MAIN NEWS
UK
മാരത്തോൺ ചരിത്രത്തിൽ കുറഞ്ഞ കാലയളവിൽ ആറ് മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ലോകത്തിലെ ആദ്യ മലയാളിയായ അശോക് കുമാർ സംഘടിപ്പിക്കുന്ന 10-ാമത്തെ ഇവന്റാണ്. വൈകുന്നേരം 3.30 ന് ആരംഭിച്ച പരിപാടിയിൽ കഴിഞ്ഞ 35 വർഷത്തിലേറയി കോയ്ഡോണിൽ അശോക് കുമാർ നടത്തിവരുന്ന പൗർണ്ണമി സ്ക്കൂൾ ഓഫ് ഡാൻസിലെ കുട്ടികളും കൂടാതെ, നിരവധി കലാപ്രതിഭകളും ചേർന്നവതരിപ്പിച്ച നൃത്തവിരുന്നും, ക്രോയ്ഡോണിലെ പ്രമുഖ ഗായിക, ഗായകരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഗാനങ്ങളും പരിപാടിയുടെ മാറ്റ് കൂടി. പരിപാടിയിൽ ക്രോയ്ഡോൺ സിവിക് മേയറും, എക്സിക്യൂട്ടീവ് മേയറും, മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. മലയാളി സമൂഹത്തിൽ നിന്നുള്ള രണ്ടു പ്രമുഖ വ്യക്തികൾ എഴുതിയ രണ്ടു പുസ്തകങ്ങളുടെ പ്രകാശനവും സിവിക് മേയർ നിർവഹിച്ചു. ചാരിറ്റി. ഇവന്റിലൂടെ കഴിഞ്ഞ വർഷം വരെ 45000 ൽ അധികം പൗണ്ട് സമാഹരിക്കുകയും അത് 10 വിവിധ ചാരിറ്റികൾക്ക് നൽകുകയും ചെയ്തു. ഈ വർഷത്തെ ഇവന്റിലൂടെ 5103 പൗണ്ട് (ആറ് ലക്ഷത്തി മുപ്പത്തി നാലായിരത്തി എഴുന്നൂറ്റി ഇരു പത്തിനാല്‌ രൂപ അറുപത്തി എട്ട് പൈസ) ലഭിക്കുകയും പ്രസ്തുത തുക അടുത്ത ദിവസം തന്നെ പ്രശസ്ത മജീഷ്യൻ ഗോപിനാധ് മുതുകാടിന്റെ നേതൃത്വത്തിൽ നടത്തുന്ന ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡി സെബിലിറ്റീസ് എന്ന പ്രസ്താനത്തിനു കൈമാറുകയും ചെയ്യുമെന്ന് അശോക് കുമാർ അറിയിച്ചു. തന്റെ 53-ാമത്തെ വയസിൽ വിവിധ ചാരിറ്റികളെ സഹായിക്കുന്നതിനു വേണ്ടി 2014 ൽ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച അശോക് കുമാർ രണ്ടര വർഷം കൊണ്ട് ലോകത്തിലെ പ്രമുഖ ആറ് മേജർ മാരത്തോണുകൾ ഉൾപ്പെടെ 19 മാരത്തോണുകൾ ഓടി പൂർത്തിയാക്കി. തന്റെ ഇതുവരെയുള്ള ചാരിറ്റി പ്രവർത്തനങ്ങൾ വിജയകരമാക്കാൻ സഹകരിച്ച മുഴുവൻ സുഹൃത്തുക്കൾക്കും, പ്രസ്ഥാനങ്ങൾക്കും നന്ദി രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ വിവിധ സംഘടനകൾ നൽകിയ അംഗീകാരങ്ങൾക്കും, അനുമോദനങ്ങൾക്കും നന്ദി അറിയിക്കുകയും ചെയ്തു.
