UK
ലണ്ടൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം സെപ്റ്റംബർ 26 ശനിയാഴ്ച വിപുലമായ പരിപാടികളോടെ നടക്കും. വെസ്റ്റ് തോണ്ടൻ കമ്മ്യൂണിറ്റി സെന്ററിൽ (731–735 London Road, Thornton Heath, CR7 6AU) വൈകുന്നേരം 5 മണി മുതൽ ആഘോഷ പരിപാടികൾ ആരംഭിക്കും.
മാവേലി എഴുന്നള്ളത്ത്, ഭദ്രദീപം, ഓണം വിളംബരം, ഭക്തിഗാനസുധ, ഭരതനാട്യം (അവതരണം - സംഗീത വിശ്വൻ ), തിരുവാതിര (അവതരണം - GSS വനിത വേദി), മോഹിനിയാട്ടം (അവതരണം - ശ്രുതി വിജയൻ)  തുടങ്ങിയ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറും. തുടർന്ന് ദീപാരാധനയും
ആഘോഷത്തിന്റെ ഭാഗമായി പ്രസാദ ഊട്ട് (ഓണസദ്യ)യും ഒരുക്കിയിട്ടുണ്ട്. ലണ്ടനിലെ മലയാളി സമൂഹത്തിനും കുടുംബങ്ങൾക്കും ഒരുമിച്ച് ഓണം ആഘോഷിക്കാനുള്ള അവസരമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
തീയതി: 26 സെപ്റ്റംബർ 2026, ശനിയാഴ്ച
സമയം: വൈകുന്നേരം 5 മണി മുതൽ
വേദി: West Thornton Community Centre, Thornton Heath, London
കൂടുതൽ വിവരങ്ങൾക്കും പ്രസാദ ഊട്ട് വഴിപാടായി നടത്താൻ താത്പര്യം ഉള്ളവർക്കും സംഘാടകരെ ബന്ധപ്പെടാം.
സുരേഷ് ബാബു - 07828137478
അനൂപ് ശശി  -07743024090
രമ രാജൻ - 07576492822
ശാലിനി രവി - 07529394745
ന്യൂസ് ഡെസ്ക്, മലയാളം യുകെ ഇപ്സ്വിച്ചിലെ മലയാളി സമൂഹത്തിന്റെ പ്രിയങ്കരനായിരുന്ന കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ മുൻ പ്രസിഡന്റും കുട്ടനാട് സംഗമം യുകെയുടെ സജീവ പ്രവർത്തകനുമായിരുന്ന ബാബു മത്തായിയുടെ അനുസ്മരണ ശുശ്രൂഷകൾ സെപ്റ്റംബർ 16ന് നടക്കും. രാവിലെ 11ന് ടഡൻഹാം റോഡിലെ ‘Venue 16’, Ipswich, IP4 3QJ എന്ന വിലാസത്തിലാണ് മെമ്മോറിയൽ മാസ് നടക്കുന്നത് . കേരള കൾച്ചറൽ അസോസിയേഷൻ ഇപ്സ്വിച്ചിന്റെ പ്രസിഡന്റായി രണ്ടുതവണ സേവനമനുഷ്ഠിച്ച ബാബു മത്തായി വിവിധ സാമൂഹിക - സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ഇപ്സ്വിച്ചിൽ നടന്ന അഞ്ചാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനർ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു. കുട്ടനാടിന്റെ പാരമ്പര്യവും സൗഹൃദവും യുകെയിലെ മലയാളി സമൂഹവുമായി ചേർത്തുനിർത്തുന്നതിൽ അദ്ദേഹം നൽകിയ നേതൃത്വവും പിന്തുണയും ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്താനും അവസാനമായി പ്രിയപ്പെട്ട ബാബുവിന് ആദരാഞ്ജലി അർപ്പിക്കാനും നിരവധി പേരാണ് ചടങ്ങിൽ എത്തുന്നത്. 59-ാം വയസ്സിലാണ് ബാബു മത്തായി വിടപറഞ്ഞത്. സംഘടനാ പ്രവർത്തനങ്ങളിലെ നേതൃത്വവും സമൂഹത്തോടുള്ള പ്രതിബദ്ധതയും സൗഹൃദപരമായ ഇടപെടലുകളും അദ്ദേഹത്തെ ഏവരുടെയും പ്രിയങ്കരനാക്കി. കുടുംബാംഗങ്ങൾ എല്ലാവരെയും മെമ്മോറിയൽ മാസിലേക്കും തുടർന്നുള്ള അന്ത്യകർമങ്ങളിലേക്കും സാദരം ക്ഷണിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ബാബു മത്തായിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനും കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരാനും ഇപ്സ്വിച്ചിലെ മലയാളി സമൂഹം ഒരുമിച്ചെത്തും. തൽസമയ ദൃശ്യങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
