫയുടെ മരണത്തില്‍ വേറിട്ട പ്രതിഷേധവുമായാണ് ചെങ്ങന്നൂരിലെ ആളുകള്‍ ബിജെപിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നോട്ടീസുകളുടെ കോപ്പി വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

Read More