റോയ് തോമസ്, എക്സ്റ്റർ ലണ്ടൻ: രണ്ടായിരത്തിനു ശേഷം ഇംഗ്ലണ്ടിലേക്ക് എത്തിയ മലയാളികൾ ടാക്സിയടക്കമുള്ള ചെറു വാഹന ഡ്രൈവിങ് തൊഴിൽ മേഖലയിലേക്ക് നിരവധി പേർ കടന്നുവന്നുവെങ്കിലും നിരത്തിൻ്റെ രാജാക്കന്മാരായ ട്രെക്കുകളുടെ സാരഥികളാകുവാൻ കൂടുതൽ പേർ മുന്നോട്ടു വന്നത് കോവിഡാനന്തരമാണ്. ട്രെക്ക് ഡ്രൈവിങ്ങ് മേഖലയില്‍ കൂടുതല്‍ ചെറുപ്പക്കാർ കടന്നുവരുന്നതിനും, അവര്‍ക്ക് അവശ്യകരവും ആവേശകരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട്, പുതിയ തൊഴിലവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരങ്ങൾ നല്കുകയെന്ന ലഷ്യത്തോടെ 2021ൽ ബിജു തോമസ്, റോയ് തോമസ്, റിജു ജോണി, റജി ജോണി, അരുൺ തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ആരംഭിച്ച യുകെ മലയാളികളുടെ കൂട്ടായ്മയാണ് മലയാളി ട്രക്ക് ഡ്രൈവർസ് യുണൈറ്റഡ് കിംഗ്ഡം (MTDUK) യുകെയുടെ വടക്ക് ജോൺ ഓ ഗ്രോട്സ് മുതൽ തെക്ക് ലാൻഡസ് എൻട് വരെയുള്ള മലയാളി ട്രക്ക് ഡ്രൈവർമാരുടെ കൂട്ടായ്മയുടെ 4-ാമത് വാർഷിക സമ്മേളനം ഫെബ്രുവരി 6, 7, 8 തീയതികളിൽ ഡർബിഷെയറിലെ ലെ MATLOCK Lea Green Outdoorsil വെച്ച് നടത്തപ്പെടുകയാണന്ന് കൂട്ടായ്മയ്ക്ക് നേതൃത്വം നല്കുന്ന അനിൽ അബ്രാഹം, റോയ് തോമസ്, ജെയ്ൻ ജോസഫ്, അമൽ പയസ്, ജിബിൻ ജോസഫ് എന്നിവർ അറിയിച്ചു. 2021ൽ തുടങ്ങി വച്ച ഈ കൂട്ടായ്മയുടെ പ്രഥമ സമ്മേളനം 2022 ഫെബ്രുവരിയിൽ പീക്ക് ഡിസ്ട്രകറ്റിൽ വച്ച് കോശി വർഗീസിൻ്റെ നേതൃത്തിൽ വിജയകരമായി നടത്തുകയുണ്ടായി . തുടര്‍ന്ന് എല്ലാ വര്‍ഷവും ഈ സൗഹൃദ കൂട്ടായ്മ കൂടുതല്‍ കൂടുതൽ മനോഹരവും വിജയകരവുമായി ആഘോഷിച്ച് വരുന്നു. മലയാളി ട്രക്കിങ്ങ് ഡ്രൈവിങ് കൂട്ടായ്മ രൂപം കൊണ്ടത് ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തൊഴിൽ ഇടങ്ങളിലെ പ്രശ്നങ്ങൾ പങ്കുവെക്കുവാനും, സുരക്ഷിത ഡ്രൈവിംഗിനുള്ള പരിശീലനങ്ങളും, അടിയന്തര സാഹചര്യങ്ങളിൽ പരസ്പരം സഹായിക്കാനുള്ള ഒരു കൈത്താങ്ങും ആകുകയെന്ന ലക്ഷ്യത്തോടെയാ. നാം ഒന്നായി നിൽക്കെ, എന്ത് വിഷമവും അതിജീവിക്കാൻ കഴിയുമെന്നതാണ് കൂട്ടായ്മയുടെ പ്രചോദനം. ട്രക്കിംഗ് ഒരു തൊഴിൽ മാത്രമല്ല അതാണ് ഇന്ന് ഏതൊരു ദേശത്തിൻ്റെയും ദൈനംദിന ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ചാലക ശക്തി. ട്രക്ക് ഡ്രൈവർന്മാർ വെറും ചരക്കുകൾ കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവർ മാത്രമല്ല, മറിച്ച് ദേശത്തു ജീവിക്കുന്നവരുടെ സ്വപ്നങ്ങൾ ആവശ്യങ്ങൾ, വിശ്വാസങ്ങൾ എല്ലാം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുന്ന രാജ്യത്തിൻ്റെയും ജനങ്ങളുടെയും അഭിവാജ്യരായ സമൂഹമാണന്ന ഉത്തരവാദിത്വ ബോധമാണ് ഈ ജോലി കൂടുതൽ ആത്മാർത്ഥമായി ചെയ്യുവാനുള്ള എം ടി ഡി യു കെ അംഗങ്ങളുടെ ശക്തിയും പ്രചോദനവും. ചിലപ്പോൾ നീണ്ട റോഡുകളും ഉറക്കമില്ലാത്ത രാത്രികളും അവരെ കീഴ്പ്പെടുത്താൻ ശ്രമിക്കുമ്പോഴും, അതിനെ അതിജീവിക്കുവാൻ സാധിക്കുന്നതും ഇത്തരമൊരു വികാരമാണ്. സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്ത്തിലേക്ക് പുതിയ സഹസ്രാബ്ദത്തിൻ്റെ ആരംഭം മുതല്‍, വാഹനത്തിന്റെ വലുപ്പവും ഭാരത്തിന്റെ അളവും പാതയിൽ പതിയിരിക്കുന്ന തടസ്സങ്ങളും വക വെയ്ക്കാതെ മഴയും, മഞ്ഞും, വെയിലും കണക്കിലെടുക്കാതെ ചരക്കുകൾ നീക്കുന്ന തൊഴില്‍ അവസരത്തിന്റെ സാധ്യതകൾ മനസ്സിലാക്കികൊണ്ട്‌, കേരളത്തിൻ്റെ അഭിമാനമായ ഈ ചുണകുട്ടന്മാർക്ക് ഇതൊരു തൊഴില്‍ മാത്രമല്ല, അതിലുപരി വാഹനം ഒരു വികാരമാണന്ന് എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് ഈ രംഗത്ത് ചുവടുവെച്ചു തുടങ്ങിയത്. പിന്നീട് കൂടുതല്‍ കൂടുതൽ ആളുകള്‍ ആ പാതയിലേക്ക് കടന്നു വരുന്നതാണ് കണ്ടുവരുന്നത്. തൊഴില്‍ മേഖലയില്‍ അനന്ത സാധ്യതകളുള്ള ഡ്രക്ക് ഡ്രൈവിങ്ങ് മേഖലയിലേക്ക് കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നതിന് അവർക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിനും പുതിയ തൊഴിൽ അവസരങ്ങളെ പറ്റിയും ബിസിനസ്സ് സാധ്യതകളെ കുറിച്ച് വ്യക്തമായ വിവരം നല്കുവാനുമായി MTDUK വീണ്ടും വേദിയൊരുക്കുമ്പോൾ നിരത്തിലെ രാജക്കന്മാരുടെ നാലാമത് കൂട്ടായ്മ മുൻ വർഷങ്ങളിലേതു പോലെ തന്നെ രാജികീയവും പ്രൗഡ ഗംഭീരവും ആയിരിക്കുമെന്നതിൽ സംഘാടകർക്ക് സംശയമില്ല.
LATEST NEWS
INDIA / KERALA
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന് നടക്കും. സംസ്ഥാനത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ചരിത്രം കുറിച്ച ആലിന്റെ കരൾ, രണ്ട് വൃക്കകൾ, ഹൃദയവാൽവ്, രണ്ട് നേത്രപടലങ്ങൾ എന്നിവ അഞ്ച് കുഞ്ഞുങ്ങൾക്ക് പുതുജീവിതം നൽകി. ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലിൻ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്. അതിനുശേഷം മാതാപിതാക്കളായ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ബന്ധുക്കൾക്ക് കൈമാറുന്ന മൃതദേഹം വൈകിട്ട് 3.30ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക ആദരവ് പ്രഖ്യാപിച്ചിരുന്നു.
VIDEO GALLERY
Travel