LATEST NEWS
INDIA / KERALA
തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണം നടക്കുക. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൈമാറിയ റിപ്പോർട്ടും നിയമോപദേശവും പരിഗണിച്ചാണ് നടപടി. അന്വേഷണം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന കാര്യത്തിൽ ഉന്നതതല ചർച്ചകൾക്കൊടുവിലാണ് തീരുമാനം. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാനോ പ്രാഥമിക അന്വേഷണം നടത്താനോ നിയമപരമായ തടസമില്ലെന്നാണ് സർക്കാർ നിയമോപദേശത്തിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് എസ്ഐടി രൂപീകരിക്കുക. അതേസമയം, ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം ആരംഭിക്കുന്നതിനെതിരെ സിപിഎമ്മും ഇടതുമുന്നണിയും രംഗത്തെത്തി. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് അവരുടെ ആരോപണം. മറുവശത്ത്, ആരോപണങ്ങളിൽ സുതാര്യമായ അന്വേഷണം അനിവാര്യമാണെന്ന നിലപാടിലാണ് സർക്കാർ. കേസിലെ അന്വേഷണ പുരോഗതി കേരള രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിലും പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിലയിരുത്തൽ.
VIDEO GALLERY
SOCIAL MEDIA
Travel
ന്യൂസ് ഡെസ്ക്, മലയാളം യുകെ ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശികളായ മുൻ സൈനികൻ സി.പി. മോഹനന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭാരതപര്യടനസംഘം 13,000 കിലോമീറ്ററിലധികം യാത്ര പൂർത്തിയാക്കി കേരളത്തിലേക്ക് മടങ്ങുന്നു. ഇർഷാദ് ഇക്ബാലും ജോസഫ് വർഗീസും ഉൾപ്പെടുന്ന മൂന്നംഗ സംഘം ഇന്ത്യയുടെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിവൈവിധ്യവും നേരിട്ടറിയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രയുടെ അവസാനഘട്ടത്തിലാണ്. സെപ്റ്റംബർ 12 ശനിയാഴ്ചയോടെ കേരളത്തിൽ തിരിച്ചെത്തുമെന്ന് യാത്രയ്ക്ക് നേതൃത്വം നൽകുന്ന സി.പി. മോഹനൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. കേരളത്തിൽ നിന്ന് യാത്ര ആരംഭിച്ച് ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, ജമ്മു–കശ്മീർ, ലഡാക്ക് തുടങ്ങിയ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം അമൃത്സറിലെ ജാലിയൻവാലാബാഗ്, ഗോൾഡൻ ടെംപിൾ, അട്ടാരി–വാഗാ അതിർത്തി, പഹൽഗാം, ശ്രീനഗറിലെ ദാൽ തടാകം, മുഗൾ ഗാർഡൻ, ശങ്കരാചാര്യ മന്ദിർ, ഖാർദുങ് ലാ, പാങ്ങോങ് തടാകം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ചരിത്രവും ജനജീവിതവും സംസ്കാരവും അടുത്തറിയുന്നതിനൊപ്പം യാത്രയിലുടനീളം വ്യത്യസ്ത ഭൂപ്രകൃതികളും ജീവിതരീതികളും സംഘം അനുഭവിച്ചറിഞ്ഞു. ഉത്തരാഖണ്ഡിലെ യാത്രയും സംഘത്തിന്റെ ഭാരതപര്യടനത്തിലെ പ്രധാന അനുഭവങ്ങളിലൊന്നായിരുന്നു. കേദാർനാഥ് മന്ദിർ, ബദ്രിനാഥ് മന്ദിർ, ഗംഗോത്രി, യമുനോത്രി തുടങ്ങിയ പ്രധാന തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം ഹരിദ്വാറിലെയും ഋഷികേശിലെയും ആത്മീയ–സാംസ്കാരിക പൈതൃകവും അടുത്തറിഞ്ഞു. ഹിമാലയൻ മലനിരകളുടെ പശ്ചാത്തലത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശങ്ങളിലെ പ്രകൃതിഭംഗിയും തീർഥാടന സംസ്കാരവും നേരിൽ അനുഭവിച്ചറിഞ്ഞത് യാത്രയ്ക്ക് വേറിട്ട അനുഭവമായി. യാത്രയുടെ ഭാഗമായി ഡൽഹിയിലെ റെഡ് ഫോർട്ട്, കുത്തുബ്മിനാർ, ജുമാ മസ്ജിദ്, ഇന്ത്യാ ഗേറ്റ്, കർത്തവ്യപഥ്, രാഷ്ട്രപതി ഭവൻ എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. മുഗൾകാല പൈതൃകവും സ്വാതന്ത്ര്യസമര ചരിത്രവും ആധുനിക ഇന്ത്യയുടെ ഭരണകേന്ദ്രവും ഒരേ നഗരത്തിൽ അടുത്തറിയാൻ കഴിഞ്ഞത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. രാത്രിയിൽ ദേശീയപതാകയുടെ നിറങ്ങളിൽ പ്രകാശിച്ച ഇന്ത്യാ ഗേറ്റും കർത്തവ്യപഥും സംഘത്തിന്റെ യാത്രയിലെ വേറിട്ട കാഴ്ചയായി. ആഗ്രയിലെ ലോകപ്രശസ്ത താജ്മഹലും സംഘം സന്ദർശിച്ചു. മുഗൾ വാസ്തുവിദ്യയുടെ വിസ്മയമായി അറിയപ്പെടുന്ന താജ്മഹൽ നേരിൽ കാണാനായത് യാത്രയിലെ ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി. ആദ്യം യാത്രാപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന നേപ്പാൾ സന്ദർശനം വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ സാഹചര്യങ്ങൾ കാരണം റദ്ദാക്കുകയായിരുന്നു. ഇതിന് പുറമെ ഇറാൻ സന്ദർശിക്കാനും സംഘം പദ്ധതിയിട്ടിരുന്നെങ്കിലും വിസയുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ യാത്ര സാധ്യമായില്ല. യാത്രയിൽ ചില മാറ്റങ്ങൾ വന്നെങ്കിലും ഇന്ത്യയിലെ പരമാവധി പ്രദേശങ്ങൾ സന്ദർശിച്ച് യാത്ര പൂർത്തിയാക്കുകയെന്ന ലക്ഷ്യവുമായി സംഘം മുന്നോട്ട് പോവുകയായിരുന്നു. ഓഗസ്റ്റ് 9-ന് പായിപ്പാട്ടിൽ നിന്ന് ആരംഭിച്ച യാത്രയാണ് 13,000 കിലോമീറ്ററിലധികം പിന്നിട്ട് ഇപ്പോൾ കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും പ്രകൃതിയും ജനജീവിതവും നേരിട്ടറിയുന്നതിനൊപ്പം ദേശീയ ഐക്യം, മതസൗഹാർദം, രാജ്യസ്നേഹം എന്നീ സന്ദേശങ്ങൾ പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മൂന്നംഗ സംഘത്തിന്റെ ഭാരതപര്യടനം. ശനിയാഴ്ച കേരളത്തിലെത്തുന്നതോടെ ആഴ്ചകളോളം നീണ്ട ഈ ദീർഘയാത്രയ്ക്ക് സമാപനമാകും.
