MAIN NEWS
UK
കാലവർഷക്കെടുതിക്കിടെ എറണാകുളം പിറവത്ത് പുഴയിൽ അകപ്പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി യുകെയിലെ സ്റ്റോക്ക്-ഓൺ-ട്രെന്റിൽ താമസിക്കുന്ന മലയാളിയായ ആൻസൻ. ട്രെൻ്റ്‌വേൽ മേഖലയിൽ താമസിക്കുന്ന ആൻസൻ അവധിക്കായി നാട്ടിലെത്തിയിരിക്കെയാണ് ഈ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായത്. ആൻസന്റെ ഇടപെടൽ യുകെയിലെ മലയാളി സമൂഹത്തിനാകെ അഭിമാനമായി മാറിയിരിക്കുകയാണ്. പിറവം പാലത്തിനോടു ചേർന്നുള്ള നടപ്പാലത്തിൽ നിന്ന് പുഴയിലെ കുത്തൊഴുക്കിലേക്ക് ചാടിയ ഇലഞ്ഞി സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടത്. ഒഴുക്കിൽപ്പെട്ട് ഏകദേശം 50 മീറ്ററോളം താഴേക്ക് ഒഴുകിയ യുവാവിനെ സ്പീഡ് ബോട്ടിൽ എത്തിയ ആൻസനും കൊല്ലംപറമ്പിൽ സുജിത്തും ചേർന്നാണ് രക്ഷപ്പെടുത്തിയത്. കരയിൽ നിന്നുള്ളവരുടെ നിലവിളി കേട്ടാണ് ബോട്ട് തിരിച്ചെത്തിയതെന്നും വെള്ളത്തിൽ തല മാത്രം ഉയർന്നുകാണുന്ന യുവാവിനെ കണ്ടെത്തി കൈപിടിച്ച് ബോട്ടിലേക്ക് കയറ്റുകയായിരുന്നുവെന്നും ഇരുവരും പറഞ്ഞു. വിദേശത്ത് ജോലി ചെയ്യുന്ന ആൻസന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചത്. നേരത്തെയും പുഴയിലെ രക്ഷാദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ളതായി സുജിത് പറഞ്ഞു. യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ച ശേഷം ബന്ധുക്കൾക്കൊപ്പം പൊലീസ് വിട്ടയച്ചു. ആൻസന്റെ സമയോചിതമായ ഇടപെടലിനും ധീരതയ്ക്കും എസ്‌എംഎ കുടുംബത്തിന്റെയും സ്റ്റോക്ക്-ഓൺ-ട്രെന്റിലെ മലയാളികളുടെയും പേരിൽ അഭിനന്ദനങ്ങൾ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.
എബി ജെ. ജോസ് പാലാ: ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറത്തിൻ്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആരംഭിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന 10 ലക്ഷം രൂപ സമ്മാനത്തുകയുള്ള അന്താരാഷ്ട്ര പ്രസംഗ മത്സര പരമ്പരയുടെ നാലാം സീസണിൻ്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച 'വാഗ്മിത്വത്തിലേക്ക് ഒരു ചുവട്' എന്ന പ്രചാരണ പരിപാടി മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. സംസാരിക്കാനുള്ള കഴിവ് ഒരു വ്യക്തിയുടെ വിജയത്തിന് മാത്രമല്ല, സമൂഹത്തിന്റെ പുരോഗതിക്കും അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആശയങ്ങൾ രൂപപ്പെടുന്നതും അവ സമൂഹത്തിലേക്ക് എത്തിച്ചേരുന്നതും സംവാദങ്ങളിലൂടെയാണെന്നും അതുകൊണ്ടുതന്നെ പബ്ലിക് സ്പീക്കിംഗ് ഒരു മത്സര ഇനം മാത്രമല്ല, ജനാധിപത്യത്തിന്റെ അടിസ്ഥാനശക്തികളിലൊന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകമെമ്പാടുമുള്ള