MAIN NEWS
UK
കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം ഉറപ്പാക്കുന്നതിനും പ്രവാസലോകത്തുനിന്ന് വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി എൽഡിഎഫ് യുകെ - അയർലണ്ട് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ലോകമാതൃകയായ കേരളത്തിലെ വികസനക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും, പ്രവാസി വോട്ടർമാരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനുമാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്. സിപിഐ(എം) സാർവ്വദേശീയ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് (AIC), പ്രവാസി കേരള കോൺഗ്രസ്, സിപിഐ, കൈരളി യുകെ, ക്രാന്തി അയർലണ്ട്, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ (IWA) എന്നീ സംഘടനകൾ ചേർന്നാണ് സമിതിക്ക് രൂപം നൽകിയത്. യുകെയിലെയും അയർലണ്ടിലെയും വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ രാജേഷ് കൃഷ്ണയെ കൺവീനറായും, ജിജോ അരയത്ത്, ഷിനിത്ത് എ.കെ. എന്നിവരെ ജോയിന്റ് കൺവീനർമാരായും തിരഞ്ഞെടുത്തു. യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജനേഷ് നായർ, ഷൈമോൻ തോട്ടുങ്കൽ, ജിജോ അരയത്ത്, നവീൻ ഹരി, ബിജു ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. കേരളത്തിന്റെ സർവ്വ മേഖലകളിലും എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങൾ പ്രവാസികൾക്കിടയിലും അവരുടെ നാട്ടിലെ കുടുംബാംഗങ്ങൾക്കിടയിലും സജീവ ചർച്ചയാക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിപുലമായ പ്രചാരണ പരിപാടികളാണ് കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്: ഇടതുപക്ഷ സർക്കാരിന്റെ ജനോപകാരപ്രദമായ വികസന പ്രവർത്തനങ്ങൾ വോട്ടർമാരിലേക്ക് എത്തിക്കാനും, കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ വിപുലമായ പ്രചാരണം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി വിവിധ സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു. അശ്വതി അശോക്, രാജു കുന്നക്കാട്ട് , എബിൻ രാജു , ബിനോജ് ജോൺ, മാന്വൽ മാത്യു, ടോമിച്ചൻ കൊഴുവനാൽ തുടങ്ങിയവർ വിവിധ കമ്മിറ്റികൾക്ക് നേതൃത്വം നൽകും വരും ദിവസങ്ങളിൽ കൂടുതൽ പ്രവാസി സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി പ്രചാരണം വിപുലമാക്കാനാണ് കമ്മിറ്റിയുടെ തീരുമാനം.
ന്യൂസ് ഡെസ്ക്, മലയാളം യുകെ ബിർമിങ്ഹാം: യുകെയിലെ ആദ്യകാല മലയാളി വൈദികരിൽ ഒരാളായ ഫാ. ജോസഫ് നരിക്കുഴി (86) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെ (21/02/2026) ബിർമിങ്ഹാമിലെ വൈദിക മന്ദിരത്തിൽ വച്ചായിരുന്നു അന്ത്യം. ബ്രിട്ടണിൽ സീറോമലബാർ രൂപത സ്ഥാപിക്കുന്നതിന് മുമ്പുള്ള കാലഘട്ടത്തിൽ, പ്രത്യേകിച്ച് 2000 - ത്തിൻ്റെ ആദ്യ പാദത്തിൽ, യുകെയുടെ വിവിധ ഭാഗങ്ങളിൽ മലയാളത്തിൽ വി. കുർബാന അർപ്പിച്ചിരുന്ന വൈദികരിൽ ഒരാളായിരുന്നു അദ്ദേഹം. പ്രവാസി മലയാളികളുടെ ആത്മീയ ജീവിതത്തിൽ നിർണായക സാന്നിധ്യമായിരുന്നു നരിക്കുഴിയച്ചൻ. സീറോ മലബാർ ചർച്ച് രൂപത സ്ഥാപിക്കപ്പെടുന്നതിനുമുമ്പ് തന്നെ യുകെയിലെ വിശ്വാസികൾക്കായി നിരന്തരം ശുശ്രൂഷ നിർവഹിച്ച ഫാ. ജോസഫ്, Raipur Diocese രൂപതാംഗമായിരുന്നു. കോട്ടയം ജില്ലയിലെ ഏന്തയാർ സ്വദേശിയായിരുന്ന അദ്ദേഹം ആത്മീയ മാർഗ്ഗനിർദേശത്തിലും സമൂഹസേവനത്തിലും ശ്രദ്ധേയനായിരുന്നു. ഫാ. ജോസഫ് നരിക്കുഴിയച്ചന്റെ നിര്യാണത്തിൽ മലയാളം യുകെ അനുശോചനം രേഖപ്പെടുത്തി.