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നികുതി സംവിധാനത്തിൽ കൊണ്ടുവന്ന പുതിയ മാറ്റങ്ങളുടെ ഭാഗമായി ഏകദേശം 8.64 ലക്ഷം നികുതിദായകർക്ക് ഓഗസ്റ്റ് 7 വെള്ളിയാഴ്ച പുതിയ റിപ്പോർട്ടിങ് സമയപരിധി ബാധകമാകും. എച്ച്.എം.ആർ.സി.യുടെ മേക്കിങ് ടാക്സ് ഡിജിറ്റൽ (MTD) പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്വയം നികുതി റിട്ടേൺ സമർപ്പിക്കുന്നവർക്കായി ത്രൈമാസ റിപ്പോർട്ടിങ് ആണ് നിർബന്ധമാക്കിയിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ 50,000 പൗണ്ടിൽ കൂടുതൽ വരുമാനമുള്ള സ്വയംതൊഴിലുകാരും വാടക വരുമാനമുള്ളവരുമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. പുതിയ സംവിധാനപ്രകാരം അംഗീകൃത അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വരുമാനവും ചെലവും സംബന്ധിച്ച വിവരങ്ങൾ ഡിജിറ്റൽ രേഖകളിൽ സൂക്ഷിച്ച് ത്രൈമാസ അടിസ്ഥാനത്തിൽ എച്ച്.എം.ആർ.സി.യ്ക്ക് സമർപ്പിക്കണം. 2025-26 സാമ്പത്തിക വർഷത്തിൽ 30,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2027 ഏപ്രിൽ മുതലും, 2026-27 വർഷത്തിൽ 20,000 പൗണ്ടിലധികം വരുമാനമുള്ളവർക്ക് 2028 ഏപ്രിൽ മുതലും ഈ സംവിധാനം ബാധകമാകും. അവസാന തീയതി കഴിഞ്ഞാലും ആദ്യ വർഷത്തിൽ പിഴ ഈടാക്കിയില്ലെങ്കിലും റിപ്പോർട്ടുകൾ പിന്നീട് സമർപ്പിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നികുതി ബാധ്യത മുൻകൂട്ടി കണക്കാക്കി പ്രത്യേക സേവിങ്സ് അക്കൗണ്ടിൽ തുക മാറ്റിവെക്കുന്നത് സാമ്പത്തിക സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
കാലിഫോർണിയയിലെ മിൽപിറ്റാസിൽ മലയാളി യുവതി അഞ്ജന ഹരി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ അനില ബേബിക്കെതിരെ നിർണായക തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിന് തൊട്ടുമുൻപ് വരെ അഞ്ജനയുമായി സൗഹൃദപരമായി സംസാരിച്ച ശേഷമാണ് അനില വാഹനം അതിവേഗത്തിൽ ഓടിച്ചെത്തിച്ച് ഇടിച്ചുകയറ്റിയതെന്ന് ദൃക്സാക്ഷിയുടെ മൊഴിയിൽ വ്യക്തമാകുന്നു. കഴിഞ്ഞ മാസം 28-നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന് സമീപം അഞ്ജനയെ വാഹനം ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ അഞ്ജനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിയും മരിച്ച യുവതിയും ഒരേ അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ താമസിച്ചിരുന്നവരാണെന്നും ഇരുവരും തമ്മിൽ മുൻപരിചയമുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തി. കൊലപാതകം ആസൂത്രിതമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തിന് പിന്നാലെ അശ്രദ്ധമായി ഓടിച്ചുപോയ നീല എസ്‌യുവിയെക്കുറിച്ച് ലഭിച്ച വിവരമാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ സഹായിച്ചത്. പാർക്കിങ് ഏരിയയിൽ വാഹനം നിരീക്ഷിച്ചിരുന്ന വ്യക്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തിന്റെ മുൻഭാഗം തകർന്ന നിലയിലായിരുന്നുവെന്നും ഫൊറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ചോദ്യം ചെയ്യലിനിടെ അനില പരസ്പരവിരുദ്ധമായാണ് സംസാരിച്ചതെന്നും കൈകാലുകളിൽ പരുക്കും രക്തക്കറകളും ഉണ്ടായിരുന്നുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
LITERATURE
ബിനോയ് എം. ജെ. ശ്രീബുദ്ധൻ ദുഃഖസത്യം എന്ന ആശയത്തെ അവതരിപ്പിച്ചു. എല്ലാം ദുഃഖമയം. ഈ പ്രപഞ്ചം ആകെ ദുഃഖം നിറഞ്ഞു നിൽക്കുന്നു. അദ്ദേഹം ഇതിനെ പ്രപഞ്ച ദുഃഖം എന്ന് വിളിച്ചു. ഇപ്രകാരം ജീവിതത്തെയും പ്രപഞ്ചത്തെയും തള്ളിക്കളയുമ്പോൾ ദുഃഖം താനേ തിരോവോഭവിക്കുന്നു. ദുഃഖം തിരോഭവിക്കുന്നിടത്ത് അനന്താനന്ദം സംഭവിക്കും. ശ്രീബുദ്ധൻ മാത്രമല്ല ഈ രീതിയിൽ ചിന്തിച്ചത്. അർഷഭാരതസംസ്കാരം മുഴുവൻ ഈ ഒരാശയത്തിന്റെ വിപുലീകരണം ആണെന്ന് തോന്നിപ്പോകുന്നു. അവർ ജീവിതത്തെ നിഷേധാത്മകമായി നോക്കിക്കാണുന്നു. അതുകൊണ്ടാകാം ആർഷഭാരത സംസ്കാരവും ആധുനിക പാശ്ചാത്യ സംസ്കാരവും തമ്മിൽ സംഘടനത്തിൽ വരുന്നത്. അതുകൊണ്ടുതന്നെയാണ് ഭാരതം കുറെ കാലങ്ങളായി എല്ലാ കാര്യങ്ങളിലും പുറകിലായി പോകുന്നത്. ജീവിതം ദുഃഖമാണെങ്കിൽ പിന്നെ എന്തിന് ജീവിക്കണം? ജീവിതത്തോടുള്ള നിഷേധാത്മകമായ ഈ നിലപാട് അത്യന്തം അപകടകരമാണ്. ആധുനികലോകം ജീവിതത്തെയും പ്രപഞ്ചത്തെയും ഭാവാത്മകമായി നോക്കിക്കാണുന്നു. അവർ എല്ലായിടത്തും സുഖം അന്വേഷിക്കുന്നു. അതിനെ കണ്ടെത്തുകയും ചെയ്യുന്നു. എന്നാൽ അനന്തമായ സുഖത്തെ കുറിച്ചുള്ള ആശയം പശ്ചാത്യർക്ക് ഇന്നും അപ്രാപ്യമാണ്. അവർ ഇനിയും അവിടെ എത്തിച്ചേർന്നിട്ടില്ല. എന്നാൽ വരുംകാലങ്ങളിൽ അവർ അവിടെ എത്തിച്ചേരുമെന്ന് ഞാൻ ദൃഢമായി വിശ്വസിക്കുന്നു. വീണ്ടും ആഹ്ലാദത്തിന്റെ ഒരു വേലിയേറ്റം സംഭവിക്കുവാൻ ഇരിക്കുന്നു. അവിടെ ജീവിതം അത്യന്തം ഭാവാത്മകവും സുന്ദരവും ആകുന്നു. ക്ലേശങ്ങളെല്ലാം എങ്ങോ പോയ് മറയുന്നു. ആദ്ധ്യാത്മിക തത്വങ്ങൾ വീണ്ടും പ്രകാശിക്കുന്നു. ലോകം നിർവാണത്തിലേക്ക് നടന്ന ടുക്കുന്നു. നമ്മുടെ ക്ലേശങ്ങളെല്ലാം താൽക്കാലികങ്ങൾ ആയിരുന്നു. രണ്ട് വിജ്ഞാന വിസ്ഫോടനങ്ങൾക്കിടയിലുള്ള അന്ധകാരാത്മകമായ ഒരു ഇടവേള. പ്രാചീന ഭാരതത്തിൽ അരങ്ങേറിയ വിജ്ഞാന വിസ്ഫോടനം മറ്റൊരു രൂപത്തിൽ പശ്ചാത്യലോകത്ത് അരങ്ങേറുവാൻ ഇരിക്കുന്നു എന്ന ആശയം പല ചിന്തകന്മാരും ഇതിനോടകം അവതരിപ്പിച്ചു കഴിഞ്ഞു. അത് ആഗോള സംസ്കാരത്തിൽ ഉണ്ടാക്കുവാൻ ഇരിക്കുന്ന സ്വാധീനം പ്രവചനാതീതമാണ്. മനുഷ്യൻ മരണത്തെ ജയിക്കുവാനുള്ള തത്രപ്പാടിലാണ്. അതിൽ അവൻ വിജയിക്കുകയും ചെയ്യും. ആർഷഭാരത സംസ്കാരം നിഷേധാത്മകമാണ്. പശ്ചാത്യ സംസ്കാരം ഭാവാത്മകവും. സത്യത്തിലേക്കുള്ള രണ്ടു വഴികൾ ആണിത്. ഒന്ന് നിഷേധാത്മകവും മറ്റേത് ഭാവാത്മകവും. പൂച്ച കറുത്തതാണെങ്കിലും വെളുത്തതാണെങ്കിലും എലിയെ പിടിച്ചാൽ മതിയല്ലോ! മനുഷ്യന് അനന്താനന്ദം കിട്ടേണ്ടിയിരിക്കുന്നു. ക്ലേശങ്ങളും ദുഃഖങ്ങളും രോഗങ്ങളും മരണവും മാറേണ്ടിയിരിക്കുന്നു. മനുഷ്യൻ മരണത്തെ ജയിക്കുവാൻ അത്യധികമായി ആഗ്രഹിക്കുന്നു. അവന്റെ എല്ലാ പ്രയത്നങ്ങളും അങ്ങനെ ഒരു ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടാണ് സംഭവിക്കുന്നത്. ആർഷഭാരത ആചാര്യന്മാർ അതിൽ വിജയിച്ചു എങ്കിൽ, അപ്രകാരം ജീവിതത്തെ ത്യജിക്കുവാനും സുഖങ്ങളെ തള്ളിക്കളയുവാനും ആർക്കു കഴിയും? ഇവിടെയാണ് സന്തോഷസത്യം എന്ന ആശയത്തിന്റെ പ്രസക്തി. മരണത്തെ ജയിക്കുവാനും പ്രപഞ്ചത്തെ വരുതിയിൽ കൊണ്ടുവരുവാനും വിരക്തിയുടെ ആവശ്യമില്ല. നിഷേധാത്മകമായി ചിന്തിക്കേണ്ട ആവശ്യവുമില്ല. നിങ്ങൾ അത്യന്തം ഭാവാത്മകമായി ചിന്തിക്കുവിൻ! ജീവിതം ആവോളം ആസ്വദിക്കുവിൻ! ഈ ഭാവാത്മകതയിൽ മരണത്തെ ജയിക്കാനുള്ള ആശയത്തിന്റെ ബീജം കിടക്കുന്നു. സുഖവും ദുഃഖവും എന്ന് രണ്ട് സംഗതികൾ ഇല്ല. എല്ലാ മനോസംഘർഷങ്ങളും മരണം പോലും കിടക്കുന്നത് ഈ ദ്വൈതഭാവത്തിലാണ്. സുഖം മാത്രമാണ് യാഥാർത്ഥ്യം! അതിനാൽ ദുഃഖത്തെ തള്ളിക്കളയവിൻ. ദുഃഖം ഒരു മിഥ്യാഭ്രമം മാത്രമാണ്. മരണവും മിഥ്യതന്നെ! മനുഷ്യൻ സുഖത്തെ ദു:ഖമായി തെറ്റിദ്ധരിക്കുന്നു. മരണത്തെ ആസ്വദിക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞാൽ പിന്നീട് അത് മരണമല്ല. ജീവിതത്തിലെഎല്ലാ പ്രശ്നങ്ങളെയും നിഷേധാത്മകതെയും ഭാവാത്മകമായി കാണുവിൻ. അപ്പോൾ മരണം നിങ്ങൾക്ക് അനന്താനന്ദകരമായി അനുഭവപ്പെടും. വാസ്തവത്തിൽ മരണം എന്നൊന്ന് അവിടെയില്ല. അത് അന്ധകാരാവൃതമായ ഒരു ഇടനാഴി മാത്രമാണ്. ആ ഇടനാഴിയെ നിങ്ങൾക്ക് ബുദ്ധികൊണ്ട് പ്രകാശിപ്പിക്കേണ്ടിയിരിക്കുന്നു. അപ്പോൾ മരണം അവിടെ നിന്നും തിരോഭവിയ്ക്കുന്നതായി കാണുവാൻ കഴിയും. മരണത്തെ കണ്ട് ഭയന്ന് ഓടി ഒളിക്കുന്നതിന് പകരം ധീരമായി അതിനെ നോക്കി കണ്ടാൽ നിങ്ങൾ അതിന്റെ മേൽ വിജയം വരിക്കും. അപ്പോൾ അത് സന്തോഷത്തിന്റെ ഒരു ആവിഷ്കാരം മാത്രമായിരുന്നു എന്ന തിരിച്ചറിവ് നിങ്ങൾക്ക് ലഭിക്കുന്നു. ദുഃഖം എന്നൊന്ന് ഇല്ല എല്ലാം സന്തോഷത്തിന്റെ ആവിഷ്കാരം മാത്രം. സന്തോഷം പല രൂപഭാവങ്ങളിലായി നമ്മുടെ മുന്നിൽ നൃത്തം ചെയ്യുന്നു. നാമത് ആവോളം ആസ്വദിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും സന്തോഷത്തിന് പല രൂപഭാവങ്ങളും പല തലങ്ങളും ഉണ്ട്. ഈ വർണ്ണ വൈവിധ്യമാണ് വാസ്തവത്തിൽ സന്തോഷത്തിന്റെ പകിട്ട്. എന്നാൽ സങ്കുചിത മനസ്സോടെ നാം അതിനെ കണ്ടാൽ നമുക്ക് അതിലെ സന്തോഷം ആസ്വദിക്കുവാൻ കഴിയാതെ പോകുന്നു. ചിലതിനോടൊക്കെ ആകർഷണവും മറ്റു ചിലതിനോടൊക്കെ വികർഷണവും തോന്നുന്നു. അപ്രകാരം ആശയക്കുഴപ്പങ്ങളും മനോ സംഘർഷങ്ങളും ജന്മം എടുക്കുന്നു. പിന്നീടങ്ങോട്ട് പ്രശ്നങ്ങളുടെ ഒരു ലോകമാണ്. അതിനാൽ തന്നെ ദുഃഖസത്യം എന്ന ആശയത്തെക്കാൾ പകിട്ടേറിയതാണ് സന്തോഷ സത്യം എന്ന ആശയം. ഈ പ്രപഞ്ചം മുഴുവൻ സന്തോഷം നിറഞ്ഞിരിക്കുന്നു. അതിന് പരിധികളോ പരിമിതികളോ ഇല്ല. അതിന്റെ ആഘാതത്തിൽ നാം ബോധം കെട്ട് വീഴുന്നു. ഇതിനെ സമാധി എന്നാണ് പറയുക. ഇപ്രകാരം ഭാവാത്കമായ മനോഭാവത്തിലൂടെ നമുക്ക് ഈശ്വരനിൽ ലയിക്കുവാൻ കഴിയും. ബിനോയ് എം.ജെ. 30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്. ഫോൺ നമ്പർ: 917034106120
Copyright © . All rights reserved