മലയാളി യുവതലമുറയ്ക്ക് ഭാഷാപാടവവും ചിന്താശേഷിയും അവതരണമികവും വളർത്തിയെടുക്കാൻ ഓർമ്മയുടെ അന്തർദേശീയ പബ്ലിക് സ്പീക്കിംഗ് സംരംഭം മികച്ച അവസരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മത്സരത്തിൽ വിജയിക്കുന്നതിലും പ്രധാനമാണ് സ്വന്തം ആശയങ്ങൾ ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിത്വം വളർത്തിയെടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓർമ്മ ഇന്റർനാഷണൽ ടാലന്റ് പ്രമോഷൻ ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ. ജോസ്, ഓർമ്മ കേരള ചാപ്റ്റർ ചെയർമാൻ കുര്യാക്കോസ് മാണിവയലിൽ, ട്രഷറർ ഷാജി ആറ്റുപുറം, പ്രസംഗ പരിശീലകരായ പ്രൊഫ. ടോമി ചെറിയാൻ, സോയി തോമസ് പങ്കെടുത്തു. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ നാല് ഘട്ടങ്ങളിലായാണ് മത്സരം നടക്കുക. 2027 ഓഗസ്റ്റ് -ന് പാലായിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെയാണ് നാലാം സീസൺ സമാപിക്കുക. മത്സരത്തിന്റെ രജിസ്ട്രേഷനും മറ്റ് വിശദവിവരങ്ങളും ഉടൻ തന്നെ www.ormaspeech.org എന്ന വെബ്സൈറ്റിൽ ലഭ്യമാക്കും.
LATEST NEWS
INDIA / KERALA
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് എട്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് നിലനിൽക്കുന്നത്. ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും വെള്ളപ്പൊക്ക ഭീഷണിയും തുടരുന്നതിനാൽ വയനാട്, ആലപ്പുഴ ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പല ഭാഗങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നതിനിടെ ജലനിരപ്പ് ഉയർന്ന നദികളിൽ ഇറങ്ങരുതെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരികയാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളം കയറിയ വീടുകൾക്ക് ധനസഹായം നൽകുമെന്നും ക്യാംപുകളിൽ നിന്ന് മടങ്ങുന്നവരുടെ വീടുകൾ വൃത്തിയാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. കാണാതായവർക്കായുള്ള തിരച്ചിലും വിവിധ ജില്ലകളിൽ തുടരുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ടത്. പമ്പ ഉൾപ്പെടെയുള്ള നദികളിൽ ജലനിരപ്പ് ഉയർന്നതോടെ പല പ്രദേശങ്ങളിലും വീണ്ടും വെള്ളം കയറി. മണ്ണിടിച്ചിലും ഉരുൾപൊട്ടലും വിവിധ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ദുരിതാശ്വാസ ക്യാംപുകളിലായി പതിമൂവായിരത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. മഴയെ തുടർന്ന് നിരവധി റോഡുകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി പരീക്ഷകളും ചില സർവകലാശാല പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു.