LATEST NEWS
INDIA / KERALA
ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ ‘കേരള’ എന്നായി രേഖപ്പെടുത്തിയിരിക്കുന്ന പേര് ‘കേരളം’ എന്നാക്കി ഭേദഗതി ചെയ്യുന്നതിനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംസ്ഥാനത്തിന്റെ പേര് എല്ലാ ഔദ്യോഗിക ഭാഷകളിലും ‘കേരളം’ എന്നാക്കണമെന്നാവശ്യപ്പെട്ട് 2024 ജൂണിൽ കേരള നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം ആവശ്യമായ ഭേദഗതി നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രമേയം. ഈ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം. ഇതിന് മുമ്പ് 2023 ഓഗസ്റ്റിലും സമാന പ്രമേയം നിയമസഭ പാസ്സാക്കിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കിയിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം പരിഷ്കരിച്ച പ്രമേയം വീണ്ടും അയച്ചതോടെയാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഭരണഘടന ഭേദഗതി പ്രക്രിയ പൂർത്തിയായാൽ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരളം’ ആവും.
VIDEO GALLERY
Travel
ടോം ജോസ് തടിയംപാട്,ജോസ് മാത്യു . പ്രകൃതിയുടെ വികൃതികൾ യഥാർത്ഥത്തിൽ കാണണമെങ്കിൽ ഐസ് ലാൻഡിൽ തന്നെ പോകണം ഒരു വശത്തു ഐസ് കട്ടപിടിച്ചു കാലങ്ങളായി ഒഴുക്കു നിലച്ചു കിടക്കുന്ന നദികൾ. മറുവശത്തു പൊട്ടിയൊഴുകാൻ റെഡിയായി നിൽക്കുന്ന അഗ്നി പർവ്വതങ്ങൾ , മറ്റൊരിടത്തു അഗ്നി പർവ്വതങ്ങൾ പൊട്ടുന്നതുപോലെ ഉയരത്തിലേക്കു കുതിച്ചുയരുന്ന അഗ്നിയേക്കാൾ ചൂടുള്ള വെള്ളം (Geyser) ഇതിനിടയിൽ അന്തരീഷം തണുത്തുറഞ്ഞു നിൽക്കുന്നു. മനുഷ്യർ രണ്ടു കണ്ണുകൾ ഒഴിച്ച് മുഴുവൻ മൂടികെട്ടിയാണ് നടക്കുന്നത്. ഇതൊക്കെ ആണെങ്കിലും അവിടുത്തെ ജീവിതസൗകര്യങ്ങൾ യൂറോപ്പിനെ കടത്തിവെട്ടുന്നതാണ് . റോഡുകൾ വീതികുറഞ്ഞവയാണെങ്കിലും വളരെ നന്നായി പരിരക്ഷിക്കുന്നുണ്ട്. നല്ല വീടുകളും മറ്റുസൗകര്യങ്ങളും അവിടുത്തെ മനുഷ്യർക്കുണ്ട് . ഭൂമിയിൽ നിന്നും കുതിച്ചുയരുന്ന ചൂടുവെള്ളം തേർമ്മൽ പ്ലാന്റിൽ എത്തിച്ചു വൈദുതി ഉൽപ്പാദിപ്പിക്കുന്നു അതുകൂടാതെ ഗ്യസ് ഉൽപ്പാദിപ്പിച്ചു വലിയ പൈപ്പുകളിലൂടെ പട്ടണങ്ങളിൽ എത്തിച്ചു വീടുകളെ ഉഷ്മളമാക്കുന്നു . Geyser ൽ ഉയരുന്ന വെള്ളം ഉപയോഗിച്ചു