ടോം ജോസ് തടിയംപാട്,ജോസ് മാത്യു . പ്രകൃതിയുടെ വികൃതികൾ യഥാർത്ഥത്തിൽ കാണണമെങ്കിൽ ഐസ് ലാൻഡിൽ തന്നെ പോകണം ഒരു വശത്തു ഐസ് കട്ടപിടിച്ചു കാലങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന നദികൾ. മറുവശത്തു പൊട്ടിയൊഴുകാൻ റെഡിയായി നിൽക്കുന്ന അഗ്നി പർവ്വതങ്ങൾ , മറ്റൊരിടത്തു അഗ്നി പർവ്വതങ്ങൾ പൊട്ടുന്നതുപോലെ ഉയരത്തിലേക്കു കുതിച്ചുയരുന്ന അഗ്നിയേക്കാൾ ചൂടുള്ള വെള്ളം (Geyser) ഇതിനിടയിൽ അന്തരീഷം തണുത്തുറഞ്ഞു നിൽക്കുന്നു. മനുഷ്യർ രണ്ടു കണ്ണുകൾ ഒഴിച്ച് മുഴുവൻ മൂടികെട്ടിയാണ് നടക്കുന്നത്. ഇതൊക്കെ ആണെങ്കിലും അവിടുത്തെ ജീവിതസൗകര്യങ്ങൾ യൂറോപ്പിനെ കടത്തിവെട്ടുന്നതാണ് . റോഡുകൾ വീതികുറഞ്ഞവയാണെങ്കിലും വളരെ നന്നായി പരിരക്ഷിക്കുന്നുണ്ട്. നല്ല വീടുകളും മറ്റുസൗകര്യങ്ങളും അവിടുത്തെ മനുഷ്യർക്കുണ്ട് . ഭൂമിയിൽ നിന്നും കുതിച്ചുയരുന്ന ചൂടുവെള്ളം തേർമ്മൽ പ്ലാന്റിൽ എത്തിച്ചു വൈദുതി ഉൽപ്പാദിപ്പിക്കുന്നു അതുകൂടാതെ ഗ്യസ് ഉൽപ്പാദിപ്പിച്ചു വലിയ പൈപ്പുകളിലൂടെ പട്ടണങ്ങളിൽ എത്തിച്ചു വീടുകളെ ഉഷ്മളമാക്കുന്നു . Geyser ൽ ഉയരുന്ന വെള്ളം ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽ കുളങ്ങൾ നിർമ്മിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. കൃഷിയും പെട്രോളും ഒന്നും ഇല്ലെങ്കിലും രാഷ്ട്രം സമ്പന്നമായി നിൽക്കുന്നു. ആറ്റമിക് പ്ലാൻറ്റുകൾ വൈദുതി ഉൽപ്പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത് . കൂടുതൽ മനുഷ്യരും നോർവീജിൻ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും മറ്റു ഇതര സമൂഹങ്ങളും അവിടെയുണ്ട് അവരുടെ ഭാഷ ഐസ് ലാന്റിക്ക് ആണെങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് നന്നായി അറിയാം. അവിടെ ചെല്ലുന്ന ആർക്കും ഒരു യൂറോപ്പ്യൻ രാജ്യത്തു ചെല്ലുന്ന അനുഭവമാണ് ഉണ്ടാകുന്നത് . കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ലോകത്തിലെ സമാധാനരാജ്യങ്ങളിൽ ഒന്നായി ഐസ് ലാൻഡ് എണ്ണപ്പെടുന്നു . അഗ്നി പർവ്വതങ്ങൾ ഉള്ളതുകൊണ്ടും ഐസും മഞ്ഞുകട്ടയും ഉൾപ്പെട്ട കട്ടിയുള്ള വെള്ളം ഒഴുകുന്നതുകൊണ്ടു " Land of ice and fire "എന്ന ഇരട്ടപ്പേരിൽ ഐസ് ലാൻഡിനെ അറിയപ്പെടുന്നു . രാവിലെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കോച്ചിൽ കയറി യാത്ര ആരംഭിച്ചു കുറെ സമയത്തെ യാത്രക്ക് ശേഷം ബസ് ഒരു വലിയ അഗ്നി പർവ്വതത്തിനരികിൽ എത്തി .Eyjafjallajökull എന്നാണ് ഈ പർവ്വതത്തിന്റെ നാമം. ആ പരിസരം മുഴുവൻ ലാവ പരന്നു ഒഴുകിയിരിക്കുന്നതു കാണാം. ഈ അഗ്നി പർവ്വതം 2010 ഏപ്രിൽ 14 മുതൽ 20 വരെ പുറത്തേക്കു വിട്ട ചാരം അന്തിരിക്ഷത്തെ മുഴുവൻ മലിനസമാക്കി യൂറോപ്പിലെ 20 രാഷ്ട്രങ്ങൾ അവരുടെ എയർ സ്‌പേസ് അടച്ചു. ഒരു കോടിയോളം വിമാന യാത്രക്കാരെ ഈ പർവതം ബുദ്ധിമുട്ടിച്ചു. ഐസ് ലാൻഡിൽ നിന്നുയർന്ന ചാരം ഇങ്ങു സ്കോട്ട് ലാൻഡ് വരെ എത്തി. പിന്നീട് ഒഴുകിയ ലാവ അവിടുത്തെ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി . എല്ലാ മനുഷ്യരെയും അപകടമുണ്ടാകുന്നതിനുമുൻപേ മാറ്റി പാർപ്പിച്ചു . പർവ്വതത്തിൽ നിന്നുയർന്ന ചാരത്തിന്റെയും തീ ജ്വാലകളുടെയും ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ പോയത് ഒരു നദി മുഴുവൻ ഐസ് വന്നു മൂടി കിടക്കുന്നതു കാണുന്നതിനുവേണ്ടിയാണ് ഞങ്ങൾ ബസ് പാർക്ക് ചെയ്ത സ്ഥലംവരെ നേരത്തെ ഐസ് മൂടികിടന്നതാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഐസ് മലകൾ ഉരുകി ഒഴുകി പോയതാണെന്നും ഗൈഡ് പറഞ്ഞു. നദിയിൽ നിറഞ്ഞു നിൽക്കുന്ന ഐസ് മലയുടെ അടുത്തുപോയി കണ്ടു അവിടെ ധാരാളം വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഐസ് മല സഞ്ചാരികൾ (Glacier hike) എത്തിയിരുന്നു ഗൈഡുകളുടെ സഹായത്തോടെ നമുക്കും മഞ്ഞുമലകളിലൂടെ നടന്നുപോകാം. പക്ഷെ അതിനു നേരത്തെ ബുക്ക് ചെയ്തു അനുവാദം വാങ്ങണം. അതിനുള്ള ഉപകരണങ്ങളൂം അവിടെനിന്നു ലഭിക്കും കൂടുതലും യുവാക്കളാണ് ഈ ഉദ്യമത്തിന് മുതിരുന്നതായി കണ്ടത് . അവിടെനിന്നും ഞങ്ങൾ ബ്ലാക്ക് ബീച്ച് കാണാൻ പോയി അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഈ ബീച്ച്. അഗ്നി പർവ്വതം പൊട്ടി ഒഴുകിവന്നു സ്വയം നിർമിച്ച ഒരു മല അവിടെ കാണാം . അതിമനോഹരമാണ് ഈ ബീച്ച് ,ഐസ് ലാൻഡിലെ ഏറ്റവും അപകടം പിടിച്ച ബീച്ചാണ് അതി ശ്കതമായ കാറ്റു നമ്മളെ കൊണ്ടുപോയി കടലിൽ വിഴിച്ചേക്കാം അതുകൊണ്ടു ആളുകൾ സമുദ്രത്തിനടുത്തേക്കു പോകരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട് കറുത്ത മണലുകളാണ് ഈ ബീച്ചിൽ ഉള്ളത് അതുകൊണ്ടാണ്‌ ഇതിനെ ബ്ലാക്ക് ബീച്ച് എന്നറിയപ്പെടാൻ കാരണം ഐസ് ലാൻഡിനെ ചുറ്റി നിൽക്കുന്ന അറ്റ്ലാന്റിക് സമുദ്രം വളരെ അപകടകാരിയാണ് എന്ന് കഴിഞ്ഞ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു അതുകൊണ്ടു തന്നെ ഷിപ്പിംഗ് ഐസ് ലാൻഡിന്റെ ഭാഗത്തുകൂടി കഴിയില്ല . തുടർന്ന് ഞങ്ങൾ പോയത് seljalandsfoss waterfall കാണാനായിരുന്നു ഇവിടുത്തെ പ്രകൃതിയെ അതിമനോഹരമായി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങളും സർക്കാരും എത്രയോ പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് അറിയാൻ കഴിയും ഈ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു . പിന്നീട് ഞങ്ങൾ ഐസ് ലാൻഡിലെ ഏറ്റവും വലിയ പള്ളിയായ Hallgrímskirkja പള്ളി കാണുന്നതിനുവേണ്ടി പോയി ഇതു ഒരു ലൂഥറൻ പള്ളിയാനാണ് .1945 പണി തുടങ്ങിയ പള്ളിപണി പൂർത്തീകരിച്ചത് 1986 ൽ ആയിരുന്നു പള്ളിയുടെ അകത്തു രൂപങ്ങൾ ഒന്നും കാണാനില്ലായിരുന്നു പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഐസ്‌ലന്റിലെ അഗ്നി പർവ്വതങ്ങളെയും പ്രകൃതിയെയും സംസ്ക്കാരത്തെയും