VIDEO GALLERY
Travel
ടോം ജോസ് തടിയംപാട്,ജോസ് മാത്യു . പ്രകൃതിയുടെ വികൃതികൾ യഥാർത്ഥത്തിൽ കാണണമെങ്കിൽ ഐസ് ലാൻഡിൽ തന്നെ പോകണം ഒരു വശത്തു ഐസ് കട്ടപിടിച്ചു കാലങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന നദികൾ. മറുവശത്തു പൊട്ടിയൊഴുകാൻ റെഡിയായി നിൽക്കുന്ന അഗ്നി പർവ്വതങ്ങൾ , മറ്റൊരിടത്തു അഗ്നി പർവ്വതങ്ങൾ പൊട്ടുന്നതുപോലെ ഉയരത്തിലേക്കു കുതിച്ചുയരുന്ന അഗ്നിയേക്കാൾ ചൂടുള്ള വെള്ളം (Geyser) ഇതിനിടയിൽ അന്തരീഷം തണുത്തുറഞ്ഞു നിൽക്കുന്നു. മനുഷ്യർ രണ്ടു കണ്ണുകൾ ഒഴിച്ച് മുഴുവൻ മൂടികെട്ടിയാണ് നടക്കുന്നത്. ഇതൊക്കെ ആണെങ്കിലും അവിടുത്തെ ജീവിതസൗകര്യങ്ങൾ യൂറോപ്പിനെ കടത്തിവെട്ടുന്നതാണ് . റോഡുകൾ വീതികുറഞ്ഞവയാണെങ്കിലും വളരെ നന്നായി പരിരക്ഷിക്കുന്നുണ്ട്. നല്ല വീടുകളും മറ്റുസൗകര്യങ്ങളും അവിടുത്തെ മനുഷ്യർക്കുണ്ട് . ഭൂമിയിൽ നിന്നും കുതിച്ചുയരുന്ന ചൂടുവെള്ളം തേർമ്മൽ പ്ലാന്റിൽ എത്തിച്ചു വൈദുതി ഉൽപ്പാദിപ്പിക്കുന്നു അതുകൂടാതെ ഗ്യസ് ഉൽപ്പാദിപ്പിച്ചു വലിയ പൈപ്പുകളിലൂടെ പട്ടണങ്ങളിൽ എത്തിച്ചു വീടുകളെ ഉഷ്മളമാക്കുന്നു . Geyser ൽ ഉയരുന്ന വെള്ളം ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽ കുളങ്ങൾ നിർമ്മിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. കൃഷിയും പെട്രോളും ഒന്നും ഇല്ലെങ്കിലും രാഷ്ട്രം സമ്പന്നമായി നിൽക്കുന്നു. ആറ്റമിക് പ്ലാൻറ്റുകൾ വൈദുതി ഉൽപ്പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത് . കൂടുതൽ മനുഷ്യരും നോർവീജിൻ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും മറ്റു ഇതര സമൂഹങ്ങളും അവിടെയുണ്ട് അവരുടെ ഭാഷ ഐസ് ലാന്റിക്ക് ആണെങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് നന്നായി അറിയാം. അവിടെ ചെല്ലുന്ന ആർക്കും ഒരു യൂറോപ്പ്യൻ രാജ്യത്തു ചെല്ലുന്ന അനുഭവമാണ് ഉണ്ടാകുന്നത് . കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ലോകത്തിലെ സമാധാനരാജ്യങ്ങളിൽ ഒന്നായി ഐസ് ലാൻഡ് എണ്ണപ്പെടുന്നു . അഗ്നി പർവ്വതങ്ങൾ ഉള്ളതുകൊണ്ടും ഐസും മഞ്ഞുകട്ടയും ഉൾപ്പെട്ട കട്ടിയുള്ള വെള്ളം ഒഴുകുന്നതുകൊണ്ടു " Land of ice and fire "എന്ന ഇരട്ടപ്പേരിൽ ഐസ് ലാൻഡിനെ അറിയപ്പെടുന്നു . രാവിലെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കോച്ചിൽ കയറി യാത്ര ആരംഭിച്ചു കുറെ സമയത്തെ യാത്രക്ക് ശേഷം