അന്താരാഷ്ട്ര നിലവാരമുള്ള നീന്തൽ കുളങ്ങൾ നിർമ്മിച്ചു ടൂറിസ്റ്റുകളെ ആകർഷിക്കുന്നു. കൃഷിയും പെട്രോളും ഒന്നും ഇല്ലെങ്കിലും രാഷ്ട്രം സമ്പന്നമായി നിൽക്കുന്നു. ആറ്റമിക് പ്ലാൻറ്റുകൾ വൈദുതി ഉൽപ്പാദനത്തിന് കൂടുതലും ഉപയോഗിക്കുന്നത് . കൂടുതൽ മനുഷ്യരും നോർവീജിൻ വർഗ്ഗത്തിൽ പെട്ടവരാണെങ്കിലും മറ്റു ഇതര സമൂഹങ്ങളും അവിടെയുണ്ട് അവരുടെ ഭാഷ ഐസ് ലാന്റിക്ക് ആണെങ്കിലും എല്ലാവർക്കും ഇംഗ്ലീഷ് നന്നായി അറിയാം. അവിടെ ചെല്ലുന്ന ആർക്കും ഒരു യൂറോപ്പ്യൻ രാജ്യത്തു ചെല്ലുന്ന അനുഭവമാണ് ഉണ്ടാകുന്നത് . കുറ്റകൃത്യങ്ങൾ വളരെ കുറവായിരുന്നതിനാൽ ലോകത്തിലെ സമാധാനരാജ്യങ്ങളിൽ ഒന്നായി ഐസ് ലാൻഡ് എണ്ണപ്പെടുന്നു . അഗ്നി പർവ്വതങ്ങൾ ഉള്ളതുകൊണ്ടും ഐസും മഞ്ഞുകട്ടയും ഉൾപ്പെട്ട കട്ടിയുള്ള വെള്ളം ഒഴുകുന്നതുകൊണ്ടു " Land of ice and fire "എന്ന ഇരട്ടപ്പേരിൽ ഐസ് ലാൻഡിനെ അറിയപ്പെടുന്നു . രാവിലെ ഞങ്ങൾ പ്രഭാത ഭക്ഷണം കഴിച്ചു കോച്ചിൽ കയറി യാത്ര ആരംഭിച്ചു കുറെ സമയത്തെ യാത്രക്ക് ശേഷം ബസ് ഒരു വലിയ അഗ്നി പർവ്വതത്തിനരികിൽ എത്തി .Eyjafjallajökull എന്നാണ് ഈ പർവ്വതത്തിന്റെ നാമം. ആ പരിസരം മുഴുവൻ ലാവ പരന്നു ഒഴുകിയിരിക്കുന്നതു കാണാം. ഈ അഗ്നി പർവ്വതം 2010 ഏപ്രിൽ 14 മുതൽ 20 വരെ പുറത്തേക്കു വിട്ട ചാരം അന്തിരിക്ഷത്തെ മുഴുവൻ മലിനസമാക്കി യൂറോപ്പിലെ 20 രാഷ്ട്രങ്ങൾ അവരുടെ എയർ സ്‌പേസ് അടച്ചു. ഒരു കോടിയോളം വിമാന യാത്രക്കാരെ ഈ പർവതം ബുദ്ധിമുട്ടിച്ചു. ഐസ് ലാൻഡിൽ നിന്നുയർന്ന ചാരം ഇങ്ങു സ്കോട്ട് ലാൻഡ് വരെ എത്തി. പിന്നീട് ഒഴുകിയ ലാവ അവിടുത്തെ ഗ്രാമങ്ങളെ തന്നെ ഇല്ലാതാക്കി . എല്ലാ മനുഷ്യരെയും അപകടമുണ്ടാകുന്നതിനുമുൻപേ മാറ്റി പാർപ്പിച്ചു . പർവ്വതത്തിൽ നിന്നുയർന്ന ചാരത്തിന്റെയും തീ ജ്വാലകളുടെയും ചിത്രങ്ങൾ അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. പിന്നീട് ഞങ്ങൾ പോയത് ഒരു നദി മുഴുവൻ ഐസ് വന്നു മൂടി കിടക്കുന്നതു കാണുന്നതിനുവേണ്ടിയാണ് ഞങ്ങൾ ബസ് പാർക്ക് ചെയ്ത സ്ഥലംവരെ നേരത്തെ ഐസ് മൂടികിടന്നതാണെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഇവിടെയുണ്ടായിരുന്ന ഐസ് മലകൾ ഉരുകി ഒഴുകി പോയതാണെന്നും ഗൈഡ് പറഞ്ഞു. നദിയിൽ നിറഞ്ഞു നിൽക്കുന്ന ഐസ് മലയുടെ അടുത്തുപോയി കണ്ടു അവിടെ ധാരാളം വിവിധ രാജ്യങ്ങളിൽ ഉള്ള ആളുകൾ ഐസ് മല സഞ്ചാരികൾ (Glacier hike) എത്തിയിരുന്നു ഗൈഡുകളുടെ സഹായത്തോടെ നമുക്കും മഞ്ഞുമലകളിലൂടെ നടന്നുപോകാം. പക്ഷെ അതിനു നേരത്തെ ബുക്ക് ചെയ്തു അനുവാദം വാങ്ങണം. അതിനുള്ള ഉപകരണങ്ങളൂം അവിടെനിന്നു ലഭിക്കും കൂടുതലും യുവാക്കളാണ് ഈ ഉദ്യമത്തിന് മുതിരുന്നതായി കണ്ടത് . അവിടെനിന്നും ഞങ്ങൾ ബ്ലാക്ക് ബീച്ച് കാണാൻ പോയി അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ ഭാഗമാണ് ഈ ബീച്ച്. അഗ്നി പർവ്വതം പൊട്ടി ഒഴുകിവന്നു സ്വയം നിർമിച്ച ഒരു മല അവിടെ കാണാം . അതിമനോഹരമാണ് ഈ ബീച്ച് ,ഐസ് ലാൻഡിലെ ഏറ്റവും അപകടം പിടിച്ച ബീച്ചാണ് അതി ശ്കതമായ കാറ്റു നമ്മളെ കൊണ്ടുപോയി കടലിൽ വിഴിച്ചേക്കാം അതുകൊണ്ടു ആളുകൾ സമുദ്രത്തിനടുത്തേക്കു പോകരുതെന്ന് നിർദേശിക്കുന്ന ബോർഡുകൾ അവിടെ സ്ഥാപിച്ചിട്ടുണ്ട് കറുത്ത മണലുകളാണ് ഈ ബീച്ചിൽ ഉള്ളത് അതുകൊണ്ടാണ്‌ ഇതിനെ ബ്ലാക്ക് ബീച്ച് എന്നറിയപ്പെടാൻ കാരണം ഐസ് ലാൻഡിനെ ചുറ്റി നിൽക്കുന്ന അറ്റ്ലാന്റിക് സമുദ്രം വളരെ അപകടകാരിയാണ് എന്ന് കഴിഞ്ഞ ആർട്ടിക്കിളിൽ സൂചിപ്പിച്ചിരുന്നു അതുകൊണ്ടു തന്നെ ഷിപ്പിംഗ് ഐസ് ലാൻഡിന്റെ ഭാഗത്തുകൂടി കഴിയില്ല . തുടർന്ന് ഞങ്ങൾ പോയത് seljalandsfoss waterfall കാണാനായിരുന്നു ഇവിടുത്തെ പ്രകൃതിയെ അതിമനോഹരമായി സംരക്ഷിക്കുന്നതിൽ ഇവിടുത്തെ ജനങ്ങളും സർക്കാരും എത്രയോ പ്രതിജ്ഞാബദ്ധരാണ് എന്ന് ഈ സ്ഥലങ്ങൾ കാണുമ്പോൾ നമുക്ക് അറിയാൻ കഴിയും ഈ വെള്ളച്ചാട്ടം അതി മനോഹരമായിരുന്നു . പിന്നീട് ഞങ്ങൾ ഐസ് ലാൻഡിലെ ഏറ്റവും വലിയ പള്ളിയായ Hallgrímskirkja പള്ളി കാണുന്നതിനുവേണ്ടി പോയി ഇതു ഒരു ലൂഥറൻ പള്ളിയാനാണ് .1945 പണി തുടങ്ങിയ പള്ളിപണി പൂർത്തീകരിച്ചത് 1986 ൽ ആയിരുന്നു പള്ളിയുടെ അകത്തു രൂപങ്ങൾ ഒന്നും കാണാനില്ലായിരുന്നു പള്ളി രൂപകൽപ്പന ചെയ്തിരിക്കുന്നത് ഐസ്‌ലന്റിലെ അഗ്നി പർവ്വതങ്ങളെയും പ്രകൃതിയെയും സംസ്ക്കാരത്തെയും എല്ലാം ഉൾപ്പെടുത്തിയാണ്. അവിടെനിന്നും ഞങ്ങൾ തിരിച്ചുവന്നു ഹോട്ടലിൽ വിശ്രമിച്ച ശേഷം 7 മണിയോടെ skylagoon ലേക്ക് പോയി ഇതു റൈക്കാവിക്കു പട്ടണത്തിനോട് ചേർന്ന് കിടക്കുന്ന അറ്റ്ലാന്റിക്ക് സമുദ്രത്തോട്‌ ചേർന്ന് നിർമിച്ചിരിക്കുന്ന