back to homepage

Posts From Thomas Chacko

അയര്‍ലണ്ടില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മലയാളി നഴ്സ്  നിര്യാതയായി 0

നീണ്ട വേദനയ്ക്കൊടുവില്‍ സിനി ചാക്കോ ഇനി നിത്യവിശ്രമത്തിലേയ്ക്ക്. മാര്‍ച്ച് 14 രാത്രി കോര്‍ക്കിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നിന്നും ജോലി കഴിഞ്ഞു നടന്നു മടങ്ങവേ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം കുറിച്ചി സ്വദേശിനി സിനി ചാക്കോ (27) ഇന്ന് ഉച്ചകഴിഞ്ഞു 12 മണിയോടെയാണ് നിത്യത പുല്‍കിയത്. വട്ടന്‍ചിറയിലായ പാറച്ചേരി കുടുംബാംഗമാണ്. ഒക്ടോബറിലാണ് അയര്‍ലണ്ടില്‍ സ്റ്റാഫ് നഴ്സായി സിനി എത്തിയത്. വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും നഴ്സിംഗില്‍ മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കിയ സിനി തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സ്റ്റാഫ് നഴ്സായി ജോലി ചെയ്യവെയാണ് അയര്‍ലണ്ടില്‍ എത്തിയത്.

Read More

ചെല്‍ട്ടന്‍ഹാം മലയാളികളുടെ പിതാവ് പി എം മാത്യു നിര്യാതനായി ; സംസ്കാരം നാളെ 4 മണിക്ക് സെൻറ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ വച്ച് 0

ചെല്‍ട്ടന്‍ഹാമില്‍ താമസിക്കുന്ന ഗ്ലോസ്റ്റര്‍ ഷെയര്‍ മലയാളി അസോസിയേഷനിലെ സജീവ അംഗങ്ങളായ ജിബി ജോസിന്റെയും , ജിനി ജോസിന്റെയും പിതാവ് പി എം മാത്യു ( തമ്പി ) നിര്യാതനായി . അദ്ദേഹത്തിന് 80 വയസായിരുന്നു. ഇരവിപേരൂര്‍ പീടികയില്‍ കുടുംബാംഗമാണ് പി എം മാത്യു. സംസ്കാരം നാളെ 4 മണിക്ക് സെൻറ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ വച്ച് നടക്കും.  പിതാവിന്റെ സംസ്കാരത്തിൽ പങ്കെടുക്കുന്നതിനായി ജിബിയും , ജിനിയും കുടുംബത്തോടൊപ്പം നാട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട് . ജൂബി , ജൂലി , ജിബി , ജിനി എന്നിവര്‍ മക്കളാണ് . ജോസ് അലക്സ്‌‌ , മാത്യൂസ് ഇടുക്കുള , ഷാജി , ജെക്കുട്ടി എന്നിവര്‍ മരുമക്കളാണ്‌

Read More

ലീഡ്സിൽ പെസഹാ ആചരിച്ചു. 13 കഷണങ്ങളായി മുറിച്ച ഇണ്ടറിയപ്പം പാലിൽമുക്കി ഫാ. മുളയോലിൽ വിശ്വാസികൾക്ക് നൽകി. 0

ലീഡ്സ് സീറോ മലബാർ ചാപ്ലിൻസിയിൽ പെസഹാ ആചരിച്ചു. ഇന്നലെ വൈകുന്നേരം 5.15ന് ലീഡ്സ് സെന്റ്. വിൽഫ്രിഡ്സ് ദേവാലയത്തിൽ  ദിവ്യകാരുണ്യ ആരാധനയോടെ പെസഹായുടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു.   “ദിവ്യകാരുണ്യത്തിലൂടെ നാം ക്രിസ്തുവിന്‍റെ പെസഹാരഹസ്യങ്ങളിലേയ്ക്ക് പ്രവേശിക്കുന്നു. അങ്ങനെ അവിടുത്തോടുകൂടെ മരണത്തില്‍നിന്നും ജീവിനിലേയ്ക്കും പ്രവേശിക്കുന്നു.” ഫ്രാൻസീസ് പാപ്പാ പറഞ്ഞു

Read More

ശത്രുഘ്‌നന്‍ സിന്‍ഹ ആം ആദ്മി പാര്‍ട്ടിയിലേയ്ക്കോ ? ബി ജെ പി വിടാന്‍ ഒരുങ്ങുന്നു ; അദ്വാനിയോട് മോദി കാട്ടിയത് ക്രൂരത ; തനിക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഉണ്ട് 0

ശത്രുഘ്‌നന്‍ സിന്‍ഹ ബി ജെ പി വിടുന്നു . ” ഈ പാർട്ടി അധികാരത്തിൽ വന്നതുമുതല്‍ എന്നെ വേദനിപ്പിക്കുന്നു . അവർ എന്റെ പാർട്ടി പ്രവർത്തകരാണ് . അതിനാൽ പുറംലോകത്തോട് അവരുടെ പെരുമാറ്റത്തെക്കുറിച്ചു വിശദീകരിക്കാനാവില്ല. നിരവധിയാളുകളോടു പാർട്ടി മോശമായാണു പെരുമാറുന്നത്. പുറത്തുപോകാനായല്ല താൻ പാർട്ടിയിൽ ചേർന്നത്. ദാർശനികനും ഗുരുവും സുഹൃത്തുമായ എൽ.കെ. അഡ്വാനിയുടെ കാര്യം നോക്കൂ. രണ്ടിൽ നിന്നു 200 സീറ്റിലേക്കു പാർട്ടിയെ വളർത്തി നേതാവാണ്. അദ്ദേഹം ഇപ്പോഴെവിടെയാണ്. അഡ്വാനിയിപ്പോൾ ഒന്നുമല്ല ” – സിൻഹ ചൂണ്ടിക്കാട്ടി.

Read More

എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യാത്ത ഈ കോടീശ്വരനെ രാജ്യസഭയിലേയ്ക്ക് വിട്ടിട്ട് ആര്‍ക്ക് പ്രയോജനം സഖാക്കളെ ? ഇദ്ദേഹത്തിന്റെ ചികിൽസയ്ക്ക് കേരള ജനത ഇനിയും എത്ര കോടി മുടക്കണം ? പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റിവച്ച സഖാക്കൾക്കല്ലേ ഈ എം പി സ്ഥാനം നല്‍കേണ്ടിയിരുന്നത് ? 0

അടുത്ത 5 വര്‍ഷത്തേയ്ക്ക് എല്‍ ഡി എഫ് തെരഞ്ഞെടുത്ത രാജ്യസഭാ എം പിയാണ് എം പി വീരേന്ദ്രകുമാർ . പേരിൽ തന്നെ എം പി എന്ന സ്ഥാനം ലഭിച്ച ഭാഗ്യവാന്‍ . മരണം വരെ എംപിയായി തന്നെ ജീവിക്കാന്‍ ജനിച്ച എം പി വീരേന്ദ്രകുമാർ. എഴുന്നേറ്റ് നടക്കാന്‍ വയ്യ , എന്നാലും എം പിയായി തന്നെ വീണ്ടും രാജ്യസഭയിലേയ്ക്ക് . ലക്ഷ്യം ജനസേവനം .  തെരഞ്ഞെടുത്ത് വിടുന്നത് പ്രത്യേയശാസ്ത്രത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകാത്ത സി പി എം എന്ന തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി . വീരേന്ദ്രകുമാർ വിഭാഗത്തെ ഒരു കാലത്തും എൽ ഡി എഫിൽ എടുക്കില്ല എന്ന് ആണയിട്ട് പറഞ്ഞ ”  കടക്ക് പുറത്ത്  ”  പിണറായിയുടെ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി . 

Read More

ചൈനയെയും കൊറിയയെയും ഓര്‍ത്ത് കരയുന്ന സഖാവേ നിങ്ങള്‍ക്ക് എന്തേ കീഴാറ്റൂരിലെ പാവങ്ങളുടെ കണ്ണീര് കാണാന്‍ കഴിയാത്തത് ? കീഴാറ്റൂരിലെ ചരിത്ര സമരം മുതലാളി സഖാക്കളുടെ കണ്ണ് തുറപ്പിക്കുമോ ? 0

മണ്ണിന് വേണ്ടി കേരളം ഒന്നിക്കുന്നു . കീഴാറ്റൂര്‍ സമരം ചരിത്രമാകുന്നു . ഉപ്പുസത്യാഗ്രഹത്തിന്റെയും ദേശീയ പ്രസ്ഥാന പാരമ്പര്യത്തിന്റെയും ചരിത്രമുറങ്ങുന്ന പയ്യന്നൂരിന്റെ മണ്ണില്‍ കീഴാറ്റൂര്‍ സമരം കുറിച്ചിടുന്നത് കര്‍ഷക സമരത്തിന്റെ പുതിയ വിപ്ലവമുഖമാണ്. ദേശീയ പാത ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയല്‍ നികത്തരുതെന്നാവശ്യപ്പെട്ട് കേരളത്തിന്റെ വിവിധ ഭാഗത്തു നിന്നെത്തിയവര്‍ കീഴാറ്റൂരില്‍ ഒത്തു ചേര്‍ന്നപ്പോള്‍ ഉണ്ടായ ഈ മാതൃകാസമരം കര്‍ഷക പ്രസ്ഥാനത്തിന്റെ വക്താക്കളെന്ന് സ്വയം പ്രഖ്യാപിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് പക്ഷ പാര്‍ട്ടിക്കും സര്‍ക്കാരിനും തലവേദനയായി മാറുകയാണ്.

Read More

മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ചെങ്ങന്നൂരില്‍ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു ; ഭയപ്പാടോടെ ഇടത് – വലത് – ബി ജെ പി മുന്നണികള്‍ ; നൂറുകണക്കിന് വിദേശ മലയാളികള്‍ രാജീവ് പള്ളത്തിനുവേണ്ടി പ്രചാരണത്തിനെത്തുന്നു 2

ഇടത് – വലത് – ബിജെപി മുന്നണികളിലെ രാഷ്ട്രീയ മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരില്‍ മത്സരിക്കുന്നു . ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ഭയപ്പാടോടെയാണ് ഇടത് – വലത് – ബി ജെ പി മുന്നണികള്‍ കാണുന്നത് . കാരണം മുന്‍ വര്‍ഷങ്ങളെക്കാള്‍ വലിയ രീതിയില്‍ തന്നെ കേരളത്തിലും , ഇന്ത്യയിലും ആം ആദ്മി പാര്‍ട്ടി വളര്‍ന്നു കഴിഞ്ഞു എന്ന് അവര്‍ തിരിച്ചറിയുന്നു . പതിനായിരക്കണക്കിന് സജീവ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കേരളത്തിലുള്ളത് . ഇവര്‍ ഒന്നിച്ച് നിന്ന് ചെങ്ങന്നൂരിലെ വീടുകളില്‍ കയറി ഇറങ്ങി പ്രചാരണം നടത്തിയാല്‍ അത് തങ്ങളെ  ഇല്ലാതാക്കുമെന്ന് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു .

Read More

സത്യത്തെ ജയിപ്പിച്ച് വീണ്ടും കെജ്രിവാള്‍ ; നാണംകെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; റബര്‍ സ്റ്റാമ്പായി രാഷ്ട്രപതി ; ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി 0

ന്യുഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ ആയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഹൈക്കോടതി റദ്ദാക്കി . കെജരിവാള്‍ എന്ന രാഷ്ട്രീയ നേതാവിന്റെ  സത്യസന്ധതയും , സത്യം എന്നും  കെജരിവാളിനെ ജയിപ്പിക്കുമെന്നുമാണ്‌ കോടതിയുടെ ഈ നടപടി തെളിയിക്കുന്നത് . സ്വയം നാണം കെട്ടുകൊണ്ട് ബി ജെ പി ക്ക് വേണ്ടി വീട് പണി ചെയ്യുന്ന ഒരു  സംവിധാനം മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നും അവര്‍ തെളിയിച്ചു . അതോടൊപ്പം ബി ജെ പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഒരു അന്വേഷണം പോലും നടത്താതെ അംഗീകരിച്ചുകൊണ്ട് ഒപ്പിട്ട് നല്‍കുന്ന ഒരു  റബര്‍ സ്റ്റാമ്പ് മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രപതിയെന്നും ഈ കോടതി വിധിയിലൂടെ തെളിഞ്ഞു .  

Read More

പ്രഥമ ഫീനിക്സ് സ്‌പോര്‍ട്‌സ് ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റ് ഇന്ന് നോർത്താംപ്ടണിൽ 0

നോർത്താംപ്ടണ്‍ : ആവേശം അലതല്ലി പ്രഥമ ഫീനിക്സ് സ്പോർട്സ് ക്ലബ് ബാഡ്മിന്റൺ ടൂർണമെന്റിന് ആതിഥ്യമരുളാന്‍ നോർത്താംപ്ടൺ ഒരുങ്ങി കഴിഞ്ഞു . മാർച്ച് 17 ശനിയാഴ്ച്ച നോർത്താംപ്ടൺ മൗൾട്ടൻ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് മലയാളികൾക്ക് വേണ്ടി നടത്തപ്പെടുന്ന ബാഡ്‌മിന്റൺ ടൂർണമെന്റ് രാവിലെ 11 മണിമുതൽ വൈകിട്ട് 6 മണിവരെ നീണ്ടുനിൽക്കും. മൽത്സരങ്ങളിൽ യുകെയിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കും.വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ  ഉണ്ടായിരിക്കുന്നതാണ്. 

Read More

വിമാനത്തില്‍ ചികിത്സ നല്‍കിയ മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം 0

ഉപ്പുതറ : സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ദേഹാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരന് പ്രാഥമികചികിത്സ നല്‍കി ജീവന്‍ രക്ഷിച്ച മലയാളി നഴ്‌സുമാര്‍ക്ക് സൗദി സര്‍ക്കാരിന്റെ അംഗീകാരം.

Read More