ബസ് ഒരു വലിയ അഗ്നി പർവ്വതത്തിനരികിൽ എത്തി .Eyjafjallajökull എന്നാണ് ഈ പർവ്വതത്തിന്റെ നാമം. ആ പരിസരം മുഴുവൻ ലാവ പരന്നു ഒഴുകിയിരിക്കുന്നതു കാണാം. ഈ അഗ്നി പർവ്വതം 2010 ഏപ്രിൽ 14 മുതൽ 20 വരെ പുറത്തേക്കു വിട്ട ചാരം അന്തിരിക്ഷത്തെ മുഴുവൻ മലിനസമാക്കി യൂറോപ്പിലെ 20 രാഷ്ട്രങ്ങൾ അവരുടെ എയർ സ്‌പേസ് അടച്ചു. ഒരു കോടിയോളം വിമാന യാത്രക്കാരെ ഈ പർവതം ബുദ്ധിമുട്ടിച്ചു. ഐസ് ലാൻഡിൽ നിന്നുയർന്ന ചാരം ഇങ്ങു സ്കോട്ട് ലാൻഡ് വരെ എത്തി. പിന്നീട് ഒഴുകിയ ലാവ അവിടുത്തെ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി . എല്ലാ മനുഷ്യരെയും അപകടമുണ്ടാകുന്നതിനുമുൻപേ മാറ്റി പാർപ്പിച്ചു . പർവ്വതത്തിൽ നിന്നുയർന്ന ചാരത്തിന്റെയും തീ ജ്വാലകളുടെയും ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ പോയത് ഒരു നദി മുഴുവൻ ഐസ് വന്നു മൂടി കിടക്കുന്നതു കാണുന്നതിനുവേണ്ടിയാണ് ഞങ്ങൾ ബസ് പാർക്ക് ചെയ്ത സ്ഥലംവരെ നേരത്തെ ഐസ് മൂടികിടന്നതാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഐസ് മലകൾ ഉരുകി ഒഴുകി പോയതാണെന്നും ഗൈഡ് പറഞ്ഞു. നദിയിൽ നിറഞ്ഞു നിൽക്കുന്ന ഐസ് മലയുടെ അടുത്തുപോയി കണ്ടു അവിടെ ധാരാളം വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഐസ് മല സഞ്ചാരികൾ (Glacier hike) എത്തിയിരുന്നു ഗൈഡുകളുടെ സഹായത്തോടെ നമുക്കും മഞ്ഞുമലകളിലൂടെ നടന്നുപോകാം. പക്ഷെ അതിനു നേരത്തെ ബുക്ക് ചെയ്തു അനുവാദം വാങ്ങണം. അതിനുള്ള ഉപകരണങ്ങളൂം അവിടെനിന്നു ലഭിക്കും കൂടുതലും യുവാക്കളാണ് ഈ ഉദ്യമത്തിന് മുതിരുന്നതായി കണ്ടത് . അവിടെനിന്നും ഞങ്ങൾ ബ്ലാക്ക് ബീച്ച് കാണാൻ പോയി അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഈ ബീച്ച്. അഗ്നി പർവ്വതം പൊട്ടി ഒഴുകിവന്നു സ്വയം നിർമിച്ച ഒരു മല അവിടെ കാണാം . അതിമനോഹരമാണ് ഈ ബീച്ച് ,ഐസ് ലാൻഡിലെ ഏറ്റവും അപകടം പിടിച്ച ബീച്ചാണ് അതി ശ്കതമായ കാറ്റു നമ്മളെ കൊണ്ടുപോയി കടലിൽ വിഴിച്ചേക്കാം അതുകൊണ്ടു ആളുകൾ സമുദ്രത്തിനടുത്തേക്കു പോകരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട് കറുത്ത മണലുകളാണ് ഈ ബീച്ചിൽ ഉള്ളത് അതുകൊണ്ടാണ്‌ ഇതിനെ ബ്ലാക്ക് ബീച്ച് എന്നറിയപ്പെടാൻ കാരണം ഐസ് ലാൻഡിനെ ചുറ്റി നിൽക്കുന്ന അറ്റ്ലാന്റിക് സമുദ്രം വളരെ അപകടകാരിയാണ് എന്ന് കഴിഞ്ഞ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു അതുകൊണ്ടു തന്നെ ഷിപ്പിംഗ് ഐസ് ലാൻഡിന്റെ ഭാഗത്തുകൂടി കഴിയില്ല . തുടർന്ന് ഞങ്ങൾ പോയത് seljalandsfoss waterfall കാണാനായിരുന്നു ഇവിടുത്തെ പ്രകൃതിയെ അതിമനോഹരമായി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങളും സർക്കാരും എത്രയോ പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് അറിയാൻ കഴിയും ഈ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു . പിന്നീട് ഞങ്ങൾ ഐസ് ലാൻഡിലെ ഏറ്റവും വലിയ പള്ളിയായ Hallgrímskirkja പള്ളി കാണുന്നതിനുവേണ്ടി പോയി ഇതു ഒരു ലൂഥറൻ പള്ളിയാനാണ് .1945 പണി തുടങ്ങിയ പള്ളിപണി പൂർത്തീകരിച്ചത് 1986 ൽ ആയിരുന്നു പള്ളിയുടെ അകത്തു രൂപങ്ങൾ ഒന്നും കാണാനില്ലായിരുന്നു പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഐസ്‌ലന്റിലെ അഗ്നി പർവ്വതങ്ങളെയും പ്രകൃതിയെയും സംസ്ക്കാരത്തെയും എല്ലാം ഉൾപ്പെടുത്തിയാണ്. അവിടെനിന്നും ഞങ്ങൾ തിരിച്ചുവന്നു ഹോട്ടലിൽ വിശ്രമിച്ച ശേഷം 7 മണിയോടെ skylagoon ലേക്ക് പോയി ഇതു റൈക്കാവിക്കു പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തോട്‌ ചേർന്ന് നിർമിച്ചിരിക്കുന്ന അതിമനോഹരമായ സിമ്മിങ് പൂളാണ് .. പ്രകൃതിയിൽ നിന്നും വരുന്ന ചൂടുള്ള വെള്ളം ഉപയോഗിച്ചു പ്രകൃതിദത്തമായി നിർമിച്ചിരിക്കുന്നതാണിത് , നൂറുകിക്കിന് ആളുകൾക്ക് ഒരേ സമയം ഇവിടെ നീന്തി തുടിക്കാം . പൂളിൽ നീന്തികൊണ്ട് നമുക്ക് മദ്യ൦ മോന്തി രസിക്കുവാൻവേണ്ടി ബാറുകൾ പൂളിൽ കൃമികരിച്ചിട്ടുണ്ട്, പൂളിൽ നീന്തിയ ശേഷം ശരീരത്തു ഉപ്പു ലായനി പുരട്ടി സോണയിൽ ഇരുന്നു ശരീരം ചൂടാക്കി സൾഫർ കൂടുതലുളള പ്രകൃതി ഒരുക്കിയ ചൂടുവെള്ളത്തിൽ കുളിച്ചാൽ തൊലിപ്പുറമെയുള്ള രോഗങ്ങൾക്ക് ശാന്തികിട്ടുമെന്നാണ് അവിടെനിന്നും അറിയുന്നത് എന്താണെകിലും ഞങ്ങൾ രണ്ടുമണിക്കൂർ പൂളിൽ നീന്തി തുടിച്ചു . എല്ലാവരും പൂളിൽ കിടന്നു ബിയർ കുടിച്ചസ്വദിച്ചു . പൂളിലെ നീന്തൽ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു പൂളിനുള്ളിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നീന്തുന്നത് അതിൽ . ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ അപാരം തന്നെ, നമ്മൾ അവിടെപ്രവേശിക്കുമ്പോൾ കൈയിൽ കെട്ടാൻ തരുന്ന സ്ട്രാപ്പ്,സ്കാൻ ചെയ്താൽ നമുക്ക് എന്തും വാങ്ങാം കുളി കഴിഞ്ഞിറങ്ങുമ്പോൾ പണം അടച്ചാൽ മതി . ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം ,ചരിത്രവും നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസവും പ്രകൃതിദത്തമായ സിമ്മിങ് പൂളുമാണ് .സൂര്യനിൽ നിന്നും വിരമിക്കുന്ന ചെറിയ കണികകൾ ആകാശത്തിലെ വാദകങ്ങളുമായി കൂട്ടിമുട്ടി ഭൂമിയുടെ ഉപരിതലത്തിൽ അതിശയിപ്പിക്കുന്നതും ,വളരെ ആകർഷകവുമായ പല നിറങ്ങളിൽ (പച്ച, നീല, ചുവപ്പു )സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഫസമാണ് നോർത്തേൺ ലൈറ്റ്സ് .ഇതു രാത്രികാലങ്ങളിൽ കാണുന്നത് വളരെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണ് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഇതു കാണാമെങ്കിലും ഏറ്റവും മനോഹരമായി കാണാവുന്നത് ഐസ് ലാൻഡിൽ നിന്നുമാണ് അതിനാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇതുകാണുവാൻ ഐസ് ലാൻഡിൽ എത്തുന്നു . ഹൃദയത്തിൽ തീ പുകഞ്ഞുപൊങ്ങുമോളും വെള്ള പുതച്ചു ഹൃദയത്തിലെ തീ ആരെയും കാണിക്കാതെ ഐസ് ലാൻഡ് എന്ന സുന്ദരി നൈർമലിയ ഹൃദയമുള്ള ഒരു അമ്മയെപ്പോലെ ലോകത്തെ മുഴുവൻ ടൂറിസ്റ്റുകളെയും സന്തോഷിപ്പിച്ചു കൊണ്ട് അവൾ ജൈത്രയാത്ര തുടരുന്നു. . യാത്ര വിവരണം അവസാനിച്ചു .
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക വിപണികളിൽ അനിശ്ചിതത്വം വർധിച്ചതോടെ യുകെയിലെ ചില പ്രമുഖ ബാങ്കുകൾ മോർട്ട്ഗേജ് പലിശനിരക്കുകൾ ഉയർത്താൻ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. എച്ച്എസ്ബിസി, നാഷണൽ വൈഡ് ബിൽഡിംഗ് സൊസൈറ്റി, കവൻട്രി ബിൽഡിംഗ് സൊസൈറ്റി എന്നിവ അടുത്ത ദിവസങ്ങളിൽ തന്നെ ഉയർന്ന നിരക്കുകൾ പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചു. ആദ്യമായി വീട് വാങ്ങുന്നവർ, വീടുമാറ്റുന്നവർ, റീമോർട്ട്ഗേജ് ചെയ്യുന്നവർ, ബൈ റ്റു ലെറ്റ് വീടുടമകൾ എന്നിവർക്കുള്ള ചില മോർട്ട്ഗേജ് പദ്ധതികളിലാണ് പ്രധാനമായും നിരക്ക് വർധന ബാധകമാകുക. മധ്യപൂർവേഷ്യയിലെ യുദ്ധസാഹചര്യം മൂലം വിലക്കയറ്റം ഉയരാനിടയുണ്ടെന്ന ആശങ്ക വിപണികളിൽ ശക്തമായതോടെ ‘സ്വാപ് റേറ്റുകൾ’ ഉയർന്നതാണ് ബാങ്കുകൾ നിരക്ക് വർധിപ്പിക്കാൻ കാരണം. ബാങ്കുകൾ മോർട്ട്ഗേജ് നൽകാൻ ആവശ്യമായ ധനം സമാഹരിക്കുന്നതിനുള്ള പലിശയാണ് സ്വാപ് റേറ്റ്. ഇത് ഉയർന്നാൽ മോർട്ട്ഗേജ് നിരക്കുകളും സ്വാഭാവികമായി ഉയരുമെന്ന് വിദഗ്ധർ പറയുന്നു. അടുത്ത കാലത്ത് പലിശ കുറയുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ആ പ്രവണത ഇപ്പോൾ നിർത്തിവയ്ക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദർ വിലയിരുത്തുന്നത്. സാമ്പത്തിക വിശകലന വെബ്സൈറ്റായ മണി ഫാക്സ് പ്രകാരം രണ്ട് വർഷത്തേക്കുള്ള ശരാശരി ഫിക്സ്ഡ് മോർട്ട്ഗേജ് നിരക്ക് 4.82 ശതമാനത്തിൽ നിന്ന് 4.83 ശതമാനമായും അഞ്ച് വർഷത്തേക്കുള്ള നിരക്ക് 4.94 ശതമാനത്തിൽ നിന്ന് 4.95 ശതമാനമായും ഉയർന്നിട്ടുണ്ട്. പ്രധാന ബാങ്കുകൾ നിരക്ക് വർധിപ്പിച്ചാൽ മറ്റു വായ്പാദാതാക്കളും അതിനെ പിന്തുടരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വീടു വാങ്ങാനോ റീമോർട്ട്ഗേജ് ചെയ്യാനോ ആലോചിക്കുന്നവർ വേഗത്തിൽ ഫിക്സ്ഡ് റേറ്റ് ഉറപ്പാക്കുന്നത് സുരക്ഷിതമാകാമെന്നും സാമ്പത്തിക ഉപദേഷ്ടാക്കൾ നിർദേശിക്കുന്നു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
അമേരിക്കയിലെ ട്രക്കിങ് മേഖലയിലുള്ള കുടിയേറ്റ തൊഴിലാളികൾക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ഇന്ത്യൻ വംശജരായ ട്രക്ക് ഡ്രൈവർമാർക്കിടയിൽ ആശങ്ക ശക്തമായി. അനധികൃതമായോ താൽക്കാലിക കുടിയേറ്റ പദവിയിലോ ജോലി ചെയ്യുന്ന ഡ്രൈവർമാരെ ഒഴിവാക്കി അവരുടെ സ്ഥാനത്ത് മുൻ സൈനികരെ നിയമിക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ആഘാതം നേരിടേണ്ടിവരുന്നവരിൽ വലിയൊരു വിഭാഗം ഇന്ത്യൻ വംശജരാണെന്നാണ് വിലയിരുത്തൽ. അമേരിക്കൻ ചരക്ക് ഗതാഗത രംഗത്ത് പഞ്ചാബ് ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കുടിയേറ്റക്കാർ വർഷങ്ങളായി സജീവമാണ്. ഏകദേശം 1.5 ലക്ഷം ഇന്ത്യൻ വംശജർ നേരിട്ടോ പരോക്ഷമായോ ഈ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നിയന്ത്രണങ്ങൾ നടപ്പായാൽ നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെടാനും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ തകരാനുമുള്ള സാധ്യത ഉയരുന്നുവെന്നാണ് ആശങ്ക. കുടിയേറ്റ നയങ്ങൾ കൂടുതൽ കർശനമാക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ വിപുലമായ നടപടികളുടെ ഭാഗമായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. എന്നാൽ ട്രക്കിങ് മേഖലയിൽ ഇതിനകം തന്നെ ഡ്രൈവർ ക്ഷാമം നിലനിൽക്കുന്നതിനാൽ ഇത്തരം നിയന്ത്രണങ്ങൾ ചരക്ക് ഗതാഗത മേഖലയെ ബാധിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം അമേരിക്കൻ തൊഴിലവസരങ്ങൾ അമേരിക്കക്കാർക്കായി സംരക്ഷിക്കണമെന്ന നിലപാടിലാണ് ഭരണകൂടം ഉറച്ചുനിൽക്കുന്നത്.