അതിമനോഹരമായ സിമ്മിങ് പൂളാണ് .. പ്രകൃതിയിൽ നിന്നും വരുന്ന ചൂടുള്ള വെള്ളം ഉപയോഗിച്ചു പ്രകൃതിദത്തമായി നിർമിച്ചിരിക്കുന്നതാണിത് , നൂറുകിക്കിന് ആളുകൾക്ക് ഒരേ സമയം ഇവിടെ നീന്തി തുടിക്കാം . പൂളിൽ നീന്തികൊണ്ട് നമുക്ക് മദ്യ൦ മോന്തി രസിക്കുവാൻവേണ്ടി ബാറുകൾ പൂളിൽ കൃമികരിച്ചിട്ടുണ്ട്, പൂളിൽ നീന്തിയ ശേഷം ശരീരത്തു ഉപ്പു ലായനി പുരട്ടി സോണയിൽ ഇരുന്നു ശരീരം ചൂടാക്കി സൾഫർ കൂടുതലുളള പ്രകൃതി ഒരുക്കിയ ചൂടുവെള്ളത്തിൽ കുളിച്ചാൽ തൊലിപ്പുറമെയുള്ള രോഗങ്ങൾക്ക് ശാന്തികിട്ടുമെന്നാണ് അവിടെനിന്നും അറിയുന്നത് എന്താണെകിലും ഞങ്ങൾ രണ്ടുമണിക്കൂർ പൂളിൽ നീന്തി തുടിച്ചു . എല്ലാവരും പൂളിൽ കിടന്നു ബിയർ കുടിച്ചസ്വദിച്ചു . പൂളിലെ നീന്തൽ എല്ലാവർക്കും പുതിയൊരു അനുഭവമായിരുന്നു പൂളിനുള്ളിൽ സ്ത്രീയും പുരുഷനും ഒന്നിച്ചാണ് നീന്തുന്നത് അതിൽ . ഒരുക്കിയിരിക്കുന്ന സാങ്കേതിക വിദ്യ അപാരം തന്നെ, നമ്മൾ അവിടെപ്രവേശിക്കുമ്പോൾ കൈയിൽ കെട്ടാൻ തരുന്ന സ്ട്രാപ്പ്,സ്കാൻ ചെയ്താൽ നമുക്ക് എന്തും വാങ്ങാം കുളി കഴിഞ്ഞിറങ്ങുമ്പോൾ പണം അടച്ചാൽ മതി . ഈ രാജ്യത്തിന്റെ പ്രധാന ആകർഷണം ,ചരിത്രവും നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസവും പ്രകൃതിദത്തമായ സിമ്മിങ് പൂളുമാണ് .സൂര്യനിൽ നിന്നും വിരമിക്കുന്ന ചെറിയ കണികകൾ ആകാശത്തിലെ വാദകങ്ങളുമായി കൂട്ടിമുട്ടി ഭൂമിയുടെ ഉപരിതലത്തിൽ അതിശയിപ്പിക്കുന്നതും ,വളരെ ആകർഷകവുമായ പല നിറങ്ങളിൽ (പച്ച, നീല, ചുവപ്പു )സ്വാഭാവികമായി സംഭവിക്കുന്ന പ്രതിഫസമാണ് നോർത്തേൺ ലൈറ്റ്സ് .ഇതു രാത്രികാലങ്ങളിൽ കാണുന്നത് വളരെ മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമാണ് ലോകത്തിലെ വിവിധഭാഗങ്ങളിൽ നിന്നും ഇതു കാണാമെങ്കിലും ഏറ്റവും മനോഹരമായി കാണാവുന്നത് ഐസ് ലാൻഡിൽ നിന്നുമാണ് അതിനാൽ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ഇതുകാണുവാൻ ഐസ് ലാൻഡിൽ എത്തുന്നു . ഹൃദയത്തിൽ തീ പുകഞ്ഞുപൊങ്ങുമോളും വെള്ള പുതച്ചു ഹൃദയത്തിലെ തീ ആരെയും കാണിക്കാതെ ഐസ് ലാൻഡ് എന്ന സുന്ദരി നൈർമലിയ ഹൃദയമുള്ള ഒരു അമ്മയെപ്പോലെ ലോകത്തെ മുഴുവൻ ടൂറിസ്റ്റുകളെയും സന്തോഷിപ്പിച്ചു കൊണ്ട് അവൾ ജൈത്രയാത്ര തുടരുന്നു. . യാത്ര വിവരണം അവസാനിച്ചു .