എല്ലാം ഉൾപ്പെടുത്തിയാണ്. അവിടെനിന്നും ഞങ്ങൾ തിരിച്ചുവന്നു ഹോട്ടലിൽ വിശ്രമിച്ച ശേഷം 7 മണിയോടെ skylagoon ലേക്ക് പോയി ഇതു റൈക്കാവിക്കു പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തോട്‌ ചേർന്ന് നിർമിച്ചിരിക്കുന്ന അതിമനോഹരമായ സിമ്മിങ് പൂളാണ് .. പ്രകൃതിയിൽ നിന്നും വരുന്ന ചൂടുള്ള വെള്ളം ഉപയോഗിച്ചു പ്രകൃതിദത്തമായി നിർമിച്ചിരിക്കുന്നതാണിത് , നൂറുകിക്കിന് ആളുകൾക്ക് ഒരേ സമയം ഇവിടെ നീന്തി തുടിക്കാം . പൂളിൽ നീന്തികൊണ്ട് നമുക്ക് മദ്യ൦ മോന്തി രസിക്കുവാൻവേണ്ടി ബാറുകൾ പൂളിൽ കൃമികരിച്ചിട്ടുണ്ട്, പൂളിൽ നീന്തിയ ശേഷം ശരീരത്തു ഉപ്പു ലായനി പുരട്ടി സോണയിൽ ഇരുന്നു ശരീരം ചൂടാക്കി സൾഫർ കൂടുതലുളള പ്രകൃതി ഒരുക്കിയ ചൂടുവെള്ളത്തിൽ കുളിച്ചാൽ തൊലിപ്പുറമെയുള്ള രോഗങ്ങൾക്ക് ശാന്തികിട്ടുമെന്നാണ് അവിടെനിന്നും അറിയുന്നത് എന്താണെകിലും ഞങ്ങൾ രണ്ടുമണിക്കൂർ പൂളിൽ നീന്തി തുടിച്ചു . എല്ലാവരും പൂളിൽ കിടന്നു ബിയർ കുടിച്ചസ്വദിച്ചു . പൂളിലെ നീന്തൽ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു പൂളിനുള്ളിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നീന്തുന്നത് അതിൽ . ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ അപാരം തന്നെ, നമ്മൾ അവിടെപ്രവേശിക്കുമ്പോൾ കൈയിൽ കെട്ടാൻ തരുന്ന സ്ട്രാപ്പ്,സ്കാൻ ചെയ്താൽ നമുക്ക് എന്തും വാങ്ങാം കുളി കഴിഞ്ഞിറങ്ങുമ്പോൾ പണം അടച്ചാൽ മതി . ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം ,ചരിത്രവും നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസവും പ്രകൃതിദത്തമായ സിമ്മിങ് പൂളുമാണ് .സൂര്യനിൽ നിന്നും വിരമിക്കുന്ന ചെറിയ കണികകൾ ആകാശത്തിലെ വാദകങ്ങളുമായി കൂട്ടിമുട്ടി ഭൂമിയുടെ ഉപരിതലത്തിൽ അതിശയിപ്പിക്കുന്നതും ,വളരെ ആകർഷകവുമായ പല നിറങ്ങളിൽ (പച്ച, നീല, ചുവപ്പു )സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഫസമാണ് നോർത്തേൺ ലൈറ്റ്സ് .ഇതു രാത്രികാലങ്ങളിൽ കാണുന്നത് വളരെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണ് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഇതു കാണാമെങ്കിലും ഏറ്റവും മനോഹരമായി കാണാവുന്നത് ഐസ് ലാൻഡിൽ നിന്നുമാണ് അതിനാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇതുകാണുവാൻ ഐസ് ലാൻഡിൽ എത്തുന്നു . ഹൃദയത്തിൽ തീ പുകഞ്ഞുപൊങ്ങുമോളും വെള്ള പുതച്ചു ഹൃദയത്തിലെ തീ ആരെയും കാണിക്കാതെ ഐസ് ലാൻഡ് എന്ന സുന്ദരി നൈർമലിയ ഹൃദയമുള്ള ഒരു അമ്മയെപ്പോലെ ലോകത്തെ മുഴുവൻ ടൂറിസ്റ്റുകളെയും സന്തോഷിപ്പിച്ചു കൊണ്ട് അവൾ ജൈത്രയാത്ര തുടരുന്നു. . യാത്ര വിവരണം അവസാനിച്ചു .
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നിലവിൽ കോൺടാക്റ്റ്‌ലസ് കാർഡ് പേയ്‌മെന്റുകൾക്ക് ബാധകമായ £100 എന്ന പരമാവധി പരിധി നീക്കാൻ തീരുമാനമായതായി ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ) അറിയിച്ചു. മാർച്ച് മുതൽ ബാങ്കുകൾക്കും കാർഡ് സേവനദാതാക്കൾക്കും പിൻ നമ്പർ നൽകാതെ ഒരൊറ്റ ഇടപാടിൽ കൂടുതൽ തുക അടയ്ക്കാൻ അനുമതി നൽകാം. ആവശ്യാനുസരണം പരമാവധി തുക നിശ്ചയിക്കാനോ, ചില സാഹചര്യങ്ങളിൽ പരിധിയില്ലാത്ത കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് അനുവദിക്കാനോ ബാങ്കുകൾക്ക് അധികാരം ലഭിക്കും. ഇതോടെ ദിനംപ്രതി വലിയ തുക ചെലവാക്കുന്ന ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ എളുപ്പമാകും. അതേസമയം, സുരക്ഷ പരിഗണിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് പരിധി സ്വയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് എഫ്‌സിഎ ബാങ്കുകളോട് നിർദേശിച്ചു. ആവശ്യമെങ്കിൽ ഈ സൗകര്യം താൽക്കാലികമായോ പൂർണമായോ ഓഫ് ചെയ്യാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടാകും. മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയും ഓൺലൈൻ അക്കൗണ്ട് സംവിധാനങ്ങളിലൂടെയും ഈ ക്രമീകരണങ്ങൾ ചെയ്യാനാകും. ചില ബാങ്കുകൾ ഇതിനകം തന്നെ ഇത്തരം നിയന്ത്രണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ നിലവിലുള്ള £100 പരിധിയിൽ മാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ ഉപഭോക്താക്കൾക്കും കാർഡ് വ്യവസായ മേഖലയ്ക്കും വലിയ താൽപര്യമില്ലെന്ന് കാണിക്കുന്ന സർവേ ഫലവും എഫ്‌സിഎ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ ആശങ്കകളും അനാവശ്യ ചെലവുകളും വർധിക്കുമെന്ന ഭയം ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ എല്ലാ ബാങ്കുകളും ഉടൻ തന്നെ പരിധി നീക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഓരോ ബാങ്കിന്റെയും നയങ്ങൾക്കും ഉപഭോക്തൃ ആവശ്യത്തിനും അനുസരിച്ചായിരിക്കും മാറ്റങ്ങൾ നടപ്പാക്കുകയെന്നും എഫ്‌സിഎ അറിയിച്ചു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
വാഷിംഗ്ടൺ: അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയൻ ഡ്രോൺ യു.എസ് സൈന്യം വെടിവെച്ച് വീഴ്ത്തി. കപ്പലിന്റെയും അതിലെ സൈനികരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധ നടപടിയായാണ് ഡ്രോൺ തകർത്തതെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വീണ്ടും ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം. ചർച്ചകൾ പരാജയപ്പെട്ടാൽ “മോശം കാര്യങ്ങൾ” സംഭവിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
LITERATURE
ഫാ. ഹാപ്പി ജേക്കബ്ബ് ഒരു നോമ്പ് കാലം കൂടി ആരംഭിക്കുകയാണ്. ദൈവത്തെ അറിയുന്ന മനുഷ്യൻറെ ലക്ഷണമാണ് ദൈവത്തോട് ഒപ്പം ഉള്ള ജീവിതം. എല്ലാ ദൈവാനുഗ്രഹങ്ങൾ നാം അനുഭവിക്കുമ്പോഴും ദൈവിക ജീവിതങ്ങളെ മറക്കുന്നത് എല്ലാ കാലങ്ങളിലും മനുഷ്യൻ ചെയ്തിട്ടുള്ളതാണ്. എന്നാൽ കാലാകാലങ്ങളിൽ മനുഷ്യനെ തിരിച്ച് വരുവാൻ ദൈവം അവസരങ്ങൾ നൽകിയിട്ടുണ്ട്. ചിലർക്ക് അത് ദൈവത്തെ അറിയുവാനുള്ള കാലമാണ്. എന്നാൽ ചിലർ മറുതലിച്ച് നാശത്തിലേക്ക് പോകുന്നു. ഈ കാലത്തിൽ നാം ഈ അവസ്ഥ പരിശോധിക്കുമ്പോൾ മറുതലിക്കുന്ന ആളുകളുടെ എണ്ണം കൂടിവരുന്നതായി കാണുന്നുണ്ട്. കേവലം രൂപത്തിൽ മാത്രമല്ല ഭാവത്തിലും മനുഷ്യത്വം വിളങ്ങുന്നവർ ഉണ്ടായിവരണമെങ്കിൽ ദൈവ ഭയം എന്തെന്ന് അന്വേഷിക്കുകയെങ്കിലും വേണം. അത്തരത്തിലുള്ള അന്വേഷണ കാലം ആണ് നോമ്പ് കാലം. ഭക്ഷണത്തിൽ മാത്രമല്ല പ്രാർത്ഥനയിലും ജാഗരണത്തിലും നോമ്പ് കാരണമാകണം. അതാണ് ശുദ്ധമുള്ള നോമ്പ്. കർത്താവ് തന്റെ പ്രേഷിത പ്രവർത്തനത്തിന്റെ നന്ദിയായി ചെയ്ത അത്ഭുതമാണ് കാനായിൽ കല്യാണവീട്ടിൽ പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയത്. വി. യോഹന്നാൻ 2: 1- 11. ആനന്ദഭരിതമായ അവസ്ഥയാണല്ലോ വിരുന്ന് ഭവനത്തിൽ നാം കാണുന്നത്. അതിനിടയിൽ ഏവരും ലജ്ജിതരായ അനുഭവം ആണ് അവിടെ വീഞ്ഞ് തീർന്നത് ലായനിയിലൂടെ സംഭവിച്ചത് . യഹൂദ ജനനത്തിന് വീഞ്ഞ് സന്തോഷത്തിന്റെയും അനുഗ്രഹത്തിന്റെയും സമൃദ്ധിയുടെയും അടയാളമാണ്. ഈ കുറവ് മൂലം എല്ലാ ആഘോഷങ്ങളും അതിൻറെ ആനന്ദമോ നഷ്ടപ്പെട്ടു . എന്നാൽ ആ കുറവ് തന്നെയാണ് ആരംഭമായി മാറ്റപ്പെട്ടത്. നോമ്പിൻറെ ആരംഭ ദിനം നമുക്ക് നൽകുന്ന പാഠം ഇതാണ്. മനുഷ്യരുടെ മുൻപിൽ കുറവും ഇല്ലായ്മയും വല്ലായ്മയും നമ്മെ ഭരിച്ചിരിക്കാം. എന്നാൽ ആ കുറവ് ദൈവത്തിന് പ്രവർത്തിക്കുവാനുള്ള അവസരമായി വിട്ട് കൊടുക്കാം. ഒന്നാമതായി പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യവും പ്രവർത്തനവും ശ്രദ്ധിക്കാം. മറ്റാരെക്കാളും മുൻപേ അവൾ ആവശ്യം തിരിച്ചറിഞ്ഞു. ശാന്തമായും, കരുണയോടും, വിശ്വാസത്തോടും, അവൾ ദൈവപുത്രൻ്റെ സന്നിധിയിലായി ഉണർത്തിച്ചു. അവൻ കരുണ ചെയ്തു. ഇത്രയേ വേണ്ടൂ. എന്തെല്ലാം കുറവും അപമാനവും രോഗവും വന്നോട്ടെ. ദൈവ മുമ്പാകെ സമർപ്പിക്കു. അവൻ നമ്മുടെ വരവിനായി കാത്തിരിക്കുന്നു. രണ്ടാമതായി യേശു ദാസന്മാരോട് പറയുന്നു, വക്കോളവും കോരി നിറയ്ക്കുവാൻ. അവർ അനുസരിച്ചു. സാധാരണ വെള്ളം മേൽത്തരമായ വീഞ്ഞായി രൂപാന്തരപ്പെട്ടു. ഇത് അനുസരണവും പരിവർത്തനവും പഠിപ്പിക്കുന്നു. നമ്മുടെ സാധാരണ ജീവിതം, പ്രാർത്ഥന, ഉപവാസം, മാനസാന്തരം, ഒരുക്കം ഇതെല്ലാം പൂർണ്ണതയിൽ എത്തണമെങ്കിൽ ദൈവത്തോട് ചേരണം ; അപ്പോൾ അവ കൃപയായി രൂപാന്തരപ്പെടും. മൂന്നാമതായി വിരുന്ന് വഴി പറയുന്നു ; ഇത്ര മേൽത്തരം വീഞ്ഞ് നീ കരുതിയല്ലോ. ഇതൊരു പാഠം ആണ്. ക്രൈസ്തവ ബലം നൽകുന്നത് ഉള്ള അവസ്ഥയോ സാധാരണ ചിന്തനിയമായ അവസ്ഥയോ അല്ല; അതിലും മേൽത്തരം ആണ് ലഭിക്കുന്നത്. വരൾച്ച ഉള്ളിടത്ത് സമൃദ്ധിയും, ലജ്ജയുള്ളിടത്ത് ബഹുമാനവും, ശൂന്യത ഉള്ളിടത്ത് പൂർണ്ണതയും ദൈവം നമുക്ക് നൽകും. നോമ്പിന്റെ ഈ ആരംഭ ദിനത്തിൽ ശൂന്യമായ പാത്രവും, അതിൽ പകർന്ന വെള്ളവുമാണ് എന്ന തോന്നൽ നമുക്ക് ഉണ്ടെങ്കിൽ അതിൽ വിശ്വാസവും പ്രാർത്ഥനയും നിറയ്ക്കാം . അവന്റെ കൃപ നമ്മെ ആനന്ദത്തിന്റെ വീഞ്ഞാക്കി മാറ്റും. ഇനി ജീവിതം മേൽത്തരമാവട്ടെ. റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . Mobile # 0044 7863 562907  
Copyright © . All rights reserved