LITERATURE
 രാജേഷ് ജോസഫ് ലെസ്റ്റർ ശരാശരി മനുഷ്യായുസ്സ് 80 വർഷം എന്ന് കരുതിയാൽ, എന്റെ ജീവിതത്തിന്റെ 60% പിന്നിട്ടിരിക്കുന്നു. ഈ കണക്ക് എന്നെ ഭയപ്പെടുത്തുന്നില്ല... മറിച്ച് എന്നെ ഉണർത്തുകയാണ്. ഇതുവരെ ഞാൻ ജീവിച്ചത്... കുടുംബത്തിനുവേണ്ടി, സ്വപ്നങ്ങൾക്കുവേണ്ടി, ബിസിനസിനുവേണ്ടി, സുഹൃത്തുകൾക്കുവേണ്ടി, സമൂഹത്തിനുവേണ്ടി. ആ യാത്രയിൽ ഞാൻ നേടിയതും നഷ്ടപ്പെട്ടതും ഒരുപോലെ എന്നെ രൂപപ്പെടുത്തി. പരാജയങ്ങൾ എന്നെ തളർത്തിയില്ല...അവ എന്നെ കൂടുതൽ ശക്തനാക്കി. വിജയങ്ങൾ എന്നെ അഹങ്കാരിയാക്കിയില്ല. അവ ദൈവത്തോടുള്ള നന്ദി കൂടുതൽ ആഴമാക്കി. ഇനി ശേഷിക്കുന്ന യാത്ര. ഓടിത്തീർക്കാനുള്ളതല്ല, അർത്ഥപൂർണ്ണമായി ജീവിക്കാനുള്ളതാണ്. സ്നേഹിക്കാൻ ഇനിയും സമയം വേണം. കുടുംബത്തോടൊപ്പം കൂടുതൽ നിമിഷങ്ങൾ പങ്കിടണം. കാണാൻ ബാക്കിയുള്ള ലോകം കാണണം. മനസ്സിന് സമാധാനം നൽകുന്ന ജീവിതം തിരഞ്ഞെടുക്കണം.ദൈവം നൽകിയ ഓരോ ദിവസവും നന്ദിയോടെ സ്വീകരിക്കണം. ഒടുവിൽ, ജീവിതത്തിന്റെ മൂല്യം നാം എത്ര വർഷം ജീവിച്ചു എന്നതിലല്ല… എത്ര ഹൃദയങ്ങളെ സ്പർശിച്ചു, എത്ര പേരുടെ കണ്ണീർ തുടച്ചു, എത്ര സ്നേഹം പങ്കുവെച്ചു, എത്ര നന്ദിയോടെ ജീവിച്ചു എന്നതിലാണ്. രാജേഷ് ജോസഫ് :- കോട്ടയം സ്വദേശി. ഇക്കണോമിക്‌സിൽ മാസ്റ്റേഴ്സും എം.ബി.എയും നേടിയ അദ്ദേഹം ബാങ്കിംഗ് മേഖലയിലെ അന്തർദേശീയ സേവനത്തിലൂടെ കരിയർ ആരംഭിച്ചു. പ്രമുഖ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിരവധി വർഷങ്ങൾ പ്രവർത്തിച്ചതിന് ശേഷം 2006-ൽ യുകെയിലേക്ക് കുടിയേറി. യുകെ മലയാളി സമൂഹത്തിലെ സാമൂഹ്യ-സാമ്പത്തിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായി തുടരുന്ന അദ്ദേഹം, മലയാളം യുകെ ഉൾപ്പെടെയുള്ള വിവിധ മാധ്യമങ്ങളിൽ ലേഖനങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമ മേഖലയോടുള്ള താൽപ്പര്യം പിന്തുടർന്ന് യുകെയിലെ ഡി മോന്റ്ഫോഡ് സർവകലാശാലയിൽ നിന്ന് GDL and LLM ബിരുദാനന്തര ഡിഗ്രി നേടി. കഴിഞ്ഞ നിരവധി വർഷങ്ങളായി പ്രോപ്പർട്ടി കോൺവേയൻസറായി യുകെയിൽ പ്രവർത്തിക്കുന്നു. യുകെയിൽ Homexuk എന്ന പേരിലും, ഇന്ത്യയിൽ Homex India എന്ന പേരിലും പ്രോപ്പർട്ടി ബിസിനസ് നടത്തുന്നു. ‘മഴമേഘങ്ങൾ’ എന്ന പേരിൽ അടുത്തിടെ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പുസ്തകം ആത്മമിത്ര പബ്ലിക്കേഷൻസ് പുറത്തിറക്കിയതാണ്.  
Copyright © . All rights reserved