BUSINESS / TECHNOLOGY
ന്യൂസ് ഡെസ്ക്, മലയാളം യുകെ യുകെയിൽ നിലവിൽ കോൺടാക്റ്റ്‌ലസ് കാർഡ് പേയ്‌മെന്റുകൾക്ക് ബാധകമായ £100 എന്ന പരമാവധി പരിധി നീക്കാൻ തീരുമാനമായതായി ഫിനാൻഷ്യൽ കണ്ടക്റ്റ് അതോറിറ്റി (എഫ്‌സിഎ) അറിയിച്ചു. മാർച്ച് മുതൽ ബാങ്കുകൾക്കും കാർഡ് സേവനദാതാക്കൾക്കും പിൻ നമ്പർ നൽകാതെ ഒരൊറ്റ ഇടപാടിൽ കൂടുതൽ തുക അടയ്ക്കാൻ അനുമതി നൽകാം. ആവശ്യാനുസരണം പരമാവധി തുക നിശ്ചയിക്കാനോ, ചില സാഹചര്യങ്ങളിൽ പരിധിയില്ലാത്ത കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് അനുവദിക്കാനോ ബാങ്കുകൾക്ക് അധികാരം ലഭിക്കും. ഇതോടെ ദിനംപ്രതി വലിയ തുക ചെലവാക്കുന്ന ഉപഭോക്താക്കൾക്ക് ഇടപാടുകൾ കൂടുതൽ എളുപ്പമാകും. അതേസമയം, സുരക്ഷ പരിഗണിച്ച് ഉപഭോക്താക്കൾക്ക് സ്വന്തം കോൺടാക്റ്റ്‌ലസ് പേയ്‌മെന്റ് പരിധി സ്വയം നിശ്ചയിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് എഫ്‌സിഎ ബാങ്കുകളോട് നിർദേശിച്ചു. ആവശ്യമെങ്കിൽ ഈ സൗകര്യം താൽക്കാലികമായോ പൂർണമായോ ഓഫ് ചെയ്യാനും ഉപഭോക്താക്കൾക്ക് അവകാശമുണ്ടാകും. മൊബൈൽ ബാങ്കിങ് ആപ്പുകൾ വഴിയും ഓൺലൈൻ അക്കൗണ്ട് സംവിധാനങ്ങളിലൂടെയും ഈ ക്രമീകരണങ്ങൾ ചെയ്യാനാകും. ചില ബാങ്കുകൾ ഇതിനകം തന്നെ ഇത്തരം നിയന്ത്രണങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ നിലവിലുള്ള £100 പരിധിയിൽ മാറ്റം അനിവാര്യമാണെന്ന കാര്യത്തിൽ ഉപഭോക്താക്കൾക്കും കാർഡ് വ്യവസായ മേഖലയ്ക്കും വലിയ താൽപര്യമില്ലെന്ന് കാണിക്കുന്ന സർവേ ഫലവും എഫ്‌സിഎ പുറത്തുവിട്ടിട്ടുണ്ട്. സുരക്ഷാ ആശങ്കകളും അനാവശ്യ ചെലവുകളും വർധിക്കുമെന്ന ഭയം ഇതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ എല്ലാ ബാങ്കുകളും ഉടൻ തന്നെ പരിധി നീക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്നും, ഓരോ ബാങ്കിന്റെയും നയങ്ങൾക്കും ഉപഭോക്തൃ ആവശ്യത്തിനും അനുസരിച്ചായിരിക്കും മാറ്റങ്ങൾ നടപ്പാക്കുകയെന്നും എഫ്‌സിഎ അറിയിച്ചു.
SPECIALS
MOVIES / CHANNELS
Read more >>
WORLD
വാഷിംഗ്ടൺ: അറബിക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന അമേരിക്കൻ പടക്കപ്പലിനെ ലക്ഷ്യമിട്ട് എത്തിയ ഇറാനിയൻ ഡ്രോൺ യു.എസ് സൈന്യം വെടിവെച്ച് വീഴ്ത്തി. കപ്പലിന്റെയും അതിലെ സൈനികരുടെയും സുരക്ഷയ്ക്കായി സ്വയം പ്രതിരോധ നടപടിയായാണ് ഡ്രോൺ തകർത്തതെന്ന് യു.എസ് സൈനിക വക്താവ് ടിം ഹോക്കിൻസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (IRGC) വീണ്ടും ഡ്രോണുകൾ അയച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ മേഖലയിൽ സംഘർഷം കൂടുതൽ ഉയരുന്ന സാഹചര്യമാണുള്ളത്. സംഭവത്തെക്കുറിച്ച് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇറാനും അമേരിക്കയും തമ്മിലുള്ള ആണവ ചർച്ചകൾ പുനരാരംഭിക്കാൻ നയതന്ത്ര ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ സംഭവം. ചർച്ചകൾ പരാജയപ്പെട്ടാൽ “മോശം കാര്യങ്ങൾ” സംഭവിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവം ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
LITERATURE
ബിനോയ് എം. ജെ. സ്വപ്നങ്ങൾ എന്നും മധുരിക്കുന്നവയാണ്. നമ്മുടെ മനസ്സ് സദാ ജോലി ചെയ്തു കൊണ്ടിരിക്കുന്നു. മനസ്സ് വെറുതെ ഇരിക്കുന്നില്ല. വെറുതെ ഇരിക്കേണ്ട ആവശ്യവുമില്ല. ഭാവാത്മകമായ സ്വപ്നങ്ങൾ ജീവിതത്തിന് മാറ്റു കൂട്ടുന്നു. അതേസമയം നിഷേധമായ സ്വപ്നങ്ങൾ അത്ര മധുരിക്കുന്നില്ല. അവ ഒരു ശാപം പോലെ നമ്മുടെ മനസ്സിനെ വരിഞ്ഞു മുറുക്കുന്നു. ജീവിതത്തെ കുറിച്ചുള്ള നിഷേധാത്മകമായ സംഗതികൾ എല്ലാം സ്വപ്നങ്ങൾ തന്നെയാണ്. അവ യാഥാർത്ഥ്യങ്ങൾ ആണെന്ന് നാം പറയുന്നു പക്ഷേ വാസ്തവത്തിൽ അത് അങ്ങനെയല്ല. ദുഃഖവും നിരാശയും ഉത്കണ്ഠയുമെല്ലാം മനസ്സിന്റെ സൃഷ്ടികൾ തന്നെ. അവ മനസ്സിന്റെ സൃഷ്ടിയാണെങ്കിൽ അവ സ്വപ്നവുമാണെന്ന് സമ്മതിക്കേണ്ടി വരും. നമ്മുടെ ജീവിതം തന്നെ മനസ്സിന്റെ സൃഷ്ടിയാണ്. എല്ലാം മായാജാലങ്ങൾ. നാം യാഥാർത്ഥ്യങ്ങൾ എന്ന മുദ്രയടിച്ചിട്ടുള്ള സംഗതികൾ ഒന്നും തന്നെ യാഥാർത്ഥ്യങ്ങൾ അല്ല. അപമാനവും പണനഷ്ടവും ക്ലേശങ്ങളും എല്ലാം മനസ്സിന്റെ സൃഷ്ടികൾ മാത്രം. ഇതുപോലെ ഭാവാത്കമായ സ്വപ്നങ്ങളും മനസ്സ് നെയ്തു കൂട്ടാറുണ്ട്. വിജയവും ഐശ്വര്യവും സന്തോഷവും എല്ലാം മനസ്സിന്റെ സ്വപ്നങ്ങൾ മാത്രം. ഈ കാണുന്ന ജഗത്തും മനസ്സിന്റെ സ്വപ്നം തന്നെയാണ്. ജീവിതം ഒരു സ്വപ്നാടനമാണ്. ഈ വീക്ഷണ കോണത്തിനിടെ നോക്കുമ്പോൾ ജീവിതം അത്യന്തം മധുരമാണെന്ന് കാണാം. നിഷേധാത്മകസ്വപ്നങ്ങൾ വരാതിരുന്നാൽ ഈ ഭൂമി സ്വർഗ്ഗം പോലെ അനുഭവപ്പെടും. നാം നിഷേധാത്മക ചിന്തയെ യാഥാർത്ഥ്യങ്ങൾ എന്ന് വിളിക്കാതിരുന്നാൽ അവ വളരെ വേഗം തിരോഭവിച്ചു കൊള്ളും. അവയെ നാം യാഥാർത്ഥ്യങ്ങൾ എന്ന് വിളിച്ചാൽ അവ ഒരുകാലത്തും നമ്മെ വിട്ടുപിരിയുകയില്ല. നാം ഈ കാണുന്നവയൊന്നും യാഥാർത്ഥ്യമല്ല. അവ ഘനീഭവിച്ച സ്വപ്നങ്ങൾ മാത്രമാണ്. നാം ജീവിതത്തിൽ പ്രേമത്തോടെ നോക്കിക്കാണുന്നത് ഒന്നും യാഥാർത്ഥ്യങ്ങൾ അല്ല. എല്ലാം സ്വപ്നാടനങ്ങളാണ്. ഇപ്രകാരം ഒരു സ്വപ്നാടനത്തിലൂടെ കടന്നുപോകുന്നത് ഒരു നല്ല കാര്യമല്ലേ? അത് അത്യുത്തമം തന്നെ. ഇങ്ങനെ നോക്കുമ്പോൾ ജീവിതത്തിൽ നിന്നും ക്ലേശങ്ങൾ കൊഴിഞ്ഞു പോകുന്നു. മാറാത്തതായി യാതൊന്നുമില്ല. മനസ്സിനെ ട്യൂൺ ചെയ്യുന്നതിനൊപ്പം അവ മാറി മറിഞ്ഞുകൊള്ളും. ഈ ജഗദ് നമ്മുടെ മനസ്സിന്റെ നിയന്ത്രണത്തിലാണ് കിടക്കുന്നത്. മനസ്സ് മാറുന്നതിനൊപ്പം അവയും മാറിമറിഞ്ഞു കൊള്ളും. മനസ്സിനെ നിയന്ത്രിക്കുന്ന നിങ്ങൾ തന്നെയാണ് സാക്ഷാൽ ഈശ്വരൻ. ഈശ്വരൻ മാത്രമേ യാഥാർഥ്യമായിട്ടുള്ളൂ. അതാണ് പരമമായ യാഥാർത്ഥ്യം! ബാക്കിയുള്ളവയെല്ലാം മനസ്സിന്റെ സൃഷ്ടികൾ. വാസ്തവത്തിൽ ഇങ്ങനെ ഒരു ജഗത് അവിടെയില്ല. അത് മനസ്സിന്റെ സൃഷ്ടി മാത്രം. ഇപ്രകാരം മനസ്സിനെ നിയന്ത്രിച്ചുകൊണ്ട് ഇപ്രബഞ്ചത്തെ മുഴുവൻ നമ്മുടെ വരുതിയിൽ നിർത്തുവാൻ നമുക്ക് കഴിയും. പിന്നീട് അങ്ങോട്ട് ക്ലേശങ്ങൾ ഇല്ല, പരാജയങ്ങൾ ഇല്ല, അധമ വികാരങ്ങൾ ഇല്ല. അനന്തമായ ആസ്വാദനം മാത്രം. സ്വപ്നങ്ങൾ എന്തിനു വേണ്ടി ഉണ്ടാകുന്നു. അത് നമുക്ക് ആസ്വദിക്കാൻ വേണ്ടി ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. സ്വപ്നങ്ങളെ പിടിച്ച് യാഥാർത്ഥ്യങ്ങൾ ആക്കിയാൽ നമ്മുടെ ജീവിതത്തിൽ നിന്നും ആസ്വാദനം തിരോഭവിക്കുന്നു. പിന്നീട് അവിടെ മുറുമ്മലുംപല്ല് കടിയുമേ ഉണ്ടാവൂ. ബാഹ്യപ്രപഞ്ചം യാഥാർത്ഥ്യമാണെന്നുള്ള പശ്ചാത്യരുടെ വാദം സർവ്വനാശത്തിലേ അവസാനിക്കൂ. ഈ കാണുന്നതെല്ലാം യാഥാർത്ഥ്യമാണെങ്കിൽ പിന്നെ എവിടെയാണ് ശാന്തിക്ക് സ്ഥാനം? അതോടൊപ്പം ഇവയെല്ലാം തന്നെ നമ്മുടെ നിയന്ത്രണത്തിൽ നിന്ന് വിട്ടു പോകുന്നു. ഒടുവിൽ മനുഷ്യൻ ഒരു പുഴുവായി അധ:പ്പതിക്കുന്നു. മനുഷ്യൻ നേരിടുന്ന മിക്കവാറും എല്ലാ പ്രശ്നങ്ങളുടെയും കാരണം തെറ്റായ ഈ കാഴ്ചപ്പാടാണ്. അതിനാൽ ജീവിതം ആസ്വദിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ജീവിതത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ സ്വയം തിരുത്തട്ടെ! ദൃഢ നിശ്ചയത്തോടുകൂടി പരിശ്രമിച്ചാൽ ഈ ജഗത്ത് മുഴുവൻ നമ്മുടെ വരുതിയിൽ നിൽക്കും. ഇതിനെ സർവ്വാധിപത്യം എന്ന് തത്വചിന്തയിൽ വിളിക്കുന്നു. സർവ്വാധിപത്യത്തിലേക്ക് വരുന്ന ഒരാൾ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നു. അയാൾ ഈശ്വരനായിക്കഴിഞ്ഞു. ഇതാകുന്നു പരമമായ ആദർശം. ബിനോയ് എം.ജെ. 30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്. ഫോൺ നമ്പർ: 917034106120
Copyright